ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്! എന്ന ഭാവം
പലദേശങ്ങളിൽ നിന്നും പലകാലഘട്ടങ്ങളിൽ ഈ ഉപദ്വീപിൽ കുടിയേറിയവരിൽ വൻ മാനസിക നിലവാരങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയ ഒരു സംഭവമായിരുന്നു ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭാഷ പ്രാദേശികമായി സംസാരിക്കുന്ന ഒരു വിചിത്ര ജനക്കൂട്ടത്തിന്റെ വരവ്. അദൃശ്യമായ ഭാഷാകോഡുകളാൽ പലതട്ടായും പലചങ്ങലകളാലും കുടുക്കിയും മുറുക്കിയും വെക്കപ്പെട്ടിരുന്ന പലതരം ജനങ്ങൾക്ക് യാതോരു രീതിയിലും സ്വന്തമായി വിഭാവനം ചെയ്യാൻ പറ്റാത്ത ഭാഷാപരമായുള്ള സംസ്ക്കാരം ആണ് ഈ കൂട്ടർ കൊണ്ടുവന്നത്.
ഇങ്ഗ്ളിഷ് ഭരണം പടർന്നപ്പോൾ, ആർക്കും എന്തും സ്വപ്നംകാണാം എന്നതുപോലുള്ള ഒരു അന്തരീക്ഷമാണ് പല അടിമ ആളുകളുടേയും മനസ്സിൽ കയറിക്കൂടിയ വികാരം.
ഇനി തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം മലബാറിനെ നോട്ടമിട്ടകാര്യത്തിലേക്ക് കടക്കുകയാണ്. ഇതിന് ഒരു മുഖവുരയെന്ന നിലയിൽ ഏതാനും കാര്യങ്ങൾ ഇടവിടെ കുറിച്ചിടുകയാണ്.
നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്, എന്നോ അതുമല്ലെങ്കിൽ നമ്മൾ ഇവരല്ല, മറിച്ച് അവരാണ് എന്നോ, ഭാവം ഉള്ളവരും പരസ്യപ്രസ്താവനചെയ്യുന്നവരുമായ പലരും ഇന്ന് ലോകത്തിൽ പലദിക്കിലും ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
ഉദാഹരണത്തിന് ഭൂഖണ്ഡയൂറോപ്യൻ ജനം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷുകാരല്ല. മറിച്ച് ഇങ്ഗ്ളിഷ് ജനതയിൽനിന്നും പലരും വളരെ വ്യത്യസ്തരാണ്. ഏഷ്യാക്കാരെല്ലാം ഒരു ജനതയാണ് എന്ന് പറയുന്നത് പോലെ വിഡ്ഢിത്തം ആണ് വെള്ളക്കാരെല്ലാം ഒരേ ജനതയാണ് എന്ന് മനസ്സിലാക്കുന്നത് എന്ന് തോന്നുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ എഴുത്തുകാരൻ, ഒരു ഓൺലൈൻ സംവാദത്തിൽവച്ച്, യൂഎസ് എന്ന രാജ്യത്തെ നാലായി വിഭജിക്കണമെന്നും, അതിൽ ഒരു ഭാഗം ആഫ്രിക്കക്കാർക്കും, മറ്റൊന്ന് ഏഷ്യക്കാർക്കും അടുത്തത് ഭൂഖണ്ഡയൂറോപ്യന്മാർക്കും നാലാമത്തതേത്, അവിടുള്ള പ്രാദേശിക Red Indiansസിനും ഇങ്ഗ്ളിഷുകാർക്കും നൽകേണം എന്നും ഒരു ചെറിയ നർമ്മഭാവത്തിൽ പറയുകയുണ്ടായി. ഈ പ്രസ്താവന യൂഎസ്സിലെ ഒരു ഭൂഖണ്ഡയൂറോപ്യൻ വംശജന് തീരെ പിടിച്ചില്ല എന്ന് അയാളുടെ വാക്കുകളിൽനിന്നും മനസ്സിലായി. തങ്ങളെ ഇങ്ഗ്ളിഷുകാരിൽ നിന്നും മാറ്റിനിർത്തുന്നത് വൻ തെമ്മാടിത്തരമായിത്തന്നെയാണ് അയാൾക്ക് ബോധ്യംവന്നത്.
ഞങ്ങൾ ഞങ്ങൾ തന്നെയാണ്, മറ്റാരുടേയും മേൽവിലാസം ഞങ്ങൾക്ക് വേണ്ടാ എന്ന ഭാവം കാലാകാലങ്ങളായി നിലനിർത്തിയിരുന്ന ഒരു കൂട്ടർ പഴയകാല പ്രാദേശിക ഇങ്ഗ്ളിഷുകാരണ്. ഇതുപോലുളള വേറെയും കൂട്ടർ ഉണ്ടായേക്കാം.
George W.Southgate, BA എഴുതിയ The British Empire and Commonwealth എന്ന വൻ ചരിത്രഗ്രന്ഥത്തിൽ ഈ വിധം ഒരു കാര്യം രേഖപ്പെടുത്തിയതായി കാണുന്നു: ആഫ്രിക്കയിലെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ യാത്രചെയ്യുന്ന ജർമൻ വംശജർ ഒരു Union Jack (ബൃട്ടിഷ് പതാക) കൈയിൽ വെക്കുമായിരുന്നു പോലും. തങ്ങൾ ബൃട്ടിഷുകാരണ് എന്ന ധ്വനി പലദേശത്തുവച്ചും നൽക്കാൻ ഇത് ഉപകാരപ്പെടുമായിരുന്നു പോലും.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സ്ഥാപിക്കപ്പെടുകയും തിരുവിതാംകൂർ രാജ്യത്തിൽ ഇങ്ഗ്ളിഷ് കൃസ്ത്യൻ മിഷിനറി പ്രസ്ഥാനങ്ങൾ കീഴ് ജനക്കൂട്ടങ്ങളിൽ വൻ മാനസിക പരിവർത്തനങ്ങൾക്ക് സൌകര്യം നൽകുകയും ചെയ്തപ്പോൾ, എല്ലായിടത്തും സാമൂഹിക സാധ്യതകൾ വാനോളം ഉയർന്നു എന്ന് തോന്നിത്തുടങ്ങിയിരിക്കാം.
തിരുവിതാംകൂറിലെ നായർമാർക്ക് തൊട്ടുകീഴിലായി ഉള്ളവർ ഈഴവരും ഷാണർമാരും ചൊവ്വന്മാരും മറ്റുമായിരുന്നു. ഇവർ തമ്മിൽത്തമ്മിൽ ആരാണ് മുകളിൽ എന്നത് ഒരു നിത്യമത്സരമായി നിലനിന്നിരുന്നു. എന്നാൽ മലബാറിനെക്കുറിച്ച് ക്രിസ്തീയ പ്രസ്ഥാനങ്ങൾ തിരുവിതാംകൂറിലേക്ക് അറിവ് പകർന്നപ്പോൾ, അവിടെ നായർമാരുടെ കീഴിൽ ഉള്ളത് തീയർ ആണ് എന്ന ഒരു അറിവ് പടർന്നു. വ്യത്യസ്ത രാജ്യങ്ങളിലെ പട്ടാളത്തിലെ Captain പദവിക്ക് തൊട്ടുകീഴിൽ ഉള്ളത് ഒരേ നിലവാരത്തിലുള്ള Rank ആണ് എന്ന് തോന്നുന്നത് മാതിരിയാണ് കാര്യങ്ങൾ.
തിരുവിതാംകൂറിൽ നായർമാർക്ക് കീഴിൽ ഉള്ളവരും മലബാറിൽ നായർമാർക്ക് കീഴിൽ ഉള്ളവരും ഒരേ ജനതയാണ് എന്നാണ് ചികഞ്ഞെടുത്ത് കിട്ടുന്ന വിവരം. തിരുവിതാംകൂറിൽ ഈഴവർക്ക് തെങ്ങും തെങ്ങോലയും തെങ്ങിൻ കള്ളും മറ്റുമായി ബന്ധം ഉണ്ട്. ബന്ധമില്ലാത്തവരും ഉണ്ട്. അതേ പോലെ മലബാറിലും തെങ്ങും തെങ്ങോലയും തെങ്ങിൻ കള്ളും മറ്റുമായി ബന്ധമുള്ളത് തീയർക്ക് ആണ് എന്ന ഒരു വിവരം പടർന്നിട്ടുണ്ടാവാം. ആ വിധം ബോധിച്ചരീതിയിലുള്ള ന്യായവാദവും യുക്തിയും ഉപയോഗിച്ചാൽ ഈഴവരും തീയ്യരും ഒരു ജനതയാണ്. ഈ ന്യായവാദം വിഡ്ഢിത്തം തന്നെയാണ്. തർക്കശാത്രത്തിൽ പുകയുണ്ടെങ്കിൽ അവിടെ തീയുണ്ട് എന്ന് പറയുന്നതുപോലെ വിവരക്കേടാണ്.
ഏഷ്യയിലെ പലവ്യത്യസ്ത ദേശങ്ങളിലേയും പലവിധ കീഴ്ജനം പണ്ടുകാലങ്ങളിൽ ഇങ്ഗ്ളണ്ടിൽ പോയി കുടിയേറിയാലുള്ളത് പോലെയാണ്. ഇങ്ഗ്ളണ്ടിൽ ഭാഷാ കോഡുകൾ മനുഷ്യവ്യക്തിത്വത്തേയും മനോഭാവത്തേയും Helium baloonണിനോട് ഘടിപ്പിച്ചത് പോലെയാണ്. അങ്ങ് വാനോളം ഉയരും. അങ്ങിനെ ആശയവിനിമയത്തിലും വ്യക്തിത്വത്തിലും അങ്ങ് വിണ്ണിനെ മുട്ടിനിൽക്കുന്നവരെപ്പോലെയായിരുന്നു പ്രാദേശിക ഇങ്ഗ്ളിഷ് ജനത. കുടിയേറിവന്ന പല ദേശത്തുകാർ ഇങ്ഗ്ളിഷുകാരുടെ അടിയിൽപോയി സ്ഥാനംപിടിച്ചാൽ, Helium baloonണിൽ കെട്ടിത്തൂക്കിയമാതിരി അവരും വ്യക്തിത്വത്തിൽ പൊന്തും. പൊന്തിപ്പൊന്തി അങ്ങ് ഉയരങ്ങളിൽ ചെന്ന് ഏവരും ഒരേ നിലവാരത്തിൽ നിൽകും. ഏതാനും തലമുറകൾ കഴിഞ്ഞാൽ, ഈ വ്യത്യസ്ത കുടിയേറ്റക്കാരെല്ലാം ഒരേ തരക്കാരാണ് എന്ന തോന്നൽതന്നെ വന്നേക്കാം. എല്ലാരും ഇങ്ഗ്ളിഷുകാരുടെ ഒപ്പത്തിനൊപ്പംതന്നെ.
ഇതേ logic തിരുവിതാംകൂറിലും മലബാറിലും ദക്ഷിണേഷ്യയിൽ പൊതുവായും ശരിയാരിക്കേണം എന്നില്ല. കാരണം, ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. ഫ്യൂഡൽ ഭാഷകളിൽ സംസാരത്തിലും ആജ്ഞയിലും മേൽനോട്ടത്തിലും മറ്റും വാക്കുകളിലൂടെ സർപ്പവിഷത്തിന്റെ വീര്യം കുത്തിക്കയറ്റാനാവും. വിഷം തട്ടിയാൽ വ്യക്തിയിൽ വ്യക്തിത്വധ്വംസനം സംഭവിക്കാം. മനസ്സിന് മരവിപ്പോ അതുമല്ലെങ്കിൽ ഉഗ്രഭാവമോ അനുഭവപ്പെടാം. എന്നിരുന്നാലും, പൊതുവേ പറഞ്ഞാൽ വാക്കുകൾ വ്യക്തിയെ താഴോട്ട് അടിച്ച് തമർത്തുന്നത് വ്യത്യസ്ത രീതിയിൽ വളരെ സങ്കീർണമായുള്ള ചുറ്റുപാടിൽനിന്നുമായിരിക്കും.
മുന്നോട്ട് പോകുന്നതിന് മുൻപായി മറ്റൊരു കാര്യംകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. Tellicherryയിലും Cannanoreറിലും മറ്റും ത്വക്കിന് തിളങ്ങുന്ന വെളുപ്പുള്ള തീയർ-വ്യക്തികളെ പണ്ടുകാലങ്ങളിൽ കണ്ടതായി ഓർക്കുന്നു. Edgar Thurstonണുംമറ്റും ഈ കാര്യം രേഖപ്പെടുത്തിയിട്ടും ഉണ്ട്. എന്നാൽ പൊതുവായിപ്പറഞ്ഞാൽ, ഇന്ന് തീയർ വ്യക്തികളിൽ മിക്കവരിലും ഈ വെട്ടിത്തിളങ്ങുന്നവെളുപ്പ് കുടുംബപരമായി ഇല്ലാ എന്നുള്ളതാണ് വാസ്തവം. ചില വീടുകളിൽ ചില മക്കളിൽ ഇത് കണ്ടെന്നുവരും. മറ്റുചിലർ കറുത്തവരും ആവാം. ഇതിൽനിന്നും മനസ്സിലാക്കുന്ന കാര്യം ഈ തീയ്യരിൽ വ്യക്തമായും കറുത്ത ത്വക്കിൻ നിറമുള്ള മറ്റ് ജനങ്ങളുടെ രക്തം പണ്ടെപ്പോഴോ കലർന്നിട്ടുണ്ട് എന്നാണ്.
ഈ എഴുത്തുകാരന്റെ കാര്യത്തിൽ പിതാവ് ദക്ഷിണ മലബാറിലെ മക്കത്തായ തീയർ വ്യക്തിയാണ്. മാതാവ്, ഈ കൂട്ടരോട് വൻ വിരക്തി പാരമ്പര്യമായി നിലനിർത്തിയ ഉത്തര മലബാറിലെ മരുമക്കത്തായ തീയർ വ്യക്തിയാണ്. പോരാത്തതിന് വൻ വെളുപ്പും ചെറിയതോതിലുള്ള കറപ്പും കുടുംബ പാരമ്പര്യങ്ങളിൽ കാണുന്നുണ്ട്. അതിനാൽ തന്നെ ഇന്ന് രണ്ട് കൂട്ടം തീയർ ജനതയും ശുദ്ധമായ അവരുടെ അതാത് പാരമ്പര്യ തീയർ രക്തം അല്ല ഉൾക്കൊള്ളുന്നത് എന്ന് തോന്നുന്നു.
ഇനി ഈഴവരുടെ കാര്യം എടുത്താൽ, അവർ പാരമ്പര്യമായി കറുത്ത ത്വക്ക് നിറം ഉള്ള ജനതയായിരുന്നു എന്ന് തോന്നുന്നു. Alleppy പോലുള്ള ഇടങ്ങളിൽ Jet black (കടുത്ത കറുപ്പുനിറം) ആയുള്ള ഈഴവരെ കണ്ടിട്ടുണ്ട്. എന്നാൽ ഈഴവരിലും പല കുടുംബങ്ങളിലും വെളുത്ത നിറം കലർന്ന ആൾക്കാരേയും കാണാം. അതിൽനിന്നും ഈഴവരിലും മറ്റ് പലജനങ്ങളുടേയും രക്തം കലർന്നിട്ടുണ്ട് എന്ന് പറയാം എന്ന് തോന്നുന്നു.
ഈ കറപ്പു - വെളുപ്പ് വിഷയത്തെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ പറയാം എന്ന് തോന്നുന്നു. അത് അടുത്ത എഴുത്തിൽ നൽകാം.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ