top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

20. ഈണവും സ്വരമാധുര്യവും അല്ല മനുഷ്യവ്യക്തിത്വത്തെ രൂപകൽപനചെയ്യുന്നത്

വെറ്റിലയും ചുണ്ണാമ്പും പുകയിലയും വായിൽ ഇട്ട് ചവച്ച് നീട്ടി തുപ്പുന്നത്, ആഢ്യത്തത്തിന്റെ ഭാവമായിരുന്നിരിക്കാം. എന്നാൽ, കീഴ് ജാതിക്കാരും ഈ വിധം മുറുക്കിത്തുപ്പാറില്ലേ എന്ന് ഒരു സംശയം. പോരാത്തതിന്, ഈ വിധ കാര്യങ്ങൾ ചില ആദ്ധ്യാത്മിക കർമ്മങ്ങളിൽ പല ജാതിക്കാരും ഉപയോഗിച്ചിരുന്നു എന്നും തോന്നുന്നു. ഇതിനാൽത്തന്നെ വെറ്റിലയും ചുണ്ണാമ്പും പുകയിലയും തിരുവിതാംകൂറിലെ പൊതുവായുള്ള പാരമ്പര്യങ്ങളിൽ വരുന്നകാര്യമാകാം.


പിതൃഹോമം, ശ്രാദ്ധം, പിണ്ഡം, ബലി തുടങ്ങിയവയെക്കുറിച്ച് കാര്യമായ അറിവ് ഈ എഴുത്തുകാരന് ഇല്ല. എന്നാൽ, പെട്ടെന്ന് മനസ്സിൽ വന്ന മറ്റൊരു കാര്യം ഉണ്ട്. ഈ ഉപദ്വീപിൽ മിക്ക കുടുംബങ്ങളും അവരുടെ പിതാമഹന്മാരെക്കുറിച്ചും പൂർവ്വികരെക്കുറിച്ചും യാതോരും അറിവും രേഖയും നിലനിർത്തുന്നില്ല എന്ന്. വൻ തറവാട് മഹിമയും, തറവാട് പേരും മറ്റും പറയുന്നവർക്ക് പോലും, ഈ വിധമുള്ള ഒരു അറിവ് ഇല്ലായിരുന്നു എന്ന് തോന്നുന്നു.


London Missionary Societyയും മറ്റും തിരുവിതാംകൂറിൽ തുടങ്ങിവച്ച കൃസ്തീയ പ്രസ്ഥാനങ്ങളുമായി പ്രാദേശിക മതത്തെയും സംസ്ക്കാരത്തേയും താരതമ്യം ചെയ്യുമ്പോൾ, ഏതാനും ചില ചെറിയ കാര്യങ്ങൾ കൂടി സൂചിപ്പിക്കാൻ തോന്നുന്നു. താലി, തുലാഭാരം, ഹിരണ്യ ഗർഭം, ഭദ്രദീപം, പൂജവെപ്പ് / എടുപ്പ്, കുരുതി / മനുഷ്യക്കുരുതി, ശങ്കരാചാര്യർ, ചെണ്ട, ഓണം, ദീപാവലി, സംങ്ക്രാന്തി / വിനായകചതുർത്ഥി, ഗോകുലാഷ്ടമി, ശംഖുനാദം, ഓംകാരം, രുദ്രാക്ഷമാല, കാരണവർ അങ്ങിനെ പലതും.


ആദ്യത്തേത് വിവാഹവുമായി ബന്ധപ്പെട്ടകാര്യമാണ്. പല ജനക്കൂട്ടങ്ങളും ഇത് ഉപയോഗിച്ചിരുന്നു എന്നുതോന്നുന്നു. അവസാനത്തേത്, കൂട്ടുകുടുംബനാഥനാണ്. പല മരുമക്കത്തായ ജനക്കൂട്ടങ്ങളിലും ഈ ഒരു സ്ഥാനക്കാരൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാൽ തിരുവിതാംകൂറിലെ മുഖ്യകീഴ് ജനമായ ഈഴവരിൽ മിക്കവരും മക്കത്തായ കുടുംബക്കാരായിരുന്നു. അവരിൽ ഈ കരണവൻ എന്ന സ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഏവിതമായിരുന്നു എന്ന് അറിയില്ല.


തുലാഭാരം പാപമോക്ഷത്തിനായി ചെയ്യുന്ന കാര്യമാണ്. തിരുവിതാംകൂറിൽ ഇത് രാജാവാണ് ചെയ്യാറ് എന്ന് തോന്നുന്നു. തുലാസിന്റെ ഒരു ത്രാസിൽ രാജാവ് ഇരിക്കുന്നു. കൈയിൽ വാളും പരിചയും ഉണ്ടായിരിക്കും. മറ്റേ ത്രാസിൽ ദേവന്റെ പേര് ലിഖിതപ്പെടുത്തിയ സ്വർണ്ണ നാണയങ്ങൾ വെച്ച് നിറച്ച്, രാജാവിന്റെ ഭാരത്തിന് തുല്യമാക്കും. ഈ നാണയങ്ങൾ രാജ്യത്തുള്ള ബ്രാഹ്മണർക്ക് അവരവരുടെ സാമൂഹിക മഹത്വത്തിനും അവകാശത്തിനും അനുസൃതമായി വിതരണം ചെയ്യപ്പെടും.

ഇത് പെട്ടന്ന് കേട്ടാൽ ശുദ്ധവിഡ്ഢിത്തമായിത്തോന്നാമെങ്കിലും, രാജവാഴ്ചയുടെയും രാജാവിന്റേയും, നിയമസാധുതയും വിശ്വാസ്യതയും പ്രാമാണ്യവും വിശ്വസനീയതയും പരിശുദ്ധിയും ആഭിജാതതയും യുക്തിപൂർവ്വതയും മറ്റും മറ്റും ഈ പുണ്യകർമ്മത്താൽ ഫ്യൂഡൽ ഭാഷാകോഡുകളിൽ ജനഹൃദയങ്ങളുടെ ആഴങ്ങളിൽ മായാത്ത രൂപത്തിൽ അലങ്കരിക്കപ്പെടും എന്നുള്ളതാണ് വാസ്തവം. REV. SAMUEL MATEER ഇതിനെ ശുദ്ധവിഡ്ഢിത്തമായാണ് കാണുന്നതെങ്കിലും, ഇദ്ദേഹത്തിന് ആഴങ്ങളിൽ മനസ്സിലാക്കാൻ പറ്റാത്ത പ്രാദേശിക ഭാഷയിൽ ഇത് വിഡ്ഢിത്തം അല്ലതന്നെ. എന്നാൽ, ഇതും, കീഴ് ജനത്തിന്റെ പാരമ്പര്യങ്ങളിൽ വരുന്ന കാര്യമല്ല.


എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ പോലും പല ധനികരും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമായിരുന്നു പോലും. ബ്രാഹ്മണ ജനത്തിൽ പെട്ട ഒരു കലക്ടർക്ക് ഒരു മുസ്ലിം വനിതയിൽ ജനിച്ച മകനെ ഈ വിധം ബ്രാഹ്മണ ജനവർഗ്ഗത്തിലേക്ക് ഉയർത്തിയെടുത്ത ഒരു സംഭവം MATEER വിവരിക്കുന്നുണ്ട്. കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വർണ്ണമാണ് ഇതിന് ഉപയോഗിച്ചത്.


ശങ്കരാചാര്യർ കാലടിയിൽ ജനിച്ച ബ്രാഹ്മണനായിരുന്നു എന്ന് അറിയുന്നു. ഇതിനാൽത്തന്നെ കീഴ് ജനത്തിന് ഈ ആചാര്യനുമായി ബന്ധം ഉണ്ടാവാൻ സാധ്യതയില്ല. മാത്രവുമല്ല, ശങ്കരാചാര്യരുടെ പ്രാദേശിക ഭാഷ തമിഴ് ആയിരുന്നിരിക്കില്ലേ എന്നും ഒരു സംശയം. പോരാത്തതിന്, ശങ്കരാചാര്യരുടെ അദ്വൈതം എന്ന ആശയം അതുമല്ലെങ്കിൽ പ്രത്യയശാസ്ത്രം അതുമല്ലെങ്കിൽ സിദ്ധാന്തം എന്താണ് എന്ന് അറിയുന്നവർ അന്ന് കീഴ് ജനത്തിൽപ്പെട്ടവരിൽ ആരെങ്കിലും കാണുമോ എന്ന് അറിയില്ല.


വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം എന്ന് എഴുതിക്കാണുന്നു. വേദം തന്നെ കേട്ടിട്ടില്ലാത്ത ശൂദ്രർ (നായർമാർ) അടക്കമുള്ള കീഴ് ജനത്തിന് ശങ്കരാചാര്യരുമായി എന്ത് ബന്ധം ഉണ്ടാവും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.


തത്വമസിയുടെ വിത്തുവിതച്ചിട്ടെന്ത് കാര്യം? അതിനെക്കുറിച്ച് പിന്നീട് പറയാം.


ചെണ്ട എന്നുള്ളത്, ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കാര്യമാകാം. വേദകാല ഹോമങ്ങളിലും, യജ്ഞങ്ങളിലും ഉപയോഗിച്ചിരുന്നുവോ എന്ന് അറിയില്ല. എന്നാൽ, പൊതുവെ പറഞ്ഞാൽ ലോകമെമ്പാടും ഉള്ള ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക ആചാരാനുഷ്ഠാനങ്ങളിലും, ക്രീയാക്രമങ്ങളിലും ചെണ്ടപോലുള്ള മുട്ടിയും കൊട്ടിയും ശബ്ദമുണ്ടാക്കുന്ന സംഗീതോപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. തിരുവിതാംകൂറിൽ കീഴ് ജനക്കൂട്ടവും, അവരുടെ ദൈവാരാധനയുമായി ഇത് ഉപയോഗിച്ചിട്ടുണ്ടാവും.


ഓണം എന്നുള്ളത് ആരുടെ ആണ്ടുതോറുമുള്ള ആചാര ഉത്സവമായിരുന്നു എന്ന് അറിയില്ല. തിരുവിതാംകൂറിൽ കീഴ് ജനത്തിൽപ്പെട്ട അടിമ ജനത്തിനെ ഓരോ വർഷവും വിട്ടുമുറ്റത്ത് വരുത്തി, അവരുടെ ദാസഭാവവും, അടിമ അവസ്ഥയും മനസ്സിൽ ഓർമ്മപ്പെടുത്താനും അടിച്ചേൽപ്പിക്കാനും ഭൂജന്മികുടുംബങ്ങൾക്ക് ഉപകരിച്ചിരുന്ന ഒരു കൂട്ടം ദിനങ്ങളായിരുന്നു ഓണം എന്ന് തോന്നുന്നു. തിരുവിതാംകൂറിലെ ഓണം യഥാർത്ഥത്തിൽ ഒരു തമിഴ് ഭാഷാ പാരമ്പര്യമുള്ള ആചാരമായിരുന്നിരിക്കാം. എന്നാൽ വൻമലകൾക്ക് അപ്പുറമുള്ള പാണ്ഡിപ്രദേശങ്ങളിലേക്ക് ഇത് പടർന്നില്ലാ എന്നാണ് തോന്നുന്നത്.


എന്നാൽ കടലിലൂടെ കുറച്ച് ദൂരം നേരെ നീങ്ങിയാൽ എത്തിച്ചേരാവുന്ന മലബാർ പ്രദേശത്ത് ഓണം നിലനിന്നിരുന്നു എന്നാണ് തോന്നുന്നത്. ഓണം മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കോ, അതോ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കോ ആണ് പടർന്നത് എന്നതിനെക്കുറിച്ച് യാതോരു രേഖയും ഇങ്ഗ്ളിഷ് എഴുത്തുകാരുടെ ഗ്രന്ഥങ്ങളിൽ ഈ എഴുത്തുകാരന് കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ മലബാറിലുള്ള ബ്രാഹ്മണർക്ക് കീഴിൽ ഉള്ള ജനതയും, തിരുവിതാംകൂറിൽ ഉള്ള ബ്രാഹ്മണർക്ക് കീഴിൽ ഉള്ള ജനതയും, തമ്മിൽ വ്യത്യസ്തരായിരുന്നു എന്നു തോന്നുന്നു. ഇതിനാൽത്തന്നെ മലബാറിലെ പാരമ്പര്യ ഓണവും തിരുവിതാംകൂറിലെ പാരമ്പര്യ ഓണവും തമ്മിൽ കാര്യമായ വ്യത്യാസം പണ്ട് കാലങ്ങളിൽ കണ്ടിരുന്നു.


ഇന്ന് ഇതിന്റെ മാഞ്ഞ് കൊണ്ടിരിക്കുന്ന ഒരു രേഖയാവാം മലബാറിലെ പൊന്നോലക്കുടയുമായി വരുന്ന ഓണപ്പൊട്ടൻ. മലയന്മാരാണ് ഈ വിധം മഞ്ഞയും ചുവപ്പും പച്ചയും ഉള്ള ചമയങ്ങളും കുരുത്തോലത്തോരണങ്ങളും ആയി വരാറ്. ഓലക്കുട യഥാർത്ഥത്തിൽ കീഴ് ജനത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുവായിരുന്നു. എന്നാൽ ഈ വിധ കാര്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് അനുവദിക്കപ്പെട്ടിരുന്നു എന്ന് തോന്നുന്നു.


ശംഖുനാദം ബ്രാഹ്മണ ആചാരങ്ങളുമായാണ് ബന്ധപ്പെടുത്തിക്കാണുന്നത്. കീഴ് ജനത്തിന് ഇത് ഉപയോഗിക്കാൻ പാടില്ലായിരുന്നു എന്ന് തോന്നുന്നു. ശംഖുനാദവും, ഓംകാരവും എല്ലാംതന്നെ ഹൈന്ദവമതത്തിൽ പെട്ടകാര്യങ്ങൾ ആണ്. കീഴ് ജനം ഹൈന്ദവരല്ലായിരുന്നു എന്നുമാത്രം.


രുദ്രാക്ഷം എന്നത് ഉയർന്ന ജനത്തിന്റെ പാരമ്പര്യങ്ങളിൽ വരുന്നകാര്യമായിരിക്കാം. രുദ്രാക്ഷം എന്ന വാക്ക് ഉച്ചരിക്കുന്നത് തന്നെ ബ്രാഹ്മണർക്ക് 10 ഗോവിനെ ദാനം ചെയ്യുന്ന പുണ്യം നൽകും എന്ന് വിശ്വസിക്കപ്പെട്ടിരുന്നു പോലും. രുദ്രാക്ഷങ്ങൾ തന്നെ പലതരത്തിലും ഉണ്ട് എന്ന് അറിയുന്നു. രണ്ട് രുദ്രാക്ഷങ്ങൾ പരസ്പരം ഒട്ടിനിൽക്കുന്നതിനെ ഗൌരീശങ്കര രുദ്രാക്ഷം എന്ന് പറയപ്പെടന്നു. മൂല്യമേറിയതാണ് ഇത്.


കളങ്കമറ്റ രുദ്രാക്ഷ മണിയെ വെള്ളത്തിൽ ഉരച്ചാൽ, ആ വെള്ളത്തിന് മഞ്ഞ നിറഭേദം വരും പോലും. ഇത് രുദ്രാക്ഷോപനിഷത്തിൽ പറയുന്നകാര്യമാണ് എന്ന് Edgar Thurston രേഖപ്പെടുത്തുന്നു.


ഇനി ഇവയല്ലാത്ത വേറെയും കാര്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന് രത്നങ്ങളും അവയിൽ പെടുന്ന നവരത്നങ്ങളും. ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്‍ദ്ധനത്തിനെക്കുറിച്ച് മലയാളത്തിലെ ഒരു പ്രസിദ്ധ സിനിമാ ഗാനത്തിൽ കേട്ടിട്ടുണ്ടാകും.


ഇങ്ങിനെ അനവധി കാര്യങ്ങൾ പ്രാദേശിക സംസ്ക്കാരത്തിൽ ഉണ്ട് എന്നാണ് കാണുന്നത്. London Missionary Society കൃസ്തീയമതത്തിൽ നിറച്ച് കാണിച്ച് ഇവിടുള്ള കീഴ് ജനങ്ങളേയും ഉയർന്ന ജനങ്ങളേയും മോഹിപ്പിച്ചും പ്രലോഭിപ്പിച്ചും, വശീകരിച്ചെടുക്കാൻ പദ്ധിയിട്ടാലൊന്നും തിരുവിതാകാംകൂറിൽ വിജയിക്കേണ്ടതില്ല. എന്നാൽ തിരുവിതാംകൂറിലെ സാമൂഹിക വാസ്തവത്തിൽ ഈ വിധമല്ല കാര്യങ്ങൾ. ഈ മുകളിൽ സൂചിപ്പിച്ച പ്രാദേശിക പാരമ്പര്യങ്ങളിൽ ഉള്ള എല്ലാം തന്നെ കഠിന ഹൃദയത്തോടുകൂടിയ ഒന്നു രണ്ട് ഫ്യൂഡൽ ഭാഷാ സാമൂഹിക ഉറയിലാണ് നിറഞ്ഞുനിന്നിരുന്നത്. അതിനാൽത്തന്നെ ഏവരും ഈ ഭാഷാ കോഡുകളുടെ ഭാവവും വിരോദങ്ങളും വെറുപ്പും അടിച്ചമർത്തലും മേന്മപ്പെടുത്തലും മറ്റുമാണ് ശരീരത്തിലും മനസ്സിലും പേറിയിരുന്നത്.


സിനിമാ ഗാനത്തിൽ


ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്‍ദ്ധനത്തിൻ മടിയില്‍

കോടിജന്മങ്ങളില്‍ നിന്‍കുഴല്‍ വിളികേട്ടോടിവന്നവള്‍ ഞാന്‍ -

നിന്റെ ഗോപകന്യക ഞാന്‍


എന്നൊക്കെ കേൾക്കാൻ വൻ രസം തന്നെയായിരിക്കും. എന്നാൽ ഈ വിധ പാട്ടുകൾ കേട്ട് ആസ്വദിച്ച് മൂളിപ്പാട്ടുപാടുന്ന പ്രാദേശികന്റെ മനസ്സും ശരീരവും സാമൂഹിക അന്തസ്സും രൂപകൽപ്പന ചെയ്യുന്നത് ഭാഷാ കോഡുകളാണ്. അല്ലാതെ ഈ വിധ പാട്ടുകൾ അല്ലതന്നെ.


സോമകളഭ മഴ പെയ്യും മാനം

ശ്യാമമേഘ മയിൽപ്പീലി വിതാനം

രുദ്രവീണയുടെ നാഡികളുലയും

വിദ്യാധരഗീതം സുന്ദരം സുന്ദരം സുന്ദരം

ഗൗരീശങ്കരശിഖരം ആ....(ചഞ്ചലിത..)

വലയാറിന്റെ ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം എന്ന ഗാനത്തിൽ നിന്നുമുള്ള വരികൾ

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page