ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
18. അതീന്ത്രിയ സോഫ്ട്വേർ സംവിധാനങ്ങളും ബ്രാഹ്മണ പാരമ്പര്യങ്ങളും
തിരുവിതാംകൂറിലെ ബ്രാഹ്മണ പാരമ്പര്യങ്ങളിൽ ഇനിയും വേറെ ചില ആചാരങ്ങളും മറ്റും ഉണ്ടായിരുന്നു. തന്ത്രവിദ്യ, യന്ത്രം, ജോതിഷം, ആമവാസി - വെളുത്തവാവ്, വ്രതം, പഞ്ചാങ്കം, ശകുനങ്ങൾ, കണികാണൽ, വെറ്റിലയും ചുണ്ണാമ്പും പകുയിലയും, പിതൃഹോമം, ശ്രാദ്ധവും പിണ്ഡവും തുടങ്ങിയവ.
ഇതിൽ തന്ത്രവിദ്യയ്ക്ക് അഥർവവേദവുമായി ബന്ധമുണ്ട് എന്ന് പറയപ്പെടുന്നു. എന്നാൽ തിരുവിതാംകൂറിലെ ബ്രാഹ്മണർക്ക് ഏതാണ്ട് നാലായിരം മുതൽ ഏഴും എട്ടും ആയിരം വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്ന വേദങ്ങളുമായി എത്രമാത്രം ബന്ധമുണ്ട് എന്ന് അറിയില്ല. എന്നാൽ അമ്പലങ്ങളിലും, വീട്ടിലും നിത്യവും ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങളിലൂടെ അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ രചിക്കപ്പെട്ടിട്ടുള്ള pre-written codes, classes, procedures, scripts, configuration data തുടങ്ങിയവ കാലമെന്ന മായാ സംവിധാത്തിലൂടെ ആയിരക്കണക്കിന് വർഷങ്ങൾ മുന്നോട്ട് നീക്കിക്കൊണ്ടുപോകാനാകും എന്നുള്ളത് വാസ്തവമാകാം.
ഈ വിധം നോക്കുമ്പോൾ, ബ്രാഹ്മണ ആചാരാനുഷ്ടാനങ്ങൾക്ക് പിന്നിൽ മറ്റെന്തൊ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടേക്കാം.
ബ്രാഹ്മണരല്ലാത്തവർ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ കയറിക്കൂടി അവിടുള്ള ആചാരാരുഷ്ടാനങ്ങൾ നടത്തിത്തുടങ്ങിയാൽ, ഈ മുന്നോട്ട് കൊണ്ടുപോക്കിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് തീർത്ത് പറയാനുള്ള വിവരം ഇല്ല.
തന്ത്രവിദ്യ അറിയുന്ന ബ്രാഹ്മണർ തിരുവിതാംകൂറിൽ എത്രപേർ ഉണ്ടായിരുന്നു എന്ന് അറിയില്ല. എന്നാൽ കാണിക്കാർ പോലുള്ള മറ്റ് ചില ജനത്തിനും തന്ത്രവിദ്യയോട് സാദൃശ്യമുള്ള കുടോത്ര പദ്ധതികൾ അറിവണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ ഇവയെല്ലാം ആളുകളെ കബളിപ്പിക്കാനുള്ള വ്യാജ പദ്ധതികളായിരുന്നുവോ എന്ന് അറിയില്ല. എന്നാൽ മനസ്സിലെ അതിശക്തമായ ബ്രെയ്ൻ സോഫ്ട്വേറിന് അതീന്ത്ര്യമായുള്ള പല കഴിവുകളും ഉണ്ട് എന്ന് ഈ എഴുത്തുകാരൻ പരീക്ഷിച്ച് അറിഞ്ഞ കാര്യംതന്നെയാണ്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
കാണിക്കാർമാർ കാട്ടിലാണ് ജീവിച്ചിരുന്നതെങ്കിലും, വളരെ ആഭിജാത്യം പേറുന്നവർ ആയിരുന്നു എന്ന് തോന്നുന്നു. അവർ ഈഴവരോടും ഷാണർമാരോടും മറ്റ് കീഴ് ജനത്തിനോടൊപ്പവും ഇരുന്ന് ഭക്ഷണം കഴിക്കില്ല. എന്നാൽ ശൂദ്രരോട് (നായർമാരോട്) ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കും. ഇവരെ കൂലിവേലക്ക് ലഭിക്കില്ല. മറിച്ച്, അവരുടെ കാടുകൾ മറ്റുള്ളവർ കയ്യേറുന്നത് കണ്ടാൽ, ഇവർ അവിടം വിട്ട് ഉൾക്കാടുകളിലേക്ക് നീങ്ങും.
യന്ത്രം എന്നുള്ളത് വൻ അതീന്ത്രിയ കഴിവുകൾ ഉള്ള ഒരു ചിത്രപ്പണിയാണ്. ഇത് സാധാരണയായി തകിടിൽ ആണ് എഴുതപ്പെട്ടുകാണുന്നത്. മന്ത്രങ്ങൾ ഇവയിൽ encode ചെയ്യപ്പെട്ടിരിക്കും എന്ന് തോന്നുന്നു.
മന്ത്രസാര, യന്ത്രസാര, പ്രയോഗസാര, തന്ത്രസാര എന്നിവയെക്കുറിച്ചും ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മന്ത്രത്തിന്റെ അന്ത:സാരം, ഗൂഢചിത്രങ്ങൾ അടങ്ങുന്ന യന്ത്രങ്ങളുടെ ഉള്ളറ രഹസ്യം, ഇവ ഉപയോഗിച്ച് പലവിധ കാര്യസാധ്യവും നടത്തുന്ന രീതി, മന്ത്രം ഉച്ചരിച്ചും അല്ലതെയും മുദ്രകളിലൂടെ പ്രവർത്തിപ്പിക്കപ്പെടുന്ന തന്ത്രവിദ്യയുടെ ഉള്ളടക്കം എന്നിവയാണ് ഇവ നാലും.
പണ്ട് കാലങ്ങളിൽ ഈ വിധ അവകാശങ്ങൾ വെറും വിഡ്ഢിത്തമാണ് എന്ന് ശാസ്ത്രം പഠിച്ച ഏതൊരാൾക്കും അറിവ് ലഭിക്കുന്ന കാര്യമാണ്. എന്നാൽ ഇന്ന് ഭൌതിക ശാസ്ത്രത്തെത്തന്നെ നിശ്പ്രഭവും, നിർവ്വീര്യവും ആക്കാൻ കഴിവള്ള സോഫ്ട്വേർ എന്ന യാഥാർത്ഥ്യത്തിന്റെ പുതിയ അവസ്ഥാന്തരം (state) മനുഷ്യന്റെ അറിവിലേക്ക് ഉദിച്ചുവന്നതോടുകൂടി ഈ വക യന്ത്രങ്ങളും, മന്ത്രങ്ങളും മറ്റും വെറും അന്ധവിശ്വസങ്ങൾ മാത്രമാണ് എന്ന ചിന്തയിൽ ചെറിയ ഒരു പോറൽ വരുത്തുന്നുണ്ട്.
എന്നിരുന്നാലും, ബ്രാഹ്മണ മതത്തിൽ മാത്രമല്ല, ഈ വിധ കാര്യങ്ങൾ ഉള്ളത്. അതേ സമയം ബ്രാഹ്മണ മതത്തിനുള്ളിൽ ഉള്ളത് കീഴ് ജനത്തിന് ഉപയോഗിക്കാൻ പറ്റാത്ത മാനസിക ദൂരത്തിലായിരുന്നു എന്നുംതോന്നുന്നു. പോരാത്തതിന്, മന്ത്രങ്ങളും തകിടും മറ്റും ഉപയോഗപ്പെടുത്തുന്ന മാപ്പിള (മലബാർ മുസ്ലീസ്) തങ്ങൾമാർ നിലവിലുണ്ട് എന്നത് ഈ എഴുത്തുകാരന് നേരിട്ട് അറിവുള്ള കാര്യമാണ്.
ജോതിഷം പണിക്കർമാർ ആണ് കുലത്തൊഴിലായി നടത്തിക്കൊണ്ടിരുന്നത്. അവരുടെ പ്രവർത്തനവും ബ്രാഹ്മണ മത വിശ്വാസങ്ങളുമായി ബന്ധമുണ്ട് എന്നുതോന്നുന്നു. അവർ ഉപയോഗിക്കുന്ന ജോതിഷ പണ്ഡിത ഗ്രന്ഥങ്ങൾ സംസ്കൃതത്തിലേത് ആണ് എന്നും തോന്നുന്നു. ഇതിനാൽതന്നെ ഇതും തിരുവിതാംകൂറിലെ കീഴ് ജനത്തിന്റെ പാരമ്പര്യത്തിൽ വരുന്ന കാര്യമല്ല.
ഇവിടെ ഒരു കാര്യം പറയാം എന്ന് തോന്നുന്നു. ജൈനമതും, ബുദ്ധമതം തുടങ്ങിയവ ഈ ഉപദ്വീപിന്റെ വടക്കൻ പ്രദേശങ്ങളിൽ ജനിച്ചുവളർന്ന കാര്യങ്ങൾ ആണ്. അവയ്ക്ക് സംസ്കൃതവുമായി ബന്ധമുണ്ടോ എന്ന് അറിയില്ല. ആ കാലങ്ങളിൽ ആ ദേശങ്ങളിൽ ചിലയിടത്ത് ഉണ്ടായിരുന്ന ഭാഷകൾ, പ്രാകൃത്, മഗദി, അർദ്ധമഗദി, പാലി തുടങ്ങിയവായിരുന്നു എന്ന് തോന്നുന്നു.
ഇവയൊന്നും തന്നെ തിരുവിതാംകൂറുമായി ബന്ധമുള്ള കാര്യങ്ങൾ അല്ലതന്നെ. ഇവിടെ ഇത് പറയാൻ കാരണം, ഈ വിധ മതങ്ങളുടെ ചില വിഭാഗങ്ങൾ തന്ത്രവിദ്യ ആദ്യാത്മികതലത്തിൽ ഉപയോഗിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നുണ്ട് എന്നതാണ്.
ജോതിഷത്തിൽ സൂചിപ്പിക്കപ്പെടുന്ന നക്ഷത്രം, തിഥി, യോഗം, കരണം, പക്ഷം, രാഹുകാലും, ഗുളികകാലം, യമഘാണ്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ കീഴ് ജനത്തിന്റെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചലുത്തിയിരുന്നുവോ എന്ന് അറിയില്ല. എന്നാൽ ഈ കൂട്ടർ ബ്രാഹ്മണരുടെ ഈ വിധ കാര്യങ്ങളെ ശ്രദ്ധിക്കുകയും, അവ പകർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു എന്ന് ഒരു തോന്നൽ.
ഉദാഹരണത്തിന്, തിഥികൾ ഇവയാണ്: പ്രഥമ, ദ്വിതീയ, തൃതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി. പിന്നുള്ളത് പൌർണമിയും അതിന് നേരെ വിപരീതമായുള്ള അമാവാസിയും ആണ്.
ഈ വിധ തിഥികൾ, വ്യത്യസ്ത നക്ഷത്രങ്ങളിൽ, വ്യത്യസ്ത മാസങ്ങളിൽ വരുന്നതിന് അനുസൃതമായി ബ്രാഹ്മണ ഗൃഹങ്ങളിലും, അവരോട് ഒട്ടിനിൽക്കുന്നവരുടെ ഗൃഹങ്ങളിലും, വ്രതങ്ങളും മറ്റ് ചര്യകളും ചെയ്യപ്പെടും. ഈ വിധ കാര്യങ്ങളുമായി കീഴ് ജനത്തിന് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. എന്നാൽ ഇവയെല്ലാം, ഇന്ന് ബ്രാഹ്മണ മതത്തിലേക്ക് കയറിക്കൂടിയ എല്ലാവരും, സ്വന്തം പാരമ്പര്യത്തിൽ പെടുന്ന കാര്യങ്ങൾ ആണ് എന്ന രീതിയിൽ ആണ് പല ദിക്കിലും എഴുതിക്കാണപ്പെടുന്നത്.
എന്നാൽ ഇവിടെ അന്തർദ്ദേശിയമായ ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.
ഇങ്ങിനെ കാണപ്പെടുന്നു: ബുധന്‍ = Mercury ശുക്രന്‍ = Venus ഭൂമി = Earth ചൊവ്വ = Mars വ്യാഴം = Jupiter ശനി = Saturn ഇന്ദ്രന്‍ = Uranus വരുണന്‍ = Neptune (വിവരം ശരിയാണോ എന്ന് അറിയില്ല.) ഗ്രഹങ്ങളുടെ ഇങ്ഗ്ളിഷ് പേരുകൾക്ക് തത്തുല്യമായ പേരുകൾ മലയാളത്തിൽ കാണുന്നു. പോരാത്തതിന്, പാശ്ചാത്യ ജോതിഷത്തിൽ നൽപ്പെട്ടിട്ടുള്ള Zodiac signsന്റെ പേരുകളും മലയാളത്തിലെ മാസങ്ങളടെ പേരുകളും തമ്മിൽ എന്തോ ഒരു ബന്ധം കാണുന്നുണ്ട്. ഉദാഹരണത്തിന്, തുലാംമാസം. ഇങ്ഗ്ളിഷ് ജോതിഷത്തിൽ Libra ആണ്. Libraയുടെ ചിഹ്നം തുലാസാണ്. അങ്ങിനെ ഏതാനും ചിലതുതമ്മിൽ വ്യക്തമായ സാധൃശ്യം ഉണ്ട്.
പഞ്ചാങ്കം എന്നതിനോട് സാദൃശ്യമുള്ള ഒന്ന് ഇങ്ഗ്ളിഷ് ജോതിഷത്തിൽ ഉണ്ട്: Almanac. രണ്ടിനെക്കുറിച്ചു അഗാധ ധാരണ ഈ എഴുത്തുകാരന് ഇല്ല.
പാശ്ചാത്യ ജോതിഷവും, സംസ്കൃത ജോതിഷവും തമ്മിൽ കാര്യമായ ബന്ധം ഉണ്ട് എന്നുള്ളതും വാസ്തവം തന്നെ. എന്നാൽ, അതിൽ നിന്നും ബ്രാഹ്മണരും, പാശ്ചാത്യരും തമ്മിൽബന്ധം ഉണ്ട് എന്ന് അനുമാനിക്കാവുന്നതല്ലതന്നെ.
ബ്രാഹ്മണർക്കും, പണിക്കർമാർക്കും മറ്റും യന്ത്രങ്ങളുടേയും, തന്ത്രങ്ങളുടേയും, മന്ത്രങ്ങളുടേയും, ജോതിഷത്തിൽ കവടി നിരത്തി പ്രശ്നവിചാരം നടത്തുന്നതിന്റേയും പിന്നിൽ പ്രവർത്തിക്കുന്ന നിഗൂഢമായുള്ള സോഫ്ട്വേർ സംവിധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.
എന്നാൽ ഇന്ന് Google Assistantഉം, GPSളും, Siriയും, Alexaയും ഉപയോഗിക്കുന്ന മിക്ക ആളുകൾക്കും ഇവയുടെ പിന്നിൽ പ്രവർത്തിക്കുന്ന സോഫ്ട്വേർ സംവിധാനത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാ എന്നും ഓർക്കേണ്ടതാണ്.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ