top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

19. ശുഭശകുനങ്ങളുടേയും ദു:ശ്ശകുനങ്ങളുടേയും അതീന്ത്ര്യ സോഫ്ട്വേർ വേദി

ശുഭശകുനം - ദു:ശ്ശകുനം എന്നുള്ളത് പർണ്ണമായും അന്ധവിശ്വാസം ആയിരിക്കേണം എന്നില്ല. ജീവൻ എന്ന പ്രതിഭാസത്തേയും ഭൌതിക യാഥാർത്ഥ്യത്തേയും നിലനിർത്തുന്നതും, നടത്തിപ്പ് ചെയ്യുന്നതും ഒരു അതീന്ത്രിയ സോഫ്ട്വേർ പ്രതിഭാസം ആണ് എന്നത് ഈ എഴുത്തുകാരന് പൂർണ്ണമായും ഉറപ്പുള്ളകാര്യമണ്. ഇങ്ങിനെയെങ്കിൽ ഒരു മനുഷ്യന്റെ ഓരോ കോശത്തേയും നിർമ്മിക്കുന്ന സോഫ്ട്വേർ കോഡുകളിലും, അക്കമൂല്യങ്ങളിലും മറ്റ് അത് പോലുള്ള കാര്യങ്ങളിലും മൂല്യങ്ങളിൽ പോസിറ്റിവ് ആയും നെഗെറ്റിവ് ആയും സ്വാധീനം ചലുത്താവുന്ന പലതും കണ്ടെക്കാം. പോസിറ്റിവ് ആയുള്ളവയെ ശുഭശകുനം എന്നും, അതിന് നേരെ വിപരീതമായുള്ളവയെ ദു:ശ്ശകുനം എന്നും വേണമെങ്കിൽ ചെറിയതോതിൽ മനസ്സിലാക്കാവുന്നതാണ്.


എന്നാൽ, ജീവന്റെ സോഫ്ട്വേറിനുള്ളിൽ കോശം എന്ന രീതിയിൽ കാര്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കേണം എന്നില്ല. കോശം എന്നുള്ളത്, Biologyയുടെ സങ്കൽപ്പമാണ്. അതീന്ത്രിയ സോഫ്ട്വേറുകളുടെ വേദിയിൽ ഈ വിധ ഭൌതിക ശാസ്ത്ര സങ്കൽപ്പങ്ങൾക്ക് പരിമിതമായ പ്രസക്തിയേ കണ്ടേക്കുള്ളു.


മനസ്സിന് വിഷമവും, അതുമല്ലെങ്കിൽ മനസ്സിന് അറപ്പും വരുത്തുന്നകാര്യങ്ങൾ അശുഭമാണ് എന്ന് ഭൌതികമായി പറയാവുന്നതാണ് എങ്കിൽകൂടി, സോഫ്ട്വേറിന്റെ ലോകത്തിൽ കാര്യങ്ങൾ വളരെ സങ്കീർണ്ണമായേക്കാം. കാരണം, കാണുന്നതോ, അതുമല്ലെങ്കിൽ കേൾക്കുന്നതോ, അതുമല്ലെങ്കിൽ ചിന്തിക്കുന്നതോ ആയ വസ്തുവിനും ഒരു സോഫ്ട്വേർ രൂപം ഉണ്ട്. അങ്ങിനെയെങ്കിൽ, ഭൌതികമായി ശ്രദ്ധിക്കാൻപറ്റാത്ത രീതിയിൽ, സോഫ്ട്വേറുകളുടെ കോഡുകൾ തമ്മിൽ പ്രതിപ്രവർത്തിച്ചേക്കാം. ഈ പ്രതിപ്രവർത്തനവും പോസിറ്റീവോ നെഗറ്റീവോ ആയ സ്വാധീനം മനസ്സിലും ഭൌതിക യാഥാർത്ഥ്യത്തിലും വരുത്താം.


എന്നാൽ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണമായേക്കാം. ഭാഷാ കോഡുകൾക്ക് ജീവന്റേയും യാഥാർത്ഥ്യത്തിന്റെയും സോഫ്ട്വേർകോഡുകളുമായി ശക്തമായ ബന്ധം ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതിനാൽത്തന്നെ ഫ്യൂഡൽഭാഷാ കോഡുകൾ ഈ വിധ ശുഭശകുന - ദു:ശ്ശകുന പ്രതിഭാസങ്ങളെ കാര്യമായി സ്വാധീനിക്കുന്നുണ്ടാവാം. അതിനാൽത്തന്നെ ഫ്യൂഡൽഭാഷാ സാമൂഹിക ഉച്ചനീചത്വ കണ്ണിയിൽപ്പെട്ട ഏവരും ഈ വിധമായുള്ള ശകുനങ്ങളെ കാര്യമായിത്തന്നെ ഗൌനിച്ചേക്കാം.


ചിലപ്പോൾ ശരീരത്തിലെ ഏതെങ്കിലും അവയവത്തിലേയോ, ഭാഗത്തിലേയോ തരിപ്പോ തുടിപ്പോ, പല വിധ ശകുനങ്ങൾ ആയോ, അതുമല്ലെങ്കിൽ മുൻകൂട്ടിയുള്ള അറിവ് നൽകുന്നതായ അടയാളങ്ങൾ ആയോ കാണാം എന്നപോലുള്ള വിശ്വാസങ്ങളും നിലവിൽ ഉണ്ട്.


ശകുനങ്ങൾ എന്നത് ബ്രാഹ്മണരുടെ മാത്രം പൈതൃകത്തിൽ വരുന്ന കാര്യമല്ലാ എന്ന് തോന്നുന്നു. പൊലയന്മാർക്കു പോലും ഈ വിധ ചിന്തകൾ ഉണ്ടായിരുന്നു. കണികാണുക എന്നള്ളതും ഈ വിധ ശകുനങ്ങളുമായി ബന്ധപ്പെട്ടാണ് കിടിക്കുന്നത്. എന്നാൽ ഈ വിധ പല ശുഭശകുനങ്ങളും ദു:ശ്ശകുനങ്ങളും ഫ്യൂഡൽഭാഷാ കോഡുകൾ നിർമ്മിക്കുന്ന പോസിറ്റിവ് - നെഗറ്റിവ് മൂല്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടുക്കുന്നത് എന്ന് തോന്നുന്നു. കാരണം, ഇങ്ഗ്ളിഷിൽ പൊതുവേ പറഞ്ഞാൽ ഈ വിധമുള്ള കാര്യങ്ങൾ കുറവാണ്. പ്രത്യേകിച്ചും, വ്യക്തികളുമായി ബന്ധപ്പെട്ടവ. എന്നാൽ ഭൂഖണ്ഡ യൂറോപ്പിൽ കാര്യങ്ങൾ ഈ വിധമല്ലായിരുന്നു എന്ന് തോന്നുന്നു.


എന്നാൽ ഇങ്ഗ്ളിഷിൽ auspicious, inauspicious, jinx തുടങ്ങിയ പദപ്രയോഗങ്ങൾ ഉണ്ട്. ഇവയിൽ Jinx എന്നതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം എന്ന് വിചാരിക്കുന്നു.


ദക്ഷിണേഷ്യയിൽ സാമൂഹിക ഘടന മാറുന്നതിന് അനുസൃതമായി ഈവക കാര്യങ്ങളിൽ ഭൌതിക തലത്തിൽ മാറ്റം വന്നിട്ടുണ്ടാവാം. എന്നുവച്ചാൽ, വളരെ കീഴ് ജാതിക്കാരനായ വ്യക്തിയുടെ സാന്നിധ്യം പണ്ട് കാലങ്ങളിൽ നൽകുന്ന മാനസികാനുഭവമല്ല, ഇന്ന് ഇതേ ജാതിക്കാരൻ ഐഏഎസ് എടുത്തുനിൽക്കുമ്പോൾ. ഹീന ജോലിചെയ്യുന്ന ഉയർന്ന ജാതിക്കാരൻ ചിലപ്പോൾ പഴയകാല കീഴ് ജാതിക്കാരൻ നൽകുന്ന മാനസികാനുഭവം നൽകിയേക്കാം. എന്നാൽ ഈ വിധ കാര്യങ്ങളെക്കുറിച്ച് ഈ വിധമായുള്ള ആഴം കുറഞ്ഞ വാക്കുകളിൽ പ്രതിപാദിക്കുന്നത് ശരിയാരിക്കില്ല.


EDGAR THURSTON എഴുതിയ OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ ഈ വിധ ശകുനങ്ങളെക്കുറിച്ച് കാര്യമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.


ആ ഗ്രന്ഥത്തിൽ ഒരു പ്രത്യേക കാര്യം പറയുന്നത് ശ്രദ്ധയിൽ വന്നിരുന്നു. ബ്രാഹ്മണൻ ഭക്ഷണം കഴിക്കുന്നത് വളരെ കീഴ് ജനത്തിൽ പെട്ട ആൾ കാണുന്നു. ബ്രാഹ്മണനെ സംബന്ധിച്ചെടുത്തോളം വളരെ കീഴിൽ ഉള്ള ജനത്തിൽപെട്ട വ്യക്തി, എല്ലാ വിധത്തിലും തരംതാണ ആളാണ്. ഈ ആളുടെ കണ്ണിൽ നിന്നും വികരണം ചെയ്യുന്ന രശ്മി, അത് പതിക്കുന്ന എല്ലാത്തിലും നിഷേധകത്വം പരത്തും. ഈ വിധം മലിനമാക്കപ്പെട്ട ഭക്ഷണം, ബ്രാഹ്മണൻ കഴിച്ചാൽ, അത് ആ ബ്രാഹ്മണനെ പ്രതികൂലമായി ബാധിക്കും.


British Associationന്റെ Yorkൽ 1906ൽ നടന്ന മീറ്റിങ്ങിൽ Mr E. S.Hartland എന്ന വ്യക്തി Melanesian പ്രദേശങ്ങളിലെ ജനങ്ങളിൽ ഉള്ള conception of a transmissible personalityയെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പറഞ്ഞത് ഇതുമായി ബന്ധമുള്ളകാര്യമാണ്. അവിടങ്ങളിൽ ഇതിനെ mana എന്നാണ് അറിയപ്പെടുന്നത്.


ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിലൂടെ നോക്കിയാൽ ഈ വിധമുള്ള സാംസ്ക്കാരിക ചിന്തകൾ വെറും വിഡ്ഢിത്തമായിത്തോനാം എങ്കിലും, വ്യത്യസ്ത സവിശേഷതകൾ ഉള്ള ഭാഷകളുടെ ആന്തരിക കോഡുകളിലൂടെ വീക്ഷിച്ചാൽ, മറ്റ് ചിലത് അറിവിൽ വന്നേക്കാം. ഉദാഹരണത്തിന്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികളുടെ നേത്രങ്ങൾക്കും നേത്രരശ്മികൾക്കും, ഇങ്ഗ്ളിഷിൽ ചന്തിക്കാൻ പോലും ആവാത്ത ശക്തികൾ ഉണ്ട്. ഈ കാര്യം നേരത്തെ പ്രതിപാദിച്ച കാര്യമാണ് എന്ന് തോന്നുന്നു. ഉറപ്പില്ല.


ഒരേ വ്യക്തിയെ നീയെന്നും, നിങ്ങൾ എന്നും, താങ്കൾ എന്നും ചിന്തിച്ചുകൊണ്ട് വീക്ഷിക്കുന്ന മൂന്ന് വ്യത്യസ്ത വ്യക്തികളുടെ നേത്രങ്ങൾക്ക് മൂന്ന് വ്യത്യസ്ത ഭാവമായിരിക്കും. ഇത് തന്നെ വീക്ഷിക്കുന്നത് തരംതാണ ആൾ, സമൻ, ഉന്നതമൂല്യമുള്ള ആൾ എന്നരീതിയിലും വ്യത്യാസപ്പെടും. അതോടൊപ്പം തന്നെ വീക്ഷിക്കപ്പെടുന്ന ആൾ കീഴ് ജനത്തിൽപ്പെട്ട ആളോ, സമനായ വ്യക്തിയോ, ഉയർന്നവ്യക്തിയോ എന്നതും, നേത്രഭാഷയേയും നേത്ര രശ്മിയേയും മാറ്റിമറിക്കും.


അതീന്ത്രിയമായി വികിരണം ചെയ്യുപ്പെടുന്ന നേത്രരശ്മികൾ യഥാർത്ഥത്തിൽ ഭൌതികമായുള്ള രശ്മികൾ ആവില്ലതന്നെ. മറിച്ച്, അവ മറ്റേ ആളിൽ നിന്നും ഈ ആളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സോഫ്ട്വേർ കോഡുകളാവാം. ഈ കോഡുകളിൽ, നീ, നിങ്ങൾ, താങ്കൾ എന്നതിന്റേയും, മറ്റേ ആളുടെ സാമൂഹിക സ്ഥാനം ഭാഷാ കോഡുകളിൽ നിശ്ചയിച്ചിട്ടുള്ള നിലവാരത്തിന്റെ മൂല്യവും മറ്റും അടങ്ങിയിരിക്കും. ഇത് കൈമാറപ്പെടുന്ന വ്യക്തിയുടെ ജീവന്റെ സോഫ്ട്വേർ കോഡുകളുമായി പ്രതിപ്രവർത്തിക്കുകയും, അവയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.


ഇങ്ഗ്ളിഷിൽ Evil eye എന്നും മലയാളത്തിൽ ദൃഷ്ടിദോഷം, കണ്ണുകൊള്ളുക, കരിങ്കണ്ണ് എന്നെല്ലാം പേരിൽ പറയപ്പെടുന്ന കാര്യങ്ങളുടെ ഫ്യൂഡൽ ഭാഷാ വിശദ്ധീകരണത്തിന്റെ ഒരു ചെറിയ തുണ്ട് ആയേക്കാം മുകളിൽ സൂചിപ്പിച്ചത്. ഈ വിധമായുള്ള പലതും, കലർപ്പ് വന്നുചേർന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയിൽ വളരെ കുറവായേ കാണപ്പെടുള്ളു. കാരണം, വ്യക്തിയുടെ ആന്തരിക കോഡുകളിൽ ഭീമമായ രൂപകൽപ്പനാ മാറ്റങ്ങൾ നടത്താൻ കഴിവുള്ള സംബോധനാ / പരാമർശം വാക്കുകൾക്ക് രണ്ടും, മൂന്നും അതിലധികവും ആയുള്ള തരഭേദങ്ങൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഭാഷയ്ക്ക് പിന്നിലും ഒരു അതീന്ത്രിയ സോഫ്ട്വേർ വേദിയുണ്ട് എന്നതും ഓർക്കേണ്ടതുതന്നെയാണ്.


മുകളിൽ വിശദ്ധീകരിക്കപ്പെട്ട transmissible personality എന്ന പ്രതിഭാസത്തെക്കുറിച്ച്, ആധുനിക ശാസ്ത്ര വിശദ്ധീകരണങ്ങളിലൂടെ ഭൌതിക കാര്യങ്ങളെ കാണുന്നവർക്ക് വിശ്വാസം വന്നേക്കില്ല. എന്നാൽ, ഇങ്ഗ്ളണ്ടിൽ, ഒരേ ഫ്യൂഡൽഭാഷ സംസാരിക്കുന്നവർ കൂട്ടമായി ഒരു ദിക്കിൽ വന്നുതാമസിച്ചാൽ, അവിടുണ്ടായിരുന്ന ഇങ്ഗ്ളിഷുകാരായ കുടുംബക്കാർ കൂട്ടമായി സ്ഥലം വിടുന്നുണ്ട് എന്ന ഒരു പ്രതിഭാസം ഇന്ന് നടക്കുന്നുണ്ട്. ചുറ്റുമുള്ള ഫ്യൂഡൽ ഭാഷക്കാരുടെ നേത്രങ്ങളെപ്പോലും അവർക്ക് ഭയമാണ് എന്ന് അവർ പച്ചയായി പറയില്ലായെങ്കിലും, അതായിരിക്കാം വാസ്തവം.


തിരുവിതാംകൂറിൽ ക്രിസ്തീയ മതത്തിലേക്ക് മാറിയ കീഴ് ജനത്തിൽ പെട്ട പലരും, ഭാഷാ കോഡുകൾ പിന്നണിയിൽ നിന്നും നിയന്ത്രിക്കുന്ന പലവിധ മാനസിക ഭാവങ്ങൾക്കും വിധേയരായിത്തുടർന്നുപോന്നു എന്നാണ് കാണുന്നത്. കാരണം, മതം പുതിയതാണെങ്കിലും, ഭാഷാ കോഡുകൾ പഴയതുതന്നെ.


വ്യക്തി മതം മാറതെതന്നെ ഇങ്ഗ്ളണ്ടിൽ പോയി, ഇങ്ഗ്ളിഷ് സംസാരിച്ച്, ജീവിച്ചാൽ, തിരുവിതാംകൂറിൽ മതംമാറിയതിനേക്കാളും മാറ്റങ്ങൾ വ്യക്തിയുടെ ശരീരത്തിലും ശരീരഭാഷയിലും മനസ്സിലും മാനസിക ഭാവത്തിലും വന്നുചേരും എന്നുള്ളതാണ് വാസ്തവം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page