top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും

അൽ-ബിറൂനി (Al-Biruni - AD 973–1050) ഒരു പ്രാചീന പേർഷ്യൻ ബഹുവിഷയ പ്രതിഭയും എഴുത്തുകാരനും സഞ്ചാരിയും ആയിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഈ വിധം ഒരു വാചകം കാണുകയുണ്ടായി.

QUOTE: Al-Biruni was critical of SouthAsian scribes who he believed carelessly corrupted SouthAsian documents while making copies of older documents. END OF QUOTE


ആശയം: ദക്ഷിണേഷ്യയിലെ പകർപ്പെഴുത്തുകാർ പഴയകാല പ്രാദേശിക രേഖകളുടെ പകർപ്പ് എഴുതിയുണ്ടാക്കുന്ന അവസരത്തിൽ, യാതോരുവിധ മന:പ്രയാസവും ഇല്ലാതെ അവയിലേക്ക് അവർക്ക് തോന്നുന്നതെല്ലാം കൂട്ടിച്ചേർക്കും.

ദക്ഷിണേഷ്യയിലെ ചരിത്ര രേഖകളുടെ പ്രാമാണ്യത്തെക്കുറിച്ചും, വിശ്വസനീയതയെക്കുറിച്ചും, പരിശുദ്ധിയെക്കുറിച്ചും Malabar Manualൽ William Logan ഈ വിധം ഒരു അഭിപ്രായം എഴുതിക്കാണുന്നു:


... and even in genuinely ancient deeds it is frequently found that the facts to be gathered from them are unreliable owing to the deeds themselves having been forged at periods long subsequent to the facts which they pretend to state.

തർജ്ജമ: തികച്ചും പുരാതനമായ രേഖകളിൽപോലും, അവയിൽനിന്നും ശേഖരിക്കാൻ പറ്റുന്ന വസ്തുതകൾ വിശ്വസനീയം അല്ലായെന്ന് പലപ്പോഴും കാണപ്പെടുന്നു. ഇതിന്റെ കാരണം, ആ രേഖകൾ പ്രസ്താവിക്കുന്ന സംഭവത്തിന് വളരെ കാലങ്ങൾക്ക് ശേഷം, അവയിൽ കെട്ടിച്ചമച്ച വിവരങ്ങൾ ചേർത്തിട്ടുണ്ടാവും.


ഈവിധം പലതും ഈ ഉപദ്വീപിൽ നടന്നിരുന്നതിൽ ഭാഷാ കോഡുകൾക്ക് വൻ സ്വാധീനം ഉണ്ടായേക്കാം. കാരണം, നിത്യജീവിതത്തിൽ നേരിടേണ്ടിവരുന്ന മറുപക്ഷത്തിന്റെ ആക്രമണങ്ങളേയും മത്സരബുദ്ധിയേയും, മറുപക്ഷത്തോട് തോറ്റാൽ വാക്ക് കോഡുകളിൽ സംഭവിക്കുന്ന ഭയാനകമായ വിപത്തുകളേയും ഭയപ്പെട്ടുകൊണ്ടും ആവാം. എന്നാൽ ഇത് വളർന്നുവളർന്നു വന്ന്, ഇന്ന് കാപട്യം ഒരു സ്ഥിരം പദ്ധതിയായി, ഏവരും എല്ലാവിധ സാമൂഹിക ഇടപാടുകളിലും ഉപയോഗിക്കുന്ന തന്ത്രമായി വളർന്നിട്ടുണ്ട്. ആരേയും കുറ്റം പറയാൻ ആവില്ല. നിലനിൽപ്പിന്റേയും സാമൂഹിക അന്തസ്സിന്റേയും പ്രശ്നമാണ്.


ദക്ഷിണേഷ്യയിലെ ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ച് എന്തു കളവും പറഞ്ഞുഫലിപ്പിക്കുന്നതിലും തെറ്റില്ല എന്നുവരെ Rabindranath Tagore എഴുതിയ The Home and the World എന്ന നോവലിൽ ഗാന്ധി പ്രസ്ഥാന നേതാവായ ഒരു ബെങ്ഗോളി കഥാപാത്രം പറയുന്നതായി കാണുന്നുണ്ട്.


കേരളം ഒരു ഒറ്റ രാജ്യം ആയിരുന്നു എന്ന ആശയത്തിന് വൻ പ്രാമാണീകരണം (authentication) നൽകുന്ന ഒരു പഴയകാല എഴുത്താണ് കേരളോൽപ്പതി. ഈ ഗ്രന്ഥം മലയാളത്തിൽ ആണ് എഴുതപ്പെട്ടത് എന്ന് തോന്നുന്നു. (മലബാറിയിൽ അല്ല). ഈ ഗ്രന്ഥം ഈ എഴുത്തുകാരൻ വായിച്ചിട്ടില്ല. അതിൽ എന്താണ് ഉള്ളത് എന്ന് അതിനാൽ നേരിട്ട് അറിവു ലഭിച്ചിട്ടില്ല.


എന്നാൽ, Travancore State Manual, Native life in Travancore, Malabar Manual തുടങ്ങിയ ഗ്രന്ഥങ്ങൾ കേരളോപ്പതിയെ ഉദ്ദരിക്കുന്നുണ്ട്.


സംഭവ വിവരങ്ങളുടെ പ്രാമാണികത്വം സ്ഥാപിക്കാനായി ഈ ഗ്രന്ഥം സംസ്കൃതത്തിൽ എഴുതപ്പെട്ട കേരളമാഹാത്മ്യം എന്ന ഗ്രന്ഥത്തെ ആശ്രയിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. സംസ്കൃതത്തിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങൾക്ക് പൌരാണികത്വം ഉണ്ട് എന്ന ധാരണ പെട്ടന്ന് മനസ്സിൽ കയറും. എന്നാൽ കേരളമാഹാത്മ്യത്തിലെ സംസ്കൃതം indifferent Sanskritആണ് എന്ന് Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നു. ഈ indifferent എന്ന വാക്കിന് അലക്ഷ്യമായ, ഉദാസീനമായ, നിസ്സംഗമായ എന്നെല്ലാം അർത്ഥങ്ങൾ ഉണ്ട്.


ഈ indifferent എന്ന വാക്കിൽ നിന്നും ഈ എഴുത്തുകാരന് മനസ്സിലാക്കാൻപറ്റുന്ന കാര്യം കേരളമാഹാത്മ്യം എന്ന ഗ്രന്ഥം എഴുതിയിട്ടുള്ളത്, സംസ്കൃതത്തിൽ പാണ്ഡിത്യമോ അഗാധ വിവരമോ ഉള്ള ആൾ / ആളുകൾ അല്ലാ എന്നാണ്. എന്നാൽ ഈ ഗ്രന്ഥത്തിൽ 1800ന് മുൻപ് തിരുവിതാംകൂറിലും മലബാറിലും കാനറയിലും പാണ്ഡിപ്രദേശങ്ങളിലും ഉന്നത ജനക്കൂട്ടങ്ങളിലും കീഴ്ജനത്തിനിടയിലും മറ്റും ഉണ്ടായിരുന്ന പല വിധ ഐതിഹ്യകഥകളും പുരണങ്ങളും മറ്റും ചേർത്തിട്ടുണ്ട് എന്നറിയുന്നു.


Tellicherryയിൽ താമസിച്ചിരുന്ന ജർമ്മൻ മിഷിനറി ആയ Gundert കേരള മാഹാത്മ്യത്തെക്കുറിച്ച് ഈ വിധം എഴുതിയതായി അറിയുന്നു: The intention of the Purana is evidently to describe Kerala as being first under the rule of the united Travancore and Kolattiri dynasty, ...


തർജ്ജമ: കേരളത്തെ ആദ്യം തിരുവിതാംകൂറും കോലത്തിരി വംശജരും (Cannanore) കൂടിയുള്ള സംഘടിത വംശം ആണ് ഭരിച്ചിരുന്നത് എന്നതിന്റെ തെളിവ് നൽകുക എന്നതാണ് ഈ പുരാണത്തിന്റെ ലക്ഷ്യം എന്നത് വ്യക്തമാണ്......


തിരുവിതാംകൂറുകാർക്ക് മലബാറിന്മേലുള്ള അവകാശം സ്ഥാപിക്കുന്നതാണ് ഈ പ്രസ്താവന എന്ന ഒരു തോന്നൽ. Gundert, Tellicherryയിൽ ഇരുന്നുകൊണ്ട് മലബാറിന് പുറത്തുള്ള മലയാളത്തിനും തിരുവിതാംകൂറുകാരിലെ പുതിയ ക്രിസ്തീയ പ്രസ്ഥാനക്കാർക്കും ഒത്താശ ചെയ്യുകായിരുന്നില്ലെ എന്ന് ഒരു തോന്നൽ.


Tellicherryയിലെ ഭാഷ മലയാളം ആയിരുന്നില്ല. തമിഴും, സംസ്കൃതവും കലരാത്ത മറ്റൊരു ഭാഷതന്നെ മലബാറിൽ നിലവിൽ ഉണ്ടായിരുന്നു. തച്ച് (അടിച്ചു), കയേനെ (മുഴുവൻ), പെരിയ (വഴി), ഒതിയാർക്കം (അച്ചടക്കം), പാഞ്ഞ് (ഓടി), ഒലുമ്പുക (കഴുകുക), തിരുമ്പുക (അലക്കുക), പതച്ച് (തിളച്ച്), ഓട (മുള), അയെ (അങ്ങിനെയാണോ), ഉയി (അയ്യോ), എതക്കേട് (അലോരസം), അലമ്പ് (ശല്യം), ബൌസ് (പ്രാപ്തി) എന്നിങ്ങിനെ തുടങ്ങി വളരെയധികം മലയാളത്തിൽ അന്ന് ഇല്ലാത്തവാക്കുകൾ ഉള്ള ഒരു പ്രദേശത്ത് നിന്നുകൊണ്ട് പരദേശ ഭാഷയെ വളർത്തിയെന്ന് അറിയുന്നതിൽ എന്തോ ഒരു പ്രശ്നം ഉള്ളതായിതോന്നുന്നു. അതേസമയം മലയാളത്തിൽ നിന്നും തമിഴ് - സംസ്കൃത വാക്കുകൾ മാറ്റിയാൽ, ബാക്കിയെന്താണ് ഉണ്ടാവുക എന്ന ഒരു ചിന്തയും മനസ്സിൽകയറുന്നു. അതിലേക്ക് കടക്കുന്നില്ല.


കേരളമാഹാത്മ്യം എന്ന ഗ്രന്ഥം മെനക്കെട്ട് എഴുതിയത് ആരായിരിക്കാം എന്നതാണ് ഇവിടുള്ള മുഖ്യ ചിന്ത.


ഇനി കേരളോൽപ്പതിയെ എടുക്കാം. ഈ ഗ്രന്ഥം modern Malayalamത്തിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത് എന്ന് മലബാർ മാന്വലിൽ പറയുന്നു. ഈ ഗ്രന്ഥം കണ്ടുപിടിച്ചതും ഈ ഗ്രന്ഥത്തിനുള്ളിലെ വാക്യങ്ങൾ പകർത്തിയെടുത്തതും Gundert ആണ് എന്ന് പ്രസ്ഥാവിച്ചുകാണുന്നു. ഇങ്ങിനെയാണെങ്കിൽ ഈ ഗ്രന്ഥത്തിന്റെ പഴമയിൽനിന്നും ലഭിച്ച താലിയോല ഗ്രന്ഥം Tellicherryയിലെ ക്രിസ്തീയ മിഷൻഹൌസിൽ / Bishop Palaceൽ ഉണ്ടാകേണ്ടതാണ്. ഇങ്ങിനെയൊരു വിവരം ആരും പറയുന്നതായി കണ്ടില്ല.


Modern Malayalamത്തെ വളർത്തുകയും പടർത്തുകയും ചെയ്തത് തിരുവിതാംകൂറിലെ ക്രിസ്തീയ മിഷിനറിമാരായിരിക്കാം. (തുഞ്ചത്ത് എഴുത്തച്ഛന്റെ കാര്യം ഇപ്പോൾ പ്രതിപാദിക്കുന്നില്ല). ഈ Modern Malayalam മലബാറിലെ പാരമ്പര്യ ഭാഷയല്ലതന്നെ.


Malabar Manualൽ ഒരിടത്ത് ഈ ഗ്രന്ഥം ബ്രാഹ്മണ സ്വേച്ഛാധിപത്യത്തിന്റെ ന്യായീകരണം നൽകാനാണ് എഴുതപ്പെട്ടിട്ടുള്ളത് എന്ന് പറയുന്നുണ്ടെങ്കിലും, ബ്രാഹ്മണരെക്കുറിച്ചുള്ള ഒരു ഗ്രന്ഥം അല്ലാ അത് എന്നാണ് തോന്നുന്നത്. മറിച്ച്, പല വിധ 'കേരള' രാജാക്കളെക്കുറിച്ചുമാണ് എന്ന് തോന്നുന്നു.


ഈ ഗ്രന്ഥത്തിൽ, തിരുവിധാംകൂറിലേയും മലബാറിലേയും വിവിധ ഗ്രാമങ്ങളെ പട്ടികപ്പെടുത്തുകയും അൽപസ്വൽപം വിവരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് എന്ന് അറിയുന്നു. ഈ ഗ്രാമങ്ങളെ വടക്ക് - തെക്കായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത് പോലും. എന്നാൽ ഈ ഗ്രന്ഥം എഴുതിയ എഴുത്തുകാർക്ക് ഈ ഗ്രാമങ്ങളുടെ യഥാർത്ഥ ഇടം എവിടെയാണ് എന്ന് അറിവില്ലാ എന്ന് സൂചിപ്പിക്കുന്ന രീതിയിൽ പിശകുകൾ ഉണ്ട് പോലും. പോരാത്തതിന്, ചില ഗ്രാമങ്ങളുടെ പേരുകൾ അവ്യക്തമായി കേട്ടറിഞ്ഞ് തെറ്റായ ശബ്ദത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് പോലും.


മാത്രവുമല്ല, പല ഉന്നത ഗൃഹങ്ങളിലും പഴമയായും ഐതിഹ്യമായും നൂറ്റാണ്ടുകളിലൂടെ മുന്നോട്ട് കൊണ്ടുവന്ന ചരിത്ര സംഭവങ്ങളെ കോർത്തിണക്കി ഒരു 'കേരള ചരിത്രം' എഴുതാൻ ഉള്ള ഒരു പദ്ധതി ഈ ഗ്രന്ഥത്തിൽ കാണാനാവും എന്ന് തോന്നുന്നു. എന്നാൽ ഈ ഗ്രന്ഥം എഴുതിയവർക്ക് കൃത്യമായ ചരിത്ര ബോധംഇല്ലായിരുന്നു എന്നുവേണം കരുതുവാൻ. മറ്റ് പല ചരിത്ര സ്രോതസ്സുകളിൽ നിന്നും കേട്ടറിയാൻ പറ്റുന്ന പലതും ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അവയുടെ അടുക്കും ചിട്ടയും മിക്കപ്പോഴും തെറ്റാണ്. മാത്രവുമല്ല, ഒരിടത്ത് വെടിയുണ്ടകളും, വെടിമരുന്ന് ഉപയോഗിക്കുന്ന ആയുധങ്ങളും വരെ പ്രാദേശിക പഴമയിൽ പരാമർശിക്കപ്പെടുന്നുണ്ട്.


പുരാണ ഗ്രന്ഥമെന്ന് ഭാവിക്കുന്ന ഈ ഗ്രന്ഥം കഥപറഞ്ഞുപറഞ്ഞ് ഇങ്ങ് ഏതാണ്ട് 1600 ഏഡിക്കും ഇപ്പുറം എത്തുന്നുണ്ടെന്നാണ് തോന്നുന്നത്. കഥയെഴുതിയവർ കേട്ടതെല്ലാം എഴുതി എന്നത് വാസ്തവം ആവാം. എന്നാൽ കുറച്ച് കാലങ്ങൾക്ക് ശേഷം ചരിത്ര സംഭവങ്ങളുടെ chronological order (കാലക്രമം അനുസരിച്ചുള്ള അടുക്ക്) കണ്ടെത്തപ്പെടും എന്ന് അവർക്ക് ധാരണയില്ലായിരുന്നു എന്ന് തോന്നുന്നു.


പരശുരാമൻ മഴുവെറിഞ്ഞു കേരളത്തെ സൃഷ്ടിച്ചു എന്നുള്ള കഥയുടെ മൂലരൂപം കേരളോൽപ്പതിയിൽ നിന്നുമാണ് എന്ന് തോന്നുന്നു. പരശുരാമൻ വേദകാല അവതാരം അല്ലതന്നെ. മറിച്ച്, തികച്ചും വ്യത്യസ്തമായ പുതിയ ഹൈന്ദവ പാരമ്പര്യങ്ങൾ അടങ്ങുന്ന മഹാഭരതകഥാ പാരമ്പര്യത്തിൽ ഉള്ള ദിവ്യവ്യക്തിത്വം ആണ് എന്ന് തോന്നുന്നു. വിചിത്രമായുള്ള ഒരു വിവരംകൂടി കാണുന്നു. പരശുരാമൻ കർണാടകയിലെ ഗോകർണത്തിൽ നിന്നും Cape Comerinനിലേക്ക് (കന്യാകുമാരിയിലേക്ക്) മഴുവെറിഞ്ഞു കേരളത്തെ സൃഷ്ടിച്ചുവെന്ന കഥ ദക്ഷിണേഷ്യയിലെ വടക്കൻ പ്രദേശങ്ങളിലുള്ള ഹൈന്ദവ പാരമ്പര്യങ്ങളിലും ഇതിഹാസ്യകാവ്യങ്ങളിലും ഇല്ലാ എന്നത്. പിന്നെ ഈ കഥ ആരാണ്, എന്ത് ഉദ്ദേശത്തോടുകൂടിയാണ് എഴുതിയിട്ടുണ്ടാവുക?


ഈ എഴുത്തുകാരൻ 1970കളിൽ Alleppyയിലേക്ക് (ആലപ്പുഴയിലേക്ക്) മാറിയപ്പോൾ, അവിടം ഒരു പരന്ന പ്രദേശമാണ് എന്ന് തോന്നിയിരുന്നു. മണ്ണിന്റെ രൂപം അവിടുള്ള കടൽ മണലിനോട് സാമ്യം. മലബാർ കടൽത്തീരങ്ങളിൽ ഉള്ള പഞ്ചാരമണൽത്തരികൾ അല്ല അവിടുള്ള കടൽത്തീരത്ത്. മറിച്ച് കുറച്ചുകൂടി കട്ടിതോന്നിക്കുന്ന മണലാണ് എന്നൊരു ഓർമ്മ. Alleppy, കടലിൽ നിന്നും പൊന്തിവന്ന ഒരു ഇടമാണ് എന്ന് അന്ന് ഒരു തോന്നൽ വന്നിരുന്നു. പ്രായം വളരെ ചെറുതായുള്ളപ്പോഴുള്ള തോന്നലാണ്. ഈ തോന്നലിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന് ഇന്ന് അറിയില്ല. എന്നാൽ മലബാറിലെ Cannanore, Tellicherry, Badagara, Calicut പ്രദേശങ്ങൾക്ക് ഈ വിധമുള്ള ഒരു തോന്നൽ നൽകാൻ ആവില്ലാ എന്നാണ് തോന്നുന്നത്.


ഈ ചരിത്രം എഴുതാൻ ഇരുന്ന ആളുകൾക്ക് മലബാറിലേയും തിരുവിതാംകൂറിലേയും പല വിധ വിവരങ്ങൾ ലഭിക്കാനുള്ള സ്രോതസ്സുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഇവയെല്ലാം ഉപയോഗിച്ച് വൻ ഗൂഡാലോചന നടത്തി എഴുതിയതാണ് കേരളോൽപ്പതി എന്ന ഒരു തോന്നൽ. എന്നാൽ ആരാണ് ഈ വിധം ഒരു ഉദ്യമത്തിന് സമയം പാഴാക്കുക? ആർക്കാണ് തിരുവിതാംകൂറിനേയും മലബാറിനേയും യോജിപ്പിക്കുന്നതിൽ താൽപ്പര്യം ഉണ്ടാവുക? ആർക്കാണ് മലബറിലേയും തിരുവിതാംകൂറിലേയും അനവധി ഗ്രാമങ്ങളുടെ പേരും വിവരങ്ങളും കേട്ടും കണ്ടും അറിവുണ്ടാവുക?


കേരളോൽപ്പതി കണ്ടെത്തുകയും പകർത്തിയെഴുതുകയും ചെയ്തു എന്നു പറയപ്പെടുന്ന കൂട്ടർക്ക് മലബാറിന്മേൽ തിരുവിതാംകൂറിന് ചരിത്രപരമായുള്ള ബന്ധമുണ്ട് എന്ന് തെളിയിക്കുന്നതിൽ വൻ താൽപ്പര്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.


Gundert, Tellicherryയിൽ ആണ് താമസിച്ചിരുന്നതെങ്കിലും, തിരുവിതാംകൂർ പാരമ്പര്യങ്ങളുമായാണ് വൻ ബന്ധം എന്നുതോന്നുന്നു. തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിൽ വരുന്ന ചെമ്പിൻ തടകിട് ഉടമ്പടിരേഖകൾ Gundert തർജ്ജമചെയ്തിരുന്നു എന്ന് കാണുന്നു. Gundertന് ഇങ്ഗ്ളിഷ് ഭരണവുമായും നല്ലബന്ധം ഉണ്ടായിരുന്നു എന്നും തോന്നുന്നു. Gundert ഒരു ബൃട്ടിഷുകാരൻ അല്ലായെന്നും, ഇങ്ഗ്ളിഷ് സംസാരിക്കുന്നത് ഒരു വിദേശ ഭാഷയെന്ന നിലയിൽ ആണ് എന്നുമുള്ള ഓർമ്മ ഇങ്ഗ്ളിഷ് ഭരണത്തിന് വന്നില്ലാ എന്ന് തോന്നുന്നു.


തിരുവിതാംകൂറിലേയും മലബാറിലേയും പാരമ്പര്യ ഭാഷകൾ ഒന്നാണ് എന്ന ധാരണ പരത്തുവാൻ Gundertന്റെ മലബാറിലെ സാന്നിധ്യം ഉപകരിച്ചിട്ടുണ്ടാവാം. എന്നാൽ തിരുവിതാംകൂറിലെ യഥാർത്ഥ പാരമ്പര്യ ഭാഷ തമിഴായിരുന്നു എന്നും കാണുന്നു.


കേരളോൽപ്പതിയിൽ കേരള എന്ന വാക്ക് അനവധി പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് എന്ന് അറിയുന്നു. വാക്കുകൾക്ക് സിദ്ധാന്തോപദേശം നൽകാനുള്ള (indoctrinate ചെയ്യാനുള്ള) കഴിവുണ്ട്. ചേര എന്ന പേര് ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചതിൽ ചിലത് ഇതേ ഉദ്ദേശത്തിന് ബലംനൽകാനായിട്ടാണ് എന്ന് തോന്നുന്നു. ചേര എന്നളളത് രാജവംശമാണ്. ചേര, ചേരം, കേരം എന്നീ പദങ്ങൾ മൂന്നും ഒരേ സ്രോതസ്സിൽ നിന്നുമാണ് എന്ന ഒരു വാദഗതിയും ഈ ഗ്രന്ഥത്തിൽ കാണുന്നുണ്ട് പോലും. എന്നുവച്ചാൽ ചേര എന്ന വാക്കിൽ നിന്നുമാകാം കേരം എന്ന പദം വന്നത്.


എന്നാൽ ചേര എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്ന അർത്ഥം സർപ്പവംശത്തിൽ പെട്ട ഒരു ജീവജലാത്തിന്റെ പേരായിട്ടാണ്. ഈ കാര്യം കേരളോൽപ്പതി എഴുത്തുകാർക്ക് അറിവില്ലായിരുന്നു എന്ന് തോന്നുന്നു. അതുമല്ലെങ്കിൽ, ഈ കാര്യം കേരള എന്ന വാക്കിന് ബലംനൽക്കാത്തതുകൊണ്ട് ബോധപൂർവ്വം ഒഴിവാക്കിയതും ആവാം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page