top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ

ഇങ്ഗ്ളണ്ടിൽ നൂറ്റാണ്ടുകൾക്കു മുൻപുമുതൽ അവിടെ നിലനിന്നിരുന്ന വിവിധതരം സാമൂഹിക അനീതികളും മറ്റും വ്യക്തമായി ഔപചാരികമായി രേഖപ്പെടുത്തിയിരുന്നു. ഈ വക അനീതികളെ മാറ്റാനായി പലരും പ്രയത്നിച്ചകാര്യങ്ങൾ ചരിത്രത്തിൽ വളരെ വ്യക്തമായി ലിഖിതപ്പെടുത്തിക്കാണുന്നു. അവരുടെ ഇടയിൽ ഉണ്ടായിരുന്ന കടൽക്കൊള്ളക്കാരും മറ്റ് തെമ്മാടി പ്രവർത്തനം ചെയ്തവരും മറ്റും ചരിത്രരേഖകളിൽ കാണപ്പെടും. ഇവ ഇന്ന് ലോകമെമ്പാടുമുള്ള തെമ്മാടി രാജ്യങ്ങളിൽ വിദ്യാർത്ഥികൾ ചരിത്രപുസ്തകങ്ങളിലും ഇങ്ഗ്ളിഷ് എംഏ പഠന പുസ്തകങ്ങളിലും കണ്ട് പഠിക്കുന്നു. ഇങ്ഗ്ളണ്ട് എന്തൊരു മോശം രാജ്യമായിരുന്നു! അവരുടെ ചരിത്രത്തിൽതന്നെ ഇല്ലേ ഇതിന് തെളിവ്!! ഈ രീതിയിലാണ് ഇന്ത്യയിലും കാര്യങ്ങൾ പഠിക്കുന്നത്.


അതേ സമയം ഇന്ത്യയിൽ പഠിപ്പിക്കുന്നത് പ്രകാരം ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ പിന്നോട്ടുള്ള കാര്യങ്ങൾ വൻ കാര്യങ്ങളാണ്!!!


തിരുവിതാംകൂറിലെ കാര്യങ്ങളാണ് എഴുതിക്കൊണ്ടിരുന്നത്. അവയിൽ മിക്കകാര്യങ്ങളും ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണം വരാതിരുന്ന പ്രദേശങ്ങളിലെ കാര്യങ്ങൾ തന്നെയാവാം.


കീഴ് ജാതിക്കാരായ തടവുകാരോട് അതികഠിമായ രീതിയാലാണ് സർക്കാർ ശിപായിമാരും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരും പെരുമാറുക എന്ന് രേഖപ്പെടുത്തിക്കാണുന്നു, NATIVE LIFE IN TRAVANCOREൽ. തടവുകാരുടെ ഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ള പണം ഈ കൂട്ടർ അപഹരിക്കും. തടവുകാരെ മുഴുപ്പട്ടിണിയിൽ ഇടും. ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉദ്യോഗസ്ഥമണ്ഡലത്തിൽ ചെറിയതോതിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. Trivandrumത്തുള്ള തടവറകളിൽ ശരിയായ നിലവാരമുള്ള ഭക്ഷണവും ഔഷധങ്ങളും ലഭ്യമാക്കിയിരുന്നു. എന്നാൽ വിദൂര പ്രദേശങ്ങളിൽ കാര്യങ്ങൾ കഠിനം തന്നെയായിരിക്കും.


ഈ വിധമുള്ള തടവുകാരുടെ കൈകാലുകളിൽ നീളം കൂടിയതും, വളരെ ഭാരമുള്ളതുമായ ഇരുമ്പ് ചങ്ങലകളും ആമങ്ങളും ഇടുമായിരുന്നു. മരത്തടിയിൽ തുളകൾ ഉണ്ടാക്കി അവയിൽ തടവുകാരന്റെ കാലുകൾ കുടുക്കിയിടാനുള്ള സൌകര്യം ഉദ്യോഗസ്ഥരുടെ കൈയിൽ ഉണ്ടാവും. കായികമായി പീഡിപ്പിക്കാൻ സൌകര്യപ്പെടുത്തുന്ന ഉപകരണങ്ങളും അവർ തയ്യാറാക്കിവെച്ചിരിക്കും.


സ്വന്തം പ്രസ്ഥാനങ്ങളിൽ ബഹുമാനം പേറുന്നവരെ തടവിൽ ലഭിച്ചാൽ, അവരെ സാമൂഹികമായി തരംതാണവരോടൊപ്പം ഇടുന്ന പരിപാടിയും ഉണ്ടായിരുന്നു. മാനസികമായി കൂടെയുള്ള തടവുകാർ ഉപദ്രവിക്കും എന്നും ഉറപ്പാക്കിയേക്കാം. ഇക്കൂട്ടർ ഫ്യൂഡൽ ഭാഷയിൽ ഒരു സമത്വപൂർണ്ണമായ ചങ്ങാത്തം നടത്തിയാൽ മതി, മാന്യവ്യക്തയുടെ കഥകഴിയാൻ. ഇന്ത്യൻ പട്ടാള ഓഫിസർ പാക്കിസ്ഥാനിൽ തടവിൽ പെട്ടാൽ, പാക്കിസ്ഥാൻ തടവറിയിൽ ഉള്ള ഇന്ത്യൻ ശിപായി പട്ടാളക്കാരുടെ ഇടയിൽ സമത്വത്തിൽ ഇടുന്നത് പോലെയാകും മാനസികാനുഭവം.


സ്ത്രീകളെ തടവിൽ ലഭിച്ചാൽ, അവരെ പുരുഷന്മാരുടെ തടവറയിൽ കൊണ്ടിടുന്ന പരിപാടിയും ഉണ്ടായിരുന്നു.


ഒരു പാവം വ്യക്തിയെ സ്വന്തം വീട്ടുമുറ്റത്ത് കാലുകൾ മരത്തടിയിൽ ഉണ്ടാക്കിയ തുളകളിൽ കുടുക്കി ബന്ധിപ്പിച്ചിട്ടിരുന്നത് REV. SAMUEL MATEER നേരിട്ടു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. ആ ആളുടെ വീട്ടിലെ കന്നുകാലികൾ, അവയെ പരിചരിക്കാൻ ആളില്ലാതെ പട്ടിണികിടന്നു മരിക്കുന്നു. വീടും അതിനുള്ളിലെ വസ്തുക്കളും പുറത്തുള്ളവർ വന്ന് യഥേഷ്ടം ഉപയോഗിക്കുന്നു. ചില വസ്തുക്കൾ അവർ എടുത്തുകൊണ്ടുപോകുന്നു.


തെക്കൻ തിരുവിതാംകൂറിൽ, ഒരു പുലയൻ, അയാളെ തടവിൽ വച്ചിരുന്ന കൂട്ടിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ ഈ ആളെ അധികം വൈകാതെ ഉദ്യോഗസ്ഥർ പിടിച്ചു. കോടതിയിൽ വച്ച് ഈ ആൾ തന്റെ അവസ്ഥ വിവരിച്ചു. ഈ ആൾക്ക് ഭക്ഷണം നൽകാൻ ഏൽപ്പിച്ചിരുന്ന ശിപായിമാർ ഈ ആൾക്ക് നാലു ദിവസം ഭക്ഷണം നൽകിയില്ല. ഭക്ഷണത്തിനായുള്ള പണം അവർ കവർന്നു. വിശപ്പ് സഹിക്കാൻ വൈയ്യാതായപ്പോഴാണ് കൂട്ടിൽ നിന്നും രക്ഷപ്പെട്ടത്.


ഈ വിധ കാര്യങ്ങളിൽ സമൂഹത്തിലെ മാന്യവീടുകളിലെ വ്യക്തികൾക്ക് യാതോരു പരിഭവവും ഉണ്ടാവില്ല. പുലയനല്ലെ? തെമ്മാടിത്തരം ചെയ്തിട്ടുണ്ടാവും. അനുഭവിക്കട്ടെ. ഇതാവും അവരുടെ ഭാവം.


പാവപ്പെട്ടവർ ഏത് വിധത്തിലുള്ള കരം നൽകിയാലും വ്യക്തമായതും കൃത്യമായതുമായ രശീതി ഉദ്യോഗസ്ഥർ നൽകില്ല. ശൂദ്രനിൽ നിന്നും (നായരിൽ നിന്നും) ഒരു കീഴ് ജാതിക്കാരൻ കുറച്ച് സ്ഥലം വാങ്ങിച്ചു. ഇതിന്റെ വസ്തു കൈമാറ്റ സാക്ഷ്യപത്രത്തിനായി (certificateനായി) മൂന്ന് വർഷക്കാലം സർക്കാർ ഗുമസ്ഥനെ (പിള്ളയെ) നിത്യവും വന്നു കണ്ടു. പിള്ള കടലാസ് കൊടുത്തില്ല. ഇതുപോലുള്ള അനവധി സംഭവങ്ങൾ.


കുറവന്മാരും വേടരും കുന്നുംപ്രദേശങ്ങളിൽ ഉള്ള തരിശുഭൂമി വെടിപ്പാക്കി ഒരു വർഷക്കാലം അവിടെ കൃഷി ചെയ്യും. ഇങ്ങിനെ ചെയ്യുന്നതിന് സർക്കാരിന് ഒരു മലവാരം എന്ന കരം നൽകേണ്ടതുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലവിസ്തീർണ്ണം വളരെ വലതായി കണക്കുകൂട്ടി, വൻ കരം നിശ്ചയിക്കും. എന്നിട്ട് പറയും, നീ എനിക്ക് ഒരു രൂപ താ. ഞാൻ കരം കുറവാക്കിത്തരാം, എന്ന്.


വിളവ് തയ്യാറായാൽ, ഗ്രാമ അധികാരിയും കൂട്ടരും വന്ന് വേണ്ടുന്നതെല്ലാം എടുത്തുകൊണ്ടുപോകും. പോരാത്തതിന്, എടാ, എടീ, നീ, എന്തടാ, എന്തടീ എന്നൊക്കെയുള്ള വ്യക്തിയുടെ കരളിൽ കൊള്ളുന്ന തമിഴിലേയും മലയാളത്തിലേയും വൻ വാക്ക് സൌന്ദര്യമുള്ള പദപ്രയോഗങ്ങളും ഹീനജന വ്യക്തിക്ക് അധികാരിയിൽ നിന്നും ആസ്വധിച്ച് ശരീരമാകെ തരിപ്പും കുളിരും രുചിക്കാനാവും. ഭാഷാ സ്നേഹികൾക്ക് ശരീരത്തിൽ രോമഹർഷവും, മനസ്സിൽ മധുരവികാരങ്ങളും വന്നു നിറയുന്ന മായാവിവരങ്ങളാണ് ഇവ.


സർക്കാരിന് വ്യക്തമായും എത്രയാണ് എടുക്കാൻ അവകാശം എന്നതിനെക്കുറിച്ച് ഹീനജന വ്യക്തിക്ക് കൃത്യമായ വിവരം ഉണ്ടാവില്ല. ഇത് അധികാരിയോട് ചോദിക്കാനും ആവില്ലതന്നെ. ചോദിച്ചാൽ പിന്നെ ശരീരത്തിൽ ലഭിച്ചിരുന്ന തിരിപ്പിനും കുളിരിനും കാഠിന്യം കൂടിയേക്കും. മുത്ത് ചിതറുന്നത് പോലെ പല്ല് ചിതറും. വാർമഴവില്ലിൻ ഏഴു നിറങ്ങളും മനസ്സിൽ മിന്നിമറിയും. വാക്കുകളിലെ സൌന്ദര്യം കണ്ടില്ലെ!


REV. SAMUEL MATEERനോട് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്, ഈ പ്രകാരം അധികാരികളും കൂട്ടരും പിടിച്ചെടുക്കുന്ന കരത്തിന്റെ വളരെ തുച്ഛമായ ഒരു പങ്ക് മാത്രമേ സർക്കാരിലേക്ക് എത്തുന്നുള്ള എന്നാണ്. കാര്യങ്ങൾ പലതും, ഇന്നുള്ള പല സർക്കാർ വകുപ്പുകളേയും ഓർമ്മിപ്പിക്കുന്ന രീതിയിലാണ് തിരുവിതാകൂറിൽ അന്നു നടന്നിരുന്നത്. ഈ വിധം ചിന്തിച്ചാൽ, ബൃട്ടിഷ് - മലബാർ വളരെ പിന്നിലാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. കാരണം, ഇന്നുള്ള ആധുനിക സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി അന്നേ തന്നെ തിരുവിതാകൂറിൽ ഒരു നിത്യചര്യയായിരുന്നു. ഇന്നുള്ള ന്യൂ ജൻറേഷന്റെ പലവിധ കാര്യപ്രാപ്തികളും തിരുവിതാംകൂറിൽ അന്ന് എത്തിയിരുന്നത്, മലബാറിൽ എത്തിക്കിട്ടാൻ പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടിവന്നു എന്നുള്ളതാണ് വാസ്തവം.


തിരുവിതാംകൂർ രാജ്യത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് തക്കതായ ഒരു പാരിതോഷികം നൽകാതെ അവർ യാതൊന്നു നൽകില്ലാ എന്ന വിവരം ഒരു പൊതുവിജ്ഞാനം തന്നെയായിരുന്നു. തിരുവിതാംകൂറിൽ, ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും കടമായി വന്ന് ജോലിചെയ്ത ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയാൽ, കൈക്കൂലി അവകാശപ്പെടാത്ത ഒറ്റ ഉദ്യോഗസ്ഥൻപോലും ഇല്ലാതിരുന്ന കാലം ഉണ്ടായിട്ടുണ്ട് എന്ന് REV. SAMUEL MATEER പറയുന്നു.


ഈ വിധ ഉദ്യോഗസ്ഥന്മാർക്ക് അടങ്ങാത്ത ആർത്തിയും, അസാമാന്യമായ കുരുട്ടുബുദ്ധിയും (Insatiable greed and extraordinary cunning) ഉണ്ടായിരുന്നു എന്നും MATEER രേഖപ്പെടുത്തുന്നു.


കൈക്കൂലി തന്നില്ലായെങ്കിൽ കൊലപാതക കുറ്റം വരെ ചുമത്തും എന്ന് ഈ കുട്ടർ യാതോരു മടിയും ഇല്ലാതെ ഭീഷണി മുഴക്കും പോലും.


ക്രിമിനൽ കുറ്റങ്ങളിൽ നിന്നും മുക്തിനേടാൻ പണവും തുണിത്തരങ്ങളും നൽകണം. പണം നൽകിയാൽ, പോലീസ് കേസുകളിൽ നിന്നും രക്ഷപ്പെടാം.


സ്വന്തം വീട്ടിൽ നടക്കുന്ന ചടങ്ങിന് ഉദ്യോഗസ്ഥൻ പലരേയും ക്ഷണിക്കും. വരുന്നവർ എല്ലാരം വൻ പാരിതോഷികങ്ങളും സമ്മാനങ്ങളും പണവും വന്ന് നൽകും.


ചില ന്യായാധിപന്മാർ രണ്ട് എതിൽ കക്ഷികളിൽനിന്നും കൈക്കൂലി വാങ്ങിക്കും. എന്നിട്ട്, ഏത് കക്ഷിക്ക് എതിരായാണ് വിധി നൽകുന്നത്, ആ കക്ഷിക്ക് പണം തിരികെ നൽകും.


ദൂരയാത്രക്കാരിൽ നിന്നും ഗ്രാമീണ പാറാവു ഉദ്യോഗസ്ഥന്മാർ പണവും, തുണിത്തരങ്ങളും, മറ്റ് സാധനങ്ങളും വളരെ ധൈര്യമായിത്തന്നെ അവകാശപ്പെടും. ഉദ്യോഗസ്ഥർ പല നാടുകളിലും വന്ന് തമ്പടിച്ചാൽ (camp duty), ശിപായിമാർ, ചുറ്റുപാടുമുള്ള പാവങ്ങളുടെ വീടുകളിൽ നിന്നും കോഴി, ആട്, മുട്ട, പഴവർഗ്ഗങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകും. കൂടുതൽ ആയുള്ള കാര്യങ്ങളും അവകാശപ്പെട്ടേക്കാം എന്നും പറയാം.


വീട്ടുകരം പോലുള്ള കരങ്ങളും മറ്റും നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ആളുകൾ വൈകുന്നേരങ്ങളിൽ ഉപഹാരങ്ങളുമായി ചെല്ലും. പിള്ളമാർ (സർക്കാർ ഗുമസ്ഥരും റൈറ്റർമാരും) കൈക്കൂലിപ്പണത്താൽ വൻ ധനികരാകും.


ഇതുപോലുള്ള അഴിമതിക്കും, കൈക്കൂലി സമ്പ്രധായത്തിനും, അനീതിക്കും എതിരായി പരാതി നൽകുന്നത് വൻ ആപത്തു പിടിച്ചകാര്യം തന്നെയാവും.


REV. SAMUEL MATEER പറയുന്നത്, ഈ പറഞ്ഞതിലും കഠിനമായ കാര്യങ്ങൾ നടക്കുന്നതായി അറിവുള്ളവർ ഉണ്ട് എന്നും, എന്നാൽ അവർക്ക് ഇവ തുറന്നു പറയാൻ പലവിധ തടസ്സങ്ങളും ഉണ്ട് എന്നുമാണ്.


തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്റെ മുഖച്ഛായതന്നെയാണ് പേറിയിരുന്നത്. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ, പെട്ടത് തന്നെ. അവർ എന്തും ചോദിക്കും. എന്തും ചെയ്യും.


ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ ആയിരുന്ന ബൃട്ടിഷ്-മലബാറ് വ്യത്യസ്തമായിരുന്നു.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page