top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

26. ദക്ഷിണേഷ്യയുടം തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന വിവിധതരം ക്രിസ്തീയ പ്രസ്ഥാനങ്ങൾ

ഈ എഴുത്തിൽ മുഖ്യമായും London Missionary Soceityയെക്കുറിച്ചാണ് പ്രതിപാദിച്ചിരുന്നതെങ്കിലും, അവർ തിരുവിതാംകൂറിൽ പ്രവർത്തിച്ച കാലഘട്ടത്തിൽ പല വർഷങ്ങളിലും മറ്റു പല പ്രസ്ഥാനങ്ങളും ക്രിസ്തീയ പ്രവർത്തന ഉദ്ദേശങ്ങളുമായി തിരുവിതാംകൂറിൽ പ്രവർത്തിച്ചിട്ടുണ്ട്. അവയിൽ മുഖ്യമായി പറയാവുന്നത് Christian Missionary Society (CMS) ആണ്.


മറ്റൊന്ന് Basel Missionആണ്. ഇക്കൂട്ടർ ദക്ഷിണേഷ്യയുടെ ദക്ഷിണ പ്രദേശങ്ങളിലാണ് പ്രവർത്തിച്ചത്. ജർമൻകാരാണ് ഇതിന് തുടക്കമിട്ടതെങ്കിലും, ദക്ഷിണേഷ്യയിൽ ഇക്കൂട്ടർ ഇങ്ഗ്ളിഷ് മിഷിനറി പ്രസ്ഥാനങ്ങളോട് സഹകരിച്ചും പ്രവർത്തിച്ചിരുന്നു എന്നുകാണുന്നു.


മറ്റൊരു പ്രസ്ഥാനം Kerala Brethren ആണ് എന്ന് തോന്നുന്നു. ഈ പ്രസ്ഥാനത്തിന് എപ്പോഴാണ് 'കേരള' എന്ന പദം പേരിൽ വന്നുചേർന്നത് എന്ന് അറിയില്ല. കാരണം, ഇതു തുടങ്ങുന്ന അവസരത്തിൽ 'കേരളം' എന്ന് സംസ്ഥാനം നിലവിൽ ഇല്ലതന്നെ. ഈ പ്രസ്ഥാനത്തിന്റെ യഥാർത്ഥ നാമം Indian Brethren ആണ് എന്ന് തോന്നുന്നു. ഈ 'Indian' എന്ന വാക്കിലും അതേ പ്രശ്നം കാണുന്നുണ്ട്. ഈ പ്രസ്ഥാനം, Open Brethren എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെ പ്രാദേശിക രൂപം ആണ് എന്നുതോന്നുന്നു.


തിരുവിതാംകൂറിൽ പാരമ്പര്യമായി ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികൾ മറ്റൊരു ക്രിസ്തീയ വിഭാഗം ആയിരുന്നു. ഇതിൽ നിന്നും വിട്ടുപിരിഞ്ഞ ഒരു ഗ്രൂപ്പാണ് കാനായി ക്രിസ്ത്യാനികൾ എന്ന് കേൾക്കുന്നു. മലങ്കര ക്രിസ്ത്യാനികൾ എന്ന മറ്റൊരു വിഭാഗത്തെക്കുറിച്ചും കേൾക്കുന്നുണ്ട്.


പിന്നെ സൂചിപ്പിക്കേണ്ടത് Jacobites ആണ്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിൽ ഉള്ള തർക്കത്തെക്കുറിച്ചും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇവരൊക്കെ എങ്ങിനെയാണ് തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതും, അകന്നുനിൽക്കുന്നതും എന്നകാര്യങ്ങൾ ഈ എഴുത്തുകാരന് അറിയില്ല.


കൂനൻ കുരിശ് സത്യം (Coonan Cross Oath) എന്ന ചരിത്രം സംഭവം ഇവരിലേതോ കൂട്ടരുടെ ചരിത്ര സംഭവമാണ്.


പിന്നെ എടുത്തുപറയേണ്ടത് മണിഗ്രാമക്കാർ എന്നവരെക്കുറിച്ചാണ്. ഇവരും ഒരു ക്രിസ്ത്യൻ ഗ്രൂപ്പാണ്. ഇതും തിരുവിതാംകൂറിൽ ജനിച്ചു വളർന്ന ക്രീസ്തീയ മതവിഭാഗമാണ്. മുകളിൽ സൂചിപ്പിച്ചവരുമായി ഏതെല്ലാമോ വിധത്തിൽ ബന്ധം ഇവർക്ക് ഉണ്ട്.


പിന്നെ വന്നത് പോർച്ചൂഗീസുകാരാണ്. അവർ തിരുവിതാംകൂറിൽ തങ്കശ്ശേരി എന്ന പ്രദേശത്താണ് പട്ടണം കെട്ടിയത്. (ഇന്നുള്ള Quilon പട്ടണത്തിന്റെ വാടി എന്ന കടൽത്തീരത്തിന് സ്വൽപം വടക്കായി). പോർച്ചൂഗീസുകാരിലൂടെ വളർന്ന ക്രിസ്ത്യാനികൾ അങ്ങിനെ തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ടു.


കുറച്ചുകാലം ഡച്ചുകാർ Cochin പട്ടണത്തിൽ കേന്ദ്രീകരിച്ച് ജീവിച്ചിരുന്നു. അവരുടെ വകയായുള്ള ക്രിസ്തീയരും കൊച്ചിനിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് അനുമാനിക്കാം.


ഇക്കൂട്ടർ റോമൻ കത്തോലിക്കരാണ് എന്ന് തോന്നുന്നു. അവരുമായി ബന്ധമുള്ളതായിരിക്കാം Verapoly Catholic Mission. ഇത് Cochinൽ ആണ് എന്ന് തോന്നുന്നു. എന്നാൽ Calicutൽ Roman Catholic Church ഉള്ളകാര്യം സൂചിപ്പിച്ചുകാണുന്നു. ഇത് പോർച്ചൂഗൂസുകാരുമായി ബന്ധപ്പെട്ടുകാണുന്നു. Calicutൽ ഉള്ള Society of St. Vincent de Paul ഇതുമായി ബന്ധപ്പെട്ട സംഘടനയാണ് എന്ന് തോന്നുന്നു.

CONGREGATION OF CHRISTIAN BROTHERS എന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചും കേൾക്കുന്നുണ്ട്. ഇവരെ Irish Brothers എന്നും പറയപ്പെടുന്നുണ്ട്. ഇവർ ബൃട്ടിഷ് ഇന്ത്യയിലും തിരുവിതാംകൂർ പോലുള്ള തൊട്ടടുത്ത രാജ്യങ്ങളിലും സ്ക്കൂളുകൾ സ്ഥാപിച്ചുവെന്ന് കാണുന്നു. Quilonലെ St. Aloysius' School ഇവരാണ് സ്ഥാപിച്ചത് എന്ന് തോന്നുന്നു.


Pentecostalism എന്ന ക്രിസ്തീയ പ്രസ്ഥാനം 1909ൽ തിരുവിതാംകൂറിൽ അതിന്റെ ശാഖ സ്ഥാപിച്ചുവെന്ന് കേൾക്കുന്നു. Church of God എന്നുള്ളത് അവരുടേത് ആണ് എന്ന് അറിയുന്നു.


1863ൽ Calicutൽ ഇങ്ഗ്ളിഷ് വിഭാഗക്കാർ (Anglican community) കെട്ടിയതാണ് St. Mary’s Church എന്ന് രേഖപ്പെടുത്തിക്കാണുന്നു. Anglican community പള്ളി ഇങ്ഗ്ളിഷുകാർക്കും അവരുമായി ബന്ധപ്പെട്ട Anglo-Indian ജനതയ്ക്കും ഉള്ളതാകാം.


ഇവിടെ എടുത്തു പറയേണ്ടുന്നകാര്യം ഈ മുകളിൽ സൂചിപ്പിച്ച പ്രസ്ഥാനങ്ങളിൽ ചരിത്രപരമായി മലബാറിലെ ജനങ്ങൾക്കായി പ്രവർത്തിച്ചത് Basel Mission ആണ് എന്ന് തോന്നുന്നു. എന്നാൽ ഈ പ്രസ്ഥാനത്തിന് കീഴ് ജാതിക്കാരെ ഉയർത്താനുള്ള പ്രത്യേകമായുള്ള ലക്ഷ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. മറിച്ച്, കണക്ക്, മറ്റ് വിവരവിജ്ഞാങ്ങളും പലവിധ കൈത്തൊഴിലുകളും മറ്റും ചെറുപ്രായക്കാരെ പഠിപ്പിക്കുക എന്നുള്ളതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. 1883ൽ ഈ കൂട്ടർക്ക് മലബാറിൽ 2632 ക്രിസ്തീയവിശ്വാസികളായ അംഗങ്ങൾ ഉണ്ടായിരുന്നു എന്ന് കാണുന്നു.


ചോമ്പാല, Badagara, Cannanore, Quilandy, മൂറാട് എന്നീ പ്രദേശങ്ങളിൽ ഇവർ ചെറുപ്രായക്കാരുടെ പലവിധ പരിശീലനത്തിനും മറ്റുമായുള്ള പല പ്രസ്ഥാനങ്ങളും നടത്തിയിരുന്നു.


മുകളിൽ സുചിപ്പിച്ച മറ്റുള്ള മിക്ക ക്രിസ്തീയ പ്രസ്ഥാനങ്ങളും തിരുവിതാംകൂറിൽ അംഗസംഖ്യയുള്ള പ്രസ്ഥാനങ്ങൾ ആയിരുന്നു. Calicutൽ ഉള്ള Roman Catholic Church ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കാം.


മുകളിൽ സൂചിപ്പിച്ച ക്രിസ്തീയ പ്രസ്ഥാനങ്ങളെക്കുറിച്ച് ഈ എഴുത്തുകാരന് കാര്യമായി യാതോരു വിവരവും ഇല്ലാ എന്ന് പ്രസ്താവിക്കുന്നു. സാമാന്യം സങ്കീർണ്ണതയുള്ള ചരിത്രമാണ് മുകളിൽ സൂചിപ്പിച്ച പല പ്രസ്ഥാനങ്ങളുടേതും. ഇവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർ, ആ തലക്കെട്ടുകളെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കുക.


ഇനി തിരുവിതാംകൂറിലെ ക്രിസ്തീയ മതത്തിൽ ചേർന്ന കീഴ് ജനക്കൂട്ടങ്ങളുടെ മലബാറിലേക്കുള്ള പ്രയാണത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം.


തിരുവിതാംകൂറിൽ നിന്നും ഇവരുടെ മലബാറിലേക്കുള്ള വരവാണ് കേരളം എന്ന സംസ്ഥാനത്തിന്റെ സൃഷ്ടിക്ക് പിന്നിൽപ്രവർത്തിച്ച ഒരു മുഖ്യ സംഭവം. മറ്റൊന്ന് തിരുവിതാംകൂറിലെ ഈഴവരുടെ സംഘടനയുടെ, 'എല്ലാവരും ഒറ്റ ജാതിയാണ്' എന്ന വാദഗതിയെ ഉപയോഗിച്ച് വടക്കൻ മലബറിലെ മരുമക്കത്തായ തീയ്യരിലെ വൻകിടക്കാർ സ്വന്തം ജനത്തിനെ വശംവദരാക്കിയും വശീകരിച്ചും വിഡ്ഢികളാക്കി അണികളാക്കാനും ആ വിധം നിയന്ത്രിക്കാനും ശ്രമിച്ചതാണ്. ഇങ്ഗ്ളിഷ് ഭാഷയിൽ ജനം ഒറ്റ ജാതിയായാലും, പത്ത് ജാതിയായാലും പശ്നമില്ലതന്നെ. കാരണം, ഭാഷാ കോഡുകൾ ആ വിധമാണ്.


കേരളം എന്ന സംസ്ഥാനം സ്ഥാപിക്കാൻ വൻ ഗൂഡാലോചനയും നിഗൂഡപ്രവർത്തനവും നടന്നിട്ടുണ്ടാവാം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page