ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
1. കീഴ്ജനത്തിന്റെം ജീവിത വേവലാതികൾ
സുറിയാനി കൃസ്താനികൾക്കും മുഹമ്മദ്ദീയർക്കും മിക്ക പൊതുനിരത്തുകളിലും മറ്റും നടക്കുന്നതിന് യാതോരു തടസ്സങ്ങളും ഇല്ലായിരുന്നു. എന്നാൽ പുതുതായി ഒരു കൃസ്ത്യൻ മതവിഭാഗം ഉയർന്നുവന്നത് തിരുവിതാംകൂറിൽ പുതിയ ഒരു സാമൂഹിക പ്രശ്നം തന്നെയായി വളർന്നുവന്നു
ഏതാണ്ട് 1850കളിൽ, ദിവാൻ ഈ കാര്യവുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തു. ഈ വിധം ഒരു സ്വാതന്ത്യം ഈ പുതിയ കൃസ്ത്യൻ മതസ്ഥർക്ക് ഇല്ലതന്നെ, ഈ തീരുമാനപ്രകാരം.
കൃസ്ത്യൻ മതത്തിലേക്ക് ചേർന്ന ഒരു ഈഴവൻ, മിഷിൻ ഹൌസിന് അടുത്തുള്ള ഒരു അമ്പലത്തിന് അടുത്തുകൂടെ നടന്നത് ഒരു പ്രശ്നമായി ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന കൽപന ഈ വിധമായിരുന്നു: കൃസ്ത്യൻ മതത്തിൽ ചേർന്നാലും, ഈഴവൻ ഈഴവൻ തന്നെയാണ്. പൊതുനിരത്തിലൂടെ നടക്കാൻ പാടില്ല. അതിന് പകരം തൊട്ടടുത്തുള്ള വയലിലെ വഴികളിലൂടെ നീങ്ങണം. കുറുക്കന്മാരും ഈ വഴിയിലൂടെയാണ് നീങ്ങാറ്. അവരോടൊപ്പം.
പുലയരുടേയും പറിയരുടേയും മറ്റുംകൂടെ നിത്യവും സഹവസിച്ചിരുന്നതിനാൽ London Missionary Societyയിലെ മിഷിനറിമാർക്കും സാമൂഹികമായുള്ള അറപ്പു ചെറുതായി പകർന്നിരുന്നു എന്ന് പറയാം എന്ന് തോന്നുന്നു. എന്നാൽ അവരുടെ തൊക്കിന്റെ നിറം വെളുത്തതായിരുന്നതിനാലും, തൊട്ടടുത്ത രാജ്യത്തിലെ മെഡ്രാസ് പ്രസിഡൻസിയിൽ നിന്നും ഇങ്ഗ്ളിഷ് ഭരണം തിരുവിതാംകൂറിലെ കാര്യങ്ങൾ നിത്യവും നിരീക്ഷിച്ചിരുന്നതിനാലും ഈ കൂട്ടർക്ക് കാര്യമായ ആപത്ത് സംഭവിച്ചില്ലാ എന്നു പറയാം.
1870ൽ ഒരു ഇങ്ഗ്ളിഷുകാരൻ ഒരു ബ്രാഹ്മണ ഗ്രാമത്തിലൂടെ യാത്രചെയ്തപ്പോൾ, അവിടുത്തുകാർ ഈ ഇങ്ഗ്ളിഷുകാരനെ കായികമായി മർദ്ദിച്ചു. പ്രശ്നം അയിത്തംതന്നെ. എന്നാൽ ഇന്ന് വേണമെങ്കിൽ വൻ സ്വാതന്ത്യസമര പെൻഷന് അർഹതയുള്ള സംഗതിയാണ്. മർദ്ദിച്ചവർക്ക് ചെറിയ ഒരു പിഴമാത്രം ഈടാക്കി പോലീസുകാർ കേസ് ഒഴിവാക്കി.
മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന് ഇന്നുള്ള സ്വാതന്ത്ര്യസമര പെൻഷനിനെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് തോന്നുന്നു. അവർ ഈ മർദ്ദന വിവരം അറിഞ്ഞപ്പോൾ തിരുവിതാംകൂർ സർക്കാരിന് കഠിനമായ ശാസന നൽകി. ഇന്ന് വേണമെങ്കിൽ ഇന്ത്യൻ രാഷ്ട്രസ്നേഹികളിൽ രക്തം തിളക്കേണ്ടുന്ന കാര്യമാണ്. കാരണം, ഇങ്ഗ്ളിഷുകാർ നമ്മുടെ രാജാവിനെ ശകാരിക്കുകയോ?
അവരോട്, 'പോടാ, പോയി വേറെ വല്ല പണിയും നോക്ക്!' എന്നേ പറയാൻ പറ്റുള്ളു.
ഈ വിധം പൊതുനിരത്തുകൾ പൊതുജനങ്ങളിൽ പലർക്കും നിഷേധിക്കപ്പെട്ടത് തെറ്റാണ് എന്നായിരുന്നു മെഡ്രാസ് സർക്കാരിന്റെ ഭാവം. ഈ വിധം ഒരു പ്രഖ്യാപനം തന്നെ അവർ നടത്തി:
the public high streets of all towns are the property, not of any particular caste, but of the whole community; and that every man, be his caste or religion what it may, has a right to the full use of them, provided that he does not obstruct or molest others in the use of them; and must be supported in the exercise of that right.
തർജ്ജമ: എല്ലാ പട്ടണങ്ങളിലേയും പൊതുനിരത്തുകൾ ഏതെങ്കിലും പ്രത്യേക ജാതിയുടെ സ്വകാര്യ സ്വത്തല്ല. മറിച്ച്, സമൂഹത്തിന്റെ മുഴുവനും സ്വത്താണ്. ............................
അപ്പോഴേക്കും ചില ഉദ്യോഗസ്ഥർ പൊതുനിരത്തിലൂടെ, തുടിമുട്ടിക്കൊണ്ട് ഒരു വിളമ്പരം നടത്തി. തിരുവനന്തപുരത്തുള്ള പ്രധാന തെരുവുകളിൽ യാതോരുവിധ പുലയർക്കും (കൃസ്ത്യാനിയായാലും) പ്രവേശനമില്ല!
ഈ വിവരും തിരുവനന്തപുരത്ത് അന്നു നിയമിതനായിരുന്ന Acting British Residentന്റെ ശ്രദ്ധയിൽ വന്നു. ഇദ്ദേഹം ഉടനെ രാജകുടുംബവുമായി ബന്ധപ്പെട്ടു. ഉടൻതന്നെ Travancore Government Gazetteൽ പ്രഖ്യാപനം വന്നു. തുടികൊട്ടിക്കൊണ്ട് തെരുവിൽ പ്രഖ്യാപിക്കപ്പെട്ട വിവരം രാജകുടുംബത്തിന്റെ അനുവാദമില്ലാതെ നടത്തിയതാണ്. ഇതുമായി ബന്ധപ്പെട്ട താസിൽദാർക്ക് ശിക്ഷനൽകിയതായും Provertikarരെ സർക്കാർ സേവനത്തിൽ നിന്നും പിരിച്ചുവിട്ടതായും ഈ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു.
എന്നാൽ Travancore Government Gazetteന്റെ അടുത്ത ലക്കത്തിൽ, Provertikarരെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയതായും, അയാൾക്ക് ഒരുമാസത്തെ ശമ്പളം പിഴയായി അടക്കാനുള്ള ശിക്ഷമാത്രം മതിയെന്നും മഹാരാജാവ് നേരിട്ട് കൽപ്പന നൽകിയതായി അറിയിപ്പ് വന്നു.
എല്ലാ ജനങ്ങൾക്കും പൊതുനിരത്തിൽ നടക്കാം എന്ന ഒരു വ്യക്തമായ ഉത്തരവ് തിരുവിതാംകൂർ സർക്കാർ അച്ചടിച്ച് പുറപ്പെടുവിക്കാൻ വൈമനസ്യം കാണിച്ചു. അതിനാൽ തന്നെ ആർക്കും നിയമം ഏത് വിധമാണ് എന്ന് അറിവില്ലായിരുന്നു.
കൃസ്തുമതത്തിൽ ചേർന്ന കീഴ് ജാതിക്കാരോട്, യാതോരുവിധ സാമൂഹികാധികാരങ്ങളും പിടിച്ചു വാങ്ങിക്കാൻ നോക്കരുത് എന്ന് London Missionary Societyയിലെ മിഷിനറിമാർ വ്യക്തമായിത്തന്നെ പറഞ്ഞുകൊടുത്തിരുന്നു. എവിടെ വച്ച് അവരോട് മാറിനിൽക്കാനും പുറത്ത് കടക്കാനും അകത്ത് കയറരുത് എന്ന് പറഞ്ഞാലും, യാതോരുവിധ വാഗ്വാദത്തിനും പോകരുത്. കാരണം ചെകിടത്ത് അടികിട്ടാനും മറ്റ് രീതികളിൽ മർദ്ദിക്കപ്പെടാനും സാധ്യത വളരെ അധികം ഉണ്ട്. മാത്രവുമല്ല പോലീസുകാർ പിടിച്ചുകൊണ്ടുപോയി അടിച്ചൊടിച്ചാലും മറ്റും മിഷിനറിമാർക്ക് യാതൊന്നും ചെയ്യാൻ ആവില്ല.
പുലയനെ തൊട്ടുപോയാൽ സുറിയാനി കൃസ്ത്യാനിയും പോയി ദേഹം കഴുകും.
നായർ വ്യക്തി നിരത്തിൽ വന്നാൽ, ചൊവ്വൻ നിരത്തിന്റെ ഏതിർവശത്ത് ഒട്ടിനിന്ന് നടക്കണം. എന്നാൽ ബ്രാഹ്മണനാണ് വരുന്നതെങ്കിൽ, നിരത്തിൽ നിന്നും ഇറങ്ങി കണ്ടത്തിലേക്ക് കടക്കണം.
മിഷിനറിമാർ സമൂഹത്തിൽ പലവിധ സൌകര്യങ്ങളും കീഴ് ജനത്തിനായി സൌകര്യപ്പെടുത്തിയെങ്കിലും, അവ കീഴ് ജനത്തിന് ഉപയോഗിക്കാൻ വളരെ പ്രയാസം തന്നെയായിരുന്നു. കോട്ടയത്തുള്ള ആശുപത്രിയിലേക്ക് രോഗബാധിതനായ കീഴ്ജന വ്യക്തിയെ കൊണ്ടുപോകാൻ ശ്രമിച്ചാലും അത് സംഭാവ്യമാവില്ല. അതിനാൽ തന്നെ കീഴ് ജനത്തിനായി പ്രത്യേകമായ ഒരു ആശുപത്രി കെട്ടി. എന്നാൽ കീഴ് ജനത്തിന് അവിടെക്ക് വരുവാൻ സൌകര്യപ്രദമായ ഒരു പാതയില്ലായിരുന്നു. വെറും കാൽ മൈൽ ദൂരം മാത്രം തെരുവിലൂടെയുള്ള ദുരം അവർ വയലുകളിലുള്ള വളഞ്ഞവഴികളിലൂടെ വൻ ദൂരം നടന്നുവരണം.
കീഴ് ജനങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളോട് വാത്സല്യം വളർന്നുവന്നിരുന്നു. എന്നാൽ, കുട്ടികൾക്ക് രോഗം വന്നാൽ, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പലപ്പോഴും അവർ തയ്യാറാവില്ല. കാരണം, പോകുന്ന വഴിക്ക് വൻ മർദ്ദനം കിട്ടും എന്നത് മിക്കവാറും ഉറപ്പായിരുന്നു. ഉയർന്ന ജനം അവരെ വളഞ്ഞ് മുഖത്തും ചെകിടത്തും, മറ്റും വളരെ ക്രൂരമായി മർദ്ദിക്കും. നിലത്തിട്ട് ചവിട്ടും. അവരുടെ കൂടെയുള്ള കുട്ടിയുടെ അവസ്ഥയൊന്നും മർദ്ദിക്കുന്നവർ നോക്കില്ല. അത്രയ്ക്കും ഭയപ്പാടോടുകൂടിയാണ് ഉയർന്ന ജാതിക്കാർ കീഴ് ജാതിക്കാരുടെ സാമീപ്യത്തെ കണ്ടിരുന്നത്.
മറ്റൊരു വിഷയം മാറിടം മറിക്കുന്ന കാര്യമായിരുന്നു. മുകൾ ജനതയുടെ മുന്നിൽ പെട്ടാൽ മാറിടം മറിച്ച തൊർത്ത് അഴിച്ച് അരയിൽ കെട്ടണം. ഇത് അടിയാളത്തത്തെ വ്യക്തമാക്കുന്ന കാര്യമാണ്. എന്നാൽ തെക്കൻ തിരുവിതാംകൂറിൽ, കൃസ്തീയ മതത്തിലേക്ക് കടന്ന കീഴ് ജാതിക്കാർ മാറ് തുറന്നു കാട്ടാൻ വൈമനസ്യം കാണിച്ചുതുടങ്ങി. ക്ളാസ് മുറിയിൽ അദ്ധ്യാപകൻ കയറിവരുന്നു. എല്ലാരും എഴുന്നേൽക്കുന്നു. എന്നാൽ, ഒരു വിദ്യാർത്ഥി എഴുന്നേൽക്കുന്നില്ല. കാരണം ഇത്രമാത്രമേ ഉള്ളു, ഇങ്ഗ്ളണ്ടിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരോട് ഈ വിധം അടിയാളത്തം പ്രകടിപ്പിക്കുന്നില്ല. എന്താണ് സംഭവിക്കുക? വിദ്യാർത്ഥിയെ വൻ തെമ്മാടിയായി അദ്ധ്യാപക വർഗ്ഗം നിർവ്വചിക്കും. ഈ തെമ്മാടിത്തം നിലക്ക് നിർത്താൻ അവരുടെ കൈകളിൽ ചില പ്രയോഗങ്ങൾ ഉണ്ട്. അത് അവർ പ്രായോഗിക്കും. തെമ്മാടികളായ കൃസ്തീയർക്കും ഇതുപോലൊക്കെത്തന്നെ സംഭവിക്കും
ഓരോ നിലവാരത്തിലുള്ള ജാതിക്കാർക്കും വ്യത്യസ്തമായ ആഭരണങ്ങൾ അണിയാൻ അനുവാദം ഉണ്ട്. ഏറ്റവും ഉയർന്നവർക്ക് സ്വർണ്ണവും, അതിന് താഴെയുള്ളവർക്ക് വെള്ളിയും. പുലയർക്ക് പിച്ചള അനുവദിക്കപ്പെട്ടിട്ടുണ്ട്. വേടനും കുറവനും മറ്റും കഴുത്തിലും മാറിലും, ചില്ലുകൊണ്ടുള്ള മുത്തുകൾ കോർത്തിട്ടുള്ള മാലകൾ തുക്കിയിടാം.
എന്നാൽക്കൂടി, കീഴ് ജനം ആഭരണം അണിയണമെങ്കിൽ ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയിരിക്കേണം.
ഇത് തിരുവിതാംകൂറിലെ കാര്യം.
തൊട്ടടുത്തുള്ള ബൃട്ടിഷ്-മലബാർ എന്ന പ്രദേശം മറ്റൊരു ലോകം തന്നെയായിരുന്നു.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ