top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

29. ഇങ്ഗ്ളിഷ് ഭരണസംവിധാനത്തിന്റെ അതിസൂക്ഷ്മമായ കൃത്യതയും കാര്യക്ഷമതയും

തിരുവിതാംകൂറിലെ കീഴ്ജനത്തിനെ വളർത്തിക്കൊണ്ടുവന്നാൽ, അവർക്ക് പുതുതായുള്ള ഒരു വാസസ്ഥല പ്രദേശം ആവശ്യമായിവരും എന്ന കാര്യം ഇങ്ഗ്ളണ്ടിൽനിന്നും വന്ന കൃസ്ത്യൻ മിഷിനറിമാർ തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്ന കാര്യം മിക്കവാറും തീർച്ചയാണ്. ഈ ഒരു പ്രശ്നം അവരുടെ നിർവ്വഹണ സമിതികളുടെ മേൽത്തട്ടിൽ വളരെ ഗൌരവമായിത്തന്നെ ചർച്ചചെയ്തിട്ടുണ്ടാവാം.


തിരുവിതാംകൂറിന് തൊട്ടപ്പുറത്തായുള്ള മലബാർ പ്രദേശം ഈ ജനത്തിന് കുടിയേറാനും അവിടെ യാതോരുവിധ താഴ്ത്തപ്പെടലും അനുഭവിക്കാതെ ഇവർക്ക് മാനസികമായും ശാരീരികമായും സാമ്പത്തികമായും വളരാനും ആവും എന്ന വിവരം അവർക്ക് മനസ്സിയാലിട്ടുണ്ടാവാം. കാരണം, മിഷിനറിമാർക്ക് ഇങ്ഗ്ളിഷ് ഭരണത്തിലെ മുകൾത്തട്ടുമായി യാതോരു വിധ തടസ്സങ്ങളും ഇല്ലാതെ ദക്ഷിണേഷ്യയിൽ വച്ചും, ഇങ്ഗ്ളണ്ടിൽവച്ചും സംസാരിക്കാൻ ആവും.


ഈ കൂട്ടർക്ക് ലോകമ്പാടുമുള്ള വ്യത്യസ്ത പ്രാകൃത ദേശങ്ങളെക്കുറിച്ചും പലരീതിയിലും ഉള്ള വിവരം ഉണ്ടായിരുന്നതിനാൽ, മലബാറിൽ ഈ വിധം അന്യദേശക്കാർവന്ന് കുടിയേറിയാൽ ഉളവാകാൻ സാധ്യതയുള്ള സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ച് മുൻകൂട്ടി കാണുവാനുള്ള വിവരം ഉണ്ടായിരുന്നിരിക്കാം.


മലബാർ എന്നത് ബൃട്ടിഷ്-ഇന്ത്യയിലെ സാവധാനത്തിൽ സമൂഹികമായി വളർന്നുവരുന്ന ഒരു ജില്ലയാണ്. അവിടുത്തുകാരിൽ, തിരുവിതാംകൂർ എന്നത് യാഥാർത്ഥത്തിൽ അവരുടെ ചിരത്രപരമായ ഒരു ഭാഗമാണ് എന്ന ധാരണ വളർത്തേണം. മാത്രവുമല്ല, അവരുടെ ആദ്ധ്യാത്മിക ചിന്തകളിൽകൂടി ഈ വിവരം ഒരു ശക്തമായ സിദ്ധാന്തോപദേശത്തിലൂടെ കടത്തിവിടേണ്ടതാണ്. ആദ്ധ്യാത്മിക വിശ്വാസങ്ങളിൽ കടന്നുകിട്ടിയാൽ, പിന്നെ ചോദ്യങ്ങൾ ഇല്ലതന്നെ.


തിരുവിതാംകൂറിലെ കീഴ്ജനം ഇങ്ഗ്ളിഷ് മിഷിനറിമരോടൊത്ത് ജീവിച്ചുതുടങ്ങിയപ്പോൾ തെളിയിച്ച കാര്യമാണ് അവർ ബുദ്ധിയും ഓജസ്സും ഇല്ലാത്ത തനി വിഡ്ഢികൾ അല്ലാ എന്ന കാര്യം. മറിച്ച് സൌകര്യങ്ങൾ നൽകിയാൽ, വൻ പ്രതിഭയും ശാരീരിക പ്രാപ്തിയും പ്രകടിപ്പിക്കാൻ പോന്ന കഴിവ് ഉള്ളിൽ ഉണ്ട് എന്ന കാര്യം. ഇവരിൽ ചിലരെങ്കിലും Tellicherryയിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്ത തരം ക്രിസ്ത്യൻ പള്ളികളിലും മറ്റുമായ ഇടങ്ങളിൽ വന്നു താമസിച്ചിട്ടുണ്ടാവാം. ഇതൊന്നും ഈ എഴുത്തുകാരന് തീർച്ചയുള്ള കാര്യങ്ങൾ അല്ല. യാതോരു രേഖകളും ഈ വിധകാര്യങ്ങളെ തെളിയിക്കുന്നവയായി കൈയിൽ ഇല്ലതന്നെ. എന്നാൽ ഈ എഴുത്ത് ഒരു അനുഭാവ്യമായ (impressionistic) ഭാവത്തിൽ ആണ് എഴുതുന്നത്. സാധ്യതയുള്ള കാര്യങ്ങളാണ് പറയുന്നത്.


തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് പായക്കപ്പൽ മുഖേനെയും വലിയ തോണികളിലൂടെയും വരുവാൻ വളരെ എളുപ്പമാണ്. പോരാത്തതിന്, ഇങ്ഗ്ളിഷുകാർക്ക് കടൽ എന്നത് അവരുടെ സ്വദേശം പോലെ ചിരപരിചയമുള്ള ഇടവുമാണ്. അവരോടൊപ്പം കാര്യമായ ആപത്തില്ലാതെ കടൽ യാത്ര സാധ്യമാണ്.


ബൃട്ടിഷ്-ഇന്ത്യയെന്ന രാഷ്ട്രം ലോകത്തിൽ വളരെ പേരുകേട്ടതും വൻ സാധ്യതകൾ ഉള്ളതുമായ ഒരു രാഷ്ട്രമാകും എന്ന തോന്നൽ അന്ന് പലരിലും ഉണ്ടായിരുന്നു. പ്രത്യേകിച്ചും English East India Companyയുടെ മേൽനോട്ടത്തിൽ ഉള്ള കാലഘട്ടത്തിൽ. ഇതിന് ഒരു ഇടിവ് വന്നത്, ഈ പ്രദേശം ബൃട്ടിഷ് രാജവംശം നേരിട്ട് ഭരിക്കാൻ തുടങ്ങുകയും ഇങ്ഗ്ളണ്ടിലെ വിഡ്ഢി അക്കാടമിക്ക് ജീനിയസ്സുകളുടെ പ്രേരണപ്പ്രകാരം ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം നടപ്പിലാക്കിയതോടുംകൂടിയാണ്. അതോടെ സമാധാനത്തിലേക്ക് അടിവച്ചടിവച്ചു നീങ്ങിക്കൊണ്ടിരുന്ന ഈ പ്രദേശത്ത് വീണ്ടും ഒച്ചപ്പാടും ബഹളവും തിരുച്ചുവന്നുതുടങ്ങി.


ഇങ്ങിനെ വളർന്നുവന്നുകൊണ്ടിരിക്കുന്ന ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയിലേക്കാണ് തിരുവിതാംകൂറിലെ കീഴ്ജനത്തിനും മറ്റുള്ളവർക്കും വന്ന് സാമൂഹികമായി ഇടകലരേണ്ടത്. അന്ന് തിരുവിതാംകൂറിലേയും, കൊച്ചിനിലേയും ഉപദ്വീപിലെ മറ്റ് സ്വതന്ത്രരാജ്യങ്ങളിലേയും പ്രജകൾക്ക് ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടന്നുവന്ന് തൊഴിൽചെയ്യുന്നതിനും സ്ഥലം വാങ്ങിക്കുന്നതിനും, വീടുവെക്കുന്നതിനും യാതോരു തടസ്സവും ഇല്ലായിരുന്നു എന്നുവേണം കരുതുവാൻ. കാരണം, അക്കാലത്ത് വ്യക്തമായ പൌരത്വമോ (Citizenship), പ്രജാ (Subjecthood) തിരിച്ചറിയൽ രേഖകളോ മറ്റോ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.


എന്നാൽ മലബാറിലേക്ക് തികച്ചും അന്യദേശക്കാരായ ഒരു കൂട്ടർ വന്ന് വനങ്ങളും മറ്റും കൈയ്യേറാൻ തുടങ്ങിയാൽ, മെഡ്രാസ് പ്രസിഡൻസി സർക്കാർ കാര്യക്ഷമമായ തടസ്സം സൃഷ്ടിക്കും എന്നുള്ളത് തീർച്ചയുള്ളകാര്യമാണ്.


കാരണം, മലബാറിൽ വനപ്രദേശങ്ങൾ കൈയ്യേറുന്നത് പുതുതായി സ്ഥാപിച്ച വനം വകുപ്പും, അതുമായി ബന്ധപ്പെട്ട ലിഖിതപ്പെട്ട നിയമങ്ങളും അനുവദിക്കില്ലതന്നെ. ഈ നിയമങ്ങൾ English ഭരണത്തിനും English East India Companyക്കും ബാധകമായിരുന്നു. ഇങ്ഗ്ളിഷ് കമ്പനി ഭരണത്തിന്റെ അതിഗംഭീര നിലവാരങ്ങളിലേക്ക് വിരൽചൂണ്ടുന്ന വസ്തുതകളാണ് ഇവ.


ഒരു തേക്ക് പ്ളാന്റേഷൻ (Teak plantation) തുടങ്ങാൻ പറ്റുന്ന ഇടമാണ് നിലമ്പൂർ എന്ന് 1840ൽ മലബാർ ജില്ലാ കലക്ടറായിരുന്ന Henry Conolly നിർദ്ദേശിച്ചിരുന്നു. ഇതിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് യാതോരു സ്വകാര്യ താൽപ്പര്യവും അല്ലായിരുന്നു. അതിനെക്കുറിച്ച് പിന്നീട് പരാമർശിക്കാം.


നിലമ്പൂരിൽ എന്നാൽ വനപ്രദേശം മിക്കതും സ്വകാര്യ ഭൂജന്മി ഉടമസ്ഥതയിൽ ഉള്ളവയായിരുന്നു.


QUOTE: Almost all these extensive and valuable forests are private property, except the two Government forests known by the names of the "Chenat Nayar” and the "Walayar ” Reserves END OF QUOTE


എന്നാൽ,


QUOTE from Malabar Manual: Forests in Malabar are chiefly private property and the great bulk of the land in the Nilambur valley is the property of the Nilambur Tirumulpad, a wealthy landowner not likely under any circumstances to sell land, still less for the purpose of instituting a local industry of a character to compete with his own agricultural and timber operations for the limited supply of local labour. The plantations owed their existence to the accident that one of the many religious bodies holding temple lands happened to be in want of funds and to own blocks of land scattered here and there in this valley, many of which constituted the very best sites for planting that could have been selected had the whole area been available to choose from. END OF QUOTE


തർജ്ജമ : മലബാറിലെ മിക്ക വനപ്രദേശങ്ങളും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളവയാണ്. മാത്രവുമല്ല, നിലമ്പൂർ താഴ്വരയിലെ ഭൂപ്രദേശത്തിൽമിക്കതും നിലമ്പൂർ തിരുമുൽപ്പാട് എന്ന ധനികനായ ഭൂജന്മിയുടെ വകയാണ്. ഈ ആൾ യാതോരു കാരണവശാലും, ഈ ഭൂമിയെ വിൽക്കില്ല. മാത്രവുമല്ല, തന്റെ സ്വന്തം കാർഷികവും, തടിവ്യാപാരവും മറ്റുമായ കാര്യങ്ങൾക്ക് വേണ്ടുന്ന വളരെ തച്ഛമായി ലഭ്യമായ തൊഴിലാളികൾക്കായി മത്സരിക്കാൻ സാധ്യതയുള്ള മറ്റൊരു പ്രാദേശിക സംരംഭം ആരംഭിക്കാനായി യാതോരു കാരണവശാലും ഈ ആൾ തന്റെ സ്ഥലം വിൽക്കില്ല. എന്നാൽ, അവിടുണ്ടായിരുന്ന കൂറേ മതപരമായ പ്രസ്ഥാനങ്ങളിൽ ഒന്നിന് പണം ആവശ്യം വന്നു എന്ന വളരെ യാദൃച്ചികമായ സംഭവമാണ് നിലമ്പൂർ തേക്കിൻകാട് പ്ളാന്റേഷൻ സ്ഥാപിതമാകാൻ കാരണം...................തർജ്ജമയുടെ അന്ത്യം.


Nilambur Teak Plantationനെക്കുറിച്ച് ഈ വിധ വിവരം നൽകിയത്, മലബാറിലെ വനപ്രദേശങ്ങളെ എത്രമാത്രം സൂക്ഷമതയോടുകൂടിയണ് ഇങ്ഗ്ളിഷ് ഭരണം കാത്തുസൂക്ഷിച്ചത് എന്നത് സൂചിപ്പിക്കാനാണ്. ഈ വിധം സൂക്ഷിച്ചുവെക്കപ്പെടുന്ന പ്രദേശത്തിലേക്കാണ്, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തയ്യാറായിനിന്നിരുന്ന ക്രിസ്തീയർ കുടിയേറേണ്ടത്.


എന്നാൽ, ഈ ഒരു വിധം മാത്രമായിരുന്നില്ല ഈ കൂട്ടർക്ക് വരാനുള്ള പാതയെന്നുതോന്നുന്നു. മലബാറിലേയും ബൃട്ടിഷ്-ഇന്തിയിലേയും പലവിധ സർക്കാർ പ്രസ്ഥാനങ്ങളിലും മറ്റും പല സ്വകാര്യ പ്രസ്ഥാനങ്ങളിലും വന്നവരും ഈ കൂട്ടരിൽ ഉണ്ടായിട്ടുണ്ടാവാം.


അദ്ധ്യാപകരും പ്ളീഡർമാരും ഡോക്ടർമാരും ഉദ്യോഗസ്ഥരും മറ്റുമായും പലരും ചേർന്നിട്ടുണ്ടാവാം. ഇക്കൂട്ടരിൽ സുറിയാനി ക്രിസ്ത്യാനികളും, റോമൻ കാത്തലിക്ക് വ്യക്തികളും മറ്റും ഉണ്ടായേക്കാം. കാരണം ഈ കൂട്ടർക്കും തിരുവിതാംകൂറിൽ സർക്കാർ തൊഴിലുകൾ ലഭ്യമല്ലതന്നെ.


തിരുവിതാംകൂറിലെ അടിച്ചമർത്തുന്ന സാമൂഹികാന്തരീക്ഷത്തിൽ നിന്നുംവിട്ടുമാറിയപ്പോൾ, കീഴ്ജനം എന്ന മനോഭാവം തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ പല കീഴ്ജന ക്രിസ്തീയരിൽനിന്നും മാഞ്ഞുപോയിട്ടുണ്ടാവാം. ഇതും ഒരു വൻവാസ്തവം തന്നെയാണ്. ഭാഷാ കോഡുകൾ തമർത്തുന്നദിക്കിൽ നിന്നും മാറിയാൽ വ്യക്തിപ്രഭാവം വാനോളം ഉയരാം. ഇങ്ഗ്ളണ്ടിലേക്ക് മാറിത്താമസിച്ച, ഇവിടുള്ള കീഴ്ജനത്തിൽപ്പെട്ടവരിലെ രണ്ടാമത്തേതും മൂന്നാമത്തേതും ആയ തലമുറകളിലെ ആളുകളുടെ ശരീരത്തിൽ, പ്രാദേശിക ഇങ്ഗ്ളിഷുകാരിൽ പോലും ഇല്ലാത്തതരം, ഒരു തിളക്കം തന്നെ കാണാൻ പറ്റിയേക്കാം.


QUOTE from NATIVE LIFE IN TRAVANCORE: We have known one or two apostates from Christianity, well educated in English, who assumed Sudra names, and passed in distant parts of the country as such. END of QUOTE


തർജ്ജമ: ഇങ്ഗ്ളിഷിൽ നല്ല കഴിവുകൾ വിദ്യഭിസിച്ചെടുത്ത്, ക്രിസ്തീയമതത്തിൽ നിന്നും വിട്ട് ശൂദ്രരുടെ (നായർമാരുടെ) പേരുകൾ സ്വീകരിച്ചുകൊണ്ട് രാജ്യത്തിന്റെ വിദൂരങ്ങളിലേക്ക് പോയ ഒന്നുരണ്ടു പേരെ ഞങ്ങൾക്ക് അറിയാമായിരുന്നു. തർജ്ജമയുടെ അന്ത്യം.


ഇങ്ഗ്ളിഷ് മിഷിനറി പ്രവർത്തനത്തിന്, കീഴ്ജനങ്ങളിൽ ചിലരിൽ ഉയർന്ന ജനങ്ങളുടെ വ്യക്തിത്വംവരെ ഉണർത്താൻ കഴിഞ്ഞിരുന്നു എന്ന് സാരം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page