top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

13. ഇങ്ഗ്ളിഷുകാരുടെ തോളിൽകയറി വിലസുന്ന ഭൂഖണ്ഡയൂറോപ്യന്മാർ

തിരുവിതാംകൂറിൽ London Missionary Society സാമൂഹികമായ പലതരം പരിഷ്കരണങ്ങൾക്കും പാതയൊരിക്കിയിരുന്നു എന്നുള്ളത് ശരിയാണ് എങ്കിലും, അത് ക്രിസ്ത്യൻ മതത്തിന്റെ ഗുണമേന്മകൊണ്ടാണ് എന്ന് അവരും ധരിച്ചിരുന്നു എന്ന് തോന്നുന്നു.


എന്നാൽ അത് വാസ്തവമല്ലതന്നെ. കാരണം, അവർ തിരുവിതാംകൂറിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന ഒട്ടനവധി കാര്യങ്ങളും ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ് - ഇന്ത്യയിൽ, കാര്യമായ വൻ സാമൂഹിക പരിവർത്തന കൊടിയൊന്നും ഉയർത്താതെതന്നെ നടപ്പിൽ വരുത്തിയിരുന്നു. അതിന് അവർ ആകെ ചെയ്തത് ഇങ്ഗ്ളിഷ് ഭാഷയിൽ അടങ്ങിയിരിക്കുന്ന മനുഷ്യവ്യക്തിത്ത ഉന്നമനപ്പെടുത്തൽ പ്രത്യയശാസ്ത്രത്തിന് മുൻതൂക്കം നൽകുക മാത്രമാണ്. ഈ ചെയ്തിയെ ഒരു വൻ ആദ്ധ്യാത്മികമോ മതപരമോ ആയ കാര്യമായി അവിടെ ആരുംതന്നെ കണ്ടിരുന്നില്ല.


ക്രിസ്ത്യൻ മിഷിനറി പ്രവർത്തനത്തിൽ ഇങ്ഗ്ളിഷുകാരല്ലാത്ത ഭൂഖണ്ഡ യൂറോപ്യൻ വ്യക്തികളും Celtic ഭാഷക്കാരും ഉൾപ്പെട്ടിരുന്നത്, തിരുവിതാംകൂറിൽ യൂറോപ്യൻമാരെക്കുറിച്ചുള്ള പൊതുവായുള്ള മനസ്സിലാക്കലിലും പലവിധ പാളിച്ചകൾ വരുത്തിയിരുന്നു. യഥാർത്ഥത്തിൽ ഭൂഖണ്ഡ യൂറോപ്യൻ ജനതകളിൽ മിക്കവയും ഇങ്ഗ്ളിഷ് ഭാഷാ പ്രത്യയശാസ്ത്രത്തിന് തികച്ചും വിപരീതമായുള്ള ജനതകൾ ആയിരുന്നു. പോരാത്തതിന്, ഫ്രഞ്ചുകാർ ലോകത്തെല്ലായിടത്തും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളെ നശിപ്പിക്കും എന്ന് പ്രതിജ്ഞാബന്ധരായ കൂട്ടർ ആയിരുന്നു.


ഈ ഉപഭൂഖണ്ഡത്തിൽ യഥാർത്ഥത്തിൽ ഇന്ന് ഇന്ത്യൻ സ്വാതന്ത്രത്തിനായി പൊരുതി എന്ന് പറയപ്പെടുന്ന ഒട്ടുമിക്ക യുദ്ധങ്ങളും നടത്തിയതോ, അവയ്ക്ക് നേതൃത്വം കൊടുത്തതോ, അതുമല്ലെങ്കിൽ ആവിധ കക്ഷികൾക്ക് വൻ സൈനിക സഹായം നൽകിയതോ ആയുള്ളവർ ഫ്രഞ്ചുകാരാണ്. അങ്ങിനെ നോക്കിയാൽ Sultan Tipuവിനേക്കാളും വൻ ഇന്ത്യൻ സ്വാതന്ത്യ യുദ്ധങ്ങൾ നടത്തിയത് ഫ്രഞ്ചുകാരണ്.


London Missionary Societyയുടെ തിരുവിതാംകൂറിലെ പ്രവർത്തനം ജർമ്മൻകാർക്കും മറ്റ് പല വെള്ളക്കാർക്കും ഒരു സാമൂഹിക മേന്മ നൽകാൻ ഇടയാക്കിയെന്നാണ് തോന്നുന്നത്. ഇത് യഥാർത്ഥത്തിൽ ജനങ്ങളിൽ വന്ന ഒരു തെറ്റിദ്ധാരണ മാത്രമാണ്. അതിനെ തിരുത്താൻ London Missionary Societyയും ശ്രമിച്ചതായി കാണുന്നില്ല.


തമ്മിൽത്തമ്മിൽ വൻ വിരോദങ്ങളും അറപ്പുകളും ഉള്ള ജനം ക്രീസ്ത്രീയരായപ്പോൾ, അവരിലെ അറപ്പുകൾ അവരുടെ ക്രിസ്ത്യൻ മതത്തിലം വന്നുചേർന്നു.


സുറിയാനി ക്രിസ്ത്യാനികൾ അവരെ അവരുടെ പഴയ അടിമ ജനമെന്ന രീതിയിൽത്തന്നെ അറപ്പോടുകൂടി വീക്ഷിക്കുന്നത് തുടർന്നു എന്നാണ് തോന്നുന്നത്.


QUOTE: Yet Ilavars ഈഴവർ and Chogans ചെവ്വന്മാർ were, and still are in most parts, similarly driven out of the way by Brahmans. Missionaries have pleaded the cause of all classes alike, and to a large extent succeeded in procuring the emancipation of Shanars and Ilavars from such bonds, but as soon as one caste has somewhat risen from their degradation they inflict similar indignities upon their inferiors,....... END of QUOTE


ആശയം: ഈഴവരേയും ചൊവ്വന്മാരേയും മിക്ക സ്ഥലങ്ങളിലും ബ്രാഹ്മണർ ഓടിച്ചുവിടാറുണ്ടായിരുന്നു. മിഷിനറിമാരുടെ പ്രവർത്തനത്താൽ, ഷാണരും ഈഴവരും അവരുടെ കാൽച്ചങ്ങലകളിൽ നിന്നും മുക്തിനേടി. എന്നാൽ ഓരോ ജാതിക്കാരും ഉയരുമ്പോൾ, അവർ അടുത്തതായി ചെയ്യുന്നത്, മറ്റ് കീഴ് ജാതിക്കാരെ അടിച്ചമർത്തുക എന്നതാണ്.........


ചില ചൊവ്വന്മാർ ക്രിസ്തീയമതത്തിലേക്ക് ചേർന്നപ്പോൾ, അവരുടെ പെൺമക്കളെ അവരുടെ അമ്മാവന്മാർ എടുത്ത് അവരുടെ വീടുകളിലേക്ക് മാറ്റി. 1877ൽ കോട്ടയത്തിന് അടുത്തുള്ള അർപ്പുക്കരയിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് വരാൻ അടുത്തുള്ള പുലയ ക്രിസ്ത്യാനികൾ ആഗ്രഹം പ്രകടിപ്പിച്ചു. ഈ വിവരം അവിടെ നിത്യവും പ്രാർത്ഥനയ്ക്ക് വരാറുള്ള ചൊവ്വന്മാരായ ക്രിസ്ത്യാനികളിൽ വൻ മനസ്സമ്മർദ്ദം വിതച്ചു. അവർ മെഡ്രാസിലെ ബിഷപ്പിന് പരാതി എഴുതി അറിയിച്ചു. ഞായറാഴ്ചകളിൽ പുലയരോടൊപ്പം ഇടകലർന്നുനിന്നാൽ, തങ്ങൾക്ക് നായർമാരുടെ വീടുകളിൽ ലഭിക്കുന്ന തൊഴിലും മറ്റ് മുൻതൂക്കങ്ങളും നഷ്ടമാകും എന്ന് അവർ വ്യക്തമായി പരാതിയിൽ അറിയിച്ചു.


ബിഷപ്പ് ഇതിന് മറുപടി നൽകി. കൃസ്തുവചനത്തിലെ ആദ്ധ്യാത്മിക തത്വങ്ങളും, കാലാകാലങ്ങളായി വെറുക്കപ്പെട്ടിരുന്ന പുലയരോട് സാഹോദര്യം കാണിക്കുക, എന്ന ധാർമ്മിക ചുമതലയും അപരിഷ്കൃത സംസ്ക്കാരതത്വങ്ങളോട് ക്രിസ്തുമതത്തിന് യോജിക്കാനാവില്ലാ എന്നും മറ്റും ഈ മറുപടിയിൽ ഉണ്ടായിരുന്നു. അതേ സമയം പുലയരോട് വളരെ നല്ല വസ്ത്രത്തിലും വൃത്തിയോടുംകൂടി പളളിയിൽ വരണം എന്നും അദ്ദേഹം പ്രേരിപ്പിച്ചു.


യഥാർത്ഥത്തിൽ പ്രശ്നം ഭൌതികമായുള്ള വെടിപ്പില്ലായ്മയല്ല. മറിച്ച്, ഭാഷാകോഡുകൾ ചില വ്യക്തികളിൽ ഒട്ടിക്കുന്ന സോപ്പിട്ടു തേച്ചാൽ മായാത്ത അഴുക്കാണ്. ബിഷപ്പിന്റെ മറുപടി ചൊവ്വന്മാർക്ക് സ്വീകാര്യമായിരുന്നില്ല. അവർ പ്രാർത്ഥന വേറെയൊരു ദിക്കിലേക്ക് മാറ്റി.


പല കീഴ് ജാതിക്കാരും ക്രിസ്തീയമതത്തിലേക്ക് മാറിയെങ്കിലും അവരുടെ കുലപരമായും കുടുംബപരമായും കാലാകാലങ്ങളായി നിലനിന്നിരുന്ന പല ചടങ്ങുകളെ മുടക്കാൻ അവർക്ക് പ്രയാസം നേരിട്ടു. പിതൃഹോമം പല ചൊവ്വന്മാരും ക്രിസ്തീയ മതത്തിലേക്ക് മാറിയതിന് ശേഷവും, കൂടുതൽ ശക്തിയോടുകൂടി തുടർന്നു.


ഈ വിധ പലപ്രശ്നങ്ങളും പുതുതായി സ്ഥാപിതമായ ക്രിസ്തീയമതത്തിൽ നിലനിന്നിരുന്നു.


ചേർത്തല, വൈക്കം, പറവൂർ എന്നിവിടങ്ങളിൽ വാളന്മാർ എന്ന ഒരു കൂട്ടരുണ്ടായിരുന്നു. അവർ സാംസ്ക്കാരികമായി ചൊവ്വന്മാരോടും ഈഴവരോടും സമമായിട്ടാണ് കാണപ്പെട്ടിരുന്നതെങ്കിലും, അവരെ ചൊവ്വന്മാർ, ഈഴവർ എന്നിവരേക്കൾ താഴെയായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്. ഇവരെ മുക്കുവ അരയർ എന്നും വിളിക്കപ്പെട്ടിരുന്നു. എന്നാൽ ഇവർക്ക് മല അരയരുമായി യാതോരു ബന്ധവും ഇല്ലായിരുന്നു. ഇവരുടെ തലവനെമാത്രമെ ആളുകൾ അരയൻ എന്നു വിളിക്കാറുള്ളു. സർക്കാർ ഉദ്യോഗസ്ഥർ ഇവരെ യാതോരു മടിയുംകൂടാതെ പടികൂടി നിർബന്ധമായി തൊഴൽചെയ്യാനായി കൊണ്ടുപോകുമായിരുന്നു. ഇവർക്ക് സ്വന്തമായി ഭൂമിയോ വയലോ ഇല്ല.


ഭൂജന്മികളുടെ നിലങ്ങളിൽ ചെറിയ കൂരകളിൽ ഇവർ ജീവിക്കുന്നു. ഭക്ഷണം വളരെ നിസ്സാരമായ വസ്തുക്കൾ ആണ്. അവരുടെ വസ്ത്രങ്ങൾ വളരെ കുറവും, ഉള്ളവ വളരെ വൃത്തിഹീനവും ആണ്. കൂട്ടികൾക്ക് കൃമിരോഗവും മറ്റും ഉണ്ടാവും. ഇവയെ എങ്ങിനെ ചികിത്സിക്കണം എന്ന യാതോരു വിവരവും അവർക്ക് ഇല്ലതന്നെ. സർക്കാർ ആശുപത്രികൾ തുറന്നിട്ടുണ്ടെങ്കിലും ഇവർ അവിടെ പോകാൻ ധൈര്യപ്പെടില്ല. ക്രിസ്ത്യൻ മിഷിനറി സ്ക്കൂളുകളിൽ പോകുന്ന കുട്ടികളിൽ മാറ്റം വന്നിരുന്നു.


ഈ കൂട്ടർ ഉയർന്ന ജാതിക്കാരോട് സംസാരിക്കുന്നത്, ഇന്ന് കേരളത്തിലെ പൊതജനം പോലീസുകരോടും ഉദ്യോഗസ്ഥരോടും, സ്വയം വ്യക്തിത്തം വെടിഞ്ഞ് സംസാരിക്കുന്ന അതേ രീതിയിൽ ആണ്. സ്വയം തരംതാഴ്തിയും ഉയർന്നവരോടു വൻ അടിയാളത്തം പ്രകടിപ്പിച്ച് ബഹുമാനം നൽകിയും ആണ്.


ഈ ജനം കടലിൽ മത്സ്യം പിടിക്കാറില്ല. മറിച്ച്, കായലുകളിലും മറ്റ് ചതുപ്പ് നിലങ്ങളിലും ഇവർ രാത്രികാലങ്ങളിൽ വലയിട്ട് മീൻ പിടിക്കും. ഇവരുടെ തലവനെ അരയൻ എന്നാണ് ആളുകൾ വിളിക്കക. ഈ അരയൻ ചെമ്പിൽ എന്ന സ്ഥലത്താണ് താമസം. രാജാവ് ഈ അരയന് ഒരു വൾ നൽകിയിട്ടുണ്ട്. ഇത് ഒരു വൻ പ്രതാപം നൽകുന്ന വസ്തുവാണ്. രാജാവ് വെള്ളത്തിൽ യാത്രചെയ്യുന്ന അവസരത്തിൽ, ഈ അരയൻ തന്റെ ആളുകളെ വിളിച്ചുവരുത്തി, ചുണ്ടൻ വള്ളങ്ങളിൽ രാജാവിന്റെ വള്ളത്തിന് മുന്നിലും പിന്നിലുമായി അകമ്പടി സേവിക്കണം. ഈ അവസരത്തിൽ അവർക്ക് ഭക്ഷണം ലഭിക്കും. ഇങ്ങിനെ പോകുന്ന അവസരത്തിൽ, ഇക്കൂട്ടർ രാമായണത്തിലെ കഥകളെ വഞ്ചിപ്പാട്ടുകളായി പാടും. ഇക്കൂട്ടർ വള്ളംകളിയിൽ (മത്സരത്തിൽ) വൻ പ്രാവീണ്യമുള്ളവരാണ്.


ഇവരുടെ ഇടയിൽത്തന്നെ മരക്കാർന്മാർ എന്ന ഒരു കൂട്ടർ ഉണ്ട്. എന്നാൽ വാളന്മാർ മരക്കാന്മാരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കില്ല. ഇവ രണ്ടുകൂട്ടരും തമ്മിൽ വിവാഹം കഴിക്കില്ല.


ഈ വിധം കാര്യങ്ങൾ നോക്കുമ്പോൾ, ഈ ജാതി എന്ന പ്രശ്നം ഒരു വൻ പ്രശ്നമായിതോന്നാം. എന്നാൽ, ഒന്ന് ആലോചിച്ചു നോക്കുക. യഹൂദരും ഇതുപോലുള്ള ഒരു ജാതീയമായ ജനംതന്നെയായിരുന്നു. അവരും ലോകത്തിന്റെ പലദിക്കിലും ജീവിച്ചിരുന്നെങ്കിലും, അവർ മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കില്ലതന്നെ. യൂറോപ്പിൽ ഏറ്റവും വെറുക്കപ്പെട്ട ജനം യഹൂദരായിരുന്നു. എന്നാൽ അവർ വൻ കുരുട്ടുബുദ്ധിക്കാരോ അതുമല്ലെങ്കിൽ വൻ സാമൂഹിക വിവരം ഉള്ളവരോ ആയിരുന്നു. യാതോരു സാമൂഹികാന്തരീക്ഷത്തിലും അവർ കീഴിൽപ്പെടാതിരിക്കാനുള്ള പഴുത് അവർ കണ്ടെത്തിയിരിക്കും.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page