top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

3. കീഴ് ജനത്തിന് പ്രവേശനം ഇല്ലാത്ത ഔദ്യോകിക ഇടങ്ങൾ

തിരുവിതാംകൂർ രാജ്യത്ത് എല്ലാ ദിക്കിലും അന്തവിശ്വാസങ്ങൾ നിറഞ്ഞുനിൽക്കുന്നു എന്ന രീതിയിൽ ആണ് ഇങ്ഗ്ളിഷുകാർ കാര്യങ്ങളെ കണ്ടിരുന്നത്. എന്നാൽ, കൂടോത്ര ശക്തിയുള്ള ഭാഷാകോഡുകൾ ഈ വിധ സാമൂഹിക കാര്യങ്ങളെ വൻ ബലത്തോടുകൂടി സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ച് യാതോരു വിവരവും അവർക്ക് ഇല്ലായിരുന്നു.


രാജ്യത്തിലെ മിക്ക ഔദ്യോഗിക കെട്ടിടങ്ങളും, അമ്പലങ്ങളുടെ പരിസരപ്രദേശങ്ങളിൽ ആയിരുന്നു നിലനിന്നിരുന്നത്. ഈ വിധ ഔദ്യോഗിക കെട്ടിടങ്ങളും, അവയിൽ നടക്കുന്ന പ്രവർത്തനങ്ങളും, ഹൈന്ദവ (ബ്രാഹ്മണ) ആചാരവിധികളും വിഗ്രഹങ്ങളും മൂർത്തികളും മറ്റുമായി കുഴഞ്ഞുതന്നെയാണ് നിലനിന്നിരുന്നത്. അതിനാൽ തന്നെ കീഴ് ജനക്കൂട്ടങ്ങൾക്ക് ഈ വിധ ഔദ്യോഗിക കെട്ടിടങ്ങളടെ പരിസരത്ത് പോലും ചെല്ലാൻ ഭയപ്പാടായിരുന്നു. അവർക്ക് പലദിക്കിലും പ്രവേശനം തന്നെയില്ലായിരുന്നു. മാത്രവുമല്ല, ഉദ്യോഗസ്ഥർ എല്ലാവരും ഉയർന്ന ജാതിക്കാരും (ഹിന്ദുക്കളും അവരുടെ അനുചരരും) ആയിരുന്നു. അതിനാലും കീഴ് ജനം അവരുടെ അടുത്തുവരുന്നത് ഉദ്യോഗസ്ഥർക്ക് സഹിക്കാൻ പറ്റാത്തകാര്യംതന്നെയായിരുന്നു.


ഈ വിധം ഉയർന്ന ജാതിക്കാരെ ജാതീയമായി പഴിപറയുമ്പോഴും മറക്കാതെ ഓർമ്മിക്കേണ്ട കാര്യം, ഇന്നും ഉദ്യോഗസ്ഥർക്ക് ഈ രാജ്യത്തിലെ സാധാരണ പൌരനായ കീഴ് ജനത്തിനെ വളരെ അറപ്പുതന്നെയാണ്. അപ്പോൾ, ഈ അറപ്പ് ജാതീയമല്ല, മറിച്ച് ഒറ്റ സംഖ്യാസ്ഥാനക്കാൻ കോടിസംഖ്യാ സ്ഥാനക്കാരന്റെ അടുത്തുവന്നാൽ, കോടിസംഖ്യാ സ്ഥാക്കാരന് അറപ്പും വെറുപ്പും മാത്രമല്ല, മറിച്ച് ജീവോർജ്ജത്തിന്റെ ന്യൂനീകരണവും സംഭവിക്കും എന്നതാണ് വാസ്തവം.


ഇങ്ങിനെയൊരു അഭിപ്രായം ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ന്യായാധിപൻ ആയ വ്യക്തി സ്വകാര്യമായി അയാളുടെ ഒരു ബന്ധുവിനോട് പറഞ്ഞ കാര്യം ഓർമ്മവരുന്നു.


രാവിലെ പോലീസുകാർ, അവർ പിടികൂടിയ 'തമ്മാടികളെ' കൂട്ടിക്കൊണ്ടുവരും പോലും. ഈ വിധ തെമ്മാടികളുടെ മുഖം കണ്ടാൽതന്നെ ഐശ്വര്യക്കേടാണ് എന്നാണ് ന്യായാധിപന്റെ പരാതി. ഈ ആളാണെങ്കിൽ ഉയർന്ന ജാതിക്കാരൻ അല്ല. എന്നിട്ടും പൊതുജനം എന്ന ഹീനജാതിക്കാരനെ വെളുപ്പാൻകാലത്ത് കാണുന്നത് ഐശ്വര്യക്കേടാണ് എന്ന് മനസ്സിലാക്കുന്നു. ജാതിവ്യവസ്ഥ നാമാവശേഷമായിട്ടും, കാര്യങ്ങൾ അതുപോലെതന്നെ നിലനിൽക്കുന്നു. ഈ ന്യായാധിപൻ യഥാർത്ഥത്തിൽ പോലീസുകാർ പിടികൂടി വന്ന വ്യക്തിയെ മുൻവിധിയോടുകൂടി കാണാൻ പാടില്ലാത്ത ഉദ്യോഗസ്ഥനാണ്. അവരുടെ ഭാഷ്യവും കേൾക്കാൻ ബാധ്യസ്ഥതയുള്ള സർക്കാർ തൊഴിൽ ചെയ്യുന്ന വ്യക്തിമാത്രമാണ്. അതൊന്നും ഈ ആൾക്ക് ഓർമ്മയില്ലതന്നെ.


തിരുവിതാംകൂർ രാജ്യത്തിലേക്ക് തിരച്ചുവരാം. കോടതയിലേക്ക് സാക്ഷികൾക്ക് വരാൻപറ്റാത്തതിനാൽ, കോടതി ചിലപ്പോഴൊക്കെ സാക്ഷികളുടെ അടുത്തേക്ക് പോകുമായിരുന്നു. എന്നാൽ വളരെ അടുത്ത് പോകില്ല.


സാക്ഷി വളരെ ദുരത്ത് നിൽക്കും. കോടതി ഗുമസ്തൻ ചോദ്യം വായിക്കും അതു കുറേ ദൂരത്ത് നിൽക്കുന്ന ശിപായി ഒച്ചത്തിൽ ഏറ്റ് പറയും. ദൂരെ നിൽക്കുന്ന സാക്ഷി, ചോദ്യം കേട്ട്, ഒച്ചത്തിൽ മറുപടി നൽകും. അത് ശിപായി ഒച്ചത്തിൽ ഏറ്റ് പറയും. ഇത് കോടതി കേൾക്കും.


ഇങ്ഗ്ളിഷ് പ്രസ്ഥാനം തിരുവിതാംകൂറിൽ നിയമനീതി കോടതികൾ സ്ഥാപിക്കാനുള്ള സൌകര്യങ്ങളും ഉപദേശങ്ങളും ഉയർന്ന ഉദ്യോഗസ്ഥരേയും നൽകിയപ്പോൾ, അവിടെ രൂപംകൊണ്ട കോടതിയുടെ രൂപം ഇതായിരുന്നു.


ബൃട്ടിഷ്-ഇന്ത്യയിലെ അന്നുള്ള ഒരു ഇങ്ഗ്ളിഷ് പത്രത്തിൽ Travancoreറിലേയും Cochinനിലേയും കോടതി നടത്തിപ്പിനെക്കുറിച്ച് വന്ന ചിത്രീകരണത്തിൽ നിന്നും ഈ വാചകം നോക്കുക:


It is very amusing to watch a case of this description going on, for the Gumashta (clerk) of the cutcherry has to cry out at the top of his voice every question, and the witnesses or defendants, as the case may be, have in turn to respond to them, by as loud yells, so that all the proceedings are not only audible to those in court, but to those out of and far from it, presenting a scene more like a serious quarrel than a court of law.


കീഴ് ജാതിക്കാരായ ഹരജിക്കാർ കോടതി വരാന്തയിൽ നിന്നും വളരെ ദൂരത്ത് ദിവസങ്ങളോളം വെയിലും മഴയും കൊണ്ട് കാത്തിരിക്കേണ്ടിവരും. അവർക്ക് തലമറയ്ക്കാൻ പാടില്ല. കരണം, അത് കീഴ് ജനത്തിന്റെ ധിക്കാരമായി കാണപ്പെടും. ഇങ്ങിനെ ദിവസങ്ങളോളം വന്നു നിൽക്കുമ്പോൾ, ഒരു ദിവസം കോടതി അവരുടെ അപേക്ഷ കേൾക്കാം എന്ന് പറയും.


ഈ വിധ തെമ്മാടി കോടതിപ്പ്രവർത്തനത്തെ നിയന്ത്രിക്കണം എന്ന ഇങ്ഗ്ളിഷ് പക്ഷത്തിന്റെ വാക്കുകൾക്ക് വൻ വില ലഭിക്കാതെ വന്നപ്പോൾ, ഈ വിധ പ്രവർത്തനത്തെ നിരോധിച്ചുകൊണ്ട് ഒരു നാൾ, തിരുവിതാംകൂറിലെ British Resident നേരിട്ട് ഒരു ഉത്തരവ് നൽകുകയുണ്ടായി. ഇന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര വീരചരിത്രം പഠിക്കുന്നവരിൽ വൻ വിരോധം ആളിക്കത്തിക്കുന്ന കാര്യം തന്നെയാണ് British Resident ചെയ്തത്. നമ്മുടെ നാട്ടിൽ ഉത്തരവിടാൻ ആരെടാ ഈ British Resident?


വാസ്തവം തന്നെയാണ്, തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥവർഗ്ഗം ഈ ഉത്തരവിന് പുല്ലുവിലനൽകിയില്ലാ എന്നാണ് തോന്നുന്നത്. സ്വാതന്ത്ര്യ സമര പെൻഷന് അർഹതയുള്ളവരാണ് ഈ ഉദ്യോഗസ്ഥത്തെമ്മാടികൾ എന്ന് പറയാതെ വയ്യ.


തിരുവിതാംകൂർ രാജ്യത്തിലെ കാര്യം ആകെക്കൂടി സങ്കീർണ്ണമായിരുന്നു. രാജകുടുംബത്തിന് നാടിനെ നന്നാക്കണം എന്നും ജാതീയമായ പ്രശ്നങ്ങൾ തുടച്ചുമാറ്റണം എന്നുമൊക്കെ മനസ്സിൽ ഉണ്ടായിരുന്നിരിക്കേണം. എന്നാൽ, രാജകുടുംബത്തിനെ പൊക്കിനിർത്തുന്ന ബ്രാഹ്മണർക്കും അമ്പലവാസികൾക്കും, നായർമാർക്കും ഇത് ചിന്തിക്കാൻ പോലും പറ്റുന്നകാര്യമല്ല.


അതേ സമയം London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾക്ക് രാജകുടുംബം സഹകരണം നൽകുന്നുമുണ്ട്. എന്നാൽ ഈ London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾക്ക് British-Indiaയിൽ പ്രവർത്തിക്കാൻ അനുവാദം ഇല്ല. എന്നാൽ ഈ പ്രസ്ഥാനങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി British-Indian സർക്കാരിനേയാണ് സമീപിക്കുന്നത്. ഈ ബന്ധം തിരുവിതാംകൂറിൽ അവർക്ക് തടികേടാകാതിരിക്കാൻ സഹായിച്ചിരിക്കേണം.


Rev. J. H. Hawksworth എന്ന ക്രിസ്ത്യൻ ഇവാൻജലിസ്റ്റ് 1855ൽ ഈ വിധം ഒരു സംഭവവികാസം രേഖപ്പെടുത്തിയത് വായിച്ചതിൽ നിന്നും എഴുതുകയാണ്:

പുലയന്മാർ ക്രിസ്ത്യൻ സ്കൂളിൽ പോകുന്നത് തടയാനായി ജന്മികൾ ആ സ്ക്കൂൾ കെട്ടിടം രണ്ടാവർത്തി കത്തിച്ചുകളഞ്ഞു. അവിടെ പഠിക്കാൻ എത്തിയെ ഒരു അടിമയെ നല്ലവണം അടിച്ചു. ഈ ആൾ ബോധം കെട്ടുവീണു. ആ രാജ്യത്തിലെ സാമൂഹിക കീഴ് വഴക്കം പ്രകാരം ഒരു കറ്റകരമായ അക്രമമല്ല അത്. കാരണം, അടിമയെ അടിച്ചത് ഒരു കുറ്റമായി ആരും കാണില്ലതന്നെ. അടിമയെന്ന് ഇന്ന് ഇങ്ഗ്ളിഷുകാർ കേട്ടാൽ, അവരുടെ മനസ്സിൽ യൂറോപ്പിലേയും യൂഎസ്സ് ഏയിലേയും അടിമകളെ Hollywood ചിത്രങ്ങളിൽ ചിത്രീകരിച്ചത് മാതിരിയായിരിക്കും ഭാവനയിൽ ഉയരുക. വൻ വ്യക്തി പ്രഭാവമുള്ള വ്യക്തികൾ.


എന്നാൽ വാസ്തവം പറഞ്ഞാൽ പറിയനും പുലയനും ആയ അടിമയെ അടിച്ചിട്ടാൽ, ഒരു തെരുവു നായയെ അടിച്ചിട്ടത് മാതിരിതന്നെയാണ് പ്രാദേശികമായി മനസ്സിലാക്കുക. എന്നാൽ ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന് ഈ വിധം ഒരു കീഴ് Slotൽ പെട്ടവ്യക്തിയേയും മൃഗത്തിനേയും സങ്കൽപ്പിക്കാൻ ആവില്ലതന്നെ. കാരണം, അവരുടെ ഭാഷയിൽ You, He, She തുടങ്ങിയ വാക്കുകൾക്ക് ഈ വിധം ഒരു കീഴ് Slot ഇല്ലതന്നെ.


ഈ അടികിട്ടിയ അടിമയുടെ ജന്മിതന്നെ ഇടപെട്ടു, അടിമയോട് പോലീസിൽപ്പോയി പരാതിപ്പെടാൻ ആവശ്യപ്പെട്ടു. എന്നാൽ അടിമക്ക് വൻ സംശയം. എങ്ങിനെയാണ് പോലീസിൽപ്പോയി പരാതിപ്പെടുക? ദൂരത്ത് നിന്നും വിളിച്ചു പറഞ്ഞ് പരാതിപ്പെടേണ്ടതാണ്. അതിന് പറ്റിയ സ്ഥലം എവിടെയാണ്?


പോലീസ് സ്റ്റേഷൻ നിന്നിരുന്ന പ്രദേശം നല്ലവണ്ണം അറിവുള്ള മറ്റൊരു അടിമയേയും ഈ ആളുടെ കൂടെ പോകാൻ അനുവദിച്ചു. മറ്റ് ജന്മികളുടെ കണ്ണിൽപ്പെടാതിരിക്കാനായി, രണ്ടുപേരും കൂടി വയലുകളിലൂടെയും വനങ്ങളിലൂടെയും നടന്നു. എന്നാൽ ഒരു ദിക്കിൽ വച്ച് ഒരു ജന്മികുടുംബാംഗം ഈ രണ്ടുപേരെയും പിടികൂടി. ഒരു അടിമ ഓടി രക്ഷപ്പെട്ടു. മറ്റെ ആൾക്ക് നല്ല അടിയും മറ്റ് മർദ്ദനങ്ങളും കിട്ടി.


ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും ഈ കൂട്ടർ ഇതേ പദ്ധതിയുമായി യാത്രതിരിച്ചു. വീണ്ടും മർദ്ദകരുടെ കൈയിൽ അകപ്പെട്ടു. അടികിട്ടി. എന്നാൽ കുറച്ച് കാലങ്ങൾക്ക് ശേഷം പോലീസ് സ്റ്റേഷന്റെ അടുത്ത് എത്തി, ഒരു ദിക്കിൽ നിന്നുകൊണ്ട് ഒച്ചത്തിൽ വിളിച്ചുപറഞ്ഞ് പരാതി നൽകി.


നീതിന്യായ കാര്യങ്ങൾ ഇതുവരെ എത്തിച്ചു. അതിന് മുകളിലോട്ട് കാര്യങ്ങൾ നീങ്ങിയതേയില്ല. അടികിട്ടിയത് മിച്ചം.


Rev. George Matthan എന്ന ഇവാൻജലിസ്റ്റ് 1856 മറ്റൊരു സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങിനെയാണ്: ശാബ്ബത്ത് ദിനം (Sabbath day) കൊണ്ടാടിയ അടിമയെ ജന്മി വളരെ ക്രൂരമായി മർദ്ദിച്ചു. Rev. George Matthan ഇതിനെക്കുറിച്ച് പോലീസിൽ പരാതിപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നാൽ കോടതിമുഴുവനും അഴിമതി നിറഞ്ഞിരിക്കുന്നു. പോരാത്തതിന് അടിമ ജനതയെ ഉയർത്തിക്കൊണ്ടുവരുന്നതിനോട് വൻ വിരോധത്തിലാണ് ഉദ്യോഗസ്ഥർ. അതിനാൽത്തന്നെ യാതോരു പരാതിയും നൽകാൻ പോയില്ല.


മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം വൻ സമ്മർദ്ദം ചലുത്തി പല സർക്കാർ കെട്ടിടങ്ങളും കീഴ് ജനത്തിന് പ്രാപ്യമാക്കിമാറ്റിയിരുന്നു. എന്നിരുന്നാലും, ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങൾ സമൂഹത്തിൽ നിലനിന്നിരുന്നു എന്നുള്ളതാണ് വാസ്തവം.


കീഴ് ജനത്തിന്റെ നേത്രങ്ങളും മുഖഭാവങ്ങളും, നെറ്റി ചുളിക്കലും, കവിളിലൂടെയും മറ്റും പ്രദർശ്ശിപ്പിക്കുന്ന ശരീരഭാഷയും ഗോഷ്ടികളം, മറ്റും ഫ്യൂഡൽ ഭാഷാ കോഡുകളിൽ അടിയാളത്തം വികിരണം ചെയ്യാത്തവയാണ് എങ്കിൽ അവ പിന്നെ എന്തായിരിക്കും വികിരണം ചെയ്യുന്നത്?


അധമൻ അടിയാളത്തം പ്രകടിപ്പിച്ചില്ലായെങ്കിൽ, ധിക്കാരം ആണ് പുറത്തുവരുന്നത്. ധിക്കാരം എന്ന വാക്കിന് ഇങ്ഗ്ളിഷിൽ ഉള്ള വാക്ക് Impertinence എന്നാണ്. എന്നാൽ ഈ വാക്കിന് 'നീ പോടാ' എന്ന് നികൃഷ്ടൻ സാമൂഹിക അന്തസ്സുള്ള ആളോട് വളരെ മിനുസമുള്ള ഭാവത്തിൽ പറഞ്ഞാലോ നേത്രഭാഷയിലോ ശരീരഭാഷയിലോ ഭാവിച്ചാലോ ഉളവാകുന്ന സ്ഫോടനാത്മകമായ പൊട്ടിത്തെറിയെ ചിത്രീകരിക്കാൻ ആവില്ലതന്നെ.


മാത്രവുമല്ല, കീഴ് ജനം ഉയർന്ന ജനത്തിലെ സ്ത്രീകളെ വ്യക്തമായ വഷളത്തത്തോടും അസഭ്യരൂചിയോടും നോക്കിയാലും, വാക്കുകളിലൂടേയും തുപ്പലൊലിപ്പിലൂടേയും (drooling mouthലൂടേയും) മിഴിയിലെ തുടിപ്പിലൂടെയും സൂചനനൽകിയാലും, ഭാഷാ കോഡുകളിൽ സംഭവിക്കുന്ന സംഭ്രമജനകമായ തകിടംമറിയൽ, സാമൂഹികമായി വ്യക്തിയിലും കുടുംബത്തിലും കുടുംബക്കാരിലും സംഭവിപ്പിക്കുന്ന മേദക്ഷയത്തെക്കുറിച്ചും ഇങ്ഗ്ളിഷുകാർക്ക് അറിവുവരുവാൻ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു.


ഇത്, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ സാമൂഹിക പരിഷ്ക്കരണത്തിന്റെ മറ്റൊരു വശം.


ഇന്ത്യൻ പട്ടാളത്തിൽ ശിപായീ പട്ടാളക്കാരിൽ ഈ വിധ ഭാവങ്ങൾ ഒരിക്കലും വരരുത് എന്ന് മുൻകൂട്ടിക്കണ്ടുകൊണ്ട് തന്നെയാണ്, പട്ടാളപ്പരിശീലനം നൽക്കുന്നത്. ഇത് ഇല്ലായെങ്കിൽ പട്ടാള ഓഫിസർമാരിൽ മാനസിക വിഭ്രാന്തിതന്നെ വന്നേക്കാം. ഈ വിധമായുള്ള ഒരു പരിശീലനം പഴയകാല ഇങ്ഗ്ളണ്ടിലെ പട്ടാളത്തിൽ ഇല്ലായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. ഇന്നത്തെക്കാര്യം പറയാൻ ആവില്ലതന്നെ. കാരണം, അവിടം ഇന്ന് ഫ്യൂഡൽ ഭാഷക്കാർ കയറിത്തമർത്തുകൊണ്ടിരിക്കുകയാണ്.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page