ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
9. സാധാരണ ഇന്ത്യാക്കാരൻ എന്ന അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും ഉയർന്നുനിൽക്കാനുള്ള ഒരു മാർഗ്ഗം
ഗോവിന്ദൻ സാമ്പത്തികമായി ഉയർന്ന നിലവാരത്തിലാണ് ജീവിക്കുന്നത്. സാമാന്യം നല്ല ഒരു വീട് നിർമ്മിച്ചു. വിവാഹം കഴിച്ചത് 13 വയസ്സുള്ള വനിതയെയാണ്. ഭാര്യയുടെ പേര് ദേവകി. അതും പാരമ്പര്യമായി മരുമക്കത്തായ തീയ്യർ ജനതയുടെ പേര് അല്ലതന്നെ. Tellicherryയിൽ മരുമക്കത്തായ തീയ്യർ ബ്രാഹ്മണമതത്തിലേക്ക് അടുത്തടുത്ത് എത്തുകയാണ്. ഇങ്ഗ്ളിഷ് ഭരണം അവർക്ക് അതിനുള്ള സൌകര്യങ്ങൾ നൽകിയിരിക്കുന്നു. ഇങ്ങിനെ പോയാൽ അധികം വൈകാതെ മരുമക്കത്തായ തീയർ തങ്ങൾ ഹിന്ദുക്കൾ ആണ് എന്ന് വിശ്വസിച്ചു തുടങ്ങും. വേദാന്തങ്ങളും ഉപനിഷത്തുക്കളും മറ്റും കൈവശപ്പെടുത്തും. ഇത് തടയാനുള്ള ആയുധങ്ങൾ നഷ്ടപ്പെട്ട് നിൽക്കുന്ന അവസ്ഥയാണ് ഹിന്ദുക്കൾ (ബ്രാഹ്മണർ) അനുഭവിക്കുന്നത്. അവരുടെ കൈയാളുകളായ നായർമാരും ആയുധമില്ലാതെ സാമൂഹിക പോർക്കളത്തിൽ നിൽക്കുന്നു!
വെറും ഏതാനും മൈലുകൾക്ക് അപ്പുറം തീയ്യരിൽ കാര്യമായ യാതോരു മാറ്റവും സംഭവിച്ചിട്ടില്ല. അവരിൽ പലരും കാലാകാലങ്ങളായി സാമൂഹിക ബന്ധനങ്ങളിൽ പെട്ട് ജീവിക്കുന്നു. പേരുകൾ പൊക്കൻ, പൊക്കി, നാണി, നാണു, കൌസു, പിറുക്ക് എന്നെല്ലാം. കുറച്ച് പേർ ഭൂവുടമകൾ. അവർ തീയ്യർ. തീയൻ /തീയത്തി എന്നവരുമായി അകന്ന് നിൽക്കും.
എന്നാൽ അക്കാലങ്ങളിൽ മിക്കജനങ്ങളും കാൽനടയായിട്ടാണ് യാത്ര ചെയ്യുക. അതിനാൽ തന്നെ വെറും നിസ്സാരമൈലുകൾക്ക് അപ്പുറമുള്ള ജനതയും സമൂഹവും വൻ ദൂരങ്ങളിലാണ്. സാമ്പത്തികമായി ഉയർന്നവരിൽ ചിലർക്ക് കുതിരവണ്ടിയുണ്ട് - ജഡുക്ക. ഇത് ഉപയോഗിച്ച് പട്ടണത്തിൽ അങ്ങും ഇങ്ങും പോകാം എന്നല്ലാതെ, മൈലുകളോളം യാത്രചെയ്യാനുള്ള സംവിധാനങ്ങൾ ഈ വിധ ആളുകൾക്ക് ലഭ്യമായിരുന്നു എന്ന് തോന്നുന്നില്ല. (ഈ എഴുത്തുകാരന് ചെറുപ്രായത്തിൽ ജഡുക്കയിൽ സ്ക്കൂളിൽ പോയുള്ള അനുഭവമുണ്ട്.)
ഗോവിന്ദന്റെ മക്കൾ നല്ല സ്ക്കൂളുകളിൽ പഠിക്കുന്നു. നല്ല നിലവാരമുള്ള വീട് പണിതു. ജാതീയമായി കാര്യമായ യാതോരു മാനസിക അടിച്ചമർത്തലും Tellicherryയിൽ അനുഭവപ്പെടുന്നില്ല. ഇങ്ഗ്ളിഷ് ഭരണമാണ്. മക്കൾ അടക്കം എല്ലാരും നായർവീടുകളിലും, ബ്രാഹ്മണവീടുകളിലും പോകുന്നു, അവിടുള്ള ചങ്ങാതിമാരോടൊത്ത് ഒന്നിച്ചിരുന്ന് വിനോദങ്ങളിൽ പങ്കെടുക്കുന്നു. ഇങ്ങിനെ വളർന്നു വന്ന ജനത്തിന്, തൊട്ടടുത്തുളള സാമൂഹികമായ ഉയർച്ചത്താഴ്ച്ചകളെക്കുറിച്ച് യാതോരു അറിവും ഇല്ലതന്നെ. മനുഷ്യരെല്ലാം ഒന്ന് തന്നെയല്ലെ? ജാതിയിൽ എന്തിരിക്കുന്നു? ഇതാണ് ഭാവം.
Tellicherryയിലെ മരുമക്കത്തായ തീയ്യരിൽ ചില കുടുംബങ്ങൾ കാര്യമായ വളർച്ച അനുഭവിക്കുന്നുണ്ട്. സർക്കാരിൽ വൻ സ്ഥാനങ്ങളിൽ ഉള്ള തൊഴിൽ. പലരും വ്യാപാരങ്ങളിൽ പങ്കെടുക്കുന്നു. ഇതിൽ ഈ എഴുത്തുകാരന് ചെറിയതോതിലുളള അറിവ് ലഭിച്ചിട്ടുള്ള ഒരു വൻ വ്യാപാരം ബെയ്ക്കറി വ്യാപാരത്തിന്റെ കാര്യം ആണ്. ഇത് ഒരു വ്യവസായമായി ഉയർന്നുവന്നിരിക്കുന്നു.
ഈ ബെയ്ക്കറി വ്യവസായത്തിന്റെ വളർച്ചയിൽ യഥാർത്ഥത്തിൽ കാര്യമായ സാങ്കേതിക വിവരം ലഭിച്ചത്, Murdoch Brown എന്ന പേരുള്ള സ്ക്കോട്ടിഷ് വംശജനായ ബൃട്ടിഷുകാരന്റെ കുടുബത്തിൽ നിന്നുമാണ് എന്നാണ് തോന്നുന്നത്. ഇദ്ദേഹത്തെക്കുറിച്ച് ഏതാനും കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് പിന്നീട് ആവാം.
സ്ക്കോട്ടിഷുകാർ ഫ്യൂഡൽ ഫ്യൂഡൽ ഭാഷാ പ്രാദേശികരാണ് എന്നാണ് അനുമാനിക്കുന്നത്. അതിനാൽത്തന്നെ അവർക്ക് ഈ ഉപദ്വീപിലെ ഭാഷകളെ പഠിച്ചെടുക്കാൻ പ്രയാസം കുറവായിരുന്നു എന്നാണ് തോന്നുന്നത്. ഇങ്ഗ്ളിഷ് ഭരണത്തോട് ഇഴകിച്ചേർന്ന് നിൽക്കുന്ന അവസരത്തിൽ ഇവർക്ക് ഒരു ഉയർന്ന മാനസികാവസ്ഥ പ്രകടിപ്പിക്കനാവുമെങ്കിലും, ഇതിന് നേരെ എതിരായുള്ള ഭാവവും ഇവരിൽ പെട്ടെന്ന് തന്നെ വന്നേക്കാം.
ഈ ഉപദ്വീപിലെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ കാര്യക്ഷമതയിലും പ്രവർത്തന ചരിത്രത്തിലും ചെറിയതോതിലെങ്കിലും കുറവുകൾ വരുത്തിയത് ഈ വിധ Celtic (Irish, Scottish, Welsh) ഭാഷക്കാരാണ് . ഇങ്ങിനെ നോക്കുമ്പോൾ, ബൃട്ടിഷ് ഭരണം എന്ന് പൊതുവെപറയപ്പെടുന്നത്, ഇങ്ഗ്ളിഷ് ഭരണത്തിൽ ഇങ്ഗ്ളിഷിന് നേരെ വിപരീതമായ ഭാഷാ സംസ്ക്കാരം കൂടി ഉൾക്കൊള്ളുന്ന ഒന്നാണ് എന്ന് അനുമാനിക്കേണ്ടിവരും. ഇതിനെക്കുറിച്ച് കുറച്ച് കൂടി പിന്നീട് പറയാം.
ഉയർന്നു വന്ന തീയർക്ക് താഴെക്കിടയിൽ പെട്ടുകിടക്കുന്ന തീയ്യരുമായി പൊരുത്തപ്പെടാൻ ഇഷ്ടപ്പെടില്ല. അവരുമായി ബന്ധപ്പെടുത്തി പരാമർശ്ശിക്കപ്പെടുന്നത് ഇഷ്ടപ്പെടില്ല. പോരാത്തതിന്, അവരും ഉയർന്ന് വരുന്നതിൽ കാര്യമായ മനോവിഷമം ഉണ്ടാവും.
ഇത് ഒരു വശം.
മറ്റൊരു വശം, നായർ, അമ്പലവാസികൾ, ബ്രാഹ്മണർ തുടങ്ങിയവർക്ക് വന്ന പ്രശ്നങ്ങളാണ്. കാലാകാലങ്ങളായി താഴെക്കിടയിൽ ഉള്ള ആളുകൾ അവരുടെ കുട്ടികളെ ഓള്, ഇഞ്ഞി, എന്നെല്ലാം വാക്കുകളാൽ പരാമർശിക്കാനും സംബോധന ചെയ്യാനും തുടങ്ങിയിരിക്കുന്നു. വെറും പേരും വിളിക്കും. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ യഥാർത്ഥത്തിൽ സാമൂഹിക പരിഷ്കരണം എന്ന് പറയപ്പെടുന്നത്, ഈ വിധം പൈശാചികമായ ഒരു സംഭവവികാസം തന്നെയാണ്. കാരണം, സാമൂഹിക പ്രശ്നം ഭാഷാ കോഡുകൾ സൃഷ്ടിക്കുന്നവയാണ്.
ഭാഷ കുറേ പേരെ തരം താഴ്ത്തുന്നു. ഈ തരംതാഴ്ത്തൽ അവരിൽ വൻ പൈശാചിക ശക്തികൾ വളർത്തുന്നു. അവരുടെ വെറും ഒരു ഇഞ്ഞി (നീ), ഓൻ (അവൻ), ഓള് (അവള്), എന്താനേ (എന്താടാ), എന്താളേ (എന്താടീ) തുടങ്ങിയ പദങ്ങൾ മാത്രം മതി, ഉയർന്ന ജനക്കുട്ടങ്ങിൽ പെട്ട ആളുകളുടെ എല്ലാവിധ മാനസിക സംയമനവും സംസ്ക്കാരവും വ്യക്തിത്വവും നശിക്കാൻ. ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ സാമൂഹിക പരിഷ്കരണം എന്ന് പറഞ്ഞാൽ, ഈ വിധ പൈശാചിക ശക്തികളേയും ആശയവിനിമയ കോഡുകളേയും കയറൂരിവിടൽ ആണ്.
ഈ ഒരു കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണത്തിന് കാര്യമായ വിവരം ലഭിച്ചില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി ഒരു ചെറിയ തോതിലുള്ള മനോഗതി വളർത്തിയതിന് ഇത് ഒരു വൻ കാരണം തന്നെയായിരുന്നു. ഇന്നും ഈ ഒരു പ്രശ്നം ഈ ഉപഭൂഖണ്ടത്തിൽ സാമൂഹിക പരിഷ്ക്കരണത്തിൽ ഒരു വൻ പൈശാചികതയായി നിലനിൽക്കുന്നുണ്ട്.
ഈ ഉപഭൂഖണ്ടത്തിന്റെ ദക്ഷിണ ഭാഗത്ത് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾ കീഴ് ജനക്കൂട്ടങ്ങളെ പരിഷ്കരിക്കാനോ, ഉയർത്താനോ നോക്കാറില്ല. മറിച്ച്, അടിമകളെ അടിമകളായിത്തന്നെ നിർത്താനാണ് ശ്രമിച്ചത് എന്ന് തോന്നുന്നു. എന്നാൽ, ഇങ്ഗ്ളണ്ടിൽ നിന്നും വന്ന ക്രിസ്ത്യൻ മിഷനറിമാർ ഇതിന് ഒരുമ്പെട്ടിരുന്നു. ഇത് വാസ്തവത്തിൽ, മുകളിൽ സൂചിപ്പിച്ച പൈശാചികതയെ തുറന്നുവിടുകയാണ് ചെയ്തത്. ഇന്നും ഈ ഒരു പ്രശ്നം ഈ ഉപഭൂഖണ്ടത്തിന്റെ ചിലയിടങ്ങളിൽ ക്രിസ്ത്യൻ മിഷിനറി പ്രവർത്തനത്തിൽ ഇടകലർന്നു നിൽക്കുന്നുണ്ട്.
കാലാകലാങ്ങളായി വൻ അടിയാളത്തവും ബഹുമാനവും നൽകിയിരുന്ന ജനക്കൂട്ടങ്ങൾ ഉയർന്നുവരികയും, അവർ തരംതാഴ്ത്തി ഭാഷാ കോഡുകളിൽ പരമർശിക്കുകയും, സംബോധനചെയ്യുകയും ചെയ്യും. കുറച്ച് അത്മാഭിമാനമുള്ള യാതോരു സാമൂഹിക മഹിമയുള്ള വ്യക്തിക്കും കുടുംബത്തിനും ഇത് സഹിക്കാനാവില്ലതന്നെ.
1999 ജനുവരി 23ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷിനറിയായ Graham Stuart Stainesനേയും മക്കളേയും അവരുടെ വാഹനത്തിൽ പേട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചുകളഞ്ഞതിന് പിന്നിൽ പ്രവർത്തിച്ച മനോവികാരം ഇതായേക്കാം. അല്ലാതെ ഹൈന്ദവ മത വർഗ്ഗീയത ആവില്ല. എന്നാൽ ഈ ഒരു കാര്യത്തെക്കുറിച്ച് ആർക്കും വലിയ ധാരണയുണ്ടായിട്ടില്ലാ എന്നുള്ളതാണ് വാസ്തവം.
Graham Stuart Staines ചെയ്ത കുറ്റം കൊലപാതകം നടത്തിയവർ പറഞ്ഞത് ഇപ്രകാരമാണ് : fed villagers beef and gave women brassieres and sanitary towels' (ഗ്രാമീണർക്ക് ബീഫ് കഴിക്കാൻ നൽകുകയും, അവരുടെ സ്ത്രീകൾക്ക് ബ്രെയ്സിയറും സാനിറ്ററി ടൌവ്വലുകളും നൽകി.) സമൂഹിക പരിഷ്ക്കരണം ഭാഷാകോഡുകളിൽ ഉള്ള കടിഞ്ഞാൻ അഴിച്ചുവിടുന്നതാണ് യഥാർത്ഥ പ്രശ്നം.
ഇസ്ലാം മതത്തിനോടും പലദിക്കിലും കടുപ്പമേറിയ വിരോധം നിലനിൽക്കുന്നതിന് പിന്നിൽ ഈ ഒരു സാമൂഹിക രഹസ്യം നിലനിൽക്കുന്നുണ്ടാവാം. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാം, പിന്നീട്.
ഇങ്ങിനെയൊരു കാര്യം ലോകത്തിൽ ഉണ്ട് എന്ന് കാര്യം ഇന്നും ഇങ്ഗ്ളിഷ് ജനങ്ങൾക്ക് യാതോരു അറിവും ഇല്ലതന്നെ. പറഞ്ഞ് കൊടുത്താൽത്തന്നെ അവർ കാര്യങ്ങളെ അവരുടെ ഭാഷയിലൂടെ മനസ്സിലാക്കാൻ ശ്രമിക്കും. ഇങ്ഗ്ളിഷ് ഭാഷയിൽ ഈ ഒരു പൈശാചികതയില്ലത്തതിനാൽ അവർക്ക് ഈ പറയുന്നത് എന്താണ് എന്ന് യാതോരു എത്തുംപിടിയും ലഭിക്കില്ല.
Tellicherryയിൽ നായർമാർക്കും, അവർക്ക് മുകളിൽ ഉള്ള അമ്പലവാസികൾക്കും ബ്രഹ്മണർക്കും (ഹിന്ദുക്കൾക്കും), മരുമക്കത്തായ തീയർ ആ ചെറിയ പ്രദേശത്ത് വൻ വളർച്ചയിലേക്ക് നീങ്ങുന്നത് പ്രശ്നം തന്നെയായിരുന്നിരിക്കാം. ഇത് Tellicherryയിലെ മരുമക്കത്തായ തീയർ ജനങ്ങളിൽ നിന്നും നേരിട്ടാവണം എന്നില്ല. മറിച്ച്, അവരുടെ കുടുംബപരമായുള്ള ബന്ധങ്ങളിൽ നിന്നുമാണ് കൂടുതലായി അനുഭവപ്പെടുക.
താഴെപ്പെട്ടുകിടക്കുന്ന ജനക്കൂട്ടങ്ങൾ നായർ, അമ്പലവാസി, ബ്രാഹ്മണ കുടുംബങ്ങളിലെ ആളുകളെ വാക്ക് കോഡുകളിൽ സമന്മാരായി നിർവ്വചിച്ച് തുടങ്ങും. ഈ സമന്മാരാക്കുന്ന വാക്കുകൾ, യഥാർത്ഥത്തിൽ ഇടിച്ച് താഴ്ത്താലണ് വരുത്തുക. ഈ കാര്യം ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ തെല്ല് വിഷമകരമായിരിക്കും. കാരണം, equality (സമത്വം) എങ്ങിനെയാണ് suppression (ഇടിച്ച് താഴ്ത്തൽ) ആവുക എന്ന് മനസ്സിലാക്കാനുള്ള ഭാഷാ കോഡുകൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്നാണ് തോന്നുന്നത്.
ഈ വിധ സാമൂഹിക അരക്ഷിതാവസ്ഥ വരുത്തുന്നത് ഇങ്ഗ്ളിഷ് ഭരണമാണ് എന്ന ഒരു വിവരം നായർ, അമ്പലവാസി, ബ്രാഹ്മണ കുടുംബങ്ങളിൽ സ്വകാര്യ സംഭാഷണമായിരുന്നിരിക്കും എന്നത് വിശ്വസിക്കാവുന്നകാര്യമാണ്. ഇക്കൂട്ടരിൽ പലരും കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായിരുന്നു. ഈ പാർട്ടി സാമൂഹിക അധിപന്മാരുടെ ഒരു തരം ക്ളബ് പോലെയായിരുന്നു എന്ന് തോന്നുന്നു.
പോർബന്ധർ രാജ്യത്തിലെ ഗാന്ധി എന്ന വ്യക്തി ബൃട്ടിഷ് ഇന്ത്യയിൽ കയറി കോൺഗ്രസ്സിൽ ഇടിച്ചുകയറി വന്നത് കാര്യങ്ങളെ മാറ്റി മറിച്ചിരിക്കുകയായിരുന്നു. ബൃട്ടിഷ് ഇന്ത്യയിൽ കോൺഗ്രസ്സ് എന്നത് ഇങ്ഗ്ളിഷ് ഭരണത്തിനോട് ഒട്ടിനിന്ന് രാഷ്ട്രീയക്കളികളിച്ച് ഭരണയന്ത്രത്തിൽ കയറിപ്പറ്റാനുള്ള ഒരു പാതയായിരുന്നു.
എന്നാൽ ഇങ്ഗ്ളണ്ടിൽ പോയി ജീവിച്ച് തിരിച്ച് വന്നവർക്ക്, ഈ ഉപഭൂഖണ്ടത്തിലെ സാധാരണ ജനങ്ങളോട് സമന്മാരായി ജീവിക്കാൻ പ്രയാസം തന്നെയായിരുന്നു. അവർക്ക് ഒരു പടി മുകളിൽ നിൽക്കേണം എന്ന ഭാവം തന്നെയായിരിക്കും. ഇത് ഇന്നും ഈ വിധ ആളുകളിൽ ഉണ്ട്. കാരണം ഈ രാജ്യത്തിലെ പലവിധ ആശയവിനിമയ തടസ്സങ്ങൾക്കും അതീതരായി ജീവിച്ച് അനുഭവം ഉള്ളവരാണ് ഇങ്ഗ്ളണ്ടിൽ പോയി ജീവിച്ചനുഭവമുള്ളവർ. അവർ ഇങ്ഗ്ളിഷുകാരോട് സമന്മാരായി ജീവിച്ചിട്ടുള്ളവരാണ്. ഇന്ത്യയിൽ ആണെങ്കിൽ ജനം മിക്കവരും ഒറ്റ സംഖ്യാസ്ഥാനത്ത് ഉള്ളവരാണ്. സർക്കാർ ഓഫിസ് ശിപായിക്ക് കീഴെയാണ് മാനസികാവസ്ഥയും ആയശവിനിമയ സ്ഥാനവും. ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ച് വന്നാൽ ഏറ്റവും കുറഞ്ഞത് ഒരു ജനനേതാവ് എങ്കിലും ആവണം, ദേശീയ തലത്തിൽ. അല്ലെങ്കിൽ വെറും ഒരു സാധാ ഇന്ത്യാക്കാരനായിപ്പോകും!
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും