top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

2. കീഴ്ജനത്തിനെ പിടിച്ചുയർത്തിയാലുളവാകുന്ന അസ്വാസ്ഥ്യവും മറ്റും

ഇങ്ങിനെയൊരു വാചകം Native Life in Travancoreറിൽ കാണുന്നു:


QUOTE: It will now be seen that the free access of the lower classes of the population to Courts of Justice, Government officials, and fairs and markets, however essential to the public peace, security, and prosperity, is still more difficult of attainment. END OF QUOTE


തർജ്ജമ: പൊതുവായുള്ള സാമൂഹിക ശാന്തിക്കും, സുരക്ഷിതത്വത്തിനും, സമൃദ്ധിക്കും ഏറ്റവും അത്യന്താപേഷിതമായ കാര്യങ്ങളായ നീതിന്യായ കോടതികളിലേക്കും സർക്കാർ ഉദ്യോഗസ്ഥരിലേക്കും ചന്തകളിലേക്കും കമ്പോളങ്ങളിലേക്കും, കീഴ് ജനതയക്ക് സ്വതന്ത്രമായി സമീപിക്കാം എന്ന സൌകര്യം നേടിയെടുക്കുകയെന്നത് ഇപ്പോഴും വളരെ പ്രയാസം തന്നെയാണ്.


REV. SAMUEL MATEER ഈ വിധം എഴുതയിത് യഥാർത്ഥത്തിൽ ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷകൾ ശൃഷ്ടിക്കുന്ന സാമൂഹികാവസ്ഥയെക്കുറിച്ച് യാതോരു ബോധവും ഇല്ലാതെയാണ് എന്ന് പറയാതെവയ്യ.


ഫ്യൂഡൽ ഭാഷകൾ വളരെ സ്വാഭാവികമായിത്തന്നെ കീഴ് ജനം എന്ന കൂട്ടരെ ഏത് വേദിയിലും സൃഷ്ടിക്കും. അവർക്ക് അവരേക്കാൾ ഉയരങ്ങളിൽ ഉള്ള ജനങ്ങളുമായി മത്സരിക്കാൻ സൌകര്യപ്പെടുത്തുക എന്നത് സാമൂഹിക ശാന്തിയും മറ്റുമല്ല സൃഷ്ടിക്കുക, മറിച്ച്, വ്യവസ്ഥിതിയിൽ അശാന്തിയും സുരക്ഷിതത്വക്കുറവും മറ്റുമാണ് സംഭാവ്യമാക്കുക.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളെ വീക്ഷിക്കുന്ന അവസരത്തിൽ, ഭാഷാ കോഡുകൾ വ്യത്യസ്ത ദിശകളിൽ നീക്കിവെച്ചിരിക്കുന്ന വ്യത്യസ്ത ജനതകളെ അന്യോന്യം എതിരായിട്ടുള്ള വീക്ഷണകോണുകളിൽനിന്നും വീക്ഷിക്കാവുന്നതാണ്. ഈ വിധ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നും വസ്തുതകളേയും വൈകാരിക അനുഭൂതികളേയും വ്യത്യസ്തമായിത്തന്നെ കാണാനായേക്കാം.


ഉയർന്ന ജനങ്ങളും അവരുടെ കുട്ടികളും വെറും പേരുവിളിക്കുന്നവരും, വെറും പേരും, അവൻ, അവൾ തുടങ്ങിയ പദങ്ങളാൽ പരാമർശിക്കുന്നവരും, നീ, എടാ, എടീ എന്നെല്ലാം വാക്കുകളിൽ സംബോധന ചെയ്യുന്നവരും ആയ ജനം, അടിയിൽപെട്ടുപോയ മറ്റൊരു സാമൂഹിക തട്ടിൽ പെട്ടവർ തന്നെയാണ്. ഇങ്ങിനെയുള്ള ഒരു കൂട്ടരെ pristine-Englishന് സൃഷ്ടിക്കാൻ ആവില്ലതന്നെ. കാരണം, pristine-English വ്യക്തികളേയും തൊഴിൽ സ്ഥാനങ്ങളേയും വാക്ക് കോഡുകളിൽ വ്യത്യസ്ത ദിശകളിൽ വൻ ദൂരങ്ങളിൽ നീക്കുന്നില്ലതന്നെ.


കീഴ് ജനങ്ങളെ വളർത്തിക്കൊണ്ടുവന്ന്, ഉയർന്ന ജനതയേയും, അവരുടെ കുട്ടികളേയും, വെറും പേരും, അവൻ, അവൾ വാക്കുകളും, നീ, എടാ, എടീ എന്നെല്ലാം വാക്കുകളിൽ തിരിച്ചങ്ങോട്ടും ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നത്, യഥാർത്ഥത്തിൽ സാമൂഹിക പരിഷ്ക്കരണം അല്ലതന്നെ. മറിച്ച്, അടിച്ചമർത്തിവെച്ചിരിക്കുന്ന മാംസദാഹികളായ വന്യമൃഗങ്ങളെ കെട്ടഴിച്ച് വിട്ട്, മനുഷ്യരെ പിടികൂടുവാൻ സൌകര്യപ്പെടുത്തുന്നതുപോലുള്ള കാര്യമാണ്.


ഈ മുകളിൽ പറഞ്ഞ കാര്യത്തിൽനിന്നും ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തിന്റെ മൃഗീയഭാവത്തിന്റെ ചെറിയൊരംശം മനസ്സിലാക്കാവുന്നതാണ്. വേറെയും അംശങ്ങൾ ഉണ്ട്.


ചെറു പ്രായക്കാരായ വ്യക്തികൾ അവരേക്കാൾ വളരെ പ്രായം ചെന്നവരെ ഫ്യൂഡൽ ഭാഷകളിൽ വെറും പേരും, നീ എന്നും സംബോധന ചെയ്യുന്ന വേദികൾ ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. ഈ വിധ ആപേക്ഷികമായി പ്രായം കൂടിയവർ വ്യക്തിത്വപരമായി വെറുങ്ങലിച്ചും, സാമൂഹികമായി തമർന്നും ആക്കപ്പെട്ടതായി കാണപ്പെട്ടിട്ടുണ്ട്.


ഈ ഒരു പ്രതിഭാസം pristine-Englishൽ ഒട്ടും തന്നെയില്ലാത്തതാണ്. pristine-Englishന്റെ സവിശേഷകളുടെ ഉള്ളറകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


വ്യത്യസ്ത നിലവാരത്തിലുള്ള കീഴ് ജനത്തിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും മുകളിൽ പ്രസ്താവിച്ച രീതിയിൽ ഉള്ള വ്യക്തിത്വ ധ്വംസനം കാലാകാലങ്ങളായി നടന്നുപോന്നിരുന്നു. എന്നാൽ ഇതിന് പ്രതിവിധിയായി London Missionary Society കൊണ്ടുവരുന്ന സാമൂഹിക പരിഷ്ക്കരണം, മുകളിൽ പെട്ട ആളുകളുടെ കുട്ടികളെ, കീഴിൽപെട്ടിരുന്ന വ്യക്തികൾക്ക് അടിച്ച് തമർത്താനുള്ള സൌകര്യമാണ് സൃഷ്ടിക്കാൻ ഉപകരിക്കുക.


ഇത് ഒരു വൻ സംഗതിതന്നെയാണ്. പറിയൻ, പുലയൻ തുടങ്ങിയവർ തൊട്ട് ഈഴവൻ വരെയുള്ള ആളുകളെ ഫ്യൂഡൽ ഭാഷകളിൽ ഉയർത്തുന്നത്, മുകളിൽ മന:സ്സമാധാനത്തോടുകൂടി ജീവിക്കുന്ന ആളുകളിൽ വൻ മന:സ്സമാധാനക്കേടുവരുത്തുന്ന പോക്കിരിത്തരംതന്നെയാണ്, ഈ വീക്ഷണകോണിൽനിന്നും നോക്കിയാൽ.


മലയാളത്തിലെ ചെറുക്കൻ, പെണ്ണ് തുടങ്ങിയ വാക്കുകളും, മലബാറിയിലെ ചെക്കൻ, പെണ്ണ് തുടങ്ങിയ വാക്കുകളും, ഒരുത്തൻ, ഒരുത്തി തുടങ്ങിയവാക്കുകളും മറ്റും ഇന്നും പൊതുവായി ഈ വിധമുള്ള തരംതാഴ്ത്തുന്ന വാക്കുകൾ തന്നെയാണ്, ഉയർന്നവരെക്കുറിച്ച് ഉപയോഗിച്ചാൽ.


ഇവയല്ലാത്ത, വ്യത്യസ്ത ജാതി നാമങ്ങൾ തന്നെ തരംതാഴ്ത്തുന്ന വാക്കുകൾ ആയും നിലനിൽക്കുന്നുണ്ട്. ഈ വക വാക്കുകളോട്, യൂഎസ്സ് ഏയിൽ കാപ്പിരികളോട് ഉപയോഗിച്ച Boy എന്ന പ്രയോഗം താരതമ്യം ചെയ്താൽ, Boy എന്നത് ഗന്ധർവ്വലോകത്തിലെ നിസ്സാരമായ വിവേചനം മാത്രമാണ് എന്ന് കാണാവുന്നതാണ്. കാരണം, Boy എന്ന പ്രയോഗം ഇങ്ഗ്ളിഷ് ഭാഷയിലെ He, His, Him, She, Her, Hers, They, Their, Them തുടങ്ങിയ അനവധി വാക്ക് കോഡുകളിൽ യാതോരു ചലനവും സൃഷ്ടിക്കില്ലതന്നെ.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ, ഈ വിധ ഓരോ വാക്കും അനവധി വാക്ക് കോഡുകളിൽ വൻ വക്രീകരണങ്ങൾ തന്നെ സൃഷ്ടിക്കും. അവ നിർവ്വചിക്കുന്ന വ്യക്തികളിലും ഈ വക്രീകരണത്തിന്റെ വ്യക്തമായ ഭാവവ്യത്യാസങ്ങൾ ശരീരത്തിലും മനസ്സിലും അനുഭവപ്പെടും.


ഇനിയും മറ്റൊരുകാര്യം കൂടിയുണ്ട്. അത് ഒരു വ്യക്തിപരമായുള്ള നിരീക്ഷണമാണ്. ഈ എഴത്തുകാരൻ പലപ്പോഴും സാമൂഹികമായി മറ്റുള്ളവർ വാക്ക് കോഡുകളിൽ കീഴിൽ പെട്ടവർ എന്ന് നിർവ്വചനം ചെയ്യപ്പെട്ടവരോട് യാതോരു വിധ ഉച്ചനീചത്വങ്ങളും പ്രകടിപ്പിക്കാതെ പെരുമാറിയ അവസരങ്ങൾ അനവധിയുണ്ടായിട്ടുണ്ട്. അവരെ മറ്റുള്ളവർ നീ, അവൻ തുടങ്ങിയ വാക്കുകളിൽ നിർവ്വചനം ചെയ്യുമ്പോഴും, ആ വിധ വാക്കുകൾ ഉപയോഗിക്കാതെയും, അവർക്ക് ഇരിപ്പിടത്തിൽ ഇരുന്ന് സംസാരിക്കാനും മറ്റും പലപ്പോഴും സൌകര്യം നൽകിയിട്ടുണ്ട്. ഈ വിധ മാനസിക ഉന്നമനം നൽകുമ്പോൾ, യഥാർത്ഥത്തിൽ അവർ സാമൂഹികായി ഉയരുന്നില്ല, മറിച്ച് ഈ എഴുത്തുകാരനെ താഴോട്ടേക്ക് വലിച്ചിടുന്ന മാനസിക അനുഭവമാണ് ചുറ്റുപാടിൽ സംജാതമാകുക.


ഇത് ഒരു വൻ സംഗതിയാണ്. പോലീസ് സ്റ്റേഷനിൽ ഇൻസ്പെടറുടെ മേശക്ക് മുന്നിൽ കസേര വെക്കാതിരിക്കാൻ ഉള്ള കാരണംവരെ ഈ പറഞ്ഞതിൽ ഉണ്ട്. ആ സംഗതിയും ഒരു സങ്കീർണ്ണമായ കോഡ് വിന്യാസം ആണ്. അവയെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാൻ അവസരം വരും എന്ന് പ്രതീക്ഷിക്കുന്നു.


മുകളിൽ ഈ വിധം പലതും എഴുതിയത്, London Missionary Society ചെയ്യുന്ന കാര്യങ്ങളുടെ മറുവശം കൂടി ദൃഷ്ടിയിൽ പെടുത്താനാണ്. യഥാർത്ഥത്തിൽ ജാതികളേയും മറ്റും തുടച്ചുനീക്കാനല്ല, മറിച്ച്, ഫ്യൂഡൽ ഭാഷകളെ ഉന്മൂലനം ചെയ്യാനാണ് അവർ യത്നിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വിധമായുള്ള ഒരു വിവരം അവരിൽ ഇല്ലായിരുന്നു. മാത്രവുമല്ല, അവരിൽ തന്നെയുള്ള ഐറിഷുകാരും, സ്ക്കേട്ടിഷുകാരും മറ്റും യഥാർത്ഥത്തിൽ ദക്ഷിണേഷ്യയിലെ സാമൂഹിക കോഡുകൾ പോലുള്ളവ പേറുന്നവർ തന്നെയായിരുന്നു. ഈ വിവരം പലർക്കും അറിയാത്തത്, ഐറിഷുകാരും, സ്ക്കേട്ടിഷുകാരും മറ്റും കാലാകാലങ്ങളായി ഇങ്ഗ്ളണ്ടിനോട് ഒട്ടിനിൽക്കുന്നവർ ആയത് കൊണ്ടുമാത്രമാണ്.


ഇങ്ഗ്ളണ്ടിൽ താമസിക്കുന്ന ദക്ഷിണേഷ്യക്കാരും യഥാർത്ഥത്തിൽ ഇവരെപ്പോലെതന്നെയായി കാലക്രമേണെ മാറുമായിരുന്നു, ഇന്നുള്ളു യാത്രാസൌകര്യങ്ങളും കമ്മ്യൂണിക്കേഷൻ സൌകര്യങ്ങളും നിലവിൽ വന്നില്ലായിരുന്നുവെങ്കിൽ.


കീഴ് ജനം എന്ന ഒരു കൂട്ടരെ ഫ്യൂഡൽ ഭാഷകൾ പലദിക്കിലും സൃഷ്ടിക്കുന്നുണ്ട്. ഇങ്ഗ്ളിഷിലും ഈ വിധം ആളുകളെ സൃഷ്ടിക്കുന്നുണ്ട് എന്ന് വെറുതെയങ്ങ് പറയാമെങ്കിലും, അവയുമായി ഫ്യൂഡൽ ഭാഷകളിലെ കാര്യങ്ങൾക്ക് യാതോരുവിധ ബന്ധവും ഇല്ലതന്നെ.


വീട്ടിലെ അടുക്കള വേലക്കാരികളെ സാധാരണ ഗതിയിൽ ഈ ഉപഭൂഖണ്ഡത്തിൽ വ്യക്തിത്വപരമായി വെറങ്ങലിപ്പിച്ചും, തമർത്തിയും തന്നെയാണ് വാക്ക് കോഡുകളിൽ നിലനിർത്തുക. കാരണം, അവരെ വാക്ക് കോഡുകളിൽ വെറും പേരും, നീ, എടീ, അവൾ എന്നു പോലുള്ള വാക്കുകളുടെ സ്ഥാനത്തും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിർത്തിയിരിക്കുന്നത് കാണാവുന്നതാണ്.


ഈ കൂട്ടരെ, പുറത്ത് നിന്നും വന്ന ഒരു പ്രസ്ഥാനം വളർത്തിയെടുത്ത്, വീട്ടുകരുടെകൂടെ dining tableൽ ഇരുന്നു ഭക്ഷണം കഴിക്കാനും, വീട്ടുകാരിയേയും വീട്ടുകാരനേയും പേരുവിളിക്കാനും, നീ എന്ന് സംബോധന ചെയ്യാനും അവരെക്കുറിച്ച് അവൻ, അവൾ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാനും പരിശീലിപ്പിച്ചാൽ ഉളവാക്കുന്ന ഗാർഹികമായ അസ്വാസ്ഥ്യം മനസ്സിലാക്കാവുന്നതേയുള്ളു. ഇങ്ഗ്ളിഷുകാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു രീതിയിലും മനസ്സിലാകില്ല.


ഇന്ത്യൻ പട്ടാളത്തിലും ഈ വിധ പ്രശ്നങ്ങൾ ഉണ്ട് എന്നതും ശരിതന്നെ. ആ രീതിയിൽ നോക്കിയാൽ, ഇന്ത്യൻ ശിപായി പട്ടാളക്കാർ അവരുടെ ഓഫിസർമാരുടെ മുന്നിൽ വെറങ്ങലിച്ചു ജീവിക്കുന്നവർ ആവാം. കാരണം, പലപ്പോഴും അവരേക്കാൾ പ്രായത്തിൽ വളരെ കുറവുള്ള ഓഫിസർമാർ അവരെ വെറുംപേരും, നീ, അവൻ തുടങ്ങിയ പദ പ്രയോഗങ്ങളിൽ നിർവ്വചിച്ചിരിക്കും.


എന്നാൽ, ശിപായി പട്ടാളക്കാർക്ക് വൻ സാമ്പത്തിക നേട്ടങ്ങളും പൊതുജനത്തിനേക്കാൾ ഉയരത്തിൽ ഉള്ള പീഠവും നൽകുന്നതിനാൽ, ശിപായി പട്ടാളക്കാർ ബ്രാഹ്മണർക്ക് കീഴിൽ ഉണ്ടായിരുന്ന നായർമാരുടെ അവസ്ഥയിലേക്കാണ് എത്തിനിൽക്കുന്നത്. എന്നാൽ ഇപ്പറഞ്ഞതിൽ ചെറിയ ഒരു പാളിച്ചയുണ്ട്. അതിലേക്ക് പിന്നീട് കടക്കാം.


പൊതു ജനം ഹീന ജാതിക്കാരായി നിലനിൽക്കും.


ഇന്ത്യൻ പട്ടാളത്തിൽ ഫ്യൂഡൽ ഭാഷകൾ ഉളവാക്കുന്ന സാമൂഹികാവസ്ഥയെക്കുറിച്ച് കാര്യമായി ഒന്നു പ്രതിപാദിക്കാൻ താൽപ്പര്യം ഈ എഴുത്തുകാരന് ഉണ്ട്. കാരണം, 2013ൽ ഈ എഴുത്തുകാരൻ എഴുതിയ The Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് കാര്യമായിത്തന്നെ ചർച്ചചെയ്തിരുന്നു. ആ ഗ്രന്ഥത്തിൽ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൻ വാസ്തവം ആണ് എന്ന രീതിയിൽ ഇന്ത്യൻ പട്ടാളത്തിലെ ഒരു വളരെ ഉയർന്ന ഓഫിസർ ഒരു ദിക്കിൽ അഭിപ്രായപ്പെട്ടത്ത് ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ വന്നിരുന്നു:


https://twitter.com/rwac48/status/365368478577856514




സംസ്ഥാന പോലീസുകാരുടെ കാര്യം പറയുകയാണെങ്കിൽ, കാര്യങ്ങൾ കുറേക്കൂടി സങ്കീർണ്ണമാണ്. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാൻ ശ്രമിക്കാം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page