top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

34. ഒരു തീവണ്ടിപ്പാതയുടെ കഥ

1970ൽ ആണ് Alleppyയിലേക്ക് മലബാറിൽ നിന്നും താമസം മാറ്റിയത്. അതിന് മുൻപ് മലബാറിലെ ഒരു ഇങ്ഗ്ളിഷ് സ്കൂൾ ബോഡിങ്ങ് ഹോമിലായിരുന്നു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് താമസം.


ഈ സ്കൂളിൽ ഉള്ളപ്പോൾതന്നെ എന്തോ ഗുരുതരമായ ഗുണമേന്മാ തകർച്ച സംഭവിക്കുന്നുണ്ട് എന്ന ഒരു പ്രതീതി മനസ്സിൽ പടർന്നിരുന്നു. വ്യത്യസ്തമായതും ഗുണമേന്മയില്ലാത്തതുമായ ഇങ്ഗ്ളിഷ് സംസാരിക്കുന്ന പുതിയ പാതിരിമാർ സ്കൂളിൽ മുൻപുള്ളവർക്ക് പകരമായി വന്നുചേർന്നുകാണുന്നു. ഈ പുതിയ പാതിരിമാർക്ക് ഇങ്ഗ്ളിഷ് അറിയാമെങ്കിലും, അവർ മാനസികമായി മലയാളത്തിൽ ചിന്തിക്കുന്നവർ ആണ്. ഇങ്ഗ്ളിഷിൽ സാമാന്യമായി ദർശ്ശിച്ചിരുന്ന മാന്യമായ പെരുമാറ്റത്തിന് പകരം നീ, എടാ, എന്ത്ടാ തുടങ്ങിയ രീതിയിൽ വിദ്യാർത്ഥികളെ നിർവ്വചിക്കുന്ന ഒരു പുതിയ കൂട്ടർ. അവരുടെ സംസാരത്തിൽ പ്രാദേശിക ഭാഷയായ മലബാറിയുടെ സ്വാധീനം ഒട്ടും തന്നെയില്ല.


Alleppyയിലേക്കുള്ള യാത്രവളരെ ബദ്ധപ്പാടുള്ളതായിരുന്നു. Badagaraയിൽ നിന്നും രാത്രിയിൽ തീവണ്ടികയറിയാൽ, എറണാകുളത്തുള്ള Mattancherry Railway Terminusസ്സിലേക്ക് രാവിലെയാകുമ്പോഴേക്കും തീവണ്ടി നീങ്ങും. അവിടെ എത്തിയാൽ, തീവണ്ടി കുറേനേരം അവിടെ നിൽക്കും. തീവണ്ടിയുടെ എഞ്ചിൻ മുൻപിൽനിന്നും വേർപെടുത്തി പിന്നിലേക്ക് കൊണ്ടുപോയി തീവണ്ടിയുടെ പിന്നിൽ ചേർക്കും. പിന്നെ കുറച്ച് കഴിഞ്ഞ് തീവണ്ടി പിന്നോട്ട് നീങ്ങി നേരെ കിഴക്കോട്ട് നീങ്ങി കോട്ടയത്തേക്ക് പോകും. അവിടെനിന്നും വണ്ടി വലത്തോട്ട് തിരിഞ്ഞ് കിഴക്കോട്ട് നീങ്ങി കായംകുളത്ത് എത്തും. വീണ്ടും കലൽതീരത്ത്. അവിടെനിന്നും നേരെ Quilonണിലേക്കും അവിടുന്ന് Trivandrumത്തേക്കും നീങ്ങും.


Alleppyയിലേക്ക് പോകാൻ എറണാകുളത്ത് ഇറങ്ങി ബസ്സിൽ കയറിയാത്ര ചെയ്യേണം. Quilon, Trivandrum എന്നിവിടങ്ങളിൽ പിന്നീട് പഠിക്കുന്ന കാലത്ത്, Cochinനിലെ Mattancherry Railway Terminusസിൽ തീവണ്ടിയിൽ കാത്തിരുന്ന് മനംമടുത്ത്, കുറച്ചുകഴിഞ്ഞ് കോട്ടയം വഴി കായംകുളത്തിലൂടെ പോകേണം.


ആദ്യകാലങ്ങളിൽ തിരുവിതാംകൂറിന്റെ ഭൂപടം കണ്ടറിവില്ലാത്തത് കൊണ്ട് ഈ വിധ വളഞ്ഞവഴിയുടെ വൈലക്ഷണ്യത്തെക്കുറിച്ച് ബോധം ഇല്ലായിരുന്നു. എന്നാൽ ചിലപ്പൊഴൊക്കെ Quilonണിൽനിന്നും എറണാകുളത്തേക്ക് KSRTC ബസ്സിൽ വന്നപ്പോൾ, കൊട്ടയത്ത് പോകാതെ നേരെ യാത്രചെയ്തത് മനസ്സിൽ ചില ചിന്തകൾ വരുത്തി.


1970കളിൽ Alleppyയിൽ ചെന്നപ്പോൾ, താമസിച്ചിരുന്നത്, കടൽത്തീരത്തുനിന്നും വളരെ അകലത്തിൽ ആയിരുന്നില്ല. അന്ന് അവിടെ കടൽത്തീരത്ത് ഒരു കടൽപ്പാലം ഉണ്ടായിരുന്നു. കടൽപ്പാലം എന്നാൽ, കടലിലേക്ക് ഏതാണ്ട് അരകിലോമീറ്ററോളം ദൂരത്തിൽ നീണ്ടുകിടക്കുന്ന ഒരു പാലം ആണ്. തീവണ്ടിപ്പാതയിലെ റെയിലുകൾ പോലുള്ള സജ്ജീകരണങ്ങളും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇവ ചരക്ക് നിറച്ച ട്രോളികൾ ഉന്തിക്കൊണ്ടുപോകാനായിരുന്നു എന്ന് തോന്നുന്നു. ചരക്ക് കപ്പലുകളും, മറ്റ് വൻ കടൽവാഹനങ്ങളും ഈ കടൽപ്പാലത്തിന്റെ അങ്ങേയറ്റത്ത് അടുക്കും. അവിടെവച്ച് ചരക്കുകൾ കൈമാറ്റപ്പെടുകയോ, കയറ്റുമിറക്കും നടക്കുകയോ ചെയ്യും.


എന്നാൽ, 1970തുകളിൽ Alleppyയിൽ ചെന്നപ്പോൾ, ഈ കടൽപ്പാലം ഈവിധ ഉപയോഗങ്ങൾക്കായി ആരും ഉപയോഗിക്കുന്നതായി കണ്ടില്ല. ശ്രദ്ധക്കുറവ് കൊണ്ട് ആ കടൽപ്പാലം നിന്ന് ദ്രവിക്കുന്ന അവസ്ഥയായിരുന്നു. കടൽത്തീരത്തിലേക്ക് നീങ്ങുന്ന പല റോഡുകളുടെ വശങ്ങളിൽ അനവധി വൻ warehouseസുകൾ പോലുള്ള കെട്ടിടങ്ങൾ. അവയെല്ലാം അടഞ്ഞാണ് കിടക്കുന്നത്. എന്നുവച്ചാൽ, കൂറേ വർഷങ്ങൾക്ക് മുൻപ് വൻ വാണിജ്യ പ്രവർത്തനം നടന്ന ഇടമാണ് Alleppy എന്ന് വ്യക്തം. എന്നാൽ വ്യാവസായികമായും വാണിജ്യപരമായും Alleppy ഒരു Ghost town ആയ പ്രതീതി.


പിൻ കാലങ്ങളിൽ ആലോചിച്ചപ്പോൾ തോന്നിയകാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. വ്യക്തമായ തെളിവുകൾ യാതൊന്നും കൈയിൽ ഇല്ല. ബൃട്ടിഷ്-മലബാറിലെ തീവണ്ടി ഗതാഗതം Cochinവരെയുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. Cochin രാജ്യത്തിനുള്ളിൽ British-Cochin എന്ന ഒരു പ്രദേശം ഉണ്ടായിരുന്നു എന്ന് പല പഴയകാല ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തികണ്ടിട്ടുണ്ട്. തിരുവിതാംകൂർ രാജ്യത്തിൽ നിന്നും കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് കടലിലൂടെ വന്ന് British-Cochinലെ പ്രാദേശിക കച്ചവടക്കാർക്ക് വിൽക്കുമായിരുന്നു. അവിടെ യാതോരു വിധ നികുതിപിരിക്കുന്ന ഉദ്യോഗസ്ഥരും ഇല്ലാ എന്നുള്ളതാണ് ഈ കർഷകർക്ക് ഇങ്ങിനെ വരുവാനുള്ള താൽപ്പര്യം. തിരുവിതാംകൂറിൽ തൊട്ടതിനുംതൊടുന്നതിനും നികുതിയും കൈക്കൂലിയും നൽകേണം.


Calicutൽ നിന്നും തീവണ്ടിപ്പാത Shornur Junctionൽ എത്തിയാൽ, രണ്ടായിപ്പിരിഞ്ഞ്, ഒന്ന് നേരെ കോയമ്പത്തൂരിലൂടെ Madrasസിലേക്കും അതോടെ ബൃട്ടിഷ്-ഇന്ത്യുടെ മറ്റ് ഭാഗങ്ങളിലേക്കും നീങ്ങും.


1947ൽ ഇന്ത്യാരാജ്യം രൂപീകരിച്ച് തിരുവിതാംകൂറിനെ ഇന്ത്യയുടെ ഭാഗമാക്കിമാറ്റിയപ്പോൾത്തന്നെ, തിരുവിതാംകൂറിനെ മലബാറുമായി ബന്ധിപ്പിക്കുന്ന ഒരു തീവണ്ടിപ്പാത ഉടൻ നിർമ്മിക്കാനുള്ള വൻ പദ്ധതി അവിടുള്ള ചില വൻ പ്രസ്ഥാനങ്ങൾക്ക് താൽപ്പര്യം ഉണ്ടായിരുന്നിരിക്കാം. അതിൽ ഏറ്റവും ശക്തമായി അണിയറയിൽനിന്നും പ്രവർത്തിച്ചത് കീഴ് ജനത്തിന്റെ ക്രിസ്തീയ പ്രസ്ഥാനക്കാരാണ് എന്നാണ് തോന്നുന്നത്.


ഈ വിധം ഒരു തീവണ്ടിപ്പാത വന്നാൽ അവരുടെ അണികൾക്ക് വളരെ എളുപ്പത്തിൽ മലബാറിലേക്ക് കടക്കാൻ ആവും. എന്നാൽ അവരുടെ ജനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് കോട്ടയം, തിരുവല്ല, മല്ലശ്ശേരി, ചങ്ങാനാശ്ശേരി, കോഴഞ്ചേരി, തുടങ്ങിയ പ്രദേശങ്ങളിലാണ്. അങ്ങ് ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ പ്രദേശത്തിലെ തീവണ്ടിപ്പാത ഒന്ന് ചെറുതായി പാതതിരിച്ചുവിട്ടാൽ ഡെൽഹിയിൽ നിന്നും ഇത് ശ്രദ്ധിക്കപ്പെടില്ലതന്നെ.


കോട്ടയത്തിലൂടെ തീവണ്ടിപ്പാതവന്നാൽ കോട്ടയം വാണിജ്യപരമായും വ്യാവസായികമായും വിദ്യാഭ്യാസപരമായും മറ്റും മുന്നോട്ട് കുതിക്കും. അതോടെ Alleppyയുടെ കഥ കഴിയും. കാരണം, കോട്ടയം വാണിജ്യകേന്ദ്രമായി മാറും.


1970തുകളിൽ Alleppyയിൽ ചെന്നപ്പോൾ കണ്ടത്, വാണിജ്യപരമായും വ്യാവസായികമായും വിദ്യാഭ്യാസപരമായും കൊഴിഞ്ഞുകിടക്കുന്ന കുറച്ചുകാലങ്ങൾക്ക് മുൻപുവരെ പ്രതാപശാലിയായിരുന്ന Alleppyയെയാണ്. ചെറുപ്രായത്തിലുള്ള നിരീക്ഷണങ്ങളാണ്. എത്രമാത്രം ശരിയാണ് എന്ന് അറിയില്ല. എന്നാൽ അന്ന് Alleppyയിൽ ഒരു പൊതുവായുളള നിശ്ചലാവസ്ഥ സമൂഹത്തിൽ കണ്ടിരുന്നു എന്ന ഒരു തോന്നൽ. എന്നാൽ, പട്ടണത്തിൽനിന്നും ഏതാണ്ട് 7 കിലോമീറ്റർ ദൂരത്തുണ്ടായിരുന്ന കുഞ്ചാക്കോവിന്റെ ഉടമസ്ഥതയിൽ ഉള്ള Udaya Studio പ്രസിദ്ധമായിരുന്നു.


എന്തുകൊണ്ടാണ് Malabarറിനെ Trivandrumത്തോട് ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാത, Alleppyയിലൂടെ പോകാതെ, അങ്ങ് വളരെ ഉള്ളിലോട്ട് നീങ്ങി വൻ പർവ്വതനിരകളിലൂടെയും തുരങ്കങ്ങളിലൂടേയും നീങ്ങിയത് എന്ന ചോദ്യത്തിന് പണ്ട് കേട്ട ഉത്തരം, Alleppyയിലൂടെ തീവണ്ടിപ്പാത നീങ്ങിയാൽ, അനവധി പാലങ്ങൾ കെട്ടേണ്ടിവരും എന്നതായിരുന്നു. ഇതേ ന്യായമായിരിക്കാം ഈ പാത കോട്ടയത്തിലൂടെ തിരിച്ചുവിടാൻ ഉപയോഗിച്ചിട്ടുണ്ടാവുക. ഈ വാദഗതി തികച്ചും തെറ്റും ആകേണം എന്നില്ല. കോട്ടയത്തിലൂടെ റെയിൽപ്പാത തിരിച്ചുവിടാൻ ആഗ്രഹം ഉളളവർ ഈ വിവരം അറിയിക്കും. അതിന് താൽപ്പര്യമില്ലാത്തവർ ഈ വിവരം അറിയിക്കില്ല. അത്രതന്നെ.


കോട്ടയത്തിലൂടെ തീവണ്ടിപ്പാത തിരിച്ചുവിട്ടപ്പോൾ, യാത്രാ ദൂരം കായംകുളത്തിൽ നിന്നും Cochinലേക്ക് ഏതാണ്ട് 20% കൂടി. എന്നാൽ, Mangaloreറിൽനിന്നും Trivandrumത്തേക്കുള്ള ദൂരത്തിൽ ഇത് നിസ്സാരമായ ദൂരം മാത്രമേ കൂട്ടുള്ളു. എന്നിരുന്നാലും, യാത്രാ സമയം ഏതാണ്ട് ഒരുമണിക്കൂറിലധികം കൂടിയെന്നാണ് തോന്നുന്നത്.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം British-Indiaയിൽ നിന്നും വിരമിച്ചപ്പോൾ, തൊട്ടടുത്തുള്ള രാജ്യക്കാർ ബൃട്ടിഷ്-ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് കടന്നുവന്ന പാതകാൾ ആണ് സൂചിപ്പിക്കപ്പെട്ടത്.


ആളുകൾ സ്വന്തം കാര്യങ്ങളിൽ വ്യാപൃതമായിരിക്കുന്ന ഒരു പ്രദേശത്ത് പുറത്തുനിന്നും വരുന്ന ചെറിയ ഒരു കൂട്ടം ആളുകൾ വളരെ സംഘടിച്ചും, ഗൂഢമായും പ്രവർത്തിച്ചാൽ, ആ നാട്ടിൽ അവർക്ക് താൽപ്പര്യമുള്ള പലതും സ്ഥാപിക്കാൻ ആവും. ഇവരുടെ ചെയ്തികൾ പൊതുവായ നന്മക്കാണോ, അതോ തൽപ്പര കക്ഷികളായ ഒരു ചെറുകൂട്ടം ജനങ്ങളുടെ ഗുണത്തിനാണോ എന്നത്, ആ ചെറിയ കൂട്ടം ആളുകളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും.


ഇങ്ഗ്ളിഷ് ഭരണ പക്ഷവും ഈ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിച്ചത് വ്യക്തമായും പദ്ധതികൾ ഇട്ടുകൊണ്ടുതന്നെയാണ്. എന്നാൽ അവരുടെ ഓരോ ചെയ്തിയിലും വൻ പരോപകാരതാൽപ്പര്യവും നിസ്വാർത്ഥതയും അതുപോലുള്ള വൻ ഗുണമേന്മയുള്ള മനോഭാവങ്ങളും കാണാനാവും, അവ കാണാൻ താൽപ്പര്യമുള്ളവർക്ക്.


തിരുവിതാംകൂറിൽ പ്രവർത്തിച്ച ഇങ്ഗ്ളണ്ടിൽനിന്നും വന്ന ക്രിസ്ത്യൻ മിഷിനറിമാർക്കും ഇതേ പോലുള്ള താൽപ്പര്യങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ മലബാറിൽ സംഭവിച്ചത് എന്താണ് എന്ന് രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, ഇന്നുള്ള ഔപചാരിക ചരിത്രം എന്നത് വൻ കുരുട്ടുബുദ്ധിയോടുകൂടിയുള്ള സിദ്ധാന്തോപദശമാണ്. വാസ്തവികത ഒട്ടം തന്നെയില്ലതന്നെ.



ഇങ്ഗ്ളിഷ് ഭരണകാലത്ത് ബൃട്ടിഷ്-ഇന്ത്യയിലെ താൽപ്പര്യങ്ങൾ തന്നെയാണ് ഇങ്ഗ്ളിഷ് ഭരണം സംരക്ഷിച്ചത്. അല്ലാതെ പുറംനാട്ടുകാരുടേയും ബൃട്ടണിലെ വാണിജ്യപ്രസ്ഥാനങ്ങളുടേയും മറ്റും അല്ലതന്നെ.


ഇനി ഒരു കാര്യംകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഈ എഴുത്തുകാരൻ ചെറുപ്പകാലത്ത്, ഉദ്യോഗസ്ഥരിൽ രണ്ട് വ്യത്യസ്ത രൂപത്തിലുള്ളവരെ കണ്ടറിഞ്ഞിരുന്നു. ഒന്ന് ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിൽ നിന്നും വന്ന ഓഫിസർമാർ. അവർ തമ്മിൽ ഇങ്ഗ്ളിഷ് സംസാരിക്കും. ഔദ്യോഗികമായി യാതോരുവിധ തിരിമറികളും അനുവദിക്കില്ല. ഇക്കൂട്ടർ വ്യക്തിപരമായി സ്വതസിദ്ധമായി സത്യസന്ധർ ആണ് എന്നൊന്നും പറയാൻ ആവില്ല. എന്നാൽ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ ഇങ്ഗ്ളിഷ് ഉള്ളതുകൊണ്ട് അവരുടെ പ്രവർത്തനത്തിൽ വിട്ടുവീഴ്ചകൾ അവരാർക്കും ചെയ്യാനാവില്ല. കാരണം, അങ്ങിനെ ആരെങ്കിലും ചെയ്താൽ, മറ്റുള്ളവർ അതിനോട് മാന്യമായിത്തന്നെ പ്രതികരിക്കും.


അതേ സമയം മലയാളത്തിൽ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുയും ചെയ്യുന്ന ഓഫിസർമാർ തിരുവിതാംകൂറിൽ അന്ന് കണ്ടിരുന്നു. അവർക്ക് ഔദ്യോകിമായി എന്ത് തിരിമറിചെയ്യുന്നതിനും പ്രശ്നമില്ല. എന്നാൽ അവർ വ്യക്തിപരമായി കള്ളന്മാരോ മോശക്കാരോ ഒന്നും തന്നെയല്ല. പലരും വൻ പരോപകാരികളും മറ്റുമാണ്. ഔദ്യോഗികമായി അങ്ങോട്ടും ഇങ്ങോട്ടു സഹായിക്കും വിട്ടുവീഴ്ചകൾ ചെയ്യും. സാർ, സാർ, എന്ന പദം ആണ് അവരിലെ ആശയവിനിമയത്തിന് മിനുസം കൂട്ടുന്നത്. ഒരു ഉപകാരം മറ്റൊരു ഉദ്യോഗസ്ഥന് ചെയ്തുകൊടുത്ത്, അവരിൽ ഒരു ഉപകാരസ്മരണ സൃഷ്ടിക്കും. അത് ആവശ്യം വരുമ്പോൾ തിരിച്ച് ചോദിക്കും.


ഇന്ത്യാ രാജ്യം ആരംഭിച്ചപ്പോൾ, ഇങ്ങിനെ രണ്ടാമതായി സൂചിപ്പിച്ച ഉദ്യോസ്ഥപ്രസ്ഥാനമാണ് ഡെൽഹിയിലും മറ്റുംനിറഞ്ഞുതുടങ്ങിയത്. നിർണ്ണായകമായ സ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടാൽ അവർ എന്ത് കാര്യത്തിലും വിട്ടുവീഴ്ചയും തിരുത്തലും തിരിമറിയും ചെയ്യും. എന്നാൽ അവർ വ്യക്തിപരമായി, അവർ ബഹുമാനിക്കുന്നവരോട് വൻ സത്യസന്ധതയും കൂറും വാത്സല്യവും സ്നേഹവും കാണിക്കുന്ന നല്ലവരും ആയിരിക്കും.


ഇക്കൂട്ടരോടും, കൃത്യമായ നിർണ്ണായകമായ സ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടാൽ, അവർ തീവണ്ടിപ്പാതയിൽ ചെറിയ ഒരു തിരുത്തൽ നടത്തും എന്നുള്ളത് വാസ്തവം തന്നെയാവാം എന്ന് തോന്നുന്നു.


ഈ തീവണ്ടിപ്പാതയുടെ കാര്യം പറഞ്ഞത് ഒരു കാര്യം സൂചിപ്പിക്കാൻ വേണ്ടിമാത്രമാണ്. മലബാറിനെ തിരുവിതാംകൂറിനോടു ചേർക്കാൻ ഇതുപോലുള്ള പല പദ്ധതികളും നടന്നിട്ടുണ്ടാവാം എന്നത്.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page