top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

27. സാമൂഹികമായി വളർന്നുകൊണ്ടിരിക്കുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ ഒരിടം

ശുദ്ധമായ കളവ് എഴുതി നിറയ്ക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ, 1947ന് മുൻപ് നിലനിന്നിരുന്ന ഇന്ത്യയെന്ന മഹാരാജ്യത്തെക്കുറിച്ച് വാചാലമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ ഒരു മഹാരാജ്യസങ്കൽപ്പം തികച്ചും കൽപിതകഥമാത്രമാണ്.


തിരുവിതാംകൂറിൽ നിന്നും ക്രിസ്തീയ മതത്തിൽ ചേർന്ന കീഴ്ജനക്കൂട്ടങ്ങൾ ബൃട്ടിഷ്-മലബാറിലേക്ക് പലായനം ചെയ്തതോ അതുമല്ലെങ്കിൽ വാസസ്ഥലം മാറ്റിയതോ ആയ കാര്യമാണ് പറയാൻ പോകുന്നത്. ഇന്ന് ഈ കാര്യം ഇന്ത്യയിലെ ഒരു സ്ഥലത്ത് നിന്നും തൊട്ടടുത്തുള്ള മറ്റൊരു സ്ഥലത്തേക്ക് ഉള്ള സ്ഥലമാറ്റം (relocation) ആയി കാണാനാവുന്ന വിധമാണ് ചരിത്രം എഴുതപ്പെട്ടിട്ടുള്ളത്. എന്നാൽ വാസ്തവത്തിൽ, തിരുവിതാംകൂർ പ്രദേശത്തിലെ വ്യത്യസ്ത രാജ്യങ്ങളായ വേണാട്, ആറ്റിങ്ങൽ, ചെങ്ങന്നൂർ, ചങ്ങനാശേരി, തെക്കൻകൂർ, വടക്കൻകൂർ, നഞ്ചനാട്, മാവേലിക്കര, കോട്ടയം, അമ്പലപ്പുഴ, Alleppy, തുടങ്ങിയ പലരാജ്യങ്ങളിലേയും ആളുകളായിരുന്നു ഈ സ്ഥലമാറ്റത്തിനായി ഒരുങ്ങിയത്.


ഈ വിധ കൊച്ചുകൊച്ചു രാജ്യങ്ങളെ തിരുവിതാംകൂർ എന്ന ഒറ്റ രാജ്യമായി നിലനിൽക്കാനുള്ള സൌകര്യം English East India Company ആണ് നൽകിയത്. ഈ പറഞ്ഞ രാജ്യങ്ങളിൽ ചിലത് നേരത്തെതന്നെ വേണാട് (തിരുവിതാംകൂർ) പിടിച്ചടക്കിയിരുന്നു. Cochin സ്വതന്ത്രരാജ്യമായി നിലനിന്നു. ഈ രാജ്യത്തിന് ഡച്ചുകാരുടെ പിന്തുണ ലഭിച്ചിരുന്നു.


English Company ചെയ്തത് നല്ലകാര്യമാണോ എന്ന് അറിയില്ല. കാരണം തമ്മിൽത്തമ്മിൽ മല്ലിട്ടുകൊണ്ടിരിക്കുന്ന വിവിധ പക്ഷങ്ങളിൽ ഏതെങ്കിലും ഒന്നിനോട് ഒത്തുനിൽക്കുന്നത് ധാർമ്മികമായി ശരിയാണോ എന്നതാണ് പ്രശ്നം. എന്നാൽ ഇങ്ഗ്ളിഷ് കമ്പനിക്ക് തിരുവിതാംകൂർ ശക്തമായി നിൽകുന്നതിൽ താൽപ്പര്യം ഉണ്ടായിരുന്നു. കാരണം, നിത്യവും തമ്മിൽത്തല്ലും വെട്ടും കൊലയും നടന്നുകൊണ്ടിരിക്കുന്ന ദിക്കുമായി വാണിജ്യപരമായുള്ള ഇടപാടുകൾ വളരെ പ്രയാസകരമായിരിക്കും. ചഞ്ചലമായിരിക്കുന്ന പ്രദേശത്തുള്ളവരുടെ വാക്കുകൾക്ക് അതേ ചാഞ്ചാട്ടം ഉണ്ടായിരിക്കും. മാത്രവുമല്ല, ഇന്ന് വാക്കുനൽകിയവരെ നാളെകാണില്ല.


ഇങ്ഗ്ളിഷ് ബന്ധത്താൽ തിരുവിതാംകൂറിൽ വൻ സാമൂഹിക മറ്റങ്ങളും അടിമജനത്തിന്റെ മോചനവും സംഭവിച്ചു. എന്നാൽ ഈ മോചിതരായ അടിമജനത്തിനെ എന്തുചെയ്യണം എന്ന ഒരു പ്രശ്നം വളർന്നുവന്നു. ഭാഷ ഫ്യൂഡൽ ആണ്. കീഴിൽ ഉള്ളവർ മുകളിലോട്ട് വളർന്നാൽ, മുകളിൽ ഉള്ളവർ താഴോട്ടുപോകണം എന്നത് നിശ്ചയമുള്ള കാര്യമാണ്. കാരണം ആ വിധമുള്ള ഭാഷയാണ് ചുറ്റുപാടിലും. അത് സാമൂഹിക പരിഷ്കരണം ആവില്ല. മറിച്ച്, സമൂഹത്തെ കുത്തിമറിക്കൽ മാത്രമാവും.


ഇങ്ഗ്ളിഷ് ക്രിസ്തീയ പ്രസ്ഥാനങ്ങൾ ഉപദ്വീപിന്റേയും സിലോണിന്റേയും (Sri lanka), ഏഷ്യയുടേയും ആഫ്രിക്കയുടേയും പലഭാഗത്തിലും പ്രവർത്തിച്ചിരുന്നതിനാൽ, അവർക്ക് വ്യത്യസ്ത സ്ഥലങ്ങളെക്കുറിച്ച് പൊതുവായുള്ള അറിവ് ഉണ്ടായിരുന്നു എന്ന് വിചാരിക്കാം. ആഫ്രിക്കൻ വനാന്തരങ്ങളിൽ സാമൂഹിക പരിവർത്തനവും, അവിടുള്ള പ്രാകൃത വർഗ്ഗങ്ങളെ സാംസ്ക്കാരികവും വിവരവിജ്ഞാനപരവുമായി ഉന്നമനപ്പെടുത്തുന്നതിൽ വ്യപൃതരായ London Missionary Societyയിലെ മിഷിനറിമാർക്ക് ദക്ഷിണേഷ്യയിലെ പ്രദേശങ്ങളെക്കുറിച്ച് കേട്ടറിവെങ്കിലും ഉണ്ടായിരുന്നു എന്നു തോന്നുന്നു.


ഈ വിധം ഭൂഗോളത്തിന്റെ അങ്ങും ഇങ്ങുമായി വിദൂരങ്ങളിൽ നിലനിന്നിരുന്ന കാട്ടാളപ്രദേശങ്ങളിൽ പോയി അവിടെല്ലാം സാമൂഹിക പരിവർത്തനം നടത്താൻ ഉദ്യമിച്ച ആളുകളുടെ മനക്കരുത്തും സാമൂഹിക ബോധവും മറ്റും ഇന്ന് ഔപചാരിക ചരിത്രകാരന്മാർ വളരെ പുച്ഛത്തോടുകൂടിയാണ് കാണുന്നത്. ഇങ്ഗ്ളിഷ് ക്രിസ്തീയ പ്രസ്ഥാനങ്ങൾക്ക് കൊളോണിയൻ സാമ്രാജ്യവൽക്കരണം എന്ന മോഹം ഇല്ലായിരുന്നു എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ ഈ ഒരു മോഹം ഇങ്ഗ്ളണ്ടിനും ഇല്ലായിരുന്നു. അതേ സമയം ഭൂഖണ്ഡയൂറോപ്പിലെ ചില രാജ്യങ്ങൾക്ക് ഈ മോഹം ഉണ്ടായിരുന്നു. ഇന്ന് ഇതു രണ്ടിനേയും കുട്ടിക്കുഴച്ചാണ് ഔപചാരിക ചരിത്രം സംഭവങ്ങളെ കാണുന്നത്. പല ചരിത്ര എഴുത്തുകാർക്കും കാര്യമായ വിവരം ഇല്ലാ എന്നാണ് തോന്നുന്നത്.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം വ്യാപിക്കുന്ന ഇടങ്ങളിൽ സമാധാനവും സാമൂഹിക വളർച്ചയും എഴുതപ്പെട്ട നിയമങ്ങളും ഔപചാരിക വിദ്യാഭ്യാസവും ഇങ്ഗ്ളിഷ് എന്ന മാസ്മരിക സ്വാഭവമുള്ള ആശയവിനിമയ സോഫ്ട്വേറിന്റെ പടർന്നുപിടിക്കലും സംഭവിക്കുന്നുണ്ട് എന്ന് ഇങ്ഗ്ളണ്ടിൽ അറിഞ്ഞിരുന്നു. ഈ വിവരം ഒരു നല്ലകാര്യമായാണ് അവിടുള്ളവർ പൊതുവായി മനസ്സിലാക്കിയതെങ്കിലും, അവിടുള്ള ശുദ്ധമനസ്ക്കരായുള്ള വിവരദോഷികൾ നേരെ വിപരീതമായും കാര്യങ്ങളെ മനസ്സിലാക്കിയ ഒരു പ്രശ്നവും ഇങ്ഗ്ളണ്ടിനുള്ളിൽ ഉണ്ടാക്കപ്പെട്ടിരുന്നു.


കൈയ്യടികിട്ടുന്ന ദിശയിലേക്കാണ് ഇന്ത്യയിലെ പല ഔപചാരിക ചരിത്ര എഴുത്തുകാരം അവരുടെ എഴുത്തിനെ നീക്കുന്നത്. ഇന്ന് ഇങ്ഗ്ണ്ടിനെ കള്ളന്മാരും കൊള്ളക്കാരും അടിമവ്യാപാരികളും മറ്റുമായി ചിത്രീകരിക്കാൻ വളരെ എളുപ്പമാണ്. വൻ സംഖ്യ മുതലിറക്കി അതിഗംഭീര സാങ്കേതികവിദ്യകളും വൻ രൂപലാവണ്യമുള്ള നടീനടന്മാരെ വെള്ളിത്തിരയിൽ അടിമജനവും അവരുടെ കാരുണ്യവാന്മാരായ രാജാക്കളും മറ്റുമായി പ്രദർശിപ്പിച്ചും ആളുകളിൽ രോമാഞ്ചം ഉണർത്തിയും കടപ രാജ്യസ്നേഹത്തിന്റെ കൈയ്യടിവാങ്ങിക്കാൻ വളരെ എളുപ്പമാണ്.


കൊടുംകാടുകളിൽ, വിഷജന്തുക്കളുടേയും കാട്ടുമൃഗങ്ങളുടേയും ഭീരക സ്വഭാവമുള്ള പ്രകൃതി ക്ഷേഭങ്ങളുടേയും കാട്ടാളപ്രകൃതമുള്ള സാമൂഹികാധിപന്മരുടേയും ഇടയിൽ നിന്നുകൊണ്ട്, വിരൂപികളാക്കപ്പെട്ട പുഴുവിനെപ്പോലെ ജീവിക്കുന്ന അടിമ ജനത്തിന് മനോവീര്യവും വിവരവും സാങ്കേതിക ജ്ഞാനവും പകർന്നുകൊണ്ട് വളരെ പ്രയാസപ്പെട്ട്, നിത്യ ജീവിതത്തിന്റെ പലവിധ പ്രശ്നങ്ങളേയും നേരിട്ടുകൊണ്ടും പ്രവർത്തിച്ച, ഈ മിഷിനറിമാർക്ക് ഇന്നുള്ള വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന സിനിമാറ്റിക്ക് ജീനിയസുകളോട് കിടപിടിക്കാൻ ആവില്ലതന്നെ.


സിനിമയിൽ പ്രത്യക്ഷപ്പെടുന്ന സുപ്പർതാരങ്ങൾക്ക്, ഓരോ ചിത്രീകരണവും പലവട്ടം ആവർത്തിച്ച്, പൊള്ളയായ നെറ്റിചുളിക്കലും മനോദു:ഖങ്ങളും വേവലാതികളും ഗംഭീര സാഹസികതകളും പൌരുഷ ഭാവങ്ങളും ഇമവെട്ടാതുള്ള ധീരകൃത്യങ്ങളും പന്തയകുതിര സവാരിയും ഘനഗംഭീരമായ സ്വരവും മറ്റും അതിഗംഭീര സൂക്ഷ്മമായ കൃത്യതയോടും സൌന്ദര്യത്തോടും ചിത്രീകരിക്കാൻ ആവും. എന്നാൽ ഇങ്ഗ്ളിഷ് മിഷിനറിമാർ നേരിട്ട ജീവിതാനുഭവങ്ങൾക്ക് ഈ വിധ ആവർത്തിച്ചാവർത്തിച്ചുളള ഉത്തമ ചിത്രീകരണത്തിന് സാവകാശം ലഭിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്തവം. മാത്രവുമല്ല, അവർ നിത്യവും കണികാണേണ്ടതും മനസ്സിൽ നിറയ്ക്കേണ്ടിയിരുന്നതും അതീവ അരോചകമായ കീഴ്ജനത്തിന്റെ മുഖഭാവങ്ങളും അശുഭ വാസ്തവികതകളും ആയിരുന്നു. ഈ വിധ ദുർലക്ഷണങ്ങളും വിരൂപങ്ങളായ സാമൂഹികാന്തരീക്ഷവും ഇങ്ഗ്ളിഷ് മിഷിനറിമാരുടെ മനോരഥത്തെ വിപരീതമായി ബാധിച്ചിരുന്നുവോ എന്നത് ഒരു ചോദ്യംതന്നെയാണ്.


എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ പൊതുവായുള്ള പലവാക്കുകൾക്കും ദു:ശ്ശകുനനിമിത്തമാകുന്ന നെഗറ്റിവ് Indicant word codes ഇല്ലാത്തതിനാൽ ഇവർ വിലക്ഷണകരമായ പല സാമൂഹിക മന:സ്ഥിതിയുടെയും പിടിയിൽ അകപ്പെടാതെനിന്നിട്ടുണ്ടാവാം.


സ്വന്തം അതിമിനുസമുള്ള സാമൂഹികാന്തരീക്ഷത്തിൽ നിന്നും വളരെ അകലങ്ങളിൽ വിദൂരതയിൽ ഉള്ള ഏതോ പ്രദേശത്തിൽ, ഒറ്റപ്പെട്ടുനിൽക്കുന്ന കെട്ടിടങ്ങളിലെ ചെറിയമുറിയിൽ ഇരുന്നുകൊണ്ട്, തൂവൽ പേനകൾ, അതുമല്ലെങ്കിൽ അപൂർവ്വമായി കാട്ടുചൂരൽ പേനകൾ, മഷിക്കുപ്പികളിൽ നിരന്തരം മുക്കിക്കൊണ്ട് മനംമുഷിയാതെ ഇരുന്ന് ലിഖിതരൂപത്തിലുള്ള നിയമങ്ങളും, അനവധി ഭരണയന്ത്ര വകുപ്പുകളുടെ അടുക്കുംചിട്ടയും നിലനിർത്താനുള്ള പെരുമാറ്റച്ചട്ടങ്ങളും മറ്റും അമാനുഷികമെന്നുതോന്നാവുന്ന അതിസൂക്ഷ്മതയോടുകൂടി എഴുതിയുണ്ടാക്കാനായുള്ള മനോധൈര്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് അംഗീകരിക്കാൻ ഈ എഴുത്തുകാരന് ആവുന്നുണ്ട്.


എന്നാൽ വെള്ളിത്തിരയിൽ മിന്നിമറിയുന്ന കടപവേഷധാരികളെയാണ് പൊതുജനം മനസ്സിൽ കൊണ്ടുനടന്ന് ആരാധ്യമൂർത്തികളാക്കുന്നത്.


ഈ മിഷിനറിമാർക്ക് ബൃട്ടിഷ് - ഇന്ത്യയിലെ തൊട്ടടുത്തുള്ള മെഡ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയെക്കുറിച്ച് വളരെ വിവരം ഉണ്ടാവും എന്നുള്ളത് തീർച്ചയാണ്. അവിടം വെറും മലബാറല്ല, മറിച്ച് ബൃട്ടിഷ്-മലബാറാണ്. ജനസംഘ്യ വളരെ കുറവ്. വളരെ അധികം കാട്ടുപ്രദേശങ്ങൾ. ജാതീയമായ വിവേചനങ്ങൾ സർക്കാർ തലത്തിൽ ഇല്ല. സാമൂഹികവും വ്യക്തിത്വപരവും ഔദ്യാഗികതൊഴിൽപരവും ആയി വളരുന്നതിന് പരിധികൾ കണ്ണെത്താദൂരത്തുള്ള ഉയരങ്ങളിൽ മാത്രമാണ് ഉള്ളത്.


തിരുവിതാംകൂറിൽ വളർന്നുവന്നുകൊണ്ടിരിക്കുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ പറ്റിയഇടം ബൃട്ടിഷ് - മലബാർ തന്നെയെന്ന് ക്രിസ്തീയ മിഷിനറിമാർക്ക് ബോധോദയം വന്നിട്ടുണ്ടാവും എന്നതിന് സംശയമില്ലാ എന്ന് പറയാം എന്ന് തോന്നുന്നു.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page