ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. മതപരിവർത്തനത്തിനും ആരാധനാ സമ്പ്രദായത്തിന് ആകർഷകത്വം വരുത്താനും മറ്റും ഉപയോഗിച്ച സംഗതികൾ
GEORGE W. STOW, F.G.S., F.R.G.S. എഴുതിയ THE NATIVE RACES OF SOUTH AFRICA എന്ന ഗ്രന്ഥത്തിൽ London Missionary Societyയിലെ മിഷിനറിമാർ അവിടങ്ങളിൽ മതപരിവർത്തനത്തിനും ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം വരുത്താനും മറ്റും ഉപയോഗിച്ച സംഗതികൾ സൂചിപ്പിക്കുന്നുണ്ട്: crosses, embroidered cloth, burning candles, processions, processional banners and processional hymns, matins, vespers, and midnight services.
തിരുവിതാംകൂറിലും അവപോലുള്ള പലതും അവർ ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാവുന്നതാണ്:
കരിശും, ചിത്രത്തുന്നൽ നിറഞ്ഞുനിൽക്കുന്ന തുണിത്തരങ്ങളും, മറഞ്ഞുനിൽക്കുന്ന എന്തോ നിഗൂഡമായ അരങ്ങിനെ അവ്യക്തമായി പ്രകാശിപ്പിക്കുന്ന മങ്ങിയ മെഴുകുതിരിവെളിച്ചവും, കുരുത്തോലയും ഓലീവിലകളും (Olive leaves) തോരണങ്ങളും കൊടിയും കൊടിഅടയാളങ്ങളും പിടിച്ചുകൊണ്ടും സ്തുതി ഗീതങ്ങളും സങ്കീർത്തനങ്ങളും പാടിക്കൊണ്ടും ഉള്ള ഘോഷയാത്രകളും, പ്രഭാതകീർത്തനങ്ങളും പ്രഭാതാരാധനയും, സന്ധ്യാപ്രാർത്ഥനയും അർദ്ധരാത്രിയിലെ ദേവാരാധനയും, കുന്നിൻ ചരിവുകളിലും മലയോരങ്ങളിലും മറ്റ് ഉയരങ്ങളിലും പണിതുയത്തിയ പള്ളികളും, അവിടങ്ങളിൽ നടക്കുന്ന പ്രാർത്ഥനകളും ദേവസ്തുതിയും ഈശ്വരസ്ത്രോത്രങ്ങളും, ശാബത്ത് ദിനവും (ഞായറാഴ്ച), വീടുകളിൽ വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഉള്ള കൂട്ടപ്രാർത്ഥനയും കുട്ടപ്പാടും, 👉പഴയനിയമ വേദപുസ്തകവും 👉പുതിയ നിയമ വേദപുസ്തകവും സുവിശേഷവും വെളിപാടും, പാതിരിമാരും അവർ ധരിക്കുന്ന ളോഹയും, മറ്റ് പുരോഹിത വസ്ത്രങ്ങളും, ബിഷപ്പും ബിഷപ്പിന്റെ സ്ഥാന വസ്ത്രവും മറ്റ് ചമയങ്ങളും, പള്ളികളിലെ ഗായക സംഘവും അവർ ആലപിക്കുന്ന ഗാനങ്ങളും ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളും, പിതാവും പുത്രനും പരിശുദ്ധാത്മാവും, യേശുകൃസ്തുവും അപ്പോസ്തലന്മാരും, കുരിശും കൃസ്തുവിന്റെ ക്രൂശിതരൂപവും, മഗ്ദലന മറിയവും പാപികളെ ശിക്ഷിക്കലും രക്ഷിക്കലും, ജപമാലയായി ഉപയോഗിക്കുന്ന കൊന്തയും, പള്ളിയുടെ ജനലിന്മേൽ തറച്ചുവച്ച ബഹുവർണ്ണചായങ്ങളോടുകൂടിയ ചില്ലുകളും, കലാവിരുതുള്ളവർ ക്രിസ്തീയ കഥകളെ ആസ്പദമാക്കി ബഹുനിറങ്ങളിൽ വരച്ചെടുക്കുന്ന ചിത്രങ്ങളും, മാമോദിസയും കുമ്പസാരവും വിശുദ്ധ ജലവും, Holy communionനും വിശുദ്ധ കുർബാനയും അന്ത്യകൂദാശയും, ഉണ്ണിയേശുവും കൃസ്തുമസ്സും പുൽത്തൊഴുത്തും, അന്ത്യ അത്താഴവും പാന പാത്രവും വീഞ്ഞും, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ ഊട്ടിയ കഥയും, മരണത്തിൽ നിന്നും ലാസറിനെ തിരിച്ചുവിളിച്ചതുപോലുള്ള ദിവ്യാത്ഭുതകഥകളും; അങ്ങിനെ പലതും.
കീഴ് ജനം മാത്രമല്ല, ഉയർന്ന ജനവും ആകർഷിക്കപ്പെട്ടുവെന്നാണ് തോന്നുന്നത്. മുകളിൽ പരാമർശിക്കപ്പെട്ട കാര്യങ്ങളിൽ പെടാത്ത ആകർഷണം നൽകിയ മറ്റൊന്നുണ്ടായിരുന്നു. അത് വെളുത്ത ത്വക്കിൻ നിറമുള്ള യൂറോപ്യൻമാരും സെൽട്ടിക്ക് ഭാഷക്കാരും ഇങ്ഗ്ളിഷുകരും മറ്റുമായ മിഷിനറിമാർ ആയിരുന്നു. എന്നാൽ വാസ്തവത്തിൽ ഇതൊന്നമല്ല, ഈ ക്രിസ്തീയ പ്രസ്ഥാനത്തിന് അസാധാരണമായ സാധ്യതകൾ നൽകേണ്ടിയിരുന്നത്. മറിച്ച് ഇങ്ഗ്ളിഷ് ഭാഷയും, ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റിയും ആയിരുന്നു. ഈ അതിപ്രധാന കാര്യം എന്നാൽ ആരും കാര്യമായി ഗൌനിച്ചില്ലാ എന്നുള്ളതാണ് വാസ്തവം.
കൃസ്തീയ മതം തിരുവിതാംകൂറിൽ പുതിയ സംഭവം അല്ലതന്നെ. സുറിയാനി ക്രിസ്ത്യാനികളും റോമൻ കാത്തലിക്ക് ക്രിസ്ത്യാനികളും നൂറ്റാണ്ടുകൾക്ക് മുന്നേ ഇവിടെ ഉണ്ട്. അവർ ഉയർന്ന വർഗ്ഗക്കാരായിരുന്നു. അവരുടെ മതത്തിന് യൂറോപ്യൻ മതം എന്ന നിർവ്വചനം കണ്ടേക്കില്ല. എന്നാൽ, ക്രിസ്തീയ മതം ഒരു യോറോപ്യൻ മതമോ, ഇങ്ഗ്ളണ്ടിലെ മതമോ ആയിരുന്നു എന്നും തോന്നുന്നില്ല. മറിച്ച്, ഏഷ്യയിലെ മധ്യകിഴക്കൻ പ്രദേശങ്ങളിൽ ജനിച്ച മതമാണ് എന്ന് ഒരു തോന്നൽ. മാത്രവുമല്ല, ഈ മതം യൂറോപ്പിൽ കടക്കുന്ന അതേ കാലഘട്ടത്തിലോ, അതിന് മുൻപോ, St.Thomas ഈ മതത്തെ ദക്ഷിണേഷ്യയിൽ കൊണ്ടുവന്നിരുന്നു എന്നും പറയപ്പെടുന്നു.
എന്നാൽ പുതിയ ക്രിസ്ത്യാനിറ്റിയെ ഒരു ഇങ്ഗ്ളണ്ട് മതമോ, അതുമല്ലെങ്കിൽ യൂറോപ്യൻ മതമോ ആയാണ് പലരും ധരിച്ചിരുന്നത് എന്നും തോന്നുന്നു. മാത്രവുമല്ല, പൊതുവായുള്ള ഇങ്ഗ്ളിഷ് മര്യാദകളെ ക്രിസ്ത്യൻ മര്യാദകളായും പലരും തെറ്റിദ്ധരിച്ചിരുന്നു എന്നും തോന്നുന്നു.
എന്നാൽ London Missionary Society ഉദ്യമിക്കുന്നത് സാമൂഹിക അടിത്തട്ടിൽ അങ്ങ് കുപ്പത്തൊട്ടിപോലുള്ള ഇടം മുതൽ മകുളിലോട്ടുള്ളവർവരെ, ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിൽ കാണപ്പെടുന്ന സാമൂഹിക സമത്വാധിഷ്ഠിതയിൽ എത്തിക്കുക എന്നുള്ളതാണ്. എന്നാൽ ഇക്കൂട്ടർ ഇതിന് ഏറ്റവും അത്യാവശ്യഘടകമായുള്ള, ഇങ്ഗ്ളിഷിനെ മറന്നുകളഞ്ഞു.
പെട്ടെന്ന് ചിന്തകളിൽ വന്ന ഒരുകാര്യം പറയാമെന്ന് തോന്നുന്നു. ഇങ്ഗ്ളിഷ് ക്രിസ്ത്യൻ പള്ളികൾ മിക്കവാറും തെരുവോരങ്ങളിൽ അതേ നിരപ്പിൽ നിർമ്മിച്ച കെട്ടിടങ്ങളിൽ ആയിരിക്കും എന്ന് ഒരു തോന്നൽ. എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ പടുത്തുയർത്തിയ ക്രിസ്തീയ മതത്തിലെ പള്ളികൾ കുന്നിൻ ചരിവിലും, മലമുകളിലും മറ്റും ആയിരിക്കും എന്ന് ഒരു തോന്നൽ. ഇതുമായി ബന്ധപ്പെട്ട കുറിച്ച കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് ഇപ്പോൾ ആവില്ലതന്നെ. എന്നാൽ ഇത്രമാത്രം പറയാം. ബഹുമാനം വേണ്ടുന്ന ഭാഷാ കോഡുകളിൽ ചിന്തിക്കുന്നവർക്ക്, ഈ വിധ സൌധങ്ങൾക്ക് ഒരു ഉയർച്ച ആവശ്യമാണ്. ക്രിസ്ത്യൻ പള്ളികൾ സമനിരപ്പിലോ, അതോ കുന്നിൻമുകളിലോ ആണ് എന്ന് നോക്കി, ആ നാട്ടുകാരുടെ ഭാഷാ കോഡുകളെ വ്യാഖ്യാനിക്കാൻ ആവും എന്ന് ഒരു തോന്നൽ.
മലബാറിലെ പഴയകാല മാപ്പിള (മലബാറി മുസ്ളിം) പള്ളികൾ റോഡിന് അരികിൽ അതേ നിരപ്പിൽ തന്നെയായിരുന്നു എന്ന് ഒരു തോന്നൽ. അത് അങ്ങിനെയാണെങ്കിൽ, അതിന് പിന്നിലും ശക്തമായ ഭാഷാകോഡുകളുടേയും, മതത്തിന് തന്നെ സാമൂഹിക സമത്വാധിഷ്ഠിത അടിച്ചേൽപ്പിക്കാനുള്ള മനോഭാവത്തിന്റേയും നിഴൽ ആയേക്കാം. ഇത് ഒരു സങ്കീർണമായ വിഷയമാണ്. ഇപ്പോൾ അതിലേക്ക് കടക്കുന്നില്ല.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ