top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം

തിരുവിതാംകൂറിൽ കീഴ്ജനത്തെ സംഘടിപ്പിച്ച് ഒരു ക്രിസ്ത്യൻ മതവിഭാഗത്തെ London Missionary Societyയും അതുപോലുള്ള മറ്റ് ചില മിഷിനറി സംഘങ്ങളും സൃഷ്ടിച്ചു എന്ന് പൊതുവായി പറയാമെങ്കിലും, കുറച്ചുകൂടി കൃത്യതയോടുകൂടി പറയേണ്ടിയിരിക്കുന്നു.


കീഴ്ജനങ്ങളിൽ ഏറ്റവും ഉയരത്തിൽ ഉള്ള ഈഴവർ മുതൽ അങ്ങ് താഴെയുള്ള പറിയൻ, പുലയൻ വരേയുള്ളവരും, ഈ സാമൂഹിക ഉച്ചനീചത്വത്തിൽ നിന്നും വിട്ടുനിന്ന കാണിക്കാർമാരും, മലഅരയന്മാരും അതുപോലുള്ള കാനനവാസികളായ സ്വന്തം നിലയിൽ ഔന്നിത്യം അവകാശപ്പെടുന്നവരും ഈ ക്രിസ്ത്യൻ മതവിഭാഗത്തിൽ അംഗങ്ങളായി ഒത്തുചേർന്നിരുന്നു എന്ന് തോന്നുന്നു. തുടക്കത്തിൽ ഈ കൂട്ടരിൽ തമ്മിൽത്തമ്മിൽ അറപ്പും വിദ്വേഷവും മറ്റും ഉണ്ടായിരുന്നുവെങ്കിലും, ബൃട്ടണിൽനിന്നുംവന്ന മിഷിനറി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഇത് കാലക്രമേണെ മാഞ്ഞുപോകുകയും, ഇവരെല്ലാം പൊതുവിവരത്തിന്റേയും വിജ്ഞാനത്തിന്റെ കാര്യത്തിലും, സാംസ്ക്കാരികമായും വളർന്നുവന്നു.


എന്നാൽ സാമൂഹിക ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതായതിനാൽ, സമൂഹത്തിൽ സ്വതസിദ്ധമായി ഉണ്ടായിരുന്ന ആശയവിനിമയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് പകരം, ഇവരും ഒരു പുതിയ പ്രസ്ഥാനമായി മാറി, സാമൂഹിക ആശയവിനിമയത്തിലെ സർങ്കീർണ്ണത കുറച്ചുകൂടി രൂക്ഷമാക്കിയെന്നു പറയാമെന്ന് തോന്നുന്നു.


എന്നുവച്ചാൽ, സമൂഹത്തിൽ അവരുടേതായ സ്വാർത്ഥ താൽപ്പര്യങ്ങളും നേതൃത്വങ്ങളും ഉള്ള ഒരു പുതിയ ജനക്കൂട്ടം. ഇവരുടെ സാമൂഹിക വളർച്ച മറ്റുള്ളവർക്ക് പ്രശ്നവും വെപ്രാളവും വിരക്തിയും ആണ് ഉണ്ടാക്കുക എന്ന് പ്രത്യേകമായി പറയേണ്ടതില്ല.


മാത്രവുമല്ല, മുകളിൽ പരാമർശിച്ച വിവിധ കീഴ്ജനക്കൂട്ടങ്ങളിലേയും മറ്റ് ആൾക്കൂട്ടങ്ങളിലേയും, പുതിയ മതത്തിൽ ചേരാത്തവർ, അവർ പാരമ്പര്യമായി അനുഭവിച്ചുകൊണ്ടിരുന്ന അടിച്ചമർത്തലുകളിൽ തുടർന്നും ജീവിച്ചു. ഇവർക്ക് അവരുടേതന്നെ ബന്ധുജനങ്ങൾ പുതിയ മതത്തിൽ വൻ സംഘടാന ശക്തിയിലും സാംസ്ക്കാരികമായും വളരുന്നത് കാണുമ്പോൾ തീർച്ചയായും വിരോധവും വ്യാകുലതയും മാനസികമായി അനുഭവമാകും എന്നതും വാസ്തവംതന്നെ.


ഈ ക്രിസ്ത്യൻ മതവിഭാഗത്തിൽ ഈഴവർ മുതൽ താഴോട്ടുള്ള കീഴ്ജനങ്ങൾ മാത്രം അല്ല ഉണ്ടായിരുന്നത്. മറിച്ച്, നായർ, നമ്പൂതിരി സ്ത്രീകളും അവരുടെ സന്തതികളും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു. നായർ സ്ത്രീകളും നമ്പൂതിരി സ്ത്രീകളും ഏതെങ്കിലും കാരണത്താൽ സാമൂഹികമായി ഭ്രഷ്ട് ലഭിച്ചാൽ ഉടനെതന്നെ ഈ പുതിയ ക്രിസ്ത്യൻ മിഷിൻ പ്രസ്ഥാനത്തിൽ അഭയം തേടുമായിരുന്നു. ഇവർ ഈ മതത്തിലേക്ക് ചേരും.


അതു പോലെതന്നെ, പുലയർ പോലുള്ള കീഴ് ജാതിക്കാർ പലവിധത്തിൽ നായർ, നമ്പൂതിരി സ്ത്രീകളെ കൈവശപ്പെടുത്തുന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.


അങ്ങിനെ നോക്കുമ്പോൾ, ഈ ക്രിസ്ത്യൻ മതവിഭാഗം ഒരു സങ്കര-രക്ത പൈതൃകമുള്ള ഒരു ജനവിഭാഗം തന്നെയായിരുന്നു.


ഈ ക്രിസ്ത്യൻ വിഭാഗം കാത്തലിക്ക് ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ള ഒരു ഗ്രൂപ്പ് ആണ് എന്ന് മനസ്സിലാക്കുന്നു. എന്നാൽ ഈ ക്രിസ്ത്യൻ വിഭാഗത്തെ വ്യക്തമായ ഒരു വ്യത്യസ്ത ഗ്രൂപ്പായി ചരിത്രപരമായി കാണുന്നതരത്തിലുള്ള രേഖകൾ ഏതെങ്കിലും വെബ് പേജുകളിൽ ഉണ്ടോ എന്ന് അറിയില്ല.


മാത്രവുമല്ല, The REV. SAMUEL MATEER, F.L.S., Rev. Henry Baker പോലുള്ളവരും, London Missionary Society, CMS പോലുള്ള പ്രസ്ഥാനങ്ങളും ചെയ്ത വ്യക്തമായ സാമൂഹിക പരിവർത്തന പരിപാടികളും മറ്റും, വായിച്ചാൽ വ്യക്തമായി മനസ്സിലാകുന്നതരത്തിൽ ഏതെങ്കിലും ക്രിസ്ത്യൻ പ്രസ്ഥാനങ്ങൾ ഓൺലൈനായോ, അല്ലാതെയോ എഴുതിവച്ചിട്ടുണ്ടോ എന്നും അറിയില്ല. പലയിടത്തും St. Thomas, Syrian Christians, Roman Catholics തുടങ്ങിയവയെല്ലാമുമായും കൂട്ടിക്കുഴച്ചാണ് ചരിത്രങ്ങൾ എഴുതിക്കാണുന്നത്. തിരുവിതാംകൂറുമായി ബന്ധപ്പെട്ട ചില ക്രിസ്ത്യൻ പ്രസ്ഥാനങ്ങളുടെ വെബ് പേജുകൾ നോക്കിയപ്പോൾ, പല വിഡ്ഢിത്തങ്ങളും എഴുതിക്കാണുന്നു.


സത്യമായ ചരിത്രം രേഖപ്പെടുത്താൻ ഒരു വൈമനസ്യം ഉണ്ട് എന്ന് വ്യക്തം.


തിരുവിതാംകൂറിലെ കീഴ്ജനങ്ങൾ ക്രിസ്ത്യൻ മതത്തിലേക്ക് മാറി, മലബാറിലെ കാടുകളിലേക്ക് കടന്നവരുടെ പള്ളി Syro Malabar Church ആണ് എന്ന് തോന്നുന്നു. വ്യക്തമായി അറിയില്ല. കാരണം ഈ വിധം ഉള്ള ചരിത്രം യാതോരു പളളിയും രേഖപ്പെടുത്തിക്കാണുന്നില്ല എന്നാണ് തോന്നുന്നത്.


മലബാറിലെ കാടുകളിലേക്ക് കീഴ്ജന ക്രിസ്ത്യാനികൾ കടന്നുവന്നതിന്റെ വ്യക്തമായ വിവരങ്ങൾ ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ. മാത്രവുമല്ല, ഇന്ന് ഓൺലൈനായി തിരഞ്ഞാൽ ഈ വിധ വിവരങ്ങൾ ലഭിക്കുമോ എന്നും അറിയില്ല. വിക്കീപീടിയിൽ ഈ വിധ വിവരങ്ങൾ വളരെ ശ്രദ്ധയോടുകൂടി മറച്ചുവെച്ചാണ് എഴുതപ്പെട്ടുകണ്ടത്. വിക്കീപീടിയയുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിരിക്കുന്നു. അത് പിന്നീടാവാം.


മലബാർ കാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചത് ഏത് വർഷമാണ് എന്ന് അറിയില്ല. ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം നടക്കുന്ന അവസരത്തിൽ ഇത് തുടങ്ങിയിട്ടുണ്ടാവാം. പ്രത്യേകിച്ചും, രണ്ടാം ലോക മഹായുദ്ധ വേളയിൽ, മലബാർ ജില്ലയിൽ കാര്യക്ഷമമായ സർക്കാർ നിയന്ത്രണങ്ങൾക്ക് പാളിച്ച വന്നിട്ടുണ്ടാവാം. കാരണം, അന്ന് പല പ്രാദേശിക ധനികരായ കച്ചവടക്കാരും മറ്റും പൂഴ്ത്തിവെപ്പിലൂടെയും മറ്റും വൻ ലാഭം കൊയ്തിരുന്നു എന്ന വിവരം CPS പറഞ്ഞതോർക്കുന്നു. ഇങ്ഗ്ളിഷ് ഭരണത്തിന് ഇതിനെ തടയാൻ അന്ന് ആയില്ല. മാത്രവുമല്ല, ഈ രീതിയിൽ പൂഴ്ത്തിവെപ്പും മറ്റും ചെയ്തവരിൽ പലരും ഗാന്ധി അനുയായികളും കോൺഗ്രസ്സുകാരും ആയിരുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


എന്നാൽ മലബാറിലെ വനങ്ങളിലേക്ക് തിരുവിതാംകൂറിൽ നിന്നും ആളുകൾ വൻ കൂട്ടമായി കയറിവന്നുതുടങ്ങിയത് മലബാറിനെ തിരുവിതാംകൂറിനോട് ചേർത്ത് കേരളം രൂപീകൃതമായപ്പോൾ ആണ് എന്ന് തോന്നുന്നു.


ഈ എഴുത്തുകാരന് നേരിട്ട് ഈ വിധ സംഭവങ്ങളെക്കുറിച്ചു അറിഞ്ഞ ഓർമ്മ ഏതാണ്ട് 1966കളോടുകൂടിയാണ് എന്ന് തോന്നുന്നു. സ്വന്തം വീട്ടിൽ വളരെ കുറച്ചുകാലം മാത്രമേ അന്ന് താമസിച്ചിരുന്നുള്ളു. അതിനാൽ തന്നെ അന്ന് അവിടേനിന്നും ഉള്ള ഓർമ്മകൾ വളരെ കുറച്ചുമാത്രമേയുള്ളു.


ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം അച്ചായൻ എന്ന ഒരു പ്രയോഗം തിരുവിതാംകൂറിൽ ഉണ്ട് എന്നതാണ്. അത് സിറിയൻ ക്രിസ്ത്യനികളേയും, അതേപോലെ തന്നെ St. Thomasന്റെ പാരമ്പര്യത്തിൽ ഉള്ള, പൈതൃകത്തിൽ ആഡ്ഢ്യത്തം ഉണ്ട് എന്ന് അവകാശപ്പെടുന്ന, പല വിധ Protestant Christiansസും ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ് എന്ന് തോന്നുന്നു. അതിനാൽ തന്നെ ഈ ക്രിസ്ത്യൻ ജനത്തിനെ അച്ചായന്മാർ എന്നും അറിയപ്പെടുന്നുണ്ട്.


അതേ സമയം കീഴ്ജനത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് മാറിയ ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന തത്തുല്ല്യമായ പദപ്രയോഗം ചേട്ടൻ, ചേട്ടായി തുടങ്ങിയ പദങ്ങൾ ആണ് എന്ന് തോന്നുന്നു. ഇതിനാൽ തന്നെ ഈ കൂട്ടരെ ചേട്ടന്മാർ എന്ന് മലബാറിൽ ചിലയിടത്തിലെങ്കിലും അറിയപ്പെടുന്നുണ്ട് എന്നും തോന്നുന്നു.


1966കളിൽ വീട്ടിൽ വരുന്നവർ ഇടക്കിടക്ക് മലയിലെ ചേട്ടന്മാരെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ഇക്കൂട്ടർക്ക് കള്ളത്തോക്ക് ഉണ്ട് എന്നും അവർ കരിങ്കുരങ്ങ്, മള്ളൻപന്നി, കാട്ടുപന്നി, മാൻ എന്നിവയെ യഥേഷ്ടം വേട്ടയാടുന്നു എന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. ഒരിക്കൽ ഒരു ചേട്ടൻ വെടിവെച്ചു കൊന്ന ഒരു കരങ്ങന്റെ ശരീരം ഇറച്ചിയായി ഭക്ഷിക്കാനായി വിൽപ്പനയ്ക്ക് കൊണ്ടുവന്ന ഓർമ്മയും ഉണ്ട്.


മൃഗങ്ങളെ വേട്ടയാടുന്നത് ഒരു വൻ കുറ്റമാണ് എന്നൊന്നും മലബാറിലെ പൊതുജനത്തിന് കാര്യമായി അറിവുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. മാത്രവുമല്ല, മലബാറിലെ പ്രാദേശിക ജനത്തിലെ പൊതുജനങ്ങളിൽപെട്ടവർക്ക് തോക്ക് ഉണ്ടാക്കാനോ, വെടിമരുന്നു ഉപയോഗിക്കാനോ അറിയുമായിരുന്നു എന്നും തോന്നുന്നില്ല. അന്ന് കരിങ്കുരങ്ങ് രസായനം എന്ന ഔഷധംതന്നെ വളരെ പരസ്യമായി പത്രമാസികകളിൽ പരസ്യപ്പെടുത്തുകയും അവ വൻ വിലക്ക് വിപണനം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു എന്നും ഒരു ഓർമ്മ.

മറ്റൊരു ഓർമ്മ 1980തിന് ചുറ്റുപാടിൽ ആയിരുന്നു എന്ന് തോന്നുന്നു. കോളെജ് അവധിക്ക് തിരുവിതാംകൂറിൽ നിന്നും ദേവർകോവിൽലിലേക്ക് വന്നപ്പോഴാണ്. ഏതോ വസ്തുആധാര സംബന്ധമായ കാര്യം CPSനോട് ചോദിക്കാനായി ഒരു ചേട്ടൻ വന്നു. നല്ല വെളുപ്പ് നിറം ഉള്ള ഒരു വ്യക്തി. പുതിയ വീടുവെക്കുന്നതുമായി ബന്ധപ്പെട്ട് CPS മരത്തടിയുടെ വിലയെക്കുറിച്ച് സംസാരിച്ച അവസരത്തിൽ ഈ വന്ന വ്യക്തി ഈ വിധം പറഞ്ഞു: 'എന്റെ ചെറുപ്പകാലത്ത് ഞങ്ങൾ കാട്ടില്ലെ വൃക്ഷങ്ങളെ കൂട്ടത്തോടെ കത്തിക്കുമായിരുന്നു. അന്ന് കത്തിച്ച വൃക്ഷങ്ങളിൽ ഒന്ന് മാത്രം മതി ഇന്ന് പതിനായിരക്കണക്കിന് രൂപ നേടാൻ.'


ഈ വന്ന ആൾക്ക് അന്ന് ഏതാണ്ട് 25 - 30 വയസ്സ് ഉണ്ടാകും. സംസാരത്തിൽ നിന്നും വ്യക്തമായത്, ഈ ആളുടെ പിതാവും മാതാവും ഈ വനത്തിൽ വന്നത് ഏതാണ്ട് 1960കളിൽ ആണ് എന്നാണ്. കാട് കത്തിച്ചും, വെട്ടിനിരപ്പാക്കിയും ഭൂമിയെ വെടിപ്പാക്കി.


അതിന് ശേഷം വൻ അധ്വാനം ചെയ്തുകൊണ്ട് വെടിപ്പാക്കിയെടുത്ത ഭൂമിയെ കൃഷിയോഗ്യമാക്കി. തെങ്ങ്, കൌങ്ങ് (കമുക്), റബർ തുടങ്ങിയ വൃക്ഷങ്ങളുടെ തൈയ്കൾ നട്ടുപിടിപ്പിച്ച്, പകലന്തിയോളം കിണറിൽനിന്നും വെള്ളം കോരിയും തൊട്ടടുത്തുള്ള വെള്ളച്ചാലുകളിൽ നിന്നും വെള്ളം എടുത്തും, കുടങ്ങളിൽ നിറച്ച് ഈ വിധം നട്ടുപിടിപ്പിച്ച തൈകൾക്ക് നിത്യവും നനവും ശ്രദ്ധയും നൽകി.


വൻ അദ്ധ്വാനമുള്ള പണിയാണ്. എന്നാൽ ഈ വിധം കാടുകളിലേക്ക് വന്ന ഈ ആളുകൾക്ക് പൈതൃകമായി ഇവയൊന്നും പുത്തരിയല്ലതന്നെ. നൂറ്റാണ്ടുകളായി തിരുവിതാംകൂറിലെ ഭൂജന്മകിളുടെ പാടപ്പറമ്പുകളിലും മറ്റും പൊള്ളുന്നവെയിലത്ത് യാതോരു കൂലിയും ലഭിക്കാതെ പണിയെടുത്ത് അനുഭവമുള്ളവരുടെ രക്തവും ഈ കൂട്ടരിൽ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ പതാകയുയർത്താൻ നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നവരാണ് ഇവർ. എന്നാൽ ഈ ചരിത്രവിവരം മാത്രം ഈ കൂട്ടരുടെ മനസ്സിൽ തറച്ചുനിന്നില്ല എന്നത് ആശ്ചര്യകരമായിത്തോന്നാം.


 

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page