ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
40. ഭാഷയുടെ സ്വഭാവം ത്വക്കിൻ നിറത്തേയും അതിന്റെ ഗുണനിലാവരത്തേയും ബാധിക്കുമോ?
തൊക്കിന് കറുത്തനിറം ഉള്ളവർ കീഴ്ജാതിക്കാരും, വെളുത്ത നിറം ഉള്ളവർ ഉയർന്ന ജാതിക്കാരും ആണ് എന്ന് ചിലരെങ്കിലും പണ്ട് കാലങ്ങളിൽ വിശ്വസിച്ചിരുന്നു എന്ന് തോന്നുന്നു. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലതന്നെ.
പോരാത്തതിന്, ദേവന്മാർ വെളുത്തവരും അസുരന്മാർ കറുത്തവരും ആണ് എന്ന ഒരു ധ്വനി ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് രാമായണം, മഹാഭാരതം തുടങ്ങിയ ദക്ഷിണേഷ്യയിലെ വടക്കൻ ഭാഗങ്ങളിലെ ഇതിഹാസകാവ്യങ്ങളിലെ കഥകളിലെ കഥാപാത്രങ്ങളെ ബഹുവർണ്ണത്തിൽ വരച്ച ചിത്രങ്ങളിൽ കണ്ടതായി ഓർക്കുന്നു. പോരാത്തതിന്, ഈ വിധ കഥകളെ ടീവിയിൽ സീരിയലുകളായി ചിത്രീകരിക്കുന്ന അവസരങ്ങളിൽ ഈ വിധ രീതിയിൽ ആണ് കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരെ തിരഞ്ഞെടുത്തത് എന്നും ഒരു തോന്നൽ. Peter Brook എന്ന ഇങ്ഗ്ളിഷുകാരനായ സിനിമാ സംവിധായകൻ മഹാഭാരത കഥയെ സിനിമയാക്കിയപ്പോൾ, ചില പ്രധാന കഥാപാത്രങ്ങളെ നീഗ്രോ വംശജരെക്കൊണ്ട് അഭിനയിപ്പിച്ചത് ഇന്ത്യയിൽ അന്ന് ചിലരിൽ വൻ മനോവേദന വരുത്തിയിരുന്നു എന്ന് ചെറിയ ഒരോർമ്മ. എന്നാൽ ഇന്ന് ഓർമ്മ വ്യക്തമല്ല.
കാർവർണ്ണൻ എന്ന് അറിയപ്പെടുന്ന കൃഷ്നനേയും കറുത്ത മേഘങ്ങളുടെ വർണ്ണത്തിൽ സാധാരണയായി കാണാറില്ല എന്നും തോന്നുന്നു.
വെള്ളക്കാരുടെ വെളുപ്പും മലബാറിലേയും തമിഴ്നാട്ടിലേയും തിരുവിതാംകൂറിലേയും ആളുകളുടെ വെളുപ്പും തമ്മിൽ യാതോരു ബന്ധവും ഇല്ല എന്നാണ് തോന്നുന്നത്. അതേ പോലെതന്നെയാണ് ആഫ്രിക്കയിലെ കാപ്പിരികളുടെ കറുപ്പും, മുകളിൽ സൂചിപ്പിച്ച പ്രദേശങ്ങളിലെ ആളുകളുടെ കറുപ്പുനിറവും തമ്മിലും എന്നും തോന്നുന്നു.
വെയിലത്ത് ദീർഘമായി തൊഴിൽ ചെയ്താൽ പല വെളുത്ത ആളുകളുടേയും ത്വക്കിന് കറുപ്പ് നിറം വരും എന്നും തോന്നുന്നു. എന്നാൽ ഇത് സംഭവിക്കാത്ത വെളുത്ത നിറമുള്ളവരേയും അറിയാം. എന്നുവച്ചാൽ, ഈ രണ്ടുകൂട്ടരുടേയും വെളുപ്പുകൾ തമ്മിൽ എന്തോ വ്യത്യാസം ഉണ്ട് എന്ന് തോന്നുന്നു.
ഈ എഴുത്തുകാരൻ ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ്, കേരളമൊട്ടാകെ ഇരുചക്രവാഹനത്തിൽ യാത്രചെയ്യാറുള്ള അവസരത്തിൽ, സംസ്ഥാനത്തിന്റെ വടക്ക് നിന്ന് തെക്കോട്ടും, കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി, ഏതാണ്ട് 1200 മുതൽ 1600 കിലോ മീറ്റർ അഞ്ചും ആറും ദിവസങ്ങൾ യാത്രചെയ്ത് തിരിച്ചുവരുന്ന അവസരത്തിൽ, നിരന്തരമായി അനുഭവിച്ച വെയിലിന്റെ effect കണ്ടറിഞ്ഞിരുന്നു. ഫുൾക്കൈ shirt ധരിക്കുന്നതിനാൽ, കൈകൾക്ക് സൂര്യരശ്മി തട്ടില്ലായിരുന്നു. എന്നാൽ, ബൈക്കിന്റെ handle പിടിക്കുന്ന മുഷ്ടിയുടെ മുകൾഭാഗത്തിന് വെയിൽതട്ടും. Shirt അഴിച്ചാൽ, ആ ഭാഗം കടുംകറുപ്പ് ചായം തേച്ചതുമാതിരി കറുത്തിരിക്കും.
വെള്ളക്കാർക്ക് ഈ രീതിയിൽ ഉള്ള ഒരു അനുഭവം വരില്ലതന്നെ.
തിരുവിതാംകൂറിൽ കറുത്ത നിറമുള്ള വർമ്മമാർ ഉണ്ടായിരുന്നു എന്ന് അറിയുന്നു. മാരാരിക്കുളം ഭാഗത്ത് ഈ വിധം കറുത്ത ത്വക്കിൻ നിറം ഉള്ള രാജകുടുംബക്കാർ ഉണ്ടായിരുന്നതായി കേട്ടിരുന്നു. കറുത്ത നിറം ഉള്ള നായർമാരേയും കണ്ടതായി ഓർക്കുന്നു.
മലബാറിൽ പണ്ട് കാലങ്ങളിൽ കാര്യങ്ങളിൽ പൊതുവേപറഞ്ഞാൽ വ്യത്യാസം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ചില കീഴ്ജാതിക്കാരെങ്കിലും നല്ലവെളുപ്പ് നിറം ഉള്ളവരാണ് എന്ന് അറിയുന്നു. പ്രത്യേകിച്ചും, Cannanoreന് വടക്കോട്ട്, അങ്ങ് കാസർഗോഡ് ജില്ലയിൽ.
വെള്ളക്കാരുടെ നിറം White ആണ്. നീഗ്രോ വംശജരുടെ നിറം Black ആണ്. എന്നാൽ ദക്ഷിണേഷ്യയിലെ വെളുത്ത നിറമുള്ളവരുടെ നിറത്തെ ഇങ്ഗ്ളിഷിൽ പരാമർശിക്കുന്നത് Fair-complexioned എന്ന പദപ്രയോഗത്താലാണ്. കറുത്ത നിറമുള്ളവരുടെ നിറത്തെ സൂചിപ്പിക്കുന്നത് Dark-complexioned എന്നും. ഇരുനിറത്തെ Medium-complexioned എന്നും.
വെളുപ്പ് നിറം പലരും ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. എന്നുവച്ചാൽ കറുത്ത നിറമുള്ളവരിൽ പലർക്കും അവരുടെ നിറം ഇഷ്ടമല്ല എന്ന്.
വെളപ്പ് നിറത്തെയും കറുപ്പു നിറത്തേയും കാലാകലങ്ങളായി പല ഭാഷകളിലും എതിർകോണകളിൽ ഉള്ള വൈകാരിഭാവങ്ങളോടാണ് ഉപമപ്പെടുത്തിക്കാണുന്നത്. വെളുത്തതിനെ Positive ആയും കറുപ്പിനെ Negative ആയും.
ഉദാഹരണത്തിന്, ഈ വാക്യങ്ങൾ നോക്കു:
'അതു കേട്ടപ്പോൾ അയാളുടെ മുഖമങ്ങ് കറുത്തു!'
'അതു കേട്ടപ്പോൾ അയാളുടെ മുഖമങ്ങ് വെളുത്തു!'
നിഷേധാത്മകമായ വൈകാരികഭാവങ്ങൾ ത്വക്കിന്റെ നിറത്തെ ബാധിക്കുമോ? ഇതുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
തമിഴ്നാട്ടിൽ പോയപ്പോൾ, വെയിലത്ത് തളരാതെ നിൽക്കാൻ പറ്റുന്നത് അവിടുള്ള കറുത്ത ത്വക്കിൻനിറമുള്ളവരാണ് എന്ന് മനസ്സിലാക്കിയിരുന്നു. തമിഴ് ഭാഷ കഠിനമായ ഫ്യൂഡൽ അടിച്ചമർത്തൽ ഭാവങ്ങൾ ഉള്ളതാണ്. ആ വക വാക്ക് കോഡുകൾ ത്വക്കിന്റെ നിറത്തിൽ എന്തെങ്കിലും പരിവർത്തനങ്ങൾ നടത്തുമോ?
കായിക ശക്തിയിൽ വെള്ളക്കാരേക്കാൾ മികച്ച് നിൽക്കുന്നത് കറുത്തവർ തന്നെ. എന്നാലും, അവർക്കും വെളുപ്പിനോടാണ് താൽപ്പര്യം എന്ന് തോന്നുന്നു.
പ്രാദേശികമായി ഇങ്ഗ്ളിഷ് സംസാരിക്കുന്ന നീഗ്രോകളിൽ മുഖത്തും മനസ്സിനും വ്യക്തിത്വത്തിലും ഒരു പ്രത്യേകമായുള്ള ഒരു പ്രസന്നതയും തിളക്കവും കാണാൻ ആവും എന്ന് ഒരു തോന്നൽ. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന, കീഴിൽ പെട്ടുപോയ വെളുത്ത ത്വക്കിൽ നിറമുള്ളവരിൽ ഇതേ പ്രസന്നത കാണാനായേക്കില്ല.
അങ്ങിനെയാണങ്കിൽ മനസ്സിൽ ഒരു ചോദ്യം ഉയരുന്നു. ഇങ്ഗ്ളിഷുകാർ കറുത്ത ത്വക്കിൻ നിറം ഉളളവരായിരുന്നുവെങ്കിൽ, കറുപ്പിനെപ്പറ്റിയുള്ള ഭാഷാപരമായുള്ള വൈകാരിക നിർവ്വചനങ്ങളിൽ വ്യത്യാസം ഉണ്ടാവുമായിരുന്നില്ലെ?
ഇനി തിരിച്ച് തിരുവിതാംകൂറിലെ ഈഴവരുടെ മനോഭാവത്തിലേക്ക് പോകാം. അവർക്കും വേണമായിരുന്നു അന്ന് ഒരു വെളുത്ത ത്വക്കിൻ മേൽവിലാസം എന്ന് തോന്നുന്നു. എന്നാൽ അവരുടെ ഇടയിൽതന്നെ പല വെളുത്ത ത്വക്കിൻനിറം ഉള്ളവരും ഉണ്ടായിരുന്നിരിക്കാം. അതുപോരാ എന്ന് അവരിലെ സാമൂഹിക പരിഷ്ക്കർത്താക്കൾക്ക് തോന്നാൻ എന്തായിരിക്കാം കാരണം?
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ