top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

14. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

ആളുകൾ ക്രിസ്തീയതമത്തിലേക്കും ഇസ്ലാമിലേക്കും ആ കാലങ്ങളിൽ ചേർന്നത് പലപ്പോഴും ആദ്ധ്യാത്മികമായ ചിന്തകളാലോ, ദൈവത്തെക്കുറിച്ചുള്ള പുതിയ തിരിച്ചറിവ് ലഭിച്ചതിനാലോ ആവില്ലതന്നെ. മറിച്ച് പലപ്പോഴും അവരുടെ പ്രാദേശിക സമൂഹങ്ങളിൽ അവരുടെ കഠിനമായ ജീവിതാവസ്ഥ കുറച്ചുകൂടി സുഖമമാക്കാനാണ് ഈ വിധ കാര്യങ്ങൾ ചെയ്യുക.


ഇങ്ഗ്ളണ്ടിൽനിന്നും വന്ന മിഷിനറിമാർക്ക് പ്രാദേശിക ഭാഷയിൽ ഉള്ള പ്രശ്നങ്ങളും അവ സമൂഹത്തിൽ അടിയാളത്തവും അത് പ്രകടിപ്പിച്ചുകൊണ്ടുള്ള നിർബന്ധ ബഹുമാനവം, അതിന് തിരിച്ച് ലഭിക്കുന്ന തരംതാഴ്ത്തലും മറ്റും മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.


ഇങ്ഗ്ളിഷിൽ ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ലായെങ്കിലും, ഈ വിധം ഒരു ചൊല്ലുണ്ട്: Give respect and take respect. ബഹുമാനം നൽകുക, എന്നിട്ട് അതിന്റെ പ്രതികരണമായി ബഹുമാനം സ്വീകരിക്കുക. ഈ ഇങ്ഗ്ളിഷ് ചൊല്ലിന് ഫ്യൂഡൽ ഭാഷകളിൽ യാതോരു അർത്ഥവും ഇല്ലതന്നെ. കാരണം, ബഹുമാനം നൽകേണ്ടുന്നത് തിരിച്ച് തരംതാഴ്ത്തുന്നവരോടാണ്. ബഹുമാനം നൽകിയാൽ, മിക്കപ്പോഴും, ബഹുമാനിച്ച ആൾ തരംതാണ വ്യക്തിയാണ് എന്ന ധ്വനിതന്നെയാണ് സാമൂഹികമായി വികിരണം ചെയ്യപ്പെടുക.


പല ജനക്കൂട്ടങ്ങളും ക്രിസ്തീയ മതത്തിലേക്ക് ചേർന്നാൽ, അവരുടെ പക്കൽ നേരത്തെയുണ്ടായിരുന്ന സാമൂഹിക മഹിമയുടെ ചിഹ്നങ്ങൾ എന്തുണ്ടായാലും അവ നിലനിർത്താൻ അവർ ശ്രമിക്കുമായിരുന്നു. പോരാത്തതിന്, പുതിയ മതത്തിൽ കയറിയാൽ, നമ്പൂതിരിമാരുടെ ജാതി ചിഹ്നങ്ങൾവരെ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലാ എന്നുവരെ തോന്നിയവർ ഉണ്ടായിരുന്നു.


കുടുമ അഥവാ കുടുമി എന്ന ഒരു ഉന്നത ജാതിചിഹ്നം നിലനിന്നിരുന്നു. ഇത്, തലയുടെ മുന്നിലെ മുടി മൊട്ടയടിച്ച്, ബാക്കിയുളള മുടി ഒരു കൂട്ടമായി കെട്ടിവെക്കലാണ്. ഇത് യഥാർത്ഥത്തിൽ ചില ബ്രാഹ്മണർ അവരുടെ ഏതോ ചില ആചാരങ്ങളുമായി ബന്ധപ്പെട്ട് ചെയ്യുന്നകാര്യമായേക്കാം. കുടുമി ധരിക്കുന്നതുവരെ ബ്രാഹ്മണകുട്ടി, വെറും ഒരു ശൂദ്രൻകുട്ടിയാണ് എന്ന രീതിയിൽവരെ മിഷിനറിമാരെ ആരൊക്കെയോ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട് എന്നും കാണുന്നു.


ബ്രാഹ്മണരീതികൾ പകർത്തിയെടുക്കാനുള്ള ആക്രാന്തികാണിക്കുന്ന പല കീഴ് ജാതിക്കാരും ഈ വിധ കാര്യങ്ങൾ ചെയ്യുന്നുണ്ടായിരിക്കാം. ഈ വിധ പലരും വിവിധ ക്രിസ്തീയ മതപ്രസ്ഥാനങ്ങളിലേക്കും ചേർന്നപ്പോൾ, പ്രാദേശിക ജാതിവ്യവസ്ഥകൾ ക്രിസ്തീയമതത്തിലും കയറിക്കൂടിയ അവസ്ഥാവിശേഷം വന്നതായി അനുഭവപ്പെട്ടിരുന്നു.


പലവിധ ജാതിക്കാരും London Missionary Societyയും മറ്റും സൃഷ്ടിക്കുന്ന ക്രിസ്തീയമതത്തിൽ അംഗങ്ങളായി വന്നപ്പോൾ, അവരിൽ പലരും തങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണ് എന്ന് പ്രകടിപ്പിക്കാനായി കുടുമി നിലനിർത്തി. ഇത് യഥാർത്ഥത്തിൽ, ആപേക്ഷികമായി തരംതാണവർ ഫ്യൂഡൽ ഭാഷകളിലുള്ള ഉച്ചനിചത്വ വാക്ക് കോഡുകളിൽ തരംതാണവ തങ്ങളോട് ഉപയോഗിക്കുന്നത് തടയാനാണ് പലരും ചെയ്തത്. എന്നാൽ കുടുമിയെക്കുറിച്ചുള്ള പല വിധ വിവാദങ്ങളും പുതിയ ക്രിസ്തീയമതത്തിൽ നടന്നിരുന്നെങ്കിലും, ഈ വളരെ പ്രധാനപ്പെട്ട വിവരം ആരുംതന്നെ സൂചിപ്പിച്ചതായി കാണുന്നില്ല.


എല്ലായിടത്തും, ഇത് പ്രാകൃത ഹൈന്ദവ സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്നും അത്, ക്രിസ്തീയമതത്തിൽ ചേർക്കാൻ ആവില്ലാ എന്ന രീതിയിലും തന്നെയാണ് ചർച്ചചെയ്യപ്പെട്ടത്.


എന്നാൽ ഭാഷാപരമായി ഹൈന്ദവ മതത്തിൽ ഉള്ള പല വിധ പ്രാകൃതങ്ങളും പ്രാദേശിക ഫ്യൂഡൽ ഭാഷയിൽത്തന്നെ പുതുതായി പടുത്തുയർത്തികൊണ്ടുവന്നിരുന്ന ക്രിസ്ത്യീയ മതത്തിലും വളർന്നുവന്നുകൊണ്ടിരുന്നു എന്നുള്ളതാണ് വാസ്തവം. എന്നാൽ ഭാഷാ കോഡുകൾ പുതിയ മതത്തിൽ വ്യത്യസ്തമായ സാമൂഹിക രൂപകൽപ്പനയാണ് ചെയ്തത് എന്ന് മാത്രം. കാരണം, ഭാഷാ കോഡുകൾ നിർമ്മിക്കുന്ന മായായവനികയ്ക്ക് അപ്പുറത്തുള്ള യാഥാർത്ഥ്യത്തിന്റെ വെർച്വൽ വേദികളിൽ, പുതിയ മതത്തിൽ പാതിരിമാരുടെ സ്ഥാനം ബാഹ്മണരുടെ സ്ഥാനത്തിൽ നിന്നും മാറിയാണ് നിൽക്കുന്നത്. അത്രമാത്രം.


പോരാത്തതിന്, പുതിയ ക്രിസ്തീയ മതത്തിൽ ഇങ്ഗ്ളണ്ടിന്റെ അദൃശ്യ സാന്നിധ്യം അന്ന് ഉണ്ടായിരുന്നു. എന്നാൽ ഇങ്ഗ്ളണ്ടിൽനിന്നും വന്ന മിഷിനറിമാർ തിരിച്ചുപോയാൽ, പുതിയ മതം പ്രാദേശിക ഭാഷാ കോഡുകൾക്ക് അനുസൃതമായിത്തന്നെയാണ് പ്രവർത്തിക്കുക. അവ പ്രകോപിക്കുന്ന എല്ലാ വിധ വൈകാരിക ചലനങ്ങളും പുതിയ കൃസ്തീയരിലും വളരുകയും പടർന്നുപിടിക്കുകയും ചെയ്യും. ഇതിനെ ഒരു പരിധിവരെ പാതിരിമാർക്ക് അവർക്ക് താൽപ്പര്യമുള്ള ദിശയിലേക്ക് ഒഴുക്കിവിടാനും പരിമിതപ്പെടുത്താനും ആവും. എന്നാൽ ഈ പാതിരിമാരും കുറച്ചുകാലം കഴിയുമ്പോൾ, ഇതേ ഭാഷാ കോഡുകളുടെ പിടിയിൽ പെടും.


അത് അവരുടെ ചിന്താധാരയേയും വൈകാരിക ഭാവങ്ങളേയും സ്വാധീനിക്കും. അവർക്ക് കലർപ്പില്ലാത്ത ഇങ്ഗ്ളിഷുമായി കാര്യമായ ബന്ധമില്ലായെങ്കിൽ London Missionary Society ഇവിടെ പടുത്തുയർത്താൻ ശ്രമിച്ച ആശയങ്ങളുമായി അവർക്ക് കാര്യമായ ബന്ധം പോലും ഉണ്ടാവില്ലതന്നെ.


London Missionary Societyയിലെ മിഷിനറിമാർക്ക് അവർ നടത്തുന്ന സാമൂഹിക പരിഷ്ക്കരണം മറ്റൊരു വിഭാഗം ജനത്തിൽ ഏതവിധത്തിലുള്ള വേദനയാണ് പടർത്തുന്നത് എന്നതിനെക്കുറിച്ച് യാതോരു ബോധവും ഇല്ലായിരുന്നു എന്നും കാണുന്നു. താഴെനൽകിയിട്ടുള്ള ഉദ്ദരണികാണുക:


QUOTE: They have now cattle of their own, and lease lands from the Sudras for cultivation. Some Sudras even work on the lands of those who were once their slaves. One is now bullock driver for his former slave.”END of QUOTE


തർജ്ജമ: അവർക്ക് (കീഴ് ജാതിയിൽ നിന്നും ക്രീസ്തീയമതത്തിൽ ചേർന്നവർക്ക്) ഇപ്പോൾ സ്വന്തമായുള്ള കന്നുകാലികൾവരെയുണ്ട്. കൃഷി ചെയ്യാനുള്ള സ്ഥലം അവർ ശൂദ്രരിൽ നിന്നും പാട്ടത്തിന് എടുക്കുന്നു. ചില ശൂദ്രർ, മുൻകാലങ്ങളിൽ അവരുടെ അടിമകളായിരുന്നവരുടെ കൃഷിയിടത്തിൽ തൊഴിൽ ചെയ്യുന്നു. ഒരാൾ, നേരത്തെ അയാളുടെ അടിമയായിരുന്ന ആളുടെ കാളയെനോക്കുന്ന ആൾ ആണ് ഇപ്പോൾ.


ഈ വിധ സാമൂഹിക പരിവർത്തനത്തെ യഥാർത്ഥത്തിൽ യുഎസ്സ്ഏയിൽ കാപ്പിരി അടിമകൾക്ക് ലഭിച്ച സ്വാതന്ത്ര്യവുമായി താരതമ്യപ്പെടുത്താൻ ആവില്ലതന്നെ, എന്നകാര്യം ഇങ്ഗ്ളിഷ് മിഷിനറിമാർക്ക് അറിവ് ലഭിക്കില്ല. കാരണം, നേരത്തെ വെറും പേര് വിളിക്കുകയും, നീ, എടാ, എടീ, എന്താടാ എന്നെല്ലാം സംഭാഷണത്തിൽ സബോധനയായും, അവൻ, അവൾ എന്നെല്ലാം പരാമർശവാക്കായും നിർവ്വചിക്കപ്പെട്ടിരുന്നവരെ, വളരാൻ അനുവദിച്ച്, അവരുടെ പഴയ ഉടമസ്ഥരെ ജീവിതത്തിൽ ഇടിച്ച് തരംതാഴ്ത്തി കഷ്ടഗതിയിൽ ആക്കി, ഈ വിധ വാക്കുകൾ അവരുടെ മേൽ തിരിച്ച് ഉപയോഗിക്കാൻ സൌകര്യപ്പെടുത്തുക എന്നത്, സാമൂഹിക പരിഷ്ക്കരണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രവർത്തി അല്ലതന്നെ.


കാരണം, ഈ വിധ സംഭവവികാസങ്ങൾ ഫ്യൂഡൽ ഭാഷാ ലോകത്തിൽ ബീഭത്സകരമായ ദു:സ്വപ്നങ്ങളുടെ ഉള്ളടക്കത്തിൽ പെട്ടകാര്യങ്ങളാണ് (the contents of monsterous nightmares). London Missionary Society സമൂഹത്തിൽ മറ്റൊരു കൂട്ടരിൽ രാക്ഷസീയമായ പേടിസ്വപ്നങ്ങൾ ആദ്ധ്യാത്മിക പരിവേഷത്തിൽ കൊണ്ടുവന്നവർ ആവുന്നു ഈ ദിക്കിൽ.


ഈ വിധ തിരിച്ചറിവുകൾ ലഭിക്കാതെ സാമൂഹിക പരിഷ്ക്കരണം നടത്തിയാൽ, സമൂഹത്തിലുള്ള വിവിധതട്ടുകളിൽ (slotട്ടുകളിൽ) ആളുകൾ തമ്മിൽത്തമ്മിൽമാറും എന്നല്ലാതെ, സമൂഹം പഴയകാല ഇങ്ഗ്ളണ്ട് ആകില്ലതന്നെ. ഇങ്ഗ്ളിഷ് മിഷിനറിമാർ വ്യക്തമായി വാക്കുകളിൽ പ്രസ്താവിച്ചാല്ലായെങ്കിലും, അവരിൽ ഉള്ള ചന്താധാര, പ്രാകൃത സമൂഹങ്ങളെ എങ്ങിനെയാണ് ഒരു പഴയകാല ഇങ്ഗ്ളണ്ട് സമൂഹത്തിന്റെ പ്രശാന്തതയിൽ എത്തിക്കുക എന്നുള്ളതായിരുന്നിരിക്കേണം. എന്നാൽ അതിലേക്കുള്ള മാർഗ്ഗം യഥാർത്ഥത്തിൽ ക്രിസ്തീയ മതം അല്ലതന്നെ. മറിച്ച് കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷതന്നെയാണ്.


വെറുതെയൊരു സംബോധന ചെയ്താൽമതി, ആളും ആൾക്കുട്ടവും, കുടുംബവും, കുടുംബക്കാരും മറ്റും സാമൂഹിക തുട്ടകളിൽ പല ഉയർച്ചത്താഴ്ചകളിലേക്ക് തെന്നിത്തെറിക്കുന്ന ഭാഷകളെ ഉപയോഗിച്ചുകൊണ്ട് യാതോരു രീതിയിലും ഒരിടത്തും ഒരു ഇങ്ഗ്ളിഷ് സാമൂഹിക പ്രസന്നത വളർത്താൻ ആവില്ലതന്നെ.


തമിഴ്നാട്ടിൽ നിന്നും വന്ന ക്രിസ്തീയ മതപ്രാസംഗികൻ ഒരു സുറിയാനി കൃസ്ത്യൻ വീട്ടിൽ മതപരമായ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ആ വീട്ടിലെ ജോലിക്കാർക്കായുള്ള ഒരു പുരയിൽ ഈ മതപ്രാസംഗികന്റെ വേലക്കാരന് താമസസൌകര്യം നൽകിയിരുന്നു. ഈ വേലക്കാരൻ ക്രിസ്തീയൻ ആയിരുന്നെങ്കിലും കുടുമി ഉള്ള ആളായിരുന്നു. ഈ ആൾ ആ വീട്ടിലെ അടുക്കളയിൽ കയറിയപ്പോൾ, അവിടുണ്ടായിരുന്ന ആ വീട്ടിലെ സ്ത്രീകൾ കുടുമി കണ്ടമാത്രയിൽ നിലവിളിച്ചുകൊണ്ട് അടുക്കളിയിൽ നിന്നും പുറത്തേക്ക് ഓടി.


ഈ സംഭവം മിഷിനറിമാർ മനസ്സിലാക്കിയത്, പ്രാകൃതൻ അടക്കളയിൽക്കയറിയപ്പോൾ പേടിച്ച് സ്ത്രീകൾ ഓടിപ്പോയി എന്നരീതിയിൽ ആണ്. എന്നാൽ ഭാഷാ കോഡുകളിൽ ഇതിന് മറ്റൊരു വിശദ്ധീകരണം ഉണ്ട് എന്നുള്ളതാണ് വാസ്തവം. കയറിവന്നയാളെ അടിയാളത്തം പ്രകടിപ്പിച്ച് ബഹുമാനിക്കേണം എന്നാണ് തലയിലെ അടയാള ചിഹ്നം വിളിച്ചു പറയുന്നത്.


വ്യക്തമായും ഹീനജോലിക്ക് പറ്റുന്ന ആൾ ഐപിഎസ് യൂണിഫോം ഇട്ട് കയറിവന്നാൽ, വൻ വ്യക്തിത്വമുള്ള ഡീവൈഎസ്പിയും പരസ്യമായി എഴുന്നേറ്റ് നിന്ന് സെലൂട്ട് ചെയ്യേണ്ടിവരും. തരംതാഴ്ത്തി പരസ്യമായി വല്ല സംബോധനയും ഇതോടുകൂടി ലഭിക്കും എന്നുണ്ടെങ്കിൽ കാര്യങ്ങൾ വേദനാജനകം ആയേക്കാം. എന്നാൽ മുൻകൂട്ടി വിവരം ലഭിക്കുമെങ്കിൽ പറ്റുമെങ്കിൽ ഡിവൈഎസ്പി, ഈ ഒരു സംഭവം ഒഴിവാക്കാനായി അവിടെനിന്നും വിട്ടുനിന്നേക്കും. ഈ ഒരു വിട്ടുനിൽക്കലിന് വേറെ പല ഒഴികഴിവ് പറയാൻ പറ്റുമെങ്കിലും, യഥാർത്ഥ കാരണം, ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നത് തന്നെ.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page