top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

38. മലബാറിൽ ഒരു വ്യത്യസ്ത സാമൂഹിക / തൊഴിൽ സംസ്ക്കാരം

മലബാറിലെ കാടുകളിലേക്ക് തിരുവിതാംകൂറിൽ നിന്നും ക്രിസ്തീയർ കുടിയേറിയത്, മലബാറിലെ സംസ്ക്കാരത്തിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ടാവും. ഈ വിവരവും എഴുതുന്നത് തികച്ചും അനുഭാവ്യമായ രീതിയിൽതന്നെയാണ്.


ഈ കൂട്ടർ കൂട്ടമായി വന്ന് ഒരു ദിക്കിൽ തമ്പടിച്ചുകഴിഞ്ഞാൽ ആദ്യം അവിടെ പള്ളിയാണ് പണിയുക എന്ന് വിശ്വസിക്കാം. അതിന് ശേഷം പള്ളിക്കൂടം. എന്നുവച്ചാൽ സ്ക്കൂൾ. ഇതിൽ രണ്ട് ഗുണങ്ങൾ വന്നുചേരും. ഒന്ന് അവരുടെ യുവതലമുറയിൽപെട്ടവർക്ക് ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ ലഭിക്കും. മറ്റൊന്ന്, ആ ജനക്കൂട്ടത്തിൽ അദ്ധ്യാപകർ, അദ്ധ്യാപികമാർ എന്ന കൂട്ടർ നിലവിൽ വരും. അത് ഒരു വൻ സാമൂഹിക മഹിമ ലഭിക്കുന്ന പദവിയാണ് മലയാളത്തിൽ.


ശക്തമായ ആദ്ധ്യാത്മിക നേതൃത്വം ഉള്ളതിനാൽ, മിക്ക വീട്ടുകാർക്കും വളരെ മിക്കച്ച നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽക്കാൻ കെൽപ്പുള്ള പാതിരിമാരോ മറ്റ് വിധത്തിലുള്ള സുവിശേഷപ്രവർത്തകരോ ഉണ്ടാവും.


ആദ്യകാലങ്ങളിൽ, അതായത് ഇങ്ഗ്ളിഷ് ഭരണകാലത്ത്, മലബാറിലെ കാടുകളിലേക്ക് പ്രവേശിച്ചവരിൽ ചിലരെങ്കിലും വ്യക്തമായ യാതോരു ഭൂഉടമസ്ഥതാ രേഖകളും കൈവശപ്പെടുത്താതെയാവാം കാട്ടുപ്രദേശങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ടാവുക. എന്നാൽ പിന്നീട് കാലങ്ങളിൽ, ഈ വിധ ഭൂമി കൈവശപ്പെടുത്തൽ പ്രവർത്തനത്തിന്, ശക്തമായ നിയമോപദേശം തന്നെ ഈ കൂട്ടർക്ക് ലഭിച്ചിട്ടുണ്ടാവാം. പലപ്പോഴും തിരുവിതാംകൂറിൽ അവർക്ക് ഉള്ളതായ ചെറിയ വസ്ത്തുക്കൾ വിറ്റ് കിട്ടുന്ന പണം മലബാറിലേക്ക് കൊണ്ടുവന്ന്, പലവിധ ഭൂജന്മികൾക്കും ചെറിയ തോതിലുള്ള വിലനൽകിതന്നെയാവാം ഈ വിധ ഭൂമികൈവശപ്പെടുത്തൽ നടത്തുക. ചെറിയവിലക്ക് വൻ ഭൂമിതന്നെ മലബാർ കാടുകളിൽ ലഭിച്ചിരുന്നു.


ഇങ്ങിനെ ചെയ്യാൻ സൌകര്യപ്പെടുന്നത്, പലപ്പോഴും ഭൂജന്മി അല്ലെങ്കിൽ ഇടജന്മിയായ കുടുംബക്കാർക്ക് കാട്ടിലുള്ള ഭൂമിയുമായി കാര്യമായ ബന്ധം കാണില്ല എന്നതുകൊണ്ടാവാം. പലരും ആ പ്രദേശങ്ങൾ കണ്ടിട്ടുപോലുമുണ്ടാവില്ല. അവരുടെ കൈവശമുള്ള രേഖകളെ അടിയാധാരമായി നിർത്തി, അവർ നിശ്ചിത തോതിലുള്ള അളവ് ഭൂമി ഈ വിധ കുടിയേറ്റാക്കാർക്ക് നൽകും. ഈ നൽകപ്പെട്ടതിന് അതീതമായി ഈ കൂട്ടർ എടുത്തിട്ടുണ്ടാവുമോ എന്ന് തീർത്ത് പറയാൻ ആവില്ല.


ഭൂമി റജിസ്ട്രേഷനും റജിസ്ട്രാപ്പീസും മറ്റും മലബാറിലും ഈ ഉപദ്വീപിലും 1865ന് ശേഷമാണ് തുടങ്ങിയത്. അതും ആദ്യം Tellicherryക്ക് അടുത്തായുള്ള അഞ്ചരക്കണ്ടിയിൽ. 1956ൽ കേരളം എന്ന സംസ്ഥാനം രൂപികൃതമായതോടുകൂടി, കുടിയേറ്റ കൃസ്ത്യാനികൾ ഭൂസ്വത്തുകൾ കൈവശപ്പെടുത്തിയത് വ്യക്തമായ ഭൂമി ഉടമസ്ഥതാ രേഖകൾ കൈവശപ്പെടുത്തിതന്നെയാവാം.


ഭൂമികൈവശപ്പെടുത്തുന്നതുമായി മറ്റൊരു കാര്യം പറയേണ്ടിയിരിക്കുന്നു. പലപ്പോഴും, ഇവർക്ക് നൽകപ്പെട്ട വനപ്രദേശങ്ങളിലെ വിലപിടിപ്പുള്ള കാട്ടുമരങ്ങൾ നേരത്തേതന്നെ വെട്ടിമാറ്റപ്പെട്ടിട്ടുണ്ടാവാം. ഇത് ചിലപ്പോൾ പഴയ ഭൂവുടമതന്നെയായിരിക്കാം ചെയ്തിട്ടുള്ളത്. എന്നാൽ പലപ്പോഴും Calicutലെ കല്ലായിലെ മരക്കച്ചവടക്കാരുമായി ബന്ധമുള്ള പല ആളുകളും കാട്ടിൽ പോയി മരങ്ങളെ യാതോരു നിയമപരമായുള്ള അനുവാദവും ഇല്ലാതെയും വെട്ടി നിരപ്പാക്കുമായിരുന്നു. ഈ വിധ കാര്യങ്ങൾ ചെയ്തത് പലപ്പോഴും പലദേശങ്ങളിലും മാപ്പിള കച്ചവടക്കാർ (മലബാറി മുസ്ലീം കച്ചവടക്കാർ) ആയിരുന്നു എന്നു കേട്ടറിവുണ്ട്.


William Loganന്റെ Malabar Manualലിൽ ഈ വിധം ഉള്ള വാക്കുകൾ കാണുന്നുണ്ട്:


QUOTE 1: We leave the depot and a few yards further come on a large “Punam” clearing. What reckless and wanton damage has been done here! All the larger trees have been girdled and killed long ago, and every sapling has been pollarded.


QUOTE 2: It is very sad to look round us from where we are and see the vast extent of forest that has been destroyed by the Mappillas all round for coffee. END OF QUOTEs


ഈ മാപ്പിള മരത്തടി-കച്ചവടക്കാർ (timber-merchants) ഈ കാട്ടുപ്രദേശങ്ങളെ തരിശുഭൂമിതന്നെയാക്കുമായിരുന്നു. അവിടെ മറ്റ് വിധ കൃഷി നടത്താനൊന്നും അവർ മിനക്കെടില്ല. അതേ സമയം ക്രിസ്തീയർ കുടിയേറുന്ന പ്രദേശങ്ങൾ വൻ കൃഷിത്തോട്ടങ്ങൾ ആയിമാറും.


ഈ ക്രിസ്തീയർ പ്രകടിപ്പിച്ച തൊഴിൽപരമായുള്ള സംസ്ക്കാരം മലബാറിൽ പുതുമയാർന്നതായിരുന്നു എന്നു പറയാം എന്നും തോന്നുന്നു. ഭൂസ്വത്ത് ഉടമ സ്വന്തമായി കൈക്കോട്ടും പടന്നയും കൊടുവാളും (വാക്കത്തിയും) മൺകുടവും മറ്റും കൈയിൽ എടുത്ത് സ്വന്തമായി സ്വന്തം ഭൂമിയിൽ തൊഴിൽ ചെയ്യുന്നു, പലപ്പോഴും മറ്റ് പണിക്കാരോടൊപ്പം. വീട്ടമ്മമാർ സ്വന്തമായി വീടും പരിസരവും അടിച്ചുവാരുന്നു (തൂത്തുവാരുന്നു).


മലബാറിൽ ഹൈന്ദവരും (ബ്രാഹ്മണരും) പുതുതായി ഹിന്ദുക്കളായ മറ്റ് ജനക്കൂട്ടങ്ങളും പൊതുവേ പറഞ്ഞാൽ, സാമ്പത്തികമായി സൌകര്യമുള്ളവരാണെങ്കിൽ, കായികമായ പണികളിൽ ഇറങ്ങിത്തിരിക്കാൻ പറ്റുന്ന സാമൂഹികാന്തരീക്ഷം ഉള്ളവർ ആയിരുന്നില്ലപോലും. പോരത്തതിന് ഈ വിധം കാർഷിക തൊഴിൽ നേരിട്ടു ചെയ്യുന്ന കർഷകർ പ്രാദേശിക സമൂഹത്തിലെ പാരമ്പര്യ കാർഷിക ഭൂഉടമകൾക്ക് ഒരു സാമൂഹിക അച്ചടക്കപ്രശ്നം തന്നെ വരുത്തിയിരിക്കാം. കൂലിക്കാരും കൂലിനൽകുന്നവരും രണ്ടു തട്ടിൽ നിൽക്കേണ്ടുന്ന ഭാഷതന്നെയാണ് നിലവിലുള്ളത്. എതിർകോണിൽ ഉള്ള ഈ രണ്ടുകൂട്ടരുടേയും സ്വഭാവമുള്ള കൂട്ടർ നാട്ടിൽ സാമ്പത്തികമായി വളർന്നാൽ, മറ്റുള്ളവരിൽ ഒരു അന്താളിപ്പുവരും എന്നാണ് തോന്നുന്നത്. ഭാഷാ കോഡുകളിൽ വൈരൂപ്യം വരാം.


മലബാറിലേക്ക് കപ്പ എന്ന ഭക്ഷ്യപദാർത്ഥം ഈ കൃസ്തീയരാണ് കൊണ്ടുവന്നത് എന്നൊരു തോന്നൽ. തീർച്ചയില്ല. എന്നാൽ മലബാറിലെ സാമൂഹിക അന്തസുള്ള വീട്ടൂകാർ അന്ന് കപ്പ കഴിക്കില്ല. കഴിച്ചാൽത്തന്നെ മറ്റാരും കാണാതെയാവും. കപ്പ അവർ പണിക്കാർക്ക് നൽകുന്ന ഭക്ഷണമാണ്. എന്നാൽ മലയിലെ ചേട്ടന്മാരായ ഭൂഉടമകൾക്ക് കപ്പകഴിക്കുന്നതിൽ യാതോരു മാനഹാനിയും കണ്ടില്ലതന്നെ. അതും ഒരു പ്രശ്നം.


ചില ദിക്കിലെ ചില കൃസ്തീയർ ഭക്ഷ്യവസ്തുവായി പിടിച്ച് കറിവെച്ച് തിന്നാൻതന്ന ജീവജാലങ്ങളെക്കുറിച്ച് പിന്നീട് അറിഞ്ഞ് പനിയും ദേഹാസ്വാസ്ഥ്യവും സംഭവിച്ച ചില പ്രാദേശികരുടെ കഥയും പണ്ട് കാലങ്ങളിൽ ചെറുതായി കേട്ടിരുന്നു.


ചേട്ടൻ ക്രിസ്ത്യാനികളുടെ സാമ്പത്തിക പുരോഗതിയും ഫലപുഷ്ടിയുള്ള വനപ്രദേശങ്ങളുടെ ലഭ്യതയും തിരുവിതാംകൂറിൽ അറിഞ്ഞതോടുകൂടി, മറ്റ് കൃസ്തീയരും ഈ വിധമുള്ള വനപ്രദേശങ്ങളിൽ വൻ മുതൽമുടക്കിയിട്ടുണ്ടാവാം.


ചില പ്രദേശങ്ങളിൽ ചേട്ടൻ കൃസ്ത്യാനികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും, അവരുടെ കൂട്ടമായുള്ള സാമ്പത്തിക പുരോഗതിയും, സാംസ്ക്കാരികമായുള്ള ചെറിയ തോതിലുള്ള മികവും, അവരുടെ ശക്തമായ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ സാന്നിധ്യവും, മാപ്പിളമാരിലും പാരമ്പര്യ ഹൈന്ദവരിലും, പുതിയ ഹൈന്ദവരിലും ചെറിയ തോതിലുള്ളതെങ്കിലും അസൂയയും വിരോദവും സൃഷ്ടിച്ചിരിക്കാം. കാരണം, പ്രാദേശിക ഭാഷകൾ ഉച്ചനീചത്വം ഉള്ളവയാണ്. അവർ ഉയരുമ്പോൾ, ഇവർ താഴും, വാക്ക് കോഡുകളിൽ.


മാത്രവുമല്ല, ഈ കൃസ്തീയരുടെ കീഴിൽ പണിയെടുക്കുന്ന പ്രാദേശിക പണിക്കാരെ ഈ കൃസ്തീയർ സംഘടിതമായി നിന്ന് ഒതുക്കിയിട്ടും ഉണ്ടാവാം. തീർച്ചയില്ല. എന്നാൽ ഭാഷ ആ വിധം ഒതുക്കാൻ പ്രേരണ നൽകുന്ന തരത്തിൽ ഉള്ളതുതന്നെയാണ്.


ചിലപ്രദേശങ്ങളിൽ ഇവരെ കൂട്ടമായി ബഹിഷ്ക്കരിക്കണം എന്നും തടയണമെന്നുംവരെയുള്ള ചിന്തകളും ആലോചനകളും പലരിലും വന്നിരുന്നു എന്നും കേൾക്കുന്നു. എന്നാൽ പലപ്പോഴും ഈ ക്രിസ്തീയർ ഒരു ഏറ്റുമുട്ടലിന് പോയില്ലാ എന്നാണ് തോന്നുന്നത്. ഏറ്റുമുട്ടൽ പ്രയോജന രഹിതവും, വിലപിടിച്ച സമയം നശിപ്പിക്കുന്നതും ആണ് എന്ന ബോധം ഇവർക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.


ഈ ക്രിസ്ത്യൻ പ്രസ്ഥാനത്തിന് അന്നും ഇന്നും ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റിയും ഇങ്ഗ്ളണ്ടുമായും ചെറിയ തൊതിലുള്ള ബന്ധം നിലനിൽക്കുന്നുണ്ടാവാം. ഇത് ഉണ്ട് എങ്കിൽ, അത് ഒരു വൻ സമ്പത്തായുള്ള ബന്ധം തന്നയാണ്. കാരണം, നിത്യവും ഇവരിൽ നിരന്തരമായി ഒരു സാംസ്ക്കാരികമായുള്ള മികവിന് സൌകര്യം നൽകുന്ന ഒരു വഴിയും വാതിലും തന്നെയാണ് ഇത്.


ഇനി ഒരുകാര്യംകൂടി പറയേണ്ടിയിരിക്കുന്നു. ഇത് ഇക്കൂട്ടരിലെ പേരുകളെക്കുറിച്ചാണ്. ഇവ ഇങ്ഗ്ളിഷ് കൃസ്ത്യൻ പേരുകളാണോ എന്നതാണ് ചോദ്യം.


Peter പത്രോസ്, John യോഹന്നാൻ, Joseph ഔസേപ്പ്, Abraham അവറാച്ചൻ തുടങ്ങിയ രീതിൽ കൃസ്ത്യൻ പേരുകൾക്ക് ഒരു ഇരട്ടഭാവം കാണുന്നുണ്ട്. ഇവ ചിലപ്പോഴെല്ലാം ചെറിയ ഒരു ഹാസ്യരസത്തിലാണ് ഉപയോഗിക്കാറ് എന്ന ഒരു കാര്യവും കേട്ടു. ഈ വിധ പേരുകൾ തിരുവിതാംകൂറിലെ പാരമ്പര്യ ക്രിസ്ത്യാനികളിൽ ആണ് ഉള്ളത് എന്ന് ഒരു തോന്നൽ. കൂടുതൽ വിവരം ഇല്ല.


ജാതിപ്പേര് നിർബന്ധമായും ഉപയോഗിക്കേണം എന്ന കീഴ്വഴക്കം ബൃട്ടിഷ്-ഇന്ത്യയിൽ നീക്കം ചെയ്തിരുന്നു. തിരുവിതാംകൂറിൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയ കീഴ്ജനങ്ങളുടെ ജാതിപ്പേര്, സർക്കാർ രേഖകളിലും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കാൻ, 1875ൽ ആയില്യം തിരുനാൾ രാജാവ് അനുവാദം നൽകിയിരുന്നു. വെറും ഒരു ഹീനപ്പേരു മാറ്റുന്നത് തന്നെ താഴേക്ക് പിടിച്ച് വലിക്കുന്ന വ്യക്തിത്വ ധ്വംസനം വ്യക്തിയിൽ നിന്നും മാറും എന്നുള്ളതാണ് വസ്തവം. വാക്കുകളുടെ ബലത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയാണ് ഇത്.


ഈ കൃസ്തീയരുടെ വിഷയം ഇവിടെ ഉപസംഹരിക്കുകയാണ്. അടുത്തത് തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം മലബാറിനെ കൈവശപ്പെടുത്താനായി ശ്രമിച്ചതിനെക്കുറിച്ച് ചെറിയ തോതിലുള്ള ഒരു വിവരണത്തിലേക്ക് നീങ്ങുന്നതാണ്. എന്നാൽ അതിന് മുൻപ് ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. അത് ethnograpic studiesസുമായി ബന്ധപ്പെട്ടകാര്യമാകാം. തീർച്ചയില്ല. കാരണം, ഈ വിഷയത്തിന്റെ ഔപചാരിക രൂപം എന്താണ് എന്ന് അറിയില്ല.


പൊതുവായിപ്പറഞ്ഞാൽ, മലബാറിലെ മലയോര പ്രദേശങ്ങളിലെ ക്രിസ്തീയരിൽ കീഴ്ജനക്കൂട്ടത്തിന്റെ വ്യക്തമായ ശരീര ലക്ഷണങ്ങളും മാനസിക ഭാവങ്ങളും കാണാൻ പ്രയാസം തന്നെയാണ്. ഈ പറഞ്ഞതിന് exception ആയിട്ടുള്ളവരേയും കാണാനായേക്കാം, ചെറിയതോതിൽ.


അതേ സമയം ഇവരിൽ ചിലർക്കെങ്കിലും പ്രകൃതിയുമായി ബന്ധമുള്ള പലവിധ ജിജ്ഞാസ ഉണർത്തുന്ന വിവരങ്ങളും പൈതൃകമായി ലഭിച്ചിട്ടുണ്ടാവും. ചിലരെങ്കിലും ഇവയെ കെടാതെ മനസ്സിൽ കാത്ത് സൂക്ഷിക്കുന്നുമുണ്ടാവാം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page