top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്

തിരുവിതാംകൂറിൽ ഉയർന്ന ജനക്കൂട്ടങ്ങളിൽ ചിലർ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നേടിത്തുടങ്ങി. ഈ വിധമുള്ള പുതിയ തലമുറയ്ക്ക് ബൃട്ടിഷ്-ഇന്ത്യയുടെ ഭൂപടം മനസ്സിൽ അലിഞ്ഞു ചേർന്നുതുടങ്ങിയിരുന്നു. ബൃട്ടിഷ്-ഇന്ത്യ മറ്റൊരു രാജ്യമാണ്, അവിടെ മറ്റൊരു ഭരണസംവിധാനവും ഉദ്യോഗസ്ഥരും മറ്റുമാണ് ഉള്ളത് എന്ന ധാരണയൊന്നും മനസ്സിൽ കാര്യമായി കയറിയില്ലാ എന്നാണ് തോന്നുന്നത്. കാരണം, ധനികരായുളള ഇവർക്ക് ഏതവസരത്തിലും ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടക്കാം, അവിടുള്ള സൌകര്യങ്ങൾ ഉപയോഗിക്കാം. മാത്രവുമല്ല, ആരിയൻകാവിലൂടെ മെഡ്രാസിലേക്ക് ഷെൻകോട്ടവഴി ഒരു തീവണ്ടിപാതവന്നു (Quilon–Shencotta Line - 1904). ഈ തീവണ്ടിപ്പാത കെട്ടുന്നതിൽ തിരുവിതാംകൂർ രാജകുടുംബത്തിന് താൽപ്പര്യമുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഈ പാത വന്നതോടുകൂടി, അവർക്ക് മെഡ്രാസിലേക്ക് വൻ സുരക്ഷിതമായ ഒരു പാത ലഭിച്ചു.


അതിലൂടെ ബൃട്ടിഷ്-ഇന്ത്യയിൽ നിർമ്മിച്ചിരുന്ന അതിഗംഭീരമായ റെയ്ൽവേസംവിധാനവുമായി തിരുവിതാംകൂറിലെ ഉയർന്ന ജനക്കൂട്ടതിന് ബന്ധംവന്നു. ഇവിടെ ഓർക്കേണ്ടത്, മലബാറിലേക്ക് തിരുവിതാംകൂറിൽനിന്നും തീവണ്ടിപ്പാത നിർമ്മിക്കപ്പെട്ടില്ലാ എന്നുള്ളതാണ്.


ബൃട്ടിഷ്-ഇന്ത്യയിൽ സർവ്വസാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന വിസ്മയകരമായ തപ്പാൽ സംവിധാനവുമായും തിരുവിതാംകൂർ രാജ്യം ബന്ധപ്പെട്ടിരുന്നു എന്ന് തോന്നുന്നു. പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണ സംവിധാന കീഴ്വഴക്കങ്ങളിൽ പരിചയമുളള ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥരെ കടമെടുത്ത് ഉയർന്ന ഉദ്യോഗ സ്ഥാനങ്ങളിൽ പലതും നിയമിച്ച അവസ്ഥ. ഇതിനാലും ഒരു ബൃട്ടിഷ്-ഇന്ത്യൻ ബന്ധം.


അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെന്ന ഭൂപടവും, നമ്മൾ എല്ലാം ഒറ്റരാജ്യമാണ് എന്ന തികച്ചും വിഡ്ഢിത്തപരമായ തോന്നലും. യഥാർത്ഥത്തിൽ ഭൂഖണ്ഡയൂറോപ്പിൽ ഉള്ള വ്യത്യസ്ത ജനക്കൂട്ടങ്ങളേക്കാളും വ്യത്യസ്തരാണ് ദക്ഷിണേഷ്യയിലെ വ്യത്യസ്ത ജനങ്ങൾ. മലബാറിന് തൊട്ടടുത്തുള്ള പാണ്ഡിപ്രദേശങ്ങളിലേയും തിരുവിതാംകൂറിലേയും ജനങ്ങൾക്ക് മലബാറിലെ ജനങ്ങളുമായി കാര്യമായ സാമ്യത ഇല്ലതന്നെ. പോരാത്തതിന്, ഓരോ പ്രദേശത്തിനുള്ളിലും, തമ്മിൽത്തമ്മിൽ വ്യത്യസ്തരായ ജനങ്ങൾ. ബൃട്ടിഷ്-ഇന്ത്യയിൽ ജനക്കൂട്ടങ്ങൾ തമ്മിലുള്ള അറപ്പും വെറുപ്പും, ഇങ്ഗ്ളിഷ് ഭാഷാ സാമൂഹിക പ്രത്യയശാസ്ത്രങ്ങൾ പടരുന്നതോടുകൂടി, കുറഞ്ഞുവന്നുതുടങ്ങിയിരുന്നു. എന്നാൽ തിരുവിതാകൂറിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.


തിരുവിതാംകൂറിലെ പുതുതായി വളർന്നുവരുന്ന തലമുറയ്ക്ക് ആ രാജ്യത്തിന്റെ ചിരിത്രം തന്നെ വ്യക്തമായി അറിയില്ല. മാത്രവുമല്ല, അവർക്ക് കീഴിലായി കന്നുകാലികളെപ്പോലുള്ളവരെക്കുറിച്ച് കാര്യമായ വേവലാതിയും ഇല്ല. ഈ മനോഭാവം ഇന്നും ഇന്ത്യയിൽ ഉണ്ട്. വൻ സാമൂഹിക സമത്വ ചർച്ചകൾ വെറും അധരവ്യായാമം എന്ന രീതിയിൽ നിത്യവും ചർച്ചചെയ്യപ്പെടുന്ന ഉന്നതവിദ്യാഭ്യാസ വേദികളിൽപോലും, ഫ്യൂഡൽ ഭാഷാ കോഡുകളിലൂടേയും, വൻ ചൂഷണ-കൊള്ളയടി പ്രസ്ഥാനമായ സർക്കാർതൊഴിലുകളിനെ മോഹിക്കുന്നതിലൂടെയും സാമൂഹിക അസമത്വങ്ങളോട് വൻ താൽപ്പര്യം തങ്ങൾക്കുതന്നെയുണ്ട് എന്ന യാതോരു ബോധവും ഇല്ലതന്നെ.


തിരുവിതാംകൂറിലെ രാമവർമ്മ രാജാവിന് പോലും, തൊട്ടടുത്തുള്ള രാമേശ്വരത്തേക്ക് പുണ്യദർശ്ശനത്തിനായി സുരക്ഷിതമായി പോകാൻ (1784ലിൽ), ഇങ്ഗ്ളിഷ്-ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഒരു ശിപായി ബെറ്റാലിയൻ കൂടെപോകേണ്ടതായിവന്നിരുന്നു. ഇത്രമാത്രം യാതോരു ബന്ധവും തമ്മിൽത്തമ്മിൽ ഇല്ലാത്ത, ഭീകര സവിശേഷതകൾ ഉള്ള പല തുണ്ടുപ്രദേശങ്ങളെയാണ് ഒരു വളരെ ചെറിയകൂട്ടം ഇങ്ഗ്ളിഷുകാർ വന്ന് യോജിപ്പിച്ചെടുത്തത്.


ഈ ഇങ്ഗ്ളിഷുകാർ പുണ്യവാളന്മാരോ, വൻ ബുദ്ധിരാക്ഷസരോ, ആയോധനകലകളിൽ നൈപുണ്യമുള്ളവരോ ഒന്നുംതന്നെയല്ലതന്നെ. മറിച്ച്, അവരുടെ മസ്തിഷ്കത്തിൽ ചലിക്കുന്ന ആശയവിനിമയ സോഫ്ട്വേർ ഒരു അതിമിനുസമുള്ളതും, പലവിധ തടസ്സങ്ങൾ ഇല്ലാത്തതും, മറ്റുള്ളവരുടെ മനസ്സിൽ പലവിധ അനിഷ്ടങ്ങളും വിദ്വേഷങ്ങളും വെറുപ്പും വൈരാഗ്യവും സ്വമേധയാ ജനിപ്പിക്കുന്നവയല്ലാത്തതുമാണ്. ഇതിനാൽതന്നെ, ഈ വന്ന ഇങ്ഗ്ളിഷുകാരിൽ തന്നെ, തമ്മിൽത്തമ്മിൽ സ്വാഭാവികമായും പരപ്രേരണകൂടാതെയും ജനിക്കാവുന്ന പലവിധ വൈരാഗ്യങ്ങളും മത്സരബുദ്ധികളും അസൂയകളും ജനിച്ചില്ലതന്നെ.


ഇന്ന് കോൺക്രീറ്റ്, സിമന്റ്, സിമന്റ് മിക്സർ, കമ്പി, സ്റ്റീൽ ഉപയോഗിച്ചുകൊണ്ടുള്ള skeleton frame കെട്ടിട നിർമ്മാണ സംവിധാനങ്ങൾ, എന്നിങ്ങിനെ പലതും നിലവിലുണ്ട്. എന്നാൽ വെറും കുമ്മായവം ചുണ്ണാമ്പും വെട്ടുകല്ലും മൺകട്ടയും മടഞ്ഞോലയും മറ്റും ഉപയോഗിച്ച് കൂരകളും വീടുകളും കെട്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിൽനിന്നെല്ലാമാണ് ഇന്നത്തെ നിലയിലേക്ക് കാര്യങ്ങൾ ഇന്ത്യയിൽ പുരോഗമിച്ചത്.


ഇങ്ഗ്ളിഷ് കമ്പനിയിലെ ഇങ്ഗ്ളിഷുകാരായ ഉദ്യോഗസ്ഥർക്ക് ഈ ഉപഭൂഖണ്ഡത്തിലെ തുണ്ടുതുണ്ടു പ്രദേശങ്ങളെ വളർത്തിയെടുക്കാനായി പ്രവർത്തിക്കുന്ന അവസരത്തിൽ, കൈവശം എന്താണ് ഉണ്ടായിരുന്നത് എന്നത് ആലോചിക്കാവുന്നതാണ്. വൻ സൌകര്യങ്ങളും പണവും മറ്റും കൈവശമുള്ളത് ഉപദ്വീപിലെ ധനികരായ ഉയർന്ന ജനത്തിന്റെ പക്കലാണ്. ആയിരക്കണക്കിന് വർഷങ്ങളായി വിറങ്ങലിച്ച് കിടുക്കുന്ന സാമൂഹങ്ങളെ ഒരു വൻ രാഷ്ട്രമായി കെട്ടിപ്പടുക്കാൻ, കമ്പനിഉദ്യോഗസ്ഥരുടെ കൈവശം വൻ യന്ത്രങ്ങളോ, മറ്റ് ആധുനിക കാര്യങ്ങളോ ഇല്ലതന്നെ. വെറും ഇടിക്കല്ലിൽ ചുണ്ണാമ്പും മറ്റ് കുമ്മായക്കൂട്ടും ഇട്ട് ഇടിച്ച് പൊടിയാക്കി, കെട്ടിടനിർമ്മാണം ചെയ്താൽ എന്തായിരിക്കും കഥയെന്ന് ആലോചിച്ചുനോക്കുക. ഈ വിധ സൌകര്യങ്ങളോട് താരതമ്യം ചെയ്യാവുന്ന അന്തരീക്ഷത്തിൽനിന്നുമാണ് English East India Company ഈ ഉപദ്വീപിനെ വളർത്തിയെടുക്കാൻ ശ്രമിച്ചത്.


ഇങ്ങിനെ സംഘടിപ്പിച്ചെടുത്ത് ഒരു രാഷ്ട്രമാക്കിയപ്പോൾ, പുതിയ പാരമ്പര്യങ്ങൾ, പൈതൃകങ്ങൾ, പൂർവ്വസമ്പത്ത്, ആർഷഭാരത സങ്കൽപ്പം, വേദകാല പാരമ്പര്യം, സംസ്കൃത ശ്ലോകങ്ങൾ, നളന്ദ - തക്ഷസില, ഗംഗാനദീതട സംസ്ക്കാരം, രാസലീല, ഹിമാലയം, കൈലാസം, കാശ്മീർ, ഹരിദ്വാർ, ലോകത്തിലെ ഏറ്റവും മുന്തിയ ഗണിതശാസ്ത്രം, അക്കങ്ങൾ, ലിപികൾ, മന്ത്രങ്ങൾ, താജ്മഹൽ നിർമ്മിച്ച രാജ ശിൽപ്പികൾ എന്നിങ്ങിനെയുള്ള പ്രാദേശിക അവകാശങ്ങൾ. ആയിരക്കണക്കിന് വർഷങ്ങളിൽ, രണ്ടും മൂന്നും ആയിരം കിലോമീറ്ററുകൾ വിട്ടുള്ള പ്രദേശങ്ങളിൽ അവിടേയും ഇവിടേയും സംഭവിച്ച ഒറ്റപ്പെട്ട ഈ വിധ കാര്യങ്ങളെ ഒന്നിച്ചു ചേർത്ത് പശയും ഛായവും ചേർത്തുപുരട്ടി രൂപാലങ്കാരത്തോടുകൂടി ഇന്ന് ഇന്ത്യ പ്രദർശിപ്പിക്കുന്നുണ്ട്. കാണുന്ന ആളുടെ കണ്ണ് ചിമ്മിപ്പോകുകയും കണ്ണ് തള്ളിപ്പോകുകയും ചെയ്യാൻ ഇതു മതി.


ഒരു കുഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ കയറി ഒരു പോലീസ് ശിപായിയെവരെ ഒന്ന് നിങ്ങൾ എന്ന് പോലും സംബോധന ചെയ്യാൻ പാടില്ലാ എന്ന് പഠിച്ചും പഠിപ്പിച്ചും വളർന്നുവരുന്ന ഈ ജനതയാണോ ഇതെല്ലാം കണ്ടെത്തിയതും വളർത്തിയെടുത്തതും? ഫ്യൂഡൽ ഭാഷകൾ കോലം കെടുത്തിയ ഇവരാണോ വേദവും വേദമന്ത്രങ്ങളും, ഗണിതവും ആത്മീയ ശാസ്ത്രങ്ങളും മറ്റും മറ്റും കണ്ടുപിടിച്ചതും മറ്റും? വേദവും വേദമന്ത്രങ്ങളും മനസ്സിൽവരച്ചെടുത്ത യഥാർത്ഥ ജനതയെ തരംതാഴ്ത്തുന്ന അവകാശപ്പെടലല്ലേ, വ്യക്തിത്വം വെറങ്ങലിച്ചുനിൽക്കുന്ന ഈയൊരു ജനത ചെയ്യുന്നത്?


ഇവിടെ എടുത്തു പറയാനുള്ള ഒരു കാര്യം ഉണ്ട്. ദക്ഷിണ്യഷ്യയിൽ മാത്രമല്ല, ലോകത്തിലെ മറ്റ് പലദിക്കിലും വൻ കെട്ടിടനിർമ്മാണ കലകൾ ആ നാടുകളുടെ പാരമ്പര്യങ്ങളിൽ കണ്ടുവരുന്നുണ്ട്. ആർഷഭാരതത്തിലെ കെട്ടിട നിർമ്മാണ കലയും, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന വേദകാല സംസ്കൃത രചനകളേയും ഒരേ പൈതൃകം പോലെ കാണാൻ ആവില്ല. അത് ഈ കാരണത്താലാണ്:


ദക്ഷിണേഷ്യയിലെ പാരമ്പര്യങ്ങളിൽ കെട്ടിട നിർമ്മാണ കലയിൽ വളരെ നൈപുണ്യം ഉള്ളവർ അവിടുള്ള പാരമ്പര്യ ആശാരിമാർ തന്നെയാണ്. എന്നാൽ ഇക്കൂട്ടരെ കീഴ് ജാതിക്കാരായിട്ടാണ് ബ്രാഹ്മണർ കണ്ടിരുന്നത്. എന്നാൽ ബ്രാഹ്മണ പാരമ്പര്യമാണ് ആർഷഭാരത പാരമ്പര്യം. എന്നാൽ ബ്രാഹ്മണർക്ക് ഈ വിധ യാതോരു നൈപുണ്യവും അറിവില്ലായിരുന്നു. ഇന്ന് ഇന്ത്യൻ പാരമ്പര്യ നൈപുണ്യങ്ങളെക്കുറിച്ച് ചരിത്രപുസ്തകങ്ങളിൽ എഴുതുമ്പോൾ, തമ്മിൽ യാതോരു അടുപ്പവും ഇല്ലാത്ത ഈ രണ്ടിനേയും ഒന്നിച്ച്കൂട്ടിക്കുഴച്ചാണ് ആർഷഭാരത പാരമ്പര്യ നൈപുണ്യമായി ഘോഷിപ്പിക്കപ്പെടുന്നത്.


തിരുവിതാംകൂറിലെ അന്നുള്ള പുതിയ തലമുറയിൽപ്പെട്ട ഒരു ചെറുപ്പക്കാൻ Rev. Mateerനോട് പറഞ്ഞു:


QUOTE: “It is because our Government are so generous to you that people are permitted to become Christians, and to proclaim their religion in our streets.” END OF QUOTE.


തർജ്ജമ: ഞങ്ങളുടെ സർക്കാർ നിങ്ങളോട് ഇത്രമാത്രം ഔദാര്യം കാണിക്കുന്നത് കൊണ്ടാണ് ആളുകളെ ക്രിസ്തീയരായി മതം മാറാനും അവർക്ക് അവരുടെ മതം ഞങ്ങളുടെ തെരുവുകളിൽ പ്രദർശിപ്പിക്കാനും കഴിയുന്നത്. തർജ്ജമയുടെ അന്ത്യം.


ആർഷഭാരതത്തിന്റെ പാരമ്പര്യത്തിൽ വൻ സഹിഷ്ണുതയുണ്ട് എന്ന വാദഗത്തിക്ക് ഊന്നൽ നൽകുന്ന വാക്കുകളാണ് ആ ചെറുപ്പക്കാരൻ പറഞ്ഞത്. വീണത് വിദ്യയാക്കുന്ന പരിപാടി, ഈ നാട്ടിൽ നൈസർഗ്ഗികമായി പലർക്കും അറിവുള്ള കാര്യമാണ്.


യഥാർത്ഥത്തിൽ തിരുവിതാംകൂറിൽ London Missionary Societyക്ക് പ്രവർത്തനാനുമതി ലഭിച്ചത്, അവിടുള്ള സഹിഷ്ണുതകൊണ്ടൊന്നുമല്ല. മറിച്ച്, British-Indiaയിലെ ഇങ്ഗ്ളിഷ് ഭരണം തിരുവിതാംകൂറിനെ പലവട്ടം അപായത്തിൽ നിന്നും രക്ഷിച്ചത് കൊണ്ടുമാത്രമാണ്. ബൃട്ടിഷ്-ഇന്ത്യ ഏതെങ്കിലും അവസരത്തിൽ സംരക്ഷണം പിൻവലിച്ചാൽ, വെറും മാസങ്ങൾക്കുള്ളിൽ തിരുവിതാംകൂറിനുള്ളിൽ വൻ അധികാരവടംവലിയും ആഭ്യന്തരയുദ്ധവും വരികയും രാജ്യം നാമാവിശേഷമാകുകയും ചെയ്യും.


യഹൂദരും സുറിയാനി ക്രിസ്ത്യാനികളും വൻ സാമൂഹിക സ്ഥാനങ്ങൾ തിരുവിതാംകൂർ പ്രദേശത്തിലെ ഏതോ ചില ചെറിയ രാജാക്കളിൽനിന്നും എഴുതിവാങ്ങിച്ചിരുന്നു. ഇതും, ഈ നാടിന്റെ സഹിഷ്ണുതകൊണ്ടൊന്നുമാകേണം എന്നില്ല. മറിച്ച്, മറ്റെന്തോ ഭീഷണിയോ Blackmailലോ പ്രലോഭനത്തിൽ വശംവദരാക്കപ്പെട്ടതോ മറ്റോ ഇതിന് പിന്നിൽ നടന്നിട്ടുണ്ട്.


ഇന്നും യഹൂദർ ഈ വിധമെന്തോ നിഗൂഡപ്രവർത്തനം നടത്തുന്നുണ്ട് എന്നതിന് തെളിവാണ്, ഇന്നും യൂഎസ്സ് എന്ന രാജ്യം ഇസ്റായേലിന് കോടാനുകോടി ഡോളറുകൾ വർഷവും വ്യക്തമായ യാതോരു യുക്തിയും ഇല്ലാത്ത രീതിയിൽ നൽകുന്നത്. യൂഎസ്സ്ഏയിൽ ഏത് വ്യക്തി പ്രസിഡന്റായി വന്നാലും, ഇത് നിർത്തലാക്കാൻ ആയിട്ടില്ലതന്നെ.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page