ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
25. തിരുവിതാംകൂറിൽ കീഴ് ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നംകൂടി വളർന്നുവരുന്നു
London Missionary Society മുഖ്യമായും തിരുവിതാംകൂറിന്റെ തെക്കൻ ഭാഗങ്ങളിലാണ് പ്രവർത്തിച്ചത് എന്ന് തോന്നുന്നു. അതേ സമയം Church Missionary Society (CMS) എന്ന മറ്റൊരു സംഘടന വടക്കാൻ ഭാഗങ്ങളിലും പ്രവർത്തിച്ചിരുന്നു. ഇതും ഒരു ഇങ്ഗ്ളണ്ട് ആസ്ഥാനമായുള്ള സംഘടനയായിരുന്നു എന്നു തോന്നുന്നു.
മുകളിൽ പ്രസ്താവിച്ച രണ്ട് സംഘടകളെക്കുറിച്ചും, ഈ എഴുത്തുകാരന് വളരെ പരിമിതമായുള്ള വിവരം മാത്രമേ ഉള്ളു. അതിനാൽ തന്നെ ഈ എഴുത്ത് ബാഹ്യമായ കാര്യങ്ങളിലൂടെയാണ് നീങ്ങുന്നത്.
രണ്ട് കൂട്ടരും കീഴ് ജനങ്ങളെ ഉന്നമനപ്പെടുത്താനാണ് പ്രവർത്തിച്ചത്. ഉയർന്ന ജനവിഭാഗങ്ങൾക്ക് ഇവരുടെ സാന്നിദ്ധ്യം അത്യാവശ്യമല്ലായിരുന്നു. മറിച്ച്, കീഴ് ജനങ്ങൾക്ക് അവരുടെ അടിമത്തത്തിൽ നിന്നും മോചനം ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗം ഈ മിഷിനറി സംഘടനകൾ ആയിരുന്നു. എന്നാൽ, മിഷിനറിമാർക്ക് അവരെ ക്രിസ്തീയ മതത്തിലേക്ക് ചേർക്കണം എന്ന ഉദ്ദേശവും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ സംഭവിച്ചതുമാതിരിയുള്ള സാമൂഹിക പരിവർത്തനം അല്ല ഇക്കൂട്ടർ ചെയ്തത്.
ഈ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് ഇങ്ഗ്ളണ്ടിലേയും ബൃട്ടണിലെ മറ്റ് പ്രദേശങ്ങളിലേയും, മറ്റുമായ മിഷിനറിമാർ ഉള്ള അവസരത്തിൽ കാര്യങ്ങൾക്ക് കുറച്ച് ഔന്നിത്യം നിലനിന്നിട്ടുണ്ടാവാം. എന്നാൽ, സാവധാനത്തിൽ ഇങ്ഗ്ളിഷ് മിഷിനറിമാർ കുറഞ്ഞു കുറഞ്ഞുവരികയും പ്രാദേശികരായ മിഷിനറിമാരും പുരോഹിതന്മാരും അവർ ഒഴിഞ്ഞസ്ഥാനങ്ങളിൽ വന്നുചേരുകയും ചെയ്തതോടുകൂടി, ഈ വിധ പ്രസ്ഥാനങ്ങളിൽ പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ പരിവേഷം ശക്തിപ്രാപിച്ചിട്ടുണ്ടാവാം. ഇത് ഒരു നിസ്സാരകാര്യമായി തോന്നാമെങ്കിലും, വാസ്തവത്തിൽ, ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഇങ്ഗ്ളിഷ് മാറി അതിന് പകരം തമിഴും മലയാളവും മറ്റുമായി മാറിയാൽ, കാര്യങ്ങൾ വീണ്ടും പ്രാദേശിക സാമൂഹികാന്തരീക്ഷത്തിന്റെ പ്രതിഫലനം ആയിമാറും.
Rev. Mateerതന്നെ ഈ വിധംപറയുന്നുണ്ട്: We have arrived at the stage when new and perplexing problems spring up, which require for their solution great wisdom, experience and grace;
തർജ്ജമ: പുതിയതും അന്ധാളിക്കുന്നതും സംഭ്രാന്തമായതും മറ്റുമായ പ്രശ്നങ്ങൾ പൊന്തിവരുന്ന ഒരു ഘട്ടത്തിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു. അവയ്ക്ക് പരിഹാരം കണ്ടെത്താൻ വൻ അറിവും വിവേകവും, അനുഭവജ്ഞാനവും ദയാലുത്വവും ആവശ്യമാണ്. തർജ്ജമയുടെ അന്ത്യം
ഇവിടെ പറയേണ്ടുന്നത്, ഈ പുതിയതും അന്ധാളിക്കുന്നതും സംഭ്രാന്തമായതും മറ്റുമായ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ പ്രാദേശിക ഫ്യൂഡൽ ഭാഷകളിലേക്ക് ഇങ്ഗ്ളിഷ് സമത്വാധിഷ്ഠതയെ തർജ്ജമ ചെയ്യാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതാണ്. കാരണം, ഇങ്ഗ്ളിഷിലെ സാമൂഹിക ഭാവനയെ തമിഴിലേക്കോ മലയാളത്തിലേക്കോ തർജ്ജമ ചെയ്യാൻ പറ്റിയ വാക്കുകൾ ഈ വക ദുഷ്ടഭാഷകളിൽ ഇല്ലതന്നെ.
അവൾ, പെണ്ണ് എന്നെല്ലാം She, Woman തുടങ്ങിയ ഇങ്ഗ്ളിഷ് വാക്കുകളെ തർജ്ജമചെയ്യുമ്പോൾതന്നെ, ഇങ്ഗ്ളിഷ് ഭാവനയ്ക്ക് ആഴക്കയത്തിൽ നിലകിട്ടാത്ത അവസ്ഥാവിശേഷം വന്നുചേരും. സംസ്കൃതത്തിലെ സ്ത്രീ എന്ന വാക്ക് മലയാളം കട്ടെടുത്ത് ഉപയോഗിച്ചാലും കാര്യങ്ങളിൽ കാര്യമായ മാറ്റം സംഭവിക്കില്ലതന്നെ.
REV. SAMUEL MATEER, NATIVE LIFE IN TRAVANCORE എഴുതുന്ന അവസരത്തിൽ 253 ഇടവകകളിലായി 41000ത്തോളം ക്രിസ്തീയർ ഉണ്ടായിരുന്നു. 2375 പെൺകുട്ടികൾ അടക്കം 10,696 വിദ്യാർത്ഥികൾ മിഷൻ സ്ക്കൂളുകളിൽ പഠിക്കുന്നു.
സാമൂഹിക പരിവർത്തനം എന്ന് ഇതിനെ പറയാമോ എന്ന് അറിയില്ല. കാരണം, സമൂഹം ഫ്യൂഡൽ ഭാഷയിലാണ് പ്രവർത്തിക്കുന്നത്. ഓരോ വ്യത്യസ്ത പ്രസ്ഥാനത്തിലും ഉള്ള വ്യക്തികൾ അവരവരുടെ പ്രസ്ഥാനത്തിൽ ഉള്ള നേതൃസ്ഥാനങ്ങളിലേക്ക് ദൃഷ്ടികേന്ദ്രീകരിച്ച് അടിയാളത്ത ഭാവം നൽകികൊണ്ടും ശ്രദ്ധയും അനുസരണവും വാസ്തല്യവും നൽകും. എന്നാൽ ഇത് മറ്റുള്ളവരിലേക്കോ മറ്റ് ദിശകളിലേക്കോ നൽകില്ല.
എന്നുവച്ചാൽ, ആകമാനം ദുഷ്ടതയും അസൂയയും തമ്മിൽത്തമ്മിൽ കുത്തലും തരംതാഴ്ത്തലും അടിച്ചമർത്തലും മറ്റും നേരത്തേതന്നെ ഉള്ള ഒരു സമൂഹത്തിൽ പുതിയ ഒരു പ്രസ്ഥാനം കൂടി വളർന്നുവന്നു എന്നതാണ് സംഭവിക്കുന്നത്. പോരാത്തതിന്, ഇങ്ഗ്ളിഷ് ഭാഷയും ഇങ്ഗ്ളണ്ടും നൽകിയിരുന്ന ശ്രേഷ്ഠമായ മനോവികാരങ്ങളെ, പ്രാദേശിക ഭാഷയിലേക്ക് മറിഞ്ഞുവീഴുന്ന ഈ പുതിയ ക്രിസ്തീയ പ്രസ്ഥനങ്ങൾക്ക് നഷ്ടമാകും.
പ്രാദേശിക വ്യക്തികൾ പള്ളികളുടേയും മിഷിനറി പ്രസ്ഥാനത്തിന്റേയും തലപ്പത്ത് വന്നാൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് Rev. Mateerതന്നെ ഈ വിധംപറയുന്നുണ്ട്:
The evils of the Indian character in heathenism will crop up in cases of wicked and hypocritical men endeavouring to make a gain of godliness
തർജ്ജമ: ദുഷ്ടരും കപടനാട്യക്കാരുമായ ആളുകൾ ദൈവകത്വത്തിൽനിന്നും ലാഭം നേടാൻ ശ്രമിക്കുന്ന സംഭവങ്ങളിൽ ദൈവദൂഷണം, ദൈവനിന്ദ, ദേവാലയധ്വംസനം, അപവിത്രീകരണം തുടങ്ങിയ ദുഷ്ടമായ ഇന്ത്യൻ സ്വഭാവം പൊന്തിവരും.
പ്രാദേശികരായ പാതിരിമാരും മിഷിനറിമാരും തലപ്പത്തുവന്നാൽ എന്തോചില ഗുണമേന്മക്കുറവ് സംഭവിക്കും എന്ന വിവരം Rev. Mateerൽ വന്നിരുന്നു എന്ന് വ്യക്തം. എന്നാൽ അത് എന്താണ് എന്നതിനെക്കുറിച്ച് യാതോരു എത്തുംപിടിയം ഇദ്ദേഹത്തിന് ലഭിച്ചില്ലാ എന്നുള്ളതാവാം വാസ്തവം.
പ്രാദേശിക ഭാഷയിലെ കഠിനമായ ഫ്യൂഡൽ ചുവകാരണം, പലവ്യക്തികളും കിട്ടുന്ന എന്തിന്റേയും തലപ്പത്തുവന്നിരിക്കാൻ താൽപര്യപ്പെടും. ഇതിന് ആ പ്രസ്ഥാനത്തിന്റെ ആശയങ്ങളോടോ പ്രത്യയശാസ്ത്രത്തിനോടോ ആദ്ധ്യാത്മികഭാവത്തിനോടോ യാതോരു താൽപ്പര്യവും വേണം എന്നില്ല. ഇതും ഇങ്ഗ്ളിഷിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്തകാര്യമാണ്.
അടിയാളത്തം നൽകികൊണ്ടുള്ള അതി ബഹുമാനം, സമത്വഭാവം, അടിയാളത്തം അവകാശപ്പെട്ടുകൊണ്ടുള്ള തരംതാഴ്ത്തൽ എന്നിങ്ങിനെ മൂന്ന് വ്യത്യസ്തരീതിയിൽ ആണ് ആളുകൾ ബന്ധപ്പെടുകയും ആശവിനിമയം നടത്തുകയും ചെയ്യുക.
ഇതിൽ ഏവരും ഇഷ്ടപ്പെടുന്നതും, സാധാരണയായി ചെയ്യാൻ ശ്രമിക്കുന്നതും, അടിയാളത്തം അവകാശപ്പെട്ടുകൊണ്ടുള്ള തരംതാഴ്ത്തൽ ഭാവമാണ്. എന്നുവച്ചാൽ, കഴിവതും നീ, അവൻ, അവൾ തുടങ്ങിയ വാക്ക് കോഡുകളിലേക്ക് മറ്റൊരു വ്യക്തിയെ നിർവ്വചിച്ച് ആ ആളെ നിയന്ത്രിക്കാനും അമർത്താനും ആണ് ശ്രമിക്കുക. ഇങ്ങിനെയൊരു പൈശാചികത സമൂഹത്തിൽ ഉണ്ട് എന്ന കാര്യംതന്നെ Rev. Mateerന് അറിവ് ലഭിച്ചില്ലാ എന്നുതോന്നുന്നു.
മൂന്നാം തലമുറയിൽ എത്തിയ നാഗർകോവിലിലെ ചില ക്രീസ്തീയർ സ്വന്തമായുള്ള ഇങ്ഗ്ളിഷ്, തമിഴ് വാർത്താ പത്രങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി എന്ന് Rev. Mateer എഴുതുന്നു.
ഇങ്ഗ്ളണ്ടിൽ നിന്നും വന്ന Deputation from the Missionary Society തിരുവിതാംകൂറിൽ വന്നപ്പോൾ കണ്ടത് വളരെ ആശ്ചര്യകരമായ കാഴ്ചകളായിരുന്നു. Quilon, Trivandrum, Parashala, Neyoor, Nagercovil തുടങ്ങിയ സ്ഥലങ്ങളിലൂടെ ഇവർ നീങ്ങിയപ്പോൾ, തങ്ങളുടെ ഉന്നമനത്തിനും വളർച്ചയ്ക്കും മറ്റുമായി വേദപുസ്തകത്തെ അയച്ച ബൃട്ടിഷ് പള്ളികളോട് വൻ സ്നേഹാദരങ്ങളും, കൂറും കടപ്പാടും പ്രകടിപ്പിക്കുന്ന പ്രാദേശിക ക്രിസ്തീയരാണ് അവരെ എതിരേറ്റത്.
നാഗർകോവിൽ പട്ടണത്തിൽ കയറിയപ്പോൾ, അവിടെ തെരുവുകളിൽ ജയാഘോഷസൂചകമായ വൻ പ്രവേശന ആർച്ചുകളും (arches) വെൺകൊറ്റക്കുടകളും പൂക്കളും ജ്വലിക്കുന്ന കൈവിളക്കുകളും, വേദപുസ്തകവാക്യങ്ങളും ആദർശവചനങ്ങളും എഴുതിയ ഫലകങ്ങളും, മറ്റും നിറഞ്ഞുനിൽക്കുന്നു.
അടിമത്തത്തിൽ നിന്നും മോചിതരായ ക്രിസ്തീയർ തെരുവുകളിൽനിന്നും ഉജ്ജ്വല സംഗീതത്തോടൊപ്പം നൃത്തമാടുകയും പാട്ടുകൾ പാടുകയും ചെയ്യുന്നു. ആളുകൾ ആഗതരെ കാണുവാനായി തിരക്കിട്ട് മുന്നോട്ട് നീങ്ങുന്നു. നാർഗകോവിലിലെ വൻ പള്ളിയിൽ വച്ച് ഇങ്ഗ്ളണ്ടിൽ നിന്നും വന്ന മിഷിനറിമാർ ഏതാണ്ട് 2000ത്തോളം പേർ വരുന്ന, വളരെ ആകാംഷാഭരിതരായ ആളുകളെ അഭിസംബോധന ചെയ്തു.
പ്രാദേശിക വ്യക്തികൾ ഒരു നൂറു രൂപയുടെ ചെക്ക് ആഗതർക്ക് നൽകി. Londonലെ Board of Directorsന്റെ Chairmanന് ഒരു ഔദ്യോഗിക ഇരിപ്പിടം ഈ പണം കൊണ്ട് വാങ്ങിക്കേണം എന്നും തിരുവിതാംകൂറിലെ ക്രിസ്തീയരെ മറന്നുപോകരുത് എന്നും ആയിരുന്നു ഇതോടൊപ്പം നൽകിയ അപേക്ഷ.
Girls’ Boarding and Day Schools, the lace workers, the Mission Press, Dr.Thomsonന്റെ മേൽനോട്ടത്തിലുള്ള നെയ്യൂരിലെ ആശുപത്രിയും മറ്റ് പല പട്ടണങ്ങളിൽ ചെറുകിട ഡിസ്പെൻസറികളും അങ്ങിനെ പലതും മിഷിനറി പ്രസ്ഥാനം നടത്തുന്നു. ഇതൊക്കെ ഒരു വൻകാര്യമായി തെക്കൻ തിരുവിതാംകൂറിലെ അടിമജനത്തിന് തോന്നിത്തുടങ്ങിയിട്ടുണ്ടാവും. എന്നാൽ ഇതിനെല്ലാം പിന്നിൽ അദൃശ്യമായി നിലനിന്നിരുന്നത് ഇങ്ഗ്ളണ്ടും ഇങ്ഗ്ളിഷ് ഭാഷയും ആണ് എന്ന അത്യുജ്വലവിവരം മാത്രം അവർ അറിഞ്ഞില്ലാ എന്നു തോന്നുന്നു.
തിരുവിതാംകൂറിൽ സാമൂഹിക പരിവർത്തനം നടക്കുന്നു എന്നത് വാസ്തവമെങ്കിലും, അതിനേക്കാൾ വലിയ ഒരു പ്രശ്നം കൂടി ഉയർന്നുവരുന്നുണ്ടായിരുന്നു.
തെരുവോരങ്ങളിലും മറ്റും കാലാകാലങ്ങളായി നികൃഷ്ടരായി നിലനിന്നവർ ഒരു ശക്തമായ പുതിയ മതമായി വളർന്നുവരുന്നു. ഇക്കൂട്ടരിൽ പെടാത്ത കീഴ് ജനത്തിന് അവരോട് വൻ വിരോദവും കുശുമ്പും സ്വാഭാവികം മാത്രം. ഇങ്ങിനെയുള്ളവർ പിന്നീട് ഹിന്ദുമതസ്ഥരായി അറിയപ്പെട്ടുതുടങ്ങിയപ്പോൾ, വിരോധം കൂടിവരും എന്നുള്ളതും സ്വാഭാവികം. കാരണം, പ്രാദേശിക ഭാഷ ഉച്ചനീചത്തം ഉള്ളതാണ്. മാത്രവുമല്ല, പുതിയ മതത്തിൽ ചേർന്നവർ മാനസികമായും വ്യക്തിത്വപരമായും വളരെ മുന്നോട്ട് നീങ്ങിയിരിക്കുന്നു.
പ്രശ്നം ഇതാണ് : യാതോരു ക്രിസ്തീയരേയും തിരുവിതാംകൂറിൽ സർക്കാർ തൊഴിലിൽ ചേരാൻ അനുവധിക്കില്ല. അവർക്ക് പിന്നെയുള്ള മർഗ്ഗം ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടക്കുക എന്നുള്ളതാണ്.
QUOTE: The Syrian, Roman Catholic, and Protestant Christians ................ being admitted to no department ..............able men are driven for employment to British India. END OF QUOTE
ഇതുമുതലാണ് ഗോവിന്ദനും Tellicherryയിലേയും മലബാറിലെ മറ്റ് പ്രദേശങ്ങളിലേയും ജനങ്ങൾ അന്യദേശത്തുള്ള ആളുകളുടെ വൻകുടിയേറ്റത്തെ കാണേണ്ടിവന്നത്. ഇത് മലബാറിനെത്തന്നെ മാറ്റിമറിച്ചു. മലബാറിന്റേയും തിരുവിതാംകൂറിന്റേയും പാരമ്പര്യ സംസ്ക്കാരങ്ങൾ തന്നെ കുഴഞ്ഞു മറിഞ്ഞ്, രണ്ടിലും നിലവാരത്തകർച്ച വന്നുചേർന്നു.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ