top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

36. കയറൂരിവിട്ടാൽ

London Missionary Society ദക്ഷിണാഫ്രിക്കയിൽ ചെയ്ത കാര്യം നേരത്തെ സൂചിപ്പിച്ചതാണ്. അവിടുണ്ടായിരുന്ന Griquas എന്ന പ്രാദേശിക ഗോത്രവർഗ്ഗക്കാരെ ക്രിസ്തീയരാക്കുകയും അവർക്ക് വൻ വിവരങ്ങളും വ്യക്തമായ സാമൂഹികമായ അടുക്കുംചിട്ടയും, തോക്കും വെടിമരുന്നും ഉപയോഗിക്കാനുള്ള നൈപുണ്യവും മറ്റും നൽകിയപ്പോൾ അവർ മറ്റ് പ്രാദേശികരേക്കാൾ മെച്ചപ്പെട്ട കഴിവുകൾ പ്രദർശിപ്പിച്ചു. ഇത് മറ്റ് പ്രാദേശിക ഗോത്രവർഗ്ഗക്കാർക്കും അവിടുള്ള വനങ്ങളിലെ വന്യമൃഗങ്ങൾക്കും വൻ ആപത്ത് തന്നെ വരുത്തിയെന്ന് പറയാം എന്ന് തോന്നുന്നു.


എന്നാൽ London Missionary Societyയും മറ്റും തിരുവിതാംകൂറിൽ കീഴ്ജനങ്ങളെ, ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന കാലത്തോളം, കയറൂരിവിട്ടിരുന്നില്ല എന്ന് തോന്നുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും പിൻവാങ്ങിയതോടുകൂടി, ഉപദ്വീപിൽ മൊത്തമായും കാര്യങ്ങളുടെ ദിശയും മറ്റും മാറിമറിഞ്ഞു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇങ്ഗ്ളിഷ് പ്രസ്ഥാനം നിലനിർത്തിയിരുന്ന ഉന്നത മൂല്യങ്ങൾ എല്ലാം തന്നെ പുല്ലുവിലയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ബൃട്ടിഷ് - ഇന്ത്യയിൽ സംജാതമായത്. തിരുവിതാംകൂർ പോലുള്ള സ്വതന്ത്രരാജ്യങ്ങളിൽ പണ്ടുമുതലേ കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിൽ ആയിരുന്നു കാര്യങ്ങൾ.


ഒരു വനത്തിലെ പല കൂട്ടം മൃഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിക്കൊണ്ടും തമ്മിൽ മത്സരിച്ചും ജീവിക്കുന്ന അവസരത്തിൽ അവയിൽ ഒരു പക്ഷത്തിന് ആധുനിക ആയുധസൌകര്യങ്ങൾ നൽകിയാൽ, അന്നുവരെ അവിടെ നിലനിന്നിരുന്ന സന്തുലിതാവസ്ഥയ്ക്ക് ക്ഷതം സംഭവിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. ഉദാഹരണത്തിന്, എലികൾക്ക് സൂക്ഷ്മ രൂപത്തിലുള്ള തോക്കുകളും വെടിമരുന്ന് പ്രയോഗങ്ങളും അവ ഉപയോഗിക്കാനുള്ള നൈപുണ്യവും എത്തിച്ചുകൊടുത്താൽ പൂച്ചകളുടേയും മറ്റ് പല മൃഗങ്ങളുടേയും കാര്യം കഴിഞ്ഞതുതന്നെ.


മലബാർ വനങ്ങളിലേക്ക് നീങ്ങിയ ക്രിസ്തീയർ വലവിധ മനുഷ്യവർഗ്ഗങ്ങളുടേയും രക്തബന്ധപാത പേറുന്നവർ ആവാം. അവർ സംസാരിക്കുന്ന ഭാഷ ഉച്ചനീചത്വ കോഡുകൾ ഉള്ളവയും അതിനാൽത്തന്നെ മൃഗീയവും ആവാം. എന്നിരുന്നാലും, വ്യക്തമായ ആദ്ധ്യാത്മിക നേതൃത്വവും, പുരോഹിതന്മാരും അതുമല്ലെങ്കിൽ സുവിശേഷപ്രവർത്തകരും, പലവിധത്തിലുള്ള കൂട്ടപ്രാർത്ഥനകളും കൂട്ടപ്പാട്ടും, പൊതുവായുള്ള ആരാധനാലയങ്ങളും, തമ്മിൽത്തമ്മിൽ ഉളവായേക്കാവുന്ന പലവിധത്തിലുള്ള ഗുപ്തമായതോ അതുമല്ലെങ്കിൽ തുറന്നുതന്നെയുള്ളതോ ആയ വഞ്ചനാപരമായതോ, പിന്നിൽനിന്നും കുത്തുന്നതരത്തിലുള്ളതോ മറ്റോ ആയ പ്രവർത്തനങ്ങളെ കടഞ്ഞാണിടാൻ ഉതകുന്ന ആദ്ധ്യാത്മിക താക്കീതുകളും പാപവിചാരങ്ങളും സദാചാര സിദ്ധാന്തങ്ങളും നിലനിർത്തിക്കൊണ്ട് കൂട്ടത്തോടെ മുന്നേറുമ്പോൾ, ഫ്യൂഡൽ ഭാഷാ കോഡുകൾ സൃഷ്ടിക്കാവുന്ന സാമൂഹികമായ കീറലുകളും ചീന്തലുകളും പൊട്ടലുകളും ഒരു വൻ പരിധിവരെ അപ്രത്യക്ഷമാവുകയോ പരിമിതപ്പെടുകയോ ചെയ്യപ്പെടും.


ഉഗ്രവിഷ ജീവികളും മാംസദാഹികളായ വന്യമൃഗങ്ങളും മറ്റ് പലവിധ വൻ ആപത്തുകളും മറ്റും നിറഞ്ഞുനിൽക്കുന്ന കൊടുംവനങ്ങളിലൂടെ വിറങ്ങലിച്ചുപോയ പുരുഷന്മാരും അവരുടെ സ്ത്രീകളും കുട്ടികളും അടിവച്ചിടിവച്ചു നീങ്ങുന്നത് മനസ്സിൽ കാണാനാവുന്നുണ്ട്. ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ തിരുവിതാകൂറിലെ കൊടുംവനങ്ങൾ നിറഞ്ഞുനിൽക്കുന്ന മലകളിൽ രണ്ട് ദിവസം പെട്ടുപോയ ഓർമ്മ ഇന്നും മനസ്സിൽ വളരെ വ്യക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ അന്ന് ആ പ്രദേശത്ത് വന്യ മൃഗങ്ങളുടെ ശതമാനം വളരെ കുറഞ്ഞുപോയിരുന്നു. അങ്ങിനെയല്ലായിരുന്നു കുടിയേറാനായി മുന്നോട്ടു നീങ്ങിയ ക്രീസ്തീയർ കണ്ട മലബാർ കാടുകളുടെ കാര്യം.


ഈ കൂട്ടർ നിരായുധരായല്ലാ കാടുകളിലേക്ക് കയറിയത് എന്ന് ഊഹിക്കാം. കാരണം, ഇവർക്ക് തോക്കുകളും വെടിമരുന്നും കൈവശം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പോരാത്തതിന്, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും മൺവെട്ടികളും മറ്റും കൈയിൽ കണ്ടേക്കാം.


ഇക്കൂട്ടരുടെ വിഷമങ്ങൾ ഒരുവശത്ത്. മറുവശത്ത്, കാലാകാലങ്ങളായി പലവിധ സന്തുലിതാവസ്ഥയിലും തമ്മിൽമ്മിൽ നിത്യവും കണ്ടും കൊണ്ടും ആ കാടുകളിൽ ജീവിച്ചിരുന്ന അവിടുള്ള പ്രാദേശികരായ വനവാസികളും കാട്ടുമൃഗങ്ങളും. ഇവരുടെ ഇടയിലേക്ക് വൻ ആയുധ തയ്യാറെടുപ്പുള്ളതും, വളരെ വ്യക്തമായ നേതൃത്വനിരയുള്ളതുമായ ഒരു ആൾക്കൂട്ടമാണ് കയറിവരുന്നത്. ഈ വരുന്നവർ വൻ സാംസ്ക്കാരിക മൂല്യങ്ങളും അനുകമ്പയും മറ്റും ഉള്ളവർ ആവൻ സാധ്യത കുറവാണ്. ഒച്ചപ്പാടുകളും അസഭ്യവചനങ്ങളും ഒരു പരിധിവരെ മാത്രമേ ആദ്ധ്യാത്മിക നേതൃത്വത്തിന് തടയാൻ ആവുള്ളു.


ഈ വിധം കുടിയേറിയ ചേട്ടൻ-ക്രിസ്ത്യാനികളിലെ ചില വ്യക്തികൾ ചിന്താശൂന്യമായും അശ്രദ്ധമാനസികാവസ്ഥയിലും മറ്റും ചിലപ്പോളെല്ലാം പറഞ്ഞുകേട്ട ചില വിവരങ്ങളിൽ നിന്നും ഈ കുടിയേറ്റക്കാരുടെ ചില പ്രവർത്തനങ്ങളെക്കുറിച്ച് ചില മങ്ങിയ വിവരങ്ങൾ മനസ്സിൽ വന്നിരുന്നു.


ഒരിക്കൽ ഒരു കൂട്ടം ഈ വിധ ക്രിസ്താനികളുടെ കൂട്ടത്തിൽ ഇരിക്കുന്ന അവസരത്തിൽ ഒരു പ്രായമുള്ള ആൾ ചില കാര്യങ്ങൾ പറഞ്ഞു. ഈ പറഞ്ഞ കാര്യങ്ങൾ യഥാർത്ഥത്തിൽ ആ ആൾക്കൂട്ടത്തിന് പുറത്തുള്ള ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ വച്ച് വെളിപ്പെടുത്താൻ പാടില്ലാത്തവയായിരുന്നു. കേട്ട ആ നിമിഷം തന്നെ മറ്റുള്ളവർ ഈ വിധമായുള്ള ഒരു സൂചന ആ ആൾക്ക് നൽകിയെന്നൊരു തോന്നൽ. ഈ വ്യക്തിയോട് പിന്നീടൊരിക്കൽ അന്ന് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അങ്ങിനെയൊരു കാര്യം പറഞ്ഞിട്ടേയില്ലാ എന്ന് ആ ആൾ പറഞ്ഞു.


തോക്ക് കൈയിലുള്ള ഈ കൂട്ടരുടെ മുന്നിൽപ്പെടുന്ന ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ കാര്യം വളരെ കഷ്ടമായിരുന്നു. ഇങ്ഗ്ളിഷ് ഭരണം ഉപദ്വീപിൽ നിന്നും പോയപ്പോൾ ഈ മൃഗങ്ങൾക്ക് യാതോരു സംരക്ഷണവും ഇല്ലായെന്ന അവസ്ഥയാണ് വന്നത്.


കരിങ്കുരങ്ങുകൾ മാത്രമല്ല, മറിച്ച് എല്ലാവിധ കുരങ്ങളും കറിപാത്രങ്ങളിലേക്ക് നീങ്ങി. മുള്ളൻപന്നി, മാൻ, കാട്ടുപോത്ത്, തുടങ്ങിയവയും ഈ വിധം അപ്രത്യക്ഷമായിട്ടുണ്ടാവാം. കാട്ടുപന്നികളെ (Wild boarറുകളെ) വെടിവെച്ചുമാത്രമല്ല, മറിച്ച് വെടിമരുന്ന് പൊട്ടുന്ന രീതിയിൽ കപ്പയിലും മറ്റ് ഭക്ഷ്യയോഗ്യമായ വസ്തുക്കളിലും ഒളിപ്പിച്ചുവച്ചും കൊല്ലുമായിരുന്നു. വെടിമരുന്ന് പൊട്ടിത്തെറിക്കുമ്പോൾ കാട്ടുപന്നിയുടെ വായയും പല്ലും മറ്റും ചിന്നിച്ചിതറുമായിരുന്നു പോലും. കാട്ടുപന്നികൾ ഭർത്താവ് - ഭാര്യ, കുട്ടികൾ എന്നരീതിയിൽ കുടുംബസമേതം തന്നെ ഒത്തൊരുമിച്ച് ജീവിക്കുന്ന വ്യക്തികൾ ആണ് എന്ന് തോന്നുന്നു.


കുടിയേറ്റക്കാർക്ക് കാട്ടാനകളേയും നരി (പുലി) തുടങ്ങിയ മൃഗങ്ങളേയും ഭയപ്പെടേണ്ടതുണ്ടായിരുന്നു. വൻ കള്ളക്കുഴികൾ കുഴിച്ചുവച്ച് അവയുടെ മേൽ ഇളനീരും തേങ്ങയും മറ്റും ഒരുക്കിവച്ച്, ആനകളെ ആ വൻ കുഴികളിൽ വീഴ്ത്തി, ദിവസങ്ങളോളം പട്ടിണിക്കും ദാഹത്തിലും ഇട്ട് കൊല്ലുമായിരുന്നു എന്നും കേട്ടതായി ഓർക്കുന്നു. ഈ വിധ ആനകൾ നിലവിളിക്കുന്നത് ദിവസങ്ങളോളും കേൾക്കുമായിരുന്നു എന്ന് പറഞ്ഞത് കേട്ടതായി ഓർക്കുന്നു. വൻ കുടുംബ സ്നേഹമുള്ളവരാണ് ആനകളെങ്കിലും, കെണിയിൽപെട്ട ആനയെ രക്ഷിക്കാൻ വന്നാൽ വേറെയേതെങ്കിലും കുഴിയിൽ വീഴും എന്ന തിരിച്ചറിവുള്ളതിനാൽ മറ്റ് ആനകൾ കെണിയിൽ പെട്ട ആനയെ രക്ഷിക്കാൻ ശ്രമിക്കില്ലപോലും.


കോഴിക്കൂട്ടിലും മറ്റും ഒളിഞ്ഞുകയറിവരുന്ന പെരുമ്പാമ്പുകൾ വേറൊരു വേവലാതിയായിരുന്നു.


ഉയരങ്ങളിൽ ഉള്ള പാറക്കെട്ടുകളുടെ അറ്റത്ത് മേയാൻ വരുന്ന ആടുകളെ (mountain goatsസുകളെ) വെടിവെച്ചിടാനായി ചിലർ താഴെ കാത്ത് നിൽക്കും. മുകലിൽ പാറക്കെട്ടിന്റെ വക്കിൽ വന്ന് വൻ ആത്മധൈര്യത്തോടുകൂടി പുല്ലുതിന്നുന്ന ഈ ആടുകളെ വളരെ സാവധാനത്തിൽ ഉന്നംവെച്ച് താഴെനിന്നും വെടിവെച്ചിടും. വെടികൊണ്ട ആട് താഴെക്ക് വൻ ശബ്ദത്തോടെ നിലംപതിക്കും.


മറ്റൊരു കാര്യം കേട്ടത്, വനത്തിനുള്ള ഒറ്റപ്പെട്ട കുടിലുകളിൽ താമസിക്കുന്ന പ്രാദേശികരായ വനവാസികളുടെ അരക്ഷിതാവസ്ഥയായിരുന്നു. അവരുടെ പ്രദേശങ്ങളിലേക്ക് പുറം നാടുകലിൽ നിന്നും വൻ ആൾ ബലത്തോടുകൂടി കയറിവന്നവരുടെ മുന്നിൽ ഈ കൂട്ടർക്ക് യാതോരു സംരക്ഷണവും ഇല്ലാത്ത അവസ്ഥ.


രാത്രികാലങ്ങളിൽ കുടിയേറ്റക്കാരിലെ പുരുഷന്മാരിൽ ചിലർ കൂട്ടം ചേർന്ന് ഈ വിധ ഒറ്റപ്പെട്ട കുടിലുകളെ സമീപിച്ച്, അതിനകത്ത് കിടന്നുറങ്ങുന്ന സ്ത്രീജനങ്ങളുടെ കാലുകളിൽ പിടികൂടി, അവരെ മേഞ്ഞ ഓലയാൽ ഉള്ള ചുമരുകളിലൂടെ പുറത്തേക്ക് വലിച്ചെടുക്കുമായിരുന്നുപോലും.


അതിനാൽതന്നെ അവിടങ്ങളിൽ ഉള്ള ആധിവാസികളുടെ പുതിയ തലമുറക്കാർ ആധിവാസികൾ അല്ലായെന്ന് ഒരു വ്യക്തി പറഞ്ഞതായി ഓർക്കുന്നു. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ രണ്ട് പക്ഷക്കാരും ഏതാണ്ട് ഒരേ നിലവാരം പേറിയവർ തന്നെയായിരുന്നു, London Missionary Society ഒരു പക്ഷത്തെ തിരുവിതാംകൂറിൽ ഉന്നതപ്പെടുത്തുന്നതിന് മുൻപ് വരെ.



ഇങ്ഗ്ളണ്ടിൽ ഒരു മരമണ്ടൻ പ്രധാന മന്ത്രിയായി കയറി ഇങ്ഗ്ളിഷ് സാമ്രാജ്യത്തെ വെട്ടി നുറിക്കിയപ്പോൾ, ലോകമെമ്പാടും ലക്ഷക്കണക്കിന് ജനങ്ങൾ പെടാപാടുകളിൽ പെട്ടുപോയി എന്നുള്ളതാണ് വാസ്തവം. ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഏതാണ്ട് 10 ലക്ഷം പേരാണ് അതി ദാരുണമായി അന്ന് കൊല്ലപ്പെട്ടത്. അവരുടെ സ്ത്രീജനങ്ങളുടെ കാര്യം പറയാവുന്നതിലും കഷ്ടമായിരുന്നു.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page