top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ

ക്രിസ്ത്യൻ മിഷിനറി പ്രവർത്തനം തിരുവിതാംകൂറിൽ നടക്കുന്നത്, യഥാർത്ഥത്തിൽ ഒരു വൻ ജാതീയമായ അന്തരീക്ഷത്തിനുള്ളിൽ നിന്നുകൊണ്ടാണ്. ആർക്കുംതന്നെ, തങ്ങളുടെ പിതാമഹന്മാർ ഉയർന്ന ജാതിക്കാരും, ബ്രാഹ്മണ ബന്ധമുള്ളവരും ആണ് എന്ന് കാണിക്കാൻ പറ്റുന്ന യാതോരു സാധ്യതയും വിട്ടുകളയാൻ ആഗ്രഹമില്ലതന്നെ. സ്വന്തം പിതാവ് തന്നെ വെറും പേരിനുള്ള പിതാവാണ് എന്നും യഥാർത്ഥ പിതാവ് തൊട്ടടുത്തുള്ള നമ്പൂതിരിയാണ് എന്നും സൂചിപ്പിക്കാൻ സൌകര്യം ലഭിക്കുന്നത് തന്നെ വൻ കാര്യമാണ്. മറ്റുള്ളവരിൽ കുശുമ്പ് വരാൻവരെ കാരണമായേക്കാം.


എന്നാൽ നായർമാരിൽ സാമൂഹികമായും സ്വത്ത് അനന്തരവകാശപരമായുംമറ്റും പിതാവിന്റെ മേൽവിലാസം യാതോരു ഗുണവും ചെയ്യില്ല. എന്നാൽ അവർക്ക് അവരുടെ കീഴിൽ നിൽക്കുന്ന ഈഴവരുടേയും മറ്റും മുകളിൽ ഔന്നിത്യം നിലനിർത്താൻ ഈ വക രക്തബന്ധ സാക്ഷ്യങ്ങൾ ഉപകരിക്കും.


തിരുവിതാംകൂറിലെ രാജകുടുംബത്തിനേയും ഈ വിധമായുള്ള ഒരു സംവാദത്തിൽ ചിലരെങ്കിലും കുടുക്കുന്നതായി REV. SAMUEL MATEER സൂചിപ്പിക്കുന്നുണ്ട്. രാജവംശങ്ങൾ വർമ്മമാരും, അതിനാൽതന്നെ ക്ഷത്രിയരും ആണ് എന്ന ഒരു അവകാശവാദം പൊതുവേ നിലനിൽക്കുന്നുണ്ട്. ഈ ഒരു അവകാശം സ്ഥാപിക്കാനായി പലതരം കാര്യങ്ങളും പലനാട്ടിലുള്ള രാജകുടുംബാംഗങ്ങൾ ചെയ്യാറുണ്ട്. ഇതിന് ഏറ്റവും സൌകര്യംചെയ്യുന്നത് ബ്രാഹ്മണരെ പ്രീതിപ്പെടുത്തലാണ്.


പോരാത്തതിന്, ക്ഷേത്രങ്ങൾ പണിയുക, അതുമല്ലെങ്കിൽ നിലവിലുള്ള ക്ഷേത്രങ്ങളേയും അവിടുള്ള മൂർത്തികളെയും ഗംഭീരമായി സേവിക്കുക തുടങ്ങിയ കാര്യങ്ങളും അവർ ചെയ്യാറുണ്ട്. മലബാറിലും തിരുവിതാംകൂറിലും ഉള്ള രാജകുടുംബാംഗങ്ങൾ വർമ്മയെന്ന പേരും ഇതേ ആവശ്യത്തിനായി സ്വന്തം പേരിനോട് ചേർക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു.


ചോളരാജാക്കളും പാണ്ഡ്യരാജാക്കളും ഉപഭൂഖണ്ഡത്തിലെ തെക്കൻ പ്രദേശങ്ങളിൽ ഉള്ള മറ്റ് രാജാക്കളും മറ്റും ബ്രാഹ്മണരെ പ്രീതിപ്പെടുത്തി ക്ഷത്രിയരായതാണ് എന്ന് MATEERന് അഭിപ്രായമുണ്ട് എന്ന് കാണുന്നു. അവരും 'ദേവ', 'വർമ്മ' പോലുള്ള ചിലപദപ്രയോഗങ്ങൾ ഈ സ്ഥാനീകരണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും അഭിപ്രായപ്പെടുന്നു.


തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ സ്വന്തംരാജ്യത്തിനെ ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിക്കുകതന്നെയുണ്ടായി. അതിനാൽതന്നെ തിരുവിതാംകൂറിനെ ആക്രമിക്കുന്നത് ശ്രീ പത്മനാഭസ്വാമിയെ ആക്രമിക്കുന്നതിന് തുല്യമായി അറിയപ്പെട്ടിരുന്നു. ഈ ഒരു സംരക്ഷണവും ഒരു വൻ സംരക്ഷണം തന്നെയായിരുന്നു. എന്നാൽ Sultan Tipu ഇതിനെ വകവെക്കാതെയാണ് തിരുവിതാംകൂറിനെ ആക്രമിച്ചത്. എന്നാൽ ഉടൻതന്നെ English East India Company തങ്ങളുടെ സംരക്ഷണത്തിൽ ഉള്ള നാട്ടുരാജ്യത്തെ ആക്രമിച്ചു എന്ന് മനസ്സിലാക്കി മൈസൂർ രാജ്യത്തെ ആക്രമിക്കുകയും ടിപ്പുവിനെ തോൽപ്പിക്കുകയും ചെയ്തു. തിരുവിതാംകൂർ രക്ഷപ്പെട്ടു.


എന്നാൽ നെഹ്റു തിരുവിതാംകൂറിനെ ആക്രമിക്കാൻ പദ്ധതിയിട്ടപ്പോൾ, തിരുവിതാംകൂർ രാജാവിന് ശ്രീ പത്മനാഭസ്വാമിയുടെ സംരക്ഷണത്തിൽ വിശ്വാസം പോരായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം ഏതാനും നാൾ പടിച്ചുനിന്നെങ്കിലും, ആക്രമണം സംഭവിക്കും എന്ന് ഉറപ്പു വന്നപ്പോൾ നെഹ്റുവിന് കീഴടങ്ങുകയായിരുന്നു ചെയ്തത്.


രാജ്യത്ത് വൻ സ്വാതന്ത്ര്യങ്ങൾ ഓരോന്നായി നൽകപ്പെട്ട്, സാവധാനത്തിൽ സാമൂഹികമായി ഉയർന്നുവന്നുകൊണ്ടിരുന്ന കീഴ്ജനങ്ങളും രാജ്യത്തോട് കൂറ് കാണിച്ചില്ലാ എന്നതും ശരിയാണ്. അവരും ഉപഭൂഖണ്ഡത്തിന്റെ വടക്കൻ പ്രദേശത്തുള്ള ഹിന്ദിക്കാരോടാണ് കൂറുകാണിച്ചത്, പരോക്ഷമായെങ്കിലും.


Calicut, Cochin, Travancore എന്നീ മൂന്ന് രാജ്യങ്ങളിലേയും രാജവംശങ്ങൾതമ്മിൽത്തന്നെ ചില പ്രത്യേകതരം ജാതീയമായ ഉയർച്ചത്താഴ്ചകൾ ഉണ്ടായിരുന്നു പോലും.


തിരുവിതാംകൂർ രാജകുടുംബം നായർമാരാണ് എന്നും അവർ സ്വയം ക്ഷത്രിയമേൽവിലാസം നേടിയെടുത്തതാണ് എന്നും ഒരു സംഭാഷണം നിലനിന്നിരുന്നു. നായർമാരെ ശൂദ്രർ എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും, ഇവർ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ നിലനിന്നിരുന്ന ചാതുർവർണ്ണ്യത്തിൽ സൂചിപ്പിക്കപ്പെട്ടിരുന്ന രീതിയിൽ ഉള്ള ശൂദ്ര നിലവാരക്കാരല്ലതന്നെ.

MATEERതന്നെ ഈ വിധം എഴുതിക്കാണുന്നു:


Sudras, and especially the Nayars of the Western Coast, though not regarded as “twice born,” are yet not socially a low caste, but constitute the mass of the respectable population — the landowners and employers of labour, the agricultural and military classes. Some are nobles and even kings.


തർജ്ജമ: ശൂദ്രർ, പ്രത്യേകിച്ചും പടിഞ്ഞാറൻ തീരപ്രദേശത്തുള്ള നായർമാർ, സാമൂഹികമായി കീഴ് ജാതിക്കാരല്ല. മറിച്ച്, അവർ സാമൂഹികമായി ബഹുമാനം പേറുന്നവരാണ്. ഭൂജന്മികളും, തൊഴിലുടമകളും, കാർഷിക സംരംഭങ്ങൾ നടത്തുന്നവരും, സൈനികരും ആണ്. ചിലർ പ്രഭുക്കളാണ്. മറ്റുചിലർ രാജാക്കൾ പോലും ആണ്. END OF TRANSLATION


നായർമാരെ ശൂദ്രർ എന്ന് നിർവ്വചിച്ചിരുന്നുവെങ്കിലും, അവരിൽ ഒട്ടുമുക്കാലും ഉള്ളത് നമ്പൂതിരി രക്തം തന്നെയാണ്. നമ്പൂതിരി രക്തത്തിന് ഭൌതികമായി എന്തെങ്കിലും പ്രത്യേകമായുള്ള ഔന്നിത്യം ഉണ്ട് എന്ന് തോന്നുന്നില്ലായെങ്കിലും, ഭാഷാകോഡുകൾ അതീന്ത്രിയ സോഫ്ട്വർ കോഡുകളുടെ അണിയറയിൽ പ്രവർത്തിക്കുന്ന ഇടത്ത് ഈ വിവരം വൻ പോസിറ്റിവ് അക്കമൂല്യങ്ങളെ മനുഷ്യജീവന്റെ കോഡുകളിൽ നിക്ഷേപിക്കും എന്നുള്ളത് വാസ്തവമാണ്. കാരണം, പത്ത് കോടി അക്കസംഖ്യാ സ്ഥാനമുള്ള ആളോടുള്ള ബന്ധം ഒറ്റ സംഖ്യാ സ്ഥാനക്കാരനോട് ഉള്ള അടുപ്പത്തേക്കാളും വൻ പോസിറ്റിവ് മൂല്യം നൽകുന്ന ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട് സൂചിപ്പിക്കാം.


ഓരോ രാജ്യത്തിലും അവിടെയുള്ള രാജാവ് മഹാരാജാവും വൻ ദിവ്യവംശജനും ആണ് എന്ന രീതിയിൽ തന്നെയാണ് പ്രജയായ ജനം മനസ്സിലാക്കുകയും പെരുമാറുകയും ചെയ്യുക. എന്നാൽ പലപ്പോഴും ബ്രാഹ്മണർക്ക് ഈ വിധമുള്ള ചിന്തകൾ കാണില്ല. എന്നിരുന്നാലും, അവർ ഈ വിധ കാര്യങ്ങളെക്കുറിച്ച് കൂടുതലായി അഭിപ്രായപ്പെടില്ല. കാരണം, രാജാവും ബ്രാഹ്മണരും ഒത്തുകളിച്ചാലെ, ഒരു വൻ കൂട്ടം ജനക്കൂട്ടങ്ങളെ അടിയിൽ പിടിച്ച് നിർത്താനാവുള്ളു.


തിരുവിതാംകൂർ രാജവംശത്തെ പുരാണങ്ങളിലെ യായാതി രാജവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകൾ ചില തൽപ്പരകക്ഷികൾ പ്രചരിപ്പിച്ചിരുന്നു എന്ന് കാണുന്നു. ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന രാജവംശമാണ് ഇത് എന്നും. എന്നാൽ രാജകുടുംബം ഈ വക ചർച്ചകളിൽ താൽപ്പര്യം കാണിച്ചില്ലാ എന്നാണ് തോന്നുന്നത്.


തിരുവിതാംകൂറിലെ തുന്നക്കാരായ പാണർ, തങ്ങൾ ശൂദ്രരാണ് എന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ നായർമാർ അത് അംഗീകരിച്ചുകൊടുക്കില്ല.


മെഡ്രാസ് പ്രസിഡൻസിയിലെ പറിയന്മാരും പള്ളർമാരും തമ്മിൽ തങ്ങളിൽ ആരാണ് ഉയർന്നത് എന്ന വിഷയത്തിൽ വൻ തർക്കംതന്നെ നടത്താറുണ്ടായിരുന്നു പോലും.


തിരുവിതാംകൂറിലെ ഈഴവരും ഷാണരും തമ്മിൽ ഇതേപോലുള്ള ഒരു തർക്കം നിലനിന്നിരുന്നു. എന്നാൽ തിരുവിതാംകൂറിന്റെ വടക്കും തെക്കും വ്യത്യസ്തമായ രീതിയലാണ് മുൻഗണന സാമൂഹികമായി അംഗീകരിക്കപ്പെട്ടിരുന്നത് പോലും.


തിരുനൽവേലിയിൽ ഉള്ള ക്രീസ്തീയരായ ഷാണർമാർ 1871ൽ ഒരു നോട്ടിസ് അച്ചടിച്ചു പ്രചരിപ്പിച്ചു, തങ്ങൾ യഥാർത്ഥത്തിൽ രാജവംശക്കാരാണ് എന്ന്. അതിനുള്ള വിവിധ തരം വിചിത്രങ്ങളായ പ്രാചീണ തെളിവുകൾ അവർ നിരത്തിവെച്ചു. ആ വർഷം ബൃട്ടിഷ് - ഇന്ത്യൻ സർക്കാർ നടത്തിയ സെൻസസിൽ (Censusസിൽ) തിരുനെൽവേലിയിലെ ഏതാനും ആയിരം ഷാണർമാർ തങ്ങൾ ക്ഷത്രീയരാണ് എന്ന് കണക്കെടുപ്പുകാരെ അറിയിച്ചു.


അങ്ങിനെ സെൻസസ്സിൽ ആയിരക്കണക്കിന് ക്ഷത്രിയർ ക്രിസ്താനികൾ ആയ വിവരം വരികയും, അത് ശുദ്ധ വിഡ്ഢിത്തമാണ് എന്ന് പിന്നീട് മനസ്സിലാക്കി, ആ കണക്ക് ആകെ അസാധുവാക്കപ്പെടുകയും ചെയ്തു. എന്നാൽ പല ഇങ്ഗ്ളിഷ് എഴുത്തുകരും ഈ തിരുത്തൽവിവരം മനസ്സിലാക്കാതെ, ആയിരക്കണക്കിന് ക്ഷത്രിയർ ക്രിസ്തുമതത്തിൽ ചേർന്നിട്ടുണ്ട് എന്ന രീതിയിൽ പല ദിക്കിലും എഴുതിത്തുടങ്ങിയിരുന്നു.


പറിയന്മാരുടെ ഇടയിൽ ഒരു പഴയകാലകഥയുണ്ട്, അവർ ഏതോ രാജകുടുംബത്തിൽ പെട്ടവരാണ് എന്നത്. എന്നാൽ തങ്ങൾ ഗോമാംസം കഴിക്കില്ലാ എന്ന് അവകാശപ്പെട്ടുകൊണ്ട്, തങ്ങൾ പറിയരേക്കാൾ ഉയർന്നവരാണ് എന്ന് അവകാശപ്പെടുന്ന പുലയരും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഈ വിധ പുലയർ പറിയരെ അവരിൽ നിന്നും 12 അടി ദൂരത്താണ് നിർത്തുക.


ബൃട്ടിഷ്-ഇന്ത്യയിൽ ഈ വിധ പല പ്രശ്നങ്ങളും ഉയർന്നുകൊണ്ടിരുന്നു. പല വിധ ജാതിക്കാരും സാമൂഹികമായി കാൽച്ചങ്ങലകൾ അഴിച്ചുകൊണ്ടിരുന്നപ്പോൾ, പലകൂട്ടർക്കും, തങ്ങൾ മറ്റുള്ളവരേക്കാൾ ഉയർന്നവരാണ് എന്നത് തെളിയിക്കേണ്ടിത്തന്നെ വന്നു. ഇവരിൽ പലർക്കും ഏതാണ്ട് 50തോളം പിൻ തലമുറകളുടെ വംശപാരമ്പര്യം എടുത്തുകാട്ടാൻ ആകുമായിരുന്നു. പലപ്പോഴം, ഒരു ഋഷി, പശു, തിരുനാഗം തുടങ്ങിയവയിൽ നിന്നെല്ലാം ഉദിച്ചുവരുന്ന കുലപരമ്പര ഇവർ തെളിയിക്കും. (who may show you a pedigree proclaiming their descent through fifty generations from a Rishi, or a cow, or a snake, or some other animal or thing).


പല കീഴ് ജാതിക്കാരും പലവിധ ന്യായങ്ങൾ പ്രകടിപ്പിച്ചുകൊണ്ടു പലപ്പോഴും പൂണൂലും ഉപയോഗിക്കും പോലും.


ഇങ്ങിനെ തമ്മിൽത്തമ്മിൽ അറപ്പും വെറുപ്പും പേറുന്ന പലവിധ ജനക്കൂട്ടങ്ങളെ ക്രീസ്തീയരാക്കിയപ്പോൾ, ഈ വിധ ക്രിസ്ത്യാനികൾ തമ്മിലും വൻ പ്രശ്നങ്ങൾ ഉദിച്ചുതുടങ്ങി.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page