top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

33. Malabar Manualലിൽ കൃത്രിമങ്ങൾ

പലകാര്യങ്ങളും വളരെ കൃത്യതയോടുകൂടി എഴുതാൻ ശ്രമിക്കുന്ന അവസരത്തിൽ, ഈ എഴുത്തുകാരന് ചില കാര്യങ്ങളോട് അമിതമായ അഭിനിവേശവും, മറ്റുചിലതിനോട് വളരെ വിരോധവും ഉണ്ട് എന്ന ചിന്ത വായനക്കാരിൽ വന്നേക്കാം. എന്നാൽ ഇതിന്റെ വാസ്തവികത നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണ്.


QUOTE from Vol 5 - 04: കലർപ്പ് പുരണ്ടിട്ടില്ലാത്ത ഇങ്ഗ്ളിഷ് പ്രസ്ഥാനത്തോട്, അതായത്, പൂർവ്വകാല ഇങ്ഗ്ളണ്ടിനോടും, ലോകൈകമായി നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണത്തിനോടും കൂറും കടപ്പാടും സ്നേഹവും മറ്റെല്ലാവിധ വാത്സല്യങ്ങളും ഈ എഴുത്തിൽ എല്ലായിടത്തും യാതോരു സങ്കോചമോ ലജ്ജയോ നാണമോ മനസ്സാക്ഷിക്കുത്തോ ഇല്ലാതെ, പകൽ വെളിച്ചം പോലെ വ്യക്തമായിത്തന്നെ കാണപ്പെടും. END OF QUOTE


കഴിഞ്ഞ എഴുത്തിൽ മലബാറി ഭാഷയിലെ പദങ്ങളും അതിൽതന്നെയുള്ള ഒരു മാപ്പിളപ്പാട്ടും മറ്റും എഴുതിച്ചേർത്തിരുന്നു. അവ മാത്രം വായിക്കുന്ന ഒരു പുതിയ വായനക്കാരനിൽ ഈ എഴുത്തുകാരന് മലബാറിനോടും മലബാറി ഭാഷയോടും ഏതോവിധത്തിലുള്ള അമിത മമതയുണ്ട് എന്ന തോന്നൽ വന്നേക്കാം. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ, തിരുവിതാംകൂറിലെ മലയാളത്തിനോട് ഉള്ള അതേ അടുപ്പവും വിരക്തിയും ഈ എഴുത്തുകാരന് മലബാറിയോടും ഉണ്ട്. എന്നാൽ ഈ രണ്ട് ഭാഷയിലും മനസ്സിൽ വിദ്വേഷം ജനപ്പിക്കുന്ന ദിക്കുകൾ വ്യത്യസ്തമായേക്കാം. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം എന്ന് കരുതുന്നു.

Malabar Manual ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1887ൽ ആണ്. ഇതേ പോലുള്ള വേറെയും പല District Manualലുകൾ Madras Presidencyയിൽ അതേ കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.


എന്നാൽ 1948ൽ Malabar Manualലിനെ ഒരു വളരെ പ്രാധാന്യമുള്ള ഗ്രന്ഥമായി ഇന്ത്യൻ കേന്ദ്ര സർക്കാർ നിർവ്വചിക്കുകയും, ഈ ഗ്രന്ഥത്തെ പരിഷ്ക്കരിച്ച് ഒരു പുതിയ edition ഇറക്കുവാനായി ഉത്തരവിട്ടതായും കാണുന്നു. ഈ വിവരം ഈ എഴുത്തുകാരൻ ആ ഗ്രന്ഥത്തിന്റെ പുതിയ പതിപ്പിൽ കണ്ടപ്പോൾത്തന്നെ എന്തോ ഒരു തിരിമറി സംഭവിപ്പിക്കാനുള്ള പുറപ്പാടാണ് ഇത് എന്ന് മനസ്സിലാക്കിയിരുന്നു. കാരണം, ഈ ഗ്രന്ഥം കേന്ദ്രസർക്കാരിന് 1948ൽ ഒരു വൻ പ്രാധാന്യമുള്ള ഗ്രന്ഥമായി കാണാനുള്ള കാരണമൊന്നും ഇല്ലതന്നെ. കാരണം, ഇതുപോലുള്ളതും, ഇതിനേക്കാൾ വളരെ അഗാധ പാണ്ഡിത്യമുള്ളതുമായ മറ്റനേകം ഗ്രന്ഥങ്ങൾ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം ഈ ഉപഭൂഖണ്ഡത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയ്ക്കൊന്നും നൽകാത്ത ഒരു പ്രാധാന്യം അങ്ങ് വടക്ക് ഹിന്ദക്കാരുടെ ഇടയിൽ ഒരു മലബാറി ഗ്രന്ഥത്തിന് ഏത് വിധമാണ് ലഭിച്ചത് എന്നതായിരുന്ന ചിന്ത.


ആരൊക്കെയാണ് ഡൽഹിയിൽ പോയി ഈ ഗ്രന്ഥം ഒരു പ്രാധാന്യമുള്ള ഗ്രന്ഥമാണ് എന്ന് അറിയിച്ചത് എന്ന ഒരു ചിന്തവന്നേക്കാം. താഴെ നൽകിയിട്ടുള്ളത് Malabar Manualലിനെ കേന്ദ സർക്കാർ 1951ൽ ചില നിർണ്ണായക തിരുത്തലുകൾ തിരുകിക്കയറ്റി പ്രസിദ്ധീകരിച്ച പകർപ്പിന്റെ ആദ്യ പേജുകളിൽ ഒന്നിൽ കാണുന്ന ഒരു പ്രസ്താവനയാണ്.


QUOTE: In the year 1948, in view of the importance of the book, the Government ordered that it should be reprinted. The work of reprinting was however delayed, to some extent, owing to the pressure of work in the Government Press. While reprinting the spelling of the place names have, in some cases, been modernized.

B. S. BALIGA,

Curator, Madras Record Office

Egmore,

17th September 1951


Malabar Manualന്റെ ഈ പതിപ്പ് കണ്ടപ്പോൾത്തന്നെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം ഈ ഗ്രന്ഥത്തിലെ English spelling, അമേരിക്കൻ ഇങ്ഗ്ളിഷ് സ്പെല്ലിങ്ങ് (English - US) ആണ് എന്നതാണ്. ബൃട്ടിഷ് ഭരണം പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥത്തിൽ എങ്ങിനെയാണ് നിലവാരം കുറഞ്ഞ US English spelling കടന്നുകൂടിയത് എന്ന ഒരു ആലോചനവന്നു. എന്നാൽ ഇതിന് സാധ്യതയില്ലാതില്ല. കാരണം, ഈ ഗ്രന്ഥം അമേരിക്കയിലെ ഏതെങ്കിലും പ്രസിദ്ധീകരണ ശാലയാണ് പ്രസിദ്ധീകരിക്കുന്നത് എങ്കിൽ ഇത് സംഭവിക്കാം.


എന്നാൽ മുകളിൽ നൽകിയ ഉദ്ദരണിയിലെ importance of the book എന്ന വാക്കുകൾ മറ്റുചില സംശയങ്ങൾക്ക് വഴിതെളിച്ചു. എന്താണ് ഈ ഗ്രന്ഥത്തിന് ദേശീയതലത്തിൽ പ്രത്യേകമായുള്ള പ്രാധാന്യം? അങ്ങിനെ ഒരു പ്രത്യേകമായുളള ദേശീയ പ്രാധാന്യം അർഹിക്കുന്ന ഗ്രന്ഥമല്ലതന്നെ ഇത്. കാരണം നേരത്ത പറഞ്ഞ കാര്യംതന്നെ.


പിന്നെ കഠിനമായ സംശയം ജനിപ്പിച്ച വാക്കുകളാണ് 'While reprinting the spelling of the place names have, in some cases, been modernized' എന്നുള്ളത്. എന്നുവച്ചാൽ, ചില സ്ഥലനാമങ്ങൾ ആധുനീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ഗ്രന്ഥത്തിൽ Calicut, Cannanore, Tellicherry, Cape Comerin, Palghat, Alwaye, Trivandrum, Cochin, Badagara, Quilon, Alleppy, Manantody, Wynad തുടങ്ങിയ സ്ഥലനാമങ്ങൾ മിക്കവയും, Travancore State Manual, Native life in Travancore, Castes and tribes of Southern India തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ തന്നെയാണ്. മറ്റു പ്രാദേശിക സ്ഥലനാമങ്ങളിൽ പ്രത്യേകമായി പേരുകളിൽ മാറ്റം വരുത്തേണ്ട കാര്യം ഉണ്ടോ എന്നതാണ് പ്രശ്നം.


ഗ്രന്ഥം വായിച്ചപ്പോൾ കണ്ടത്, കേരള (Kerala) എന്ന സ്ഥലനാമവും, Malayalee (മലയാളീ) എന്ന ജനക്കൂട്ടത്തിന്റെ പൊതുവായുള്ള പേരും, തിരുവിതാംകൂറിലെ മലയാളത്തേയും മലബാറുകാരിൽ എല്ലായിടത്തും അടിച്ചേൽപ്പിച്ചതുമാതിരിയുള്ള ഒരു എഴുത്ത്. William Logan ഈ ഗ്രന്ഥം എഴുതുന്ന കാലത്ത് ഈ വിധമുള്ള ഒരു കേരള എന്ന് ധ്വനി നൽകുന്ന ചിന്തകൾ മലബാറിൽ പൊതുജനങ്ങളിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. മാത്രവുമല്ല, മലബാറിന്റെ വടക്കുമുതൽ അങ്ങ് ദക്ഷിണേഷ്യയുടെ തെക്കേ അറ്റത്തുള്ള തിരുവിതാകൂറും കൂട്ടിക്കുഴക്കുന്ന രീതിയിലും വാക്കുകളിൽ അതിസൂക്ഷ്മമായുള്ള തിരുത്തലുകൾ വന്നിട്ടുണ്ടാവാം എന്ന ഒരു തോന്നൽ. പോരാത്തതിന് India എന്നവാക്കിന്റെ അതിപ്രസരവും പലദിക്കിലും കണ്ടുകാണുന്നു.


എല്ലാത്തിനും ഉപരിയായി കേരളോൽപ്പതിയിലേയും കേരളമാഹാത്മ്യത്തിലേയും അവകാശവാദങ്ങൾ ഈ ഗ്രന്ഥത്തിൽ നിറഞ്ഞുനിൽക്കുന്നു.


ഈ ഗ്രന്ഥം 1880കളിൽ എഴുതുന്ന അവസരത്തിൽത്തന്നെ തിരുവിതാംകൂർ കൃസ്ത്യൻ പ്രസ്ഥാനങ്ങളുടേയും മലബാറിലെ മറ്റ് തിരുവിതാംകൂർ ജനവിഭാഗങ്ങളുടേയും സ്വാധീനങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുന്നുണ്ട്.


മലബാർ എന്നത്, തിരുവിതാംകൂർ ഉൾപ്പെടുന്ന കേരളം എന്ന പ്രാചീന രാജ്യത്തിന്റെ ഭാഗമാണ് എന്ന ധ്വനി അതിസൂക്ഷ്മമായി ധരിപ്പിക്കുവാനുള്ള വാക്ക് സൂചനകൾ ധാരളം കയറിക്കാണുന്നു. പോരാത്തതിന്, ഈ രണ്ട് പ്രദേശങ്ങളും ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭാഗമാണ് എന്നും ഒരു ധ്വനികാണുന്നുണ്ട്. അന്നാണെങ്കിൽ യഥാർത്ഥത്തിൽ ഇന്ത്യ ജനിച്ചിട്ടില്ലതന്നെ. എന്നാൽ ഇന്ത്യയെ ജനിപ്പിക്കാൻ വൻ ഉത്സാഹം കാണുന്നുണ്ട്.


1948ൽ ഈ വിധ കരുതിക്കൂട്ടിയുള്ള തെറ്റിദ്ധാരണകളും പിന്നീടുള്ള തിരുത്തലുകളും ചേർത്തുകൊണ്ട് ഒരു ഗ്രന്ഥം പുന:പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാരിന് എന്തുകൊണ്ടാണ് താൽപ്പര്യം എന്നാതാണ് ചോദ്യം.


നെഹ്റുവും കൂട്ടരും ദക്ഷിണേഷ്യയുടെ ദക്ഷിണ ഭാഗം കൈവശപ്പെടുത്തിയതോടുകൂടി, ദേശത്തിലെ എല്ലാ പ്രദേശങ്ങളിലും പല വിധ ഗൂഡാലോചനകളും കൈവശപ്പുടത്തലുകളും നടന്നിട്ടുണ്ടാവും എന്നുള്ളത് വാസ്തവമാകാം.


മലബാർ തിരുവിതാംകൂറിന്റെ ഭാഗമാണ് എന്ന ശക്തമായ അവകാശവാദവുമായി രണ്ട് വ്യത്യസ്ത പ്രസ്ഥാനങ്ങൾ ഡെൽഹിയിൽ നിശബ്ദമായും തമ്മിൽ സഹകരിച്ചും പ്രവർത്തിച്ചിട്ടുണ്ടാവും. ഒന്ന് തിരുവിതാംകൂറിലെ വിവിധ ക്രിസ്തീയ പ്രസ്ഥാനങ്ങൾ. രണ്ടാമത്തേത് തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം. രണ്ട് കൂട്ടർക്കും മലബാറിനെ പടിച്ചടിക്കിയേ മതിയാവുള്ളു. നിലനിൽപ്പിന്റെ പ്രശ്നമാണ്.


ഇന്ത്യൻ കേന്ദ്ര സർക്കാർ അന്ന് കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു എന്ന് തോന്നുന്നു. നെഹ്റുവിന് പല വിധ നിലനിൽപ്പിന്റേയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. British Labour Party സർക്കാരിന്റെ ഒത്താശയോടുകൂടി അധികാരം പിടിച്ചെടുത്തതിനോട് കോൺഗ്രസ്സിൽ മുറുമുറുപ്പ്. പട്ടേലിന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്നും മാറ്റിയതിനെതിരേയും ശക്തമായ വിരോധം കൊൺഗ്രസ്സിൽ ചിലരിൽ കണ്ടിട്ടുണ്ടാവും. പട്ടാളത്തെ ഉപയോഗിച്ച് കാശ്മീർ, തിരുവിതാംകൂർ, ഹൈദറാബാദ് തുടങ്ങി ഏതാണ്ട് അഞ്ചോളം സ്വതന്ത്ര രാജ്യങ്ങളെ പിടികൂടി. പോരാത്തതിന്, ഗാന്ധി വധവുമായി ബന്ധപ്പെട്ട ചില ഗൂഡാലോചനാ ആരോപണങ്ങളും അങ്ങിങ്ങായിനിലനിന്നിരുന്നു എന്ന് തോന്നുന്നു.


ഇങ്ങിനെ പലതും നെഹ്റുവിന്റെ ശ്രദ്ധയെ പിടികൂടിയിട്ടുണ്ടാവും. മാത്രവുമല്ല, ദക്ഷിണേഷ്യയിൽ എല്ലായിടത്തുനിന്നും പലതരം ആവശ്യങ്ങളും മറ്റും വന്നുചേരുന്നുണ്ടാവാം ഡെൽഹിയിൽ. ഇതിനാൽത്തന്നെ തിരുവിതാംകൂറിനോട് മലബാറിനെ കൂട്ടിച്ചേർക്കുന്നതിൽ നെഹ്റുവിന് നേരിട്ടുള്ള പങ്ക് കാണാൻ പ്രയാസം തന്നെയായേക്കാം. എന്നിരുന്നാലും, പണ്ട് കാലങ്ങളിൽ ക്രിസ്ത്യൻ മത പ്രസ്ഥാനത്തിന് നെഹ്റുവിനെ blackmail ചെയ്യാൻ പറ്റിയിരുന്ന ഒരു കാര്യത്തെക്കുറിച്ച് കേട്ടറിഞ്ഞിരുന്നു. പോരാത്തതിന്, ഇത് ഇന്റർനെറ്റ് സ്ഥാപിതമായ ആദ്യകാലങ്ങളിൽ പല വെബ് സൈറ്റുകളിലും കാണപ്പെട്ടിരുന്നു. ഇന്ന് കാണുന്നില്ല.


സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് മലബാറിനെ തിരുവിതാകൂറിനോട് ചേർക്കുവാൻ പലവിധ കാര്യങ്ങളും ചെയ്തിട്ടുണ്ടാവാം. അതിൽ ഒന്ന് മലബാറും തിരുവിതാംകൂറും അടങ്ങുന്ന കേരളം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു പ്രദേശം ഉണ്ടായിരുന്നു എന്ന് തെളിക്കുകയാണ്. അതിനായി, ഏറ്റവും കറഞ്ഞത് രണ്ട് വട്ടമെങ്കിലും തെറ്റായ വിവരങ്ങൾ ചേർത്തതും കൂട്ടിച്ചേർത്തുമായ Malabar Manual ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ, 1956ലെ States Reorganisation Act (സംസ്ഥാന പുനഃസംഘടന നിയമം) എഴുതിയുണ്ടാക്കുമ്പോൾ Malabar Manualനെ ഉദ്ദരിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് നോക്കേണ്ടിവരും.


ഈ വിധം കരുതിക്കൂട്ടിയുള്ള കൃത്രിമപ്പണി ഒരു ആദ്ധ്യാത്മിക സംഘടനയും മറ്റൊരു സാമൂഹിക സംഘടനയും ചെയ്യും എന്നത് സാധ്യമായ കാര്യമാകണമെന്നില്ല. എന്നാൽ പ്രശ്നം ഒരു ജനത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. മറ്റൊന്ന് ഒരു സാമൂഹിക വിഭാഗത്തിന്റെ മേൽവിലാസത്തിന്റെ പ്രശ്നമാണ്.


ഫ്യൂഡൽ ഭാഷകളിൽ നിലനിൽപ്പും മേൽവിലാസവും വൻ സംഗതികൾതന്നെയാണ്.


ക്രിസ്ത്യൻ സംഘടനകൾ പലതും ചെയ്യുന്നത് അവരുടെ വിശ്വാസികളുടെ നന്മയെ ലക്ഷ്യവച്ചാണ്. അല്ലാതെ വ്യക്തിപരമായുള്ള സ്വാർത്ഥ ലാഭങ്ങൾ ഈ വക കാര്യങ്ങളിൽ ഉണ്ടാവില്ലതന്നെ.


ഈ എഴുത്തുകാരൻ 1970കളിൽ തിരുവിതാംകൂറിലേക്ക് നീങ്ങിയപ്പോൾ ഒരു വൻ സർക്കാർ നയപരമായ തിരിമറി ശ്രദ്ധയിൽ പെട്ടു. ഇതിൽ ആശ്ചര്യകരമായുള്ളത്, ഈ ഒരു തിരിമറി നടന്നപ്പോൾ, അതിനാൽത്തന്നെ വിപരീതമായി ബാധിക്കപ്പെട്ടവരിൽ ഇതിനെക്കുറിച്ച് യാതോരു വിവരവും കണ്ടില്ല എന്നതാണ്. ഇതിനെക്കുറിച്ച് അടുത്ത എഴുതിൽ സൂചിപ്പിക്കാം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page