ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
32. തിരുവിതാംകൂറുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത മലയാളവും പഠിപ്പില്ലാത്ത മലബാറികളും
അസംഘടിതരും പ്രത്യേകിച്ചൊരു വ്യക്തമായ പൊതുവായുള്ള നേതൃത്തസ്ഥാനവും ഇല്ലാത്തതുമായ ഒരു ജനത്തിന്റെ ഇടയിൽ കയറിവരുന്ന അംഗസംഘ്യകുറവുള്ള ഒരു സംഘടിതവും വ്യക്തമായ നേതൃത്വവും ഉള്ള ഒരു കൂട്ടർക്ക് ആ സമൂഹത്തിൽ അവരുടെ സ്വകാര്യവും സ്വാർത്ഥവും ആയ പലതും സ്ഥാപിക്കാനാവും. ഇത് ഒരു അതിസാമാന്യ സത്യമാണെങ്കിലും, ഇങ്ങിനെ സമൂഹത്തിൽ കയറിവരുന്നവരുടെ സ്വതസിദ്ധമായ ഗുണമേന്മ അതുമല്ലെങ്കിൽ ഗുണമേന്മക്കുറവ് ആ സമൂഹത്തിനെ ബാധിക്കും എന്നതും ശരിയാവാം.
തെക്കൻ മലബാറിലും വടക്കൻ മലബാറിലും സാമൂഹികമായി പലവിധ പോരായ്മകളും പിശകുകളും ഉണ്ടായിരുന്നു എന്നുള്ളത് വാസ്തവം. എന്നാൽ തിരുവിതാംകൂറിൽ നിന്നും വന്നവർക്ക് ഇവയിൽ ഗുണമേന്മ നിറയ്ക്കാൻ കാര്യമായ താൽപ്പര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല. മാത്രവുമല്ല, യഥാർത്ഥത്തിൽ അവർ വരുന്നത് മലബാറിനേക്കാൾ പ്രശ്നങ്ങൾ ഉള്ള നാട്ടിൽ നിന്നുമാണ്.
എന്നാൽ ഈ കൂട്ടരിൽ ചിലർക്ക് ഇങ്ഗ്ളിഷ് മിഷിനറിമാരുടെ മാനസിക സ്വാധീനം ലഭിച്ചിരുന്നതിനാൽ, പല രീതിയിലും പല കാര്യങ്ങളിലും പല നൈപുണ്യങ്ങളിലും കാര്യമായ ഗുണമേന്മ ലഭിച്ചിട്ടുണ്ടാവാം.
മലബാറിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ പ്രസ്ഥാനങ്ങൾ പലതായിരുന്നു. ഈ ഒരു വിവരം മലബാറിലെ പലതട്ടുകളിൽ ആയി നിലനിന്നിരുന്ന പൊതുജനത്തിന് അറിവുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. MALALBAR MANUALൽ Gundert എഴുതിയ Malayalam Dictionaryയോടുള്ള കടപ്പാട് William Logan പ്രസ്താവിക്കുന്നുണ്ട്. എന്നാൽ മലയാളം പദങ്ങൾ കാര്യമായി MALALBAR MANUAL ഉപയോഗിച്ചുകണ്ടില്ല.
അതേ സമയം അവിടവിടയായി ഉപയോഗിച്ച വാക്കുകൾ മലബറിയിലെ വാക്കുകൾ അല്ല, മറിച്ച് തിരുവിതാംകൂർ മലയാളത്തിലെ വാക്കുകൾ ആണ്. ഈ ഗ്രന്ഥത്തിൽ ഒരു ദിക്കിൽ ഉദാഹരണമായി ഉപയോഗിച്ചിട്ടുള്ള അടിച്ചു എന്നവാക്ക് തിരുവിതാംകൂർ മലയാളം ആണ്. വടക്കെ മലബാറിലെ മലബാറിയിൽ ഇതേ വാക്ക് തച്ചു എന്നാണ്.
അതേ സമയം ഇതും കൂടി പറയേണ്ടിയിരിക്കുന്നു. വടക്കൻ മലബാറിലും തെക്കൻ മലബാറിലും പല പ്രദേശങ്ങൾ തമ്മിൽത്തമ്മിൽ കാര്യമായ സാമൂഹിക ബന്ധം ഇല്ലാതിരുന്നതിനാൽ, ഒരേ കാര്യത്തിന് വ്യത്യസ്ത വാക്കുകൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
CPSൽ നിന്നും മനസ്സിലാക്കിയ ഒരു വിവരം ഇതാണ്. തിരുവിതാംകൂറിലെ കീഴ് ജനങ്ങൾ മുന്നോട്ടുകൊണ്ടുവന്ന ക്രിസ്ത്യൻ പ്രസ്ഥാനക്കാർക്ക് ഉയർന്ന ഭാഷാ നിലവാരം ഉണ്ട് എന്നും മലബാറിലെ പൊതുജനത്തിന് മലയാളം ഭാഷയിൽ പഠിപ്പ് കുറവാണ് എന്നും ഉള്ള ഒരു പുതിയ ധാരണ മലബാറിൽ പടർന്നുതടുങ്ങിയിരുന്നു.
ഇവിടെ പൊതുവായി പറയാനുള്ള കാര്യം ഇതാണ്. അവൻ - ഓൻ, അവൾ - ഓള്, നമ്മൾ - ഞമ്മൾ, അവറ്റകൾ - ഐറ്റിങ്ങൾ തുടങ്ങി പലവാക്കുകളും തമ്മിൽ ഒരു ബന്ധം കാണാനാവുന്നതാണ്. പോരാത്തതിന് ഇവൾ എന്ന വാക്കിന് മലബാറിയിൽ ഇവൾ എന്നുതന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. ഈ വാക്കുകൾ മിക്കവയും തമിഴിലും ഉണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെ നോക്കുമ്പോൾ മലബാറുകാർ പറയുന്ന ഓൻ, ഓള്, ഞമ്മൾ, ഐറ്റിങ്ങൾ തുടങ്ങിയ അനവധി വാക്കുകൾ വിദ്യാഭ്യാസം ഇല്ലാത്തവർ മലയാളം / തമിഴ് സംസാരിക്കുന്നതായി തോന്നാം.
ഈ ധരണ ശരിയാകാം. തെറ്റാകാം. ഇക്കാരണത്താൽത്തന്നെ പണ്ട് കാലങ്ങളിൽ പല മലയാളം സിനിമകളിലും മലബാറി ഭാഷക്കാരെ ചിത്രീകരിക്കാനായി അവരെക്കൊണ്ട് ഓൻ, ഓള്, ഞമ്മൾ തുടങ്ങിയ വാക്കുകൾ മലയാള സംഭാഷങ്ങൾക്കിടിയിൽ അവിടിവിടയായി ചേർക്കും. ഈ വിധ വാക്കുകൾ കേൾക്കുമ്പോൾ കഥാപാത്രം മലബാറുകാരനാണ് എന്ന് കാണികൾ മനസ്സിലാക്കണം.
ഇത് യഥാർത്ഥത്തിൽ ഒരു വിഢ്ഢിത്തമാണ്. എന്നാൽ ഇത് സിനിമ കാണുന്നവരിൽ ഉദ്ദേശിച്ച വിവരം ചെന്നുചേരും.
തിരുവിതാംകൂർകാരനായ കുഞ്ചാക്കോ വടക്കൻ മലബാറിലെ വടക്കൻ പാട്ടുകൾ എന്ന വൻ നാടോടിക്കഥാ ശേഖരം കണ്ടെത്തിയതിന് ശേഷം അവയെ അടിസ്ഥാനപ്പെടുത്തി യാതോരു യാഥാർത്ഥ്യ ബോധവും ഇല്ലാത്ത സിനിമകൾ നിർമ്മിച്ചപ്പോൾ, അവയിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ ഏതാനും തമിഴ് വാക്കുകൾ ചേർത്ത്, ഈ രീതിയിൽ ആണ് മലബാറുകാർ സംസാരിക്കാറ് എന്ന് ധ്വനി നൽകിയിരുന്നു എന്ന് തോന്നുന്നു. ആക്കാലങ്ങളിൽ തിരുവിതാംകൂറിലെ പൊതുജനത്തിന് മലബാർ എന്നത് എന്താണ് എന്ന് പലവിധ വിചിത്രങ്ങളായ ബോധമായിരുന്നു.
ഈ എഴുത്തുകാരൻ മലബാറി ഭാഷ കേൾക്കുന്നത് 1962മുതലാണ്. അപ്പോഴേക്കും എല്ലായിടത്തും മലയാളം ഭാഷ നിറഞ്ഞുകഴിഞ്ഞിരുന്നും. മലയാളം പത്രങ്ങളും മലയാളം റേഡിയോ സ്റ്റേഷനുകളും, മലയാളം സ്ക്കൂൾ പാഠപുസ്തകങ്ങളും എല്ലായിടത്തും നിറഞ്ഞനിന്നിരുന്നു. ഇവയൊന്നുമായി ബന്ധമില്ലാത്ത പഠിപ്പില്ലാത്ത എന്ന് വിശ്വസിക്കപ്പെടുന്നവർ പ്രാകൃത ഭാഷ സംസാരിക്കുന്നു എന്ന ചിന്ത പഠിപ്പ് നേടിയവരിൽ ഉണ്ടായിരുന്നു.
ബസ്സി, പൈക്കിന്ന്, ബെയ്ച്ചു, കോപ്പ, മീഡ്, മോന്തി, മൈയ്മ്പ്, കോനായി, കരണ്ടി, കൈക്കൽക്കൂട്ടൽ, കൂട്ടംകൂടി, ഒരിയാനെ, ബൈയ്യിൽ, ഊയ്യാരവും കൂക്കിയും, അയ്യമ്പിളിയും കൂക്കിയും, നേന്ത്രപ്പഴം, തോനെ, ചൊത്ത, ചരയിക്കണെ, ലേശം, ചിറി, പക്കി, പാത്തി, ചന്തി, പൂതി, ചെരങ്ങ്, കീയ്, അണ്ണാക്ക്, കൂറ, കൂറ്റ് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്ന ഒരു വിദ്യാഭ്യാസമില്ലാത്ത ജനതയുടെ ഭാഷയായിമാറി മലബാറി.
ഈ ജനത വെറും വിദ്യാഭ്യാസം ഇല്ലാത്ത ഒരു വിവരം കെട്ടവർ. അതേസമയം തിരുവിതാംകൂറിൽ നിന്നും വന്നവർ വൻ വിദ്യാഭ്യാസവും വിവരവും പാരമ്പര്യമഹിമയും പ്രസ്ഥാന ശക്തിയും ഉള്ളവർ. ഈ ചിന്താഗതിയിൽ ഉള്ള പ്രശ്നം തിരുവിതാംകൂറിൽ നിന്നും വന്നവരിൽ പലരുടേയും പാരമ്പര്യം യഥാർത്ഥത്തിൽ വളരെ കഷ്ടമായിരിക്കും. അവരിൽ പലർക്കും പാരമ്പര്യമായി മലയാളം തന്നെ വീണുകിട്ടിയത് വെറും പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രമായിരിക്കും. അവരിൽ പലരുടേയും പാരമ്പര്യ ഭാഷ വേറെ എന്തൊക്കെയോ ആയിരുന്നു.
മലബാറി വാക്കുകൾ ഇന്ന് കേൾക്കുമ്പോൾ, പല മലബാർ ആളുകൾക്കും ഇന്ന് വ്യക്തമായും അറപ്പും മറ്റുമാണ് എന്ന് കണ്ടറിഞ്ഞിട്ടുണ്ട്. ഇങ്ങിനെയൊരു പ്രാകൃതഭാഷയാണ് തങ്ങളുടെ പിതാമഹന്മാർ സംസാരിച്ചിരുന്നത് എന്ന് അറിയുന്നത് തന്നെ പലർക്കും വളരെ വിഷമമുള്ളകാര്യമാണ്.
ഈ ഒരു പ്രശ്നത്തിൽ തമിഴ് ഭാഷയെ ഒന്ന് നോക്കാം. അതിലെ പല പൊതുവായി ഉപയോഗിക്കപ്പെടുന്ന വാക്കുകളും, മലയാളത്തിൽ നിന്നും കേട്ടാൽ പലരും ചിരിക്കും. ചിലവാക്കുകൾ വ്യക്തമായും അസഭ്യപ്രയോഗങ്ങൾ ആണ് എന്നുവരെ പലരും അഭിപ്രായപ്പെട്ട അനുഭവം ഉണ്ട്. ചിലവാക്കുകൾ വല്ലാത്ത വഴുവഴപ്പ് മനസ്സിൽ സൃഷ്ടിച്ചേക്കാം. എന്നാൽ ഈ എഴുത്തുകാരൻ മെഡ്രാസ് സംസ്ഥാനത്ത് ജീവിച്ചിരുന്ന കാലത്ത് ആളുകൾ തമിഴ് സംസാരിക്കുന്നത് നിത്യവും കണ്ടും കേട്ടും ചെയ്തപ്പോൾ ഈ വിധ അറപ്പുളവാക്കുന്ന വികാരങ്ങൾ ആരിലും കണ്ടില്ലതന്നെ. മറിച്ച് വാക്കുകൾക്ക് വൻ സ്വരസൌന്ദര്യവും സാഹിത്യഭംഗിയും അഗാധ ആഴവും മറ്റും ഉണ്ട് എന്ന വിവരം ലഭിച്ചിരുന്നു. എന്നാൽ തമിഴ് സംസാരിച്ചാൽ ആൾ തമിഴനെപ്പോലെയാകും എന്നുള്ള മറ്റൊരു തിരിച്ചറിവും ലഭിച്ചിരുന്നു. അത് മറ്റൊരുവിഷയം. അതിലേക്ക് പിന്നീട് പോകാം.
മച്ചാനെ പാത്തിങ്കളാ?, അടി എന്നേടി റാക്കമ്മ.... തുടങ്ങിയ പാട്ടുകൾ ഈ എഴുത്താകാരന് പണ്ട് കാലങ്ങളിൽ വളരെ താൽപ്പര്യം ഉള്ളവയായിരുന്നു.
തിരുവിതാംകൂറിൽ മലയാളത്തിന് ഉണ്ടായിരുന്നത് പോലെ, മലബാറിലും പ്രാദേശിക ഭാഷയ്ക്ക് പല ദേശത്ത് ചെറുതും വലുതുമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
മലബാറി മാപ്പിളമാരിൽ അറബിയുടേയും പേർഷ്യൻ ഭാഷയുടേയും സ്വാധീനം ഉണ്ടായിരുന്നിരിക്കാം. ഇതിനെക്കുറിച്ച് കാര്യമായ വിവരം ഈ എഴുത്തകാരന് ഇല്ലാതന്നെ.
പോരാത്തതിന്, തെക്കൻ മലബാറും വടക്കൻ മലബാറും തമ്മിൽ അടുത്തത് തന്നെ ഇങ്ഗ്ളിഷ് ഭരണം വന്നതിന് ശേഷംമാത്രമാണ്. അതിനാൽതന്നെ ഈ രണ്ട് പ്രദേശങ്ങളും തമ്മിലും ഭാഷാ പരമായി വ്യത്യാസം കണ്ടേക്കാം.
ഇന്ന് പൊതുവേ കേൾക്കുന്ന മാപ്പിള പാട്ടുകളിൽ മിക്കവയും മലയാളം വാക്കുകൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഒരു തോന്നൽ. ഇങ്ങിയെല്ലാത്ത മാപ്പിളപ്പാട്ടുകൾ ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.
1980കളിൽ തിരുവിതാംകൂറിൽ കൂടെപഠിക്കുന്നവർ മാപ്പിളപ്പാട്ടുകൾ ആദ്യമായി കേട്ടുതുടങ്ങിയിരുന്നു. വാക്കുകൾ ഒട്ടുംതന്നെ മനസ്സിലാകുന്നില്ലാ എന്ന് പലരും പറഞ്ഞിരുന്നു. ഇവ മലയാളം അല്ലാ എന്നുവരെ പറഞ്ഞവർ ഉണ്ട്. എന്നാൽ ഇന്ന് മലബാറി വാക്കുകൾ പലതും മലയാളത്തിൽ ഉണ്ട്.
അതൊടൊപ്പംതന്നെ 1970തുകളിൽ Alleppyയിൽ പുതിയൊരു സാമൂഹികാനുഭവം കണ്ടിരുന്നു. കോളെജുകളിലും സ്കൂളുകളിലും സ്റ്റേജിൽ നടത്തുന്ന പരിപാടികളിൽ മലബാറി കാക്കാമ്മാരെ കളിയാക്കുന്ന മോണോആക്റ്റുകൾ. ഗൾഫിൽനിന്നും വരുന്ന ഈ കാക്കാന്മാരുടെ വിഡ്ഢിത്തം നിറഞ്ഞ മലയാളം വാക്കുകൾ ആണ് ഹാസ്യപ്രയോഗത്തിനായി ഉപയോഗിക്കുന്നത്. പണം ഉണ്ട് വിവരം ഇല്ലാ എന്ന പൊതുവായുള്ള ചിന്താഗതി. അന്ന് തിരുവിതാംകൂറിൽ നിന്നും ആളുകൾ ഗൾഫിലേക്ക് കൂട്ടപ്പാച്ചിൽ തുടങ്ങിയിരുന്നില്ല. എന്നാൽ വെറും പത്തുവർഷംകൊണ്ട് അവിടെനിന്നും ഗൾഫ് എന്ന മലബാറികളുടെ മാസ്മരിക ഉലകത്തിലേക്ക് അവരും കൂട്ടയോട്ടം തുടങ്ങി. അതോടെ, എല്ലാരും മല്ലൂസ് (Mallus) ആയിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ പിന്നീട് പറയാം.
ഇനി മലബാറി ഭാഷിയിലേക്ക് തിരിച്ച് പോകാം. മലബാർ പ്രദേശത്തിന് മലബാർ എന്ന പേര് പ്രാദേശികമായി ആരും തന്നെ ഉപയോഗിക്കാറില്ലായിരുന്നു എന്ന് Malabar Manualൽ പറയുന്നു. Malabar എന്ന വാക്ക് വിദേശിയരാണ് ഉപയോഗിച്ചിരുന്നത് പോലും. മലബാറിന്റെ പേര് മലയാളം എന്നായാണ് പ്രദേശികമായി അറിയപ്പെട്ടിരുന്നത് പോലും. ഈ വിവരം ശക്തമായ ശരിയും ആവാം, കരുതിക്കൂട്ടിയുള്ള തെറ്റും ആവാം
ഇത് ശരിയാണെങ്കിൽ, മറ്റൊരു ചിന്ത ഉണർന്നുവരുന്നു. തിരുവിതാംകൂറിൽ മലയാളം ഒരു പുതിയ ഭാഷയാണ്. അതേ സമയം മലബാറിൽ അവിടുള്ള പ്രാദേശിക ഭാഷ പുതിയതല്ല മറിച്ച്, പണ്ടുകാലം മുതൽ ഉള്ളതാണ്. ആ ഭാഷയുടെ പേര് മലയാളം എന്നായിരുന്നു. ആ ഭാഷയിൽ തിരുവിതാംകൂറിൽ വച്ച്, തമിഴും സംസ്കൃതവും ചേർത്ത് സൃഷ്ടിച്ചതാവില്ലേ ഇന്നുള്ള തിരുവിതാംകൂർ ഭാഷയായ മലയാളം?
ഇങ്ങിനെ പറയാനുള്ള കാരണം, മലബാറിൽ ക്രിസ്ത്യൻ പ്രസ്ഥാനങ്ങൾ മലയാളത്തെ ഇറക്കിയപ്പോൾ, അതിൽ വൻ വ്യകാരണങ്ങളും അടുക്കും ചിട്ടയും മറ്റും ഉള്ളതായി തോന്നിയിരുന്നു. തിരുവിതാംകൂറിലെ ചല പ്രാദേശികർ വ്യാകരണനിയമങ്ങളും മറ്റും എഴുതിച്ചേർത്തിരുന്നു. സംസ്കൃത്തിൽ നിന്നും വാക്കുകൾ ഇറക്കുമതി ചെയ്തിരുന്നു. ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ സ്വാധീനം എല്ലാദിക്കിലും കാര്യങ്ങളിലും ഗുണമേന്മയുണ്ടാക്കാനുള്ള പ്രചോദനം നൽകിയിട്ടുണ്ടാവാം.
അതേ സമയം മലബാറിൽ ഇങ്ഗ്ളിഷ് ഭരണം കീഴ്ജനങ്ങളിൽ ചിലരെ അവർക്ക് കാണാ-ഉയരത്തിലുള്ള ഇങ്ഗ്ളിഷ് ക്ളാസിക്ക്സിന്റെ സൌന്ദര്യവും സൌരഭ്യവും കണ്ടും അനുഭവിച്ചും അറിയുവാനുള്ള സൌകര്യമാണ് നൽകിയത്. പ്രാദേശിക ഭാഷയെ പുഷ്ടിപ്പെടുത്താൻ ശ്രമിച്ചില്ലതന്നെ. പ്രാദേശിക ഭാഷ ഏതുവിധമാകണമെന്ന് തിരുവിതാംകൂറിൽ നിന്നും വന്നവരുടെ തീരുമാനത്തിലേക്ക് നീങ്ങി.
കീഴെ നൽകിയിട്ടുള്ളത്, പഴയ ഒരു പഴയ മാപ്പിളപ്പാട്ടിലെ ഏതാനും വരികളാണ്. മൊയിൻകുട്ടി വൈദ്യരാണ് എഴുതിയത് എന്ന് വിചാരിച്ചിരുന്നു. എന്നാൽ ഇങ്ങിനെയൊരു വിവരം ഓൺലൈനായി തിരിഞ്ഞപ്പോൾ കണ്ടില്ല. മൊയിൻകുട്ടി വൈദ്യർ ദക്ഷിണ മലബാറുകാരനായിരുന്നു എന്ന് തോന്നുന്നു.
ഹക്കാനാ കോന മറാൽ മക്കാവു വിട്ട് നബി
പക്കാ മദീനത്തണവായ്
ആറേദും എത്തിടുക
ഈരാറു മൊത്തഷഹർ
ബാറാൽ പൊറുത്ത പിറകെ
തക്കോവർ ഹാമിദറും മിക്കോർ സഹാബികളും
ഒക്കായിരിക്കുമ്പോളുതിൽ
ജാസൂസ്ഓരുത്തർവരെ യാസീൻനബിക്കൊരു
വിശേഷം വിരുത്തിപൊരുളായി
മക്കാദേ സാവർബൈ റുക്കാകെ ഏറിയ
ചരക്കാദെ പൊന്നു സുമയായ്
വാരുന്ന വാടിബദർ ചേരുന്നവർഗതികം
പോരിനൊരുങ്ങി ഹറജായി...
നിക്കാദേ ശാമുഹരു
ഏകേശുവാനു സവുദാക്കർകൾ ആമുമുരുമ്മി
ഇബ്റാവവർ ക്കടവെ കഫിയായ മൂപ്പനബു
സുഫിയാന ദണ്ഡുമുറയായ്
ഉറയെ തരിത് നബി അരികോരിൽ ഉറ്റുടനെ
തറമാൽ പുറപ്പെടുകലായി
ഉറ്റകവാഫിര് മുതൽ പറ്റിപ്പറിപ്പതിന്നു
മുറ്റി തിരക്കി നടയായി
അരിമാൻ നബി സഹാബും വരുന്നുണ്ടാറിന്തവർകൾ
ഹരികണ്ട വേട്ടപ്പടിപോൽ
ആശിപ്പാ ശന്തടവേ പോയി ക്കടന്തബദർ
മായാ പുലങ്കൽ ക്ഷണമാൽ
തരമക്കഥാ വിവരം
തരിബിത്തു ത്വാഹ നബി
തിരികെ സ്വാഹാബ് റ ജ്ആ
ത്വയ്ബ തലർത്തണ വിൽ
ഖൈറാലിരിക്കുന്നെനി
മേയ് റാവിച്ചെപ്പി വിടെലാ
നരി പോലെ തിർത്തു രുവാ
ഉര മാൽ കുതിർത്ത പടി
പെരികാ ഭയത്ത് ഹർബായ്
നാമ ക്കാവാഫികളും
കേമിത്തേ നൂഹുകളും
ഷാകുക്ക് ചേർന്ന് ഷറഫായ്
ഷറഫ ന്നഗർകവരെ
അർളും കിഴിത്തിവിടം
സർവം കഴിഞ്ഞു സഭയിൽ
സച്ചായ താജിർ കളിൽ
കച്ചോടം ആടി മിക
മെച്ചായാ ലാഭം ഉളവായി
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ