ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
37. തിരുവിതാംകൂറിൽ അടിമ നിലവാരങ്ങളിൽ നിന്നും വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
തിരുവിതാംകൂറിലെ ക്രിസ്തീയർ വൻ കൂട്ടമായി മലബാറിലേക്ക് നീങ്ങയത്, ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം, മലബാറിനെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത്, കേരളം സൃഷ്ടിച്ചതിന് ശേഷം മാത്രമാണ് എന്ന് കാണുന്നു. എന്നാൽ, തിരുവിതാംകൂറിലെ ക്രീസ്തീയരുടെ സാന്നിധ്യം ബൃട്ടിഷ്-മലബാറിൽ ഇന്ത്യാരൂപീകരണത്തിന് മുൻപേ നിലനിന്നിരുന്നു എന്നതും വാസ്തവംതന്നെയാവാം.
Tellicherryയിൽ ഗോവിന്ദനും മറ്റും ഇത് അറിഞ്ഞിട്ടുണ്ടാവുമെങ്കിലും, ഉപഭൂഖണ്ഡം മൊത്തം ഒരൊറ്റ രാജ്യമാണ് എന്ന ധാരണ ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ച നാനാവിധ സൌകര്യങ്ങൾ പരത്തിയിട്ടുണ്ടാവാം. മാത്രവുമല്ല, അദൃശ്യമായും അതിസൂക്ഷ്മമായും പിന്നണിയിൽനിന്നും പുറംനാട്ടുകാർ പദ്ധതിയിടുന്നത്, ആരും പ്രത്യേകമായി ശ്രദ്ധിക്കും എന്ന് തോന്നുന്നില്ല. പോരാത്തതിന്, പത്രം പോലുള്ള മാധ്യമങ്ങൾ അന്നും നിത്യവും യാതോരു വിവരവുമില്ലാത്തരീതിയിൽ തന്നെയാവാം പ്രവർത്തിക്കുക. അവർക്ക് പലപ്പോഴും വൻ വായനക്കാരെ ലഭിക്കുന്നത് ഉപദ്വീപിന്റെ വടക്കൻ ഭാഗങ്ങളിൽ ചില കൊച്ചുകൊച്ചു രാഷ്ട്രീയക്കാർ കാട്ടിക്കൂട്ടുന്ന ചെപ്പടിവിദ്യകളെ ഊതീവീർപ്പിച്ച് എഴുതിക്കൂട്ടുന്നതിൽനിന്നും ആവും. മാത്രവുമല്ല, ഈ വിധ എഴുത്തുകൾക്ക് സാമ്പത്തിക ലാഭവും പലരീതിയിലും പലവിധ വളഞ്ഞവഴികളിലൂടെയും ലഭിച്ചേക്കാം.
Alleppyയെ ഒഴിവാക്കി തീവണ്ടിപ്പാത നിർമ്മിച്ച സംഭവം തന്നെയെടുക്കാം. ഇങ്ങിനെയൊരു ചതിപ്രയോഗം നടക്കുന്നുണ്ട് എന്ന കാര്യം Alleppyയിലെ ജനങ്ങളെ അറിയിക്കേണ്ടത്, പത്രങ്ങളാണ്. എന്നാൽ കോട്ടയത്ത് തമ്പടിച്ചിട്ടുള്ള 'മ' പ്രസിദ്ധീകരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് അന്ന് ഒരക്ഷരം പറയും എന്ന് തോന്നുന്നില്ലതന്നെ.
വാസ്തവം പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണം എന്ന വൻ യാദൃശ്ചിക സംഭവം എന്നത് ലോകചരിത്ര ഗ്രന്ഥങ്ങളിൽ സ്വർണ്ണലിപികളിൽ എഴുതപ്പെടേണ്ടുന്ന ഒരു കാര്യം തന്നെയാണ്. അത്രമാത്രം വൻ വിപ്ളവാത്മകമായ സാമൂഹികവും മാനസികവുമായ പരിവർത്തനങ്ങളാണ്, ലോകത്തിലെ പലവിധ ദൂരങ്ങളിലും ഒറ്റപ്പെട്ടും അല്ലാതെയും നിലനിന്നിരുന്ന, അപരിഷ്കൃതവും അർദ്ധനാഗരികത്വവുമുള്ളതുമായ ദിക്കുകളിൽ ഈ മാസ്മരിക ഭരണസംവിധാനം നടപ്പിൽ വരുത്തിയത്.
ഇങ്ങ് ഉപദ്വീപിന്റെ തെക്കേ അറ്റത്ത്, ലോക ഭൂപടത്തിൽ അതിസൂക്ഷ്മവും നിസ്സാരവുമായ തിരുവിതാംകൂർ രാജ്യത്തിൽ London Missionary Societyയും മറ്റും സംഭവിപ്പിച്ച അടിമ ജനമോചനവും, കീഴ് ജാതിക്കാരുടെ ഉന്നമനവും മറ്റും ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ സാന്നിധ്യം വരുന്നതിന് മുൻപ് ഈ ഉപഭൂഖണ്ഡത്തിലെ യാതോരു വൻ ബുദ്ധിരാക്ഷസർക്കോ വേദപണ്ഡിതർക്കോ ആദ്ധ്യാത്മികനോതാക്കൾക്കോ രാജാക്കൾക്കോ സാമൂഹിക പരിഷ്കർത്താക്കൾക്കോ ചെയ്യാനോ വിഭാവനം ചെയ്യാനോ ആയ കാര്യമല്ലതന്നെ.
ഈ വിധം ഉയർന്നുവന്ന കൃസ്തീയ ജനതയിൽ അവരുടെ പാരമ്പര്യത്തിൽ ഈ വിധമായുള്ള ഒരു സംഭവവികാസത്തിന്റെ നേര്യതും, എന്നാൽ വൻ പ്രാധാന്യമുള്ളതുമായ ഒരു ചരിത്രസത്യം നിലനിൽക്കുന്നുണ്ട് എന്ന ഒരു ഉപകാരസ്മരണയോ, കൃതജ്ഞതയോ നന്നിയോ (നന്ദിയോ) മറ്റൊ ഉള്ളതായി തോന്നുന്നില്ല.
മറിച്ച് ഈ വിധം ഒരു സംഭവം തങ്ങളുടെ ചരിത്രത്തിലും രക്തബന്ധപാതയിലും ആദ്ധ്യാത്മിക വളർച്ചയിലും ഉണ്ട് എന്ന കാര്യം മറച്ചുവെക്കാൻ തന്നെയാണ് അവരും ശ്രമിക്കുന്നത്. ഇങ്ഗ്ളിഷ് കൊളോണിയൽ പദ്ധതികളുമായി ബന്ധപ്പെട്ട പലവിധ കളവുകളും ഇന്ന് പരക്കെ പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. ഈ വിധ കാര്യങ്ങൾ ഇന്ന് ഇങ്ഗ്ളണ്ടിൽ പോലും അവിടുള്ള ശുദ്ധമനസ്കരായുള്ള പ്രാദേശിക ഇങ്ഗ്ളിഷുകാർ പോലും വിശ്വസിക്കുന്നുണ്ട്.
ഈ വിധ കള്ളക്കഥകളുടെ നെഞ്ച് പിളർക്കാൻ കഴിവുള്ള കാര്യങ്ങളിൽ ഒന്ന് തന്നെയാണ് തിരുവിതാകൂറിൽ London Missionary Societyക്കും അവിടുള്ള രാജ കുടുംബത്തിനും മറ്റും അവിടെ സാമൂഹിക പരിഷ്കരണം ചെയ്യുന്നതിന് Madras Presidencyയിൽ നിന്നും ഇങ്ഗ്ളിഷ് ഭരണം നൽകിയ പിന്തുണയും പ്രചോദനവും.
എന്നാൽ ഇന്ന് വിക്കീപീടിയയിലെ ഇന്ത്യൻ പേജുകളിലും, പോരാത്തതിന് മറ്റ് പല ചരിത്ര രേഖകൾ പ്രദർശിപ്പിക്കുന്ന ഇടങ്ങളിലും മറ്റും തികച്ചും തെറ്റായ ചരിത്രവിവരങ്ങളാണ് വൻ സ്ഥാനമാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അക്കാഡമിക്ക് ജീനിയസുകളും മറ്റും എഴുതിക്കൂട്ടുന്നത്.
Indian indentured slaves എന്നാൽ, ഈ ഉപദ്വീപിൽ ബൃട്ടിഷ് ഭരണം നടപ്പിലാക്കിയ bonded slavery ആണ് എന്ന് വരെ തോന്നുമാറാണ് ചരിത്രം എഴുതപ്പെടുന്നത്.
Image: Thiyya labourer female in South Asia.
'ഇന്ത്യയിൽ' നിന്നും ലക്ഷക്കണക്കിന് 'ഇന്ത്യാക്കാരെ' പിടിച്ചുകൊണ്ടുപോയി ദക്ഷിണാഫ്രിക്കയിലും മറ്റും ഇങ്ഗ്ളിഷ് ഭരണം വിറ്റു എന്നാണ് ഈ വിധ വിഡ്ഢിചരിത്രങ്ങളിൽ എഴുതപ്പെട്ടുകാണുന്നത്. എന്നാൽ വാസ്തവം ഈ ലളിത വിവരണത്തിൽ ഒതുങ്ങില്ലതന്നെ. ഈ ഉപദ്വീപിൽ നിന്നും പല വിധ അടിമ ജനവും അവരുടെ മേലാളന്മാരുടെ കൈകളിൽ നിന്നും രക്ഷപ്പെട്ട് സ്വമനസ്സാലെ പോയ ഒരു ദിക്കാണ് ദക്ഷിണാഫ്രിക്ക. പോരാത്തതിന്, ഡച്ചുകാരും, ഫ്രഞ്ചുകാരും മറ്റും ഈ ഉപദ്വീപിൽ നിന്നും അടിമ ജനത്തിനെ അവരുടെ മേലളന്മാരിൽനിന്നും വാങ്ങിച്ച് ദക്ഷിണാഫ്രിക്ക അടക്കമുള്ള പ്രദേശങ്ങളിൽ വിറ്റിട്ടുമുണ്ട്. ഇങ്ങിനെ വിൽക്കപ്പെട്ടവർ അവിടെ സാമൂഹികമായി രക്ഷപ്പെടുകയാണ് ചെയ്തത്.
ആ വിധ ചരിത്രമെഴുത്തിൽ ഉള്ള പ്രശ്നം, ഈ ഉപദ്വീപിൽ ഇന്ത്യാക്കാർ എന്ന ഒറ്റ ജനതയാണ് ജീവിച്ചിരുന്നത് എന്ന് സങ്കൽപ്പിക്കുന്നതിലാണ്.
വിക്കീപീഡിയയിലെ കള്ള എഴുത്ത് കണ്ടില്ലേ :
വൻ ചരിത്ര സത്യങ്ങളെ മറച്ചുപിടിച്ചും സൂചിപ്പിക്കാതെയും, നിസ്സാരമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ വാക്കുകളിലൂടെയും ആണ് കാര്യങ്ങളെ വിശദ്ധീകരിക്കുന്നത്. നോക്കൂ: The British wanted Indians to work in Natal as workers. But the Indians refused, and as a result, the British introduced the indenture system.
തിരുവിതാംകൂറിലും ദക്ഷിണേഷ്യമുഴുവനും ഒരു വൻ ജനക്കൂട്ടം മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് ജീവിക്കുന്ന കന്നുകാലികൾ പോലെയുള്ള അടിമ ജനമായിരുന്നു എന്ന കാര്യം ഇന്ന് ഔപചാരിക ചരിത്ര എഴുത്തുകളിൽ കാണപ്പെടാൻ സാധ്യത കുറഞ്ഞു വരികയാണ്.
മലബാറിലേക്കുള്ള Christian migrationനെക്കുറിച്ചുള്ള വിക്കീപീഡിയയിലെ വിവരണപേജിൽ, ഈ വിധ പാലായനവും കുടിയേറിപ്പാർപ്പും സുറിയാനി കൃസ്ത്യാനികളും കാനായി ക്രിസ്ത്യാനികളും ആണ് ചെയ്തത് എന്നുവരെ എഴുതിക്കാണപ്പെടുന്നു. നോക്കുക :
QUOTE 1: Malabar Migration refers to the large-scale migration of Syrian Christians from Central-South Kerala to Malabar in the 20th century. END OF QUOTE
QUOTE 2: The vast majority of the migrants were Syrian Christians, mainly from erstwhile Travancore state. The migrants were mostly from present day Kottayam such as Pala, Chaganacherry, Kanjirapally, Kuravillagadu, Ramapuram, Bharananganam etc. and Idukki districts (Thodupuzha Taluk) with many from hill areas of Ernakulam district also, like Kothamangalam, Moovattupuzha etc. Settlements were established in various hill areas of Malabar region (north Kerala). END OF QUOTE
ഈ രീതിയിൽ ആണ് ചരിത്രം എഴുത്ത് നീങ്ങുന്നത്. ഇത് കണ്ടാൽ തിരുവിതാംകൂറിലെ സുറിനായി കൃസ്ത്യാനികൾ ആണ് മലബാറിലെ ഘോരവനങ്ങളിലേക്ക് തൂമ്പായും (കൈക്കോട്ടും), കൂട്ടപ്പാട്ടും മറ്റുമായി കടന്നുവന്ന് കാടുകളിൽ വൻ കായികാധ്വാനം നടത്തിയത് എന്ന വൻ സാങ്കൽപ്പിക ചരിത്രസത്യം, വരുംകാലങ്ങളിൽ ജനം പഠിച്ചുവളരും.
വിക്കീപീഡിയയുടെ ഇന്ത്യൻ പേജുകൾ നടത്തിപ്പുചെയ്യുന്നതും നിയന്ത്രിക്കുന്നതും ആയ ഒരു കൂട്ടം ആളുകൾ തന്നെയുണ്ട് എന്നാണ് അറിയുന്നത്. ഇതിൽ പ്രത്യക്ഷമായി യാതോരു തെറ്റും ഇല്ലതന്നെ. എന്നാൽ ഈ കൂട്ടർ ഇന്ത്യാക്കാരായ വ്യക്തികൾ ആണ് എന്നതാണ് പ്രശ്നം. ഇങ്ഗ്ളിഷുകാരല്ല. പലവിധ പ്രലോഭനങ്ങൾക്കും വഴങ്ങിത്തന്നെയാണ് ഈ കൂട്ടർ ഈ വിക്കീപീഡിയ പേജുകൾ നിയന്ത്രിക്കുന്നത് എന്നാണ് തോന്നുന്നത്.
ഇവർ നിത്യവും പേജുകളിൽ ഒരു നിരീക്ഷണചുറ്റൽ നടത്തുന്നുണ്ട് എന്ന് അനുഭവിച്ചറിയുന്നുണ്ട്. പലവിധ തൽപ്പര കക്ഷികളുടേയും പ്രസ്ഥാനക്കാരുടേയും ഭാഷ്യത്തിന് എതിരായുള്ള വിവരങ്ങൾ വന്നാൽ ഉടനേ തന്നെ അവയെ അപ്രത്യക്ഷമാക്കുകയാണ് ഈ കൂട്ടരുടെ പദ്ധതി. ഈ വിധം പേജുകളിൽ വിവരങ്ങളെ വെള്ളതേപ്പിച്ചുള്ള വെൺകളി ചെയ്യുന്നതിന് വൻ സാമ്പത്തിക ലഭം ഇവർക്ക് ലഭിക്കുന്നുണ്ട് എന്ന് പണ്ടൊരു ആരോപണം കേട്ടിരുന്നു.
ഈ എഴുത്തുകാരന്റെ വിക്കീപീഡിയ എക്കൌണ്ട് പലവിധ ആരോപണങ്ങൾക്കും വിധേയമാക്കപ്പെട്ട്, അതിനെ തടഞ്ഞുവെച്ചിട്ട് ഇന്ന് ഏതാണ്ട് ഏഴ് വർഷം തികയുന്നു. ഈ എഴുത്തുകാരൻ പല വിധ ലേഖനങ്ങളുടേയും Talk Pageകളിൽ തിരുത്തൽ വിവരങ്ങൾ നൽകിയാൽ, അവയിലേക്ക് ആരെല്ലാമോ എന്തൊക്കെയോ വിഡ്ഢിത്തങ്ങളും തെമ്മാടിത്തങ്ങളും എഴുതിച്ചേർക്കും എന്നിട്ട്, അവ ഈ എഴുത്തകാരൻ ചെയ്യുന്ന നശീകരണപ്രവർത്തനം (Vandalism) ആണ് എന്ന് ചിത്രീകരിക്കപ്പെടും. എന്നിട്ടാണ് ഈ Account Block നടപ്പിലാക്കിയത്. പിന്നണിയിൽനിന്നും പ്രവർത്തിച്ചത് ഇന്ത്യൻ തൽപ്പരകക്ഷികളാണ് എങ്കിൽക്കൂടി, യൂഎസ്സിൽ നിന്നുമാവും ബ്ളോക്ക് നടപ്പിലാക്കപ്പെട്ടത്.
IMAGE : South Asian Indentured labourer in South Africa, possibly.
പഴയകാല ഇങ്ഗ്ളണ്ടിനോട് വൻ വിരോധം വെക്കുന്ന ജർമൻകാരും, ഇറ്റലിക്കാരും മറ്റ് ഭൂഖണ്ഡ യൂറോപ്യന്മാരും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂഎസ്സിനെ പിടികൂടുകയുണ്ടായി. ഇക്കൂട്ടർക്കും ഈ എഴുത്തുകാരന്റെ എഴുത്തുകൾ ഇഷ്ടമല്ലതന്നെ. ഇതുമായി ബന്ധപ്പെട്ട് അനവധി കാര്യങ്ങൾ എഴുതാനുണ്ട്. പിന്നീടാവാം.
നെഹ്റുവും ഗാന്ധിയും സുഭാഷ്ചന്ദ്രനും അരബിന്ദോഘോഷും മറ്റും മറ്റും ഇങ്ഗ്ളണ്ടിൽ പഠിക്കുകയും അതിന് ശേഷം തിരിച്ചുവന്ന് ഈ നാട്ടിൽ വൻ സാമൂഹിക പരിഷ്ക്കരണം ഇവർക്ക് ചെയ്യാനാവും എന്ന് രീതിയിൽ ജനങ്ങളെ തെറ്റദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ഗ്ളിഷ് ഭരണത്തിനെക്കുറിച്ച് ശുദ്ധമായ നുണക്കഥകൾ ആണ് ഈ കൂട്ടർ പറഞ്ഞുപരത്തിയത്. എന്നാൽ വാസ്തവം പറഞ്ഞാൽ, ഈ നാട്ടിലെ സാധാരണക്കാരെ തരംതാഴ്ത്തുന്ന ഇവരുടെ ഓരോ You, He, She പ്രയോഗവും ഈ നാട്ടിൽ കീഴ് ജനങ്ങളിൽ വ്യക്തിത്വതേയ്മാനവും വിലയിടിവും ആണ് സംഭവിപ്പിച്ചിട്ടുള്ളത്. ഇവരെക്കൊണ്ടൊന്നും യാതോരു കീഴ് ജനത്തിനേയും വളർത്തിക്കൊണ്ടുവരുവാൻ ആവില്ലതന്നെ. ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തുകാട്ടാൻ ആവുമെങ്കിലും.
ഇതേപോലെതന്നെ യൂഎസ്സിൽ പഠിച്ച് വളർന്ന്, ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വെറും പണത്തിന്റെ ബലത്തിൽ കയറിക്കൂടിയ ഒരു വ്യക്തി ഇന്ന് ഇങ്ഗ്ളിഷ് ഭരണത്തിനെക്കുറിച്ച് പലവിഡ്ഢിത്തങ്ങളും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇതിന് പിന്നിൽ ചില ഗൂഢ ഉദ്ദേശങ്ങളും കണ്ടേക്കാം. ഈ വിധ തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങളിൽ ഒന്ന് ഇങ്ഗ്ളിഷ് ഭരണം നടത്തി എന്ന് ആരോപിക്കപ്പെടുന്ന അടിമക്കച്ചവടമാണ്. ഈ വിധ കള്ളക്കഥകൾ കാണുമ്പോഴും കേൾക്കുമ്പോഴും, തിരുവിതാംകൂറിൽ അടിമ നിലവാരങ്ങളിൽ നിന്നും വളർന്നുവന്നവർക്ക് അതിനെ ഖണ്ഡിക്കുവാൻ ഒരു ധാർമ്മികബാദ്ധ്യതയുണ്ട് എന്നാണ് ഈ എഴുത്തുകാരന് തോന്നുന്നത്.
അതിന് അവർ തയ്യാറാവുന്നില്ല. മാത്രവുമല്ല, മിണ്ടാതിരുന്ന് അതിന് മൌനമായുള്ള പിന്തുണയും നൽകുന്നു. കാരണം, ഇതുമാത്രമാണ്. ക്രിസ്തീയരായി മാറാത്ത മിക്ക കീഴ് ജനവും ഇന്നും പിന്നോക്കം തന്നെയാണ്. അവർക്ക് തൊഴിൽപരമായും വിദ്യാഭ്യസപരമായും വൻ സംവരണങ്ങൾ ഉണ്ട് എങ്കിൽക്കൂടി.
ഇവരെപ്പോലുള്ളവർ തങ്ങളുടെ പിതാമഹന്മാരിൽ ഉണ്ട് എന്ന് ആർക്കെങ്കിലും പറയാൻ താൽപ്പര്യം തോന്നുമോ?
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ