ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
42. കപട നേതാവാകാൻ വൻ വ്യഗ്രതകാട്ടിയ ആളും, വെറും നിസ്സാര വാക്കുകൾകൊണ്ട് സാമൂഹത്തിന്റെ അടിത്തറതന്നെ ആട്ടിയിളക്കിയ ആളും തമ്മിൽ ഒരു താരതമ്യം
ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് വൻ സ്നേഹാദരങ്ങളോടുകൂടി എഴുതുന്നവർ നേരിടുന്ന ചില പ്രശ്നങ്ങൾ ഉണ്ട്. എഴുതുന്നത് ഒരു മലയാളം സംസാരിക്കുന്ന വ്യക്തിയെക്കുറിച്ചാണ്. എന്നുവച്ചാൽ ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന വ്യക്തി. എഴുതുന്ന ആളുടെ പ്രാദേശിക ഭാഷയും മലയാളം അതുമുല്ലെങ്കിൽ ഈ ഉപദ്വീപിലെ മറ്റുവല്ല ഫ്യൂഡൽ ഭാഷ ആവുമ്പോഴാണ് പ്രശ്നം. ഇദ്ദേഹത്തെക്കുറിച്ച് ഒരു ഇങ്ഗ്ളിഷുകാരൻ ഇങ്ഗ്ളിഷിൽ എഴുതുകയാണെങ്കിൽ ഈ വിധ പ്രശ്നങ്ങളെക്കുറിച്ച് ആ എഴുത്തുകാരന് അറിവ് വരില്ലതന്നെ.
ഇദ്ദേഹം ഒരു മഹാവ്യക്തിയാണ്, മഹാനാണ് എന്നത് ഇങ്ഗ്ളിഷിൽ ചിന്തിക്കുന്നരീതിയിൽ മലയാളത്തിൽ പറഞ്ഞാൽ കാര്യങ്ങൾ പാളിപ്പോകും. ഇങ്ഗ്ളിഷിൽ ഏത് വ്യക്തിയേയും ആ ആളുടെ നൈസർഗികമായ കഴിവുകളേയും സ്വഭാവങ്ങളേയും ചെയ്തികളേയും നേട്ടങ്ങളേയും മറ്റും മാത്രം കണ്ടുകൊണ്ട് പറയാവുന്നതാണ്. Isaac Newtonനെക്കുറിച്ച്, He was a great scientist എന്ന് പറഞ്ഞാൽ ഫ്യൂഡൽ ഭാഷകളിൽ കാണുന്നതുപോലുള്ള യാതോരു ദിവ്യത്വവും ഭാവനയിൽ അലിച്ചുചേർക്കാതെ തന്നെ, ഒരു ഇങ്ഗ്ളിഷുകാരന് Newtonനെക്കുറിച്ച് മനസ്സിൽ ചേർത്തുവെക്കാവുന്നതാണ്.
Newton ഒരു മഹാ ശാസ്ത്രജ്ഞനാണെങ്കിലും, മറ്റെല്ലാരീതിയിലും ഒരു മനുഷ്യന്റെ നൈസർഗികമായ എല്ലാവിധ ശരീരാവശ്യങ്ങളും ആർത്തികളും താൽപ്പര്യങ്ങളും വൈകാരികഇച്ഛകളും മറ്റും ഉള്ള ഒരു വ്യക്തിതന്നെയാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. കാരണം ഈ ഒരു വിഷയം He was a great scientist എന്ന വാക്യത്തെ ബാധിക്കില്ലതന്നെ. Newtonന് യാതോരുവിധ ദിവ്യജ്ഞാനമോ ബോധോദയമോ ലഭിച്ചു എന്ന ഒരു ധാരണയുടെ ആവശ്യം ഇല്ലതന്നെ.
ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ ഈവിധമല്ലതന്നെ. വ്യക്തിയെ greatഎന്നും മഹാനെന്നും മറ്റും പറയുമ്പോൾ, ആ ആളെ അവൻ / അവൾ എന്ന തികച്ചും അപകടകരമായ പദവിശേഷണത്തിൽനിന്നും പിടിച്ചു പൊക്കി അദ്ദേഹം / അവർ എന്ന നിലയിൽ പിടിച്ചുനിർത്തേണ്ട ആവശ്യം വരും. ഇത് യഥാർത്ഥത്തിൽ ഒരു വൻ സംഗതി തന്നെയാണ്.
ഈ ഒരു പ്രശ്നം ഇങ്ഗ്ളിഷ് Wikipediaയക്ക് ആദ്യകാലങ്ങളിൽ നേരിടേണ്ടിവന്നിരുന്നു എന്നുതോന്നുന്നു. ഇങ്ഗിളിഷിൽ ഒരു നിയമം തന്നെ Wikipediaയിൽ എഴുതിവച്ചിരുന്നു. വ്യക്തികളുടെ പേരിനോട് Honourific വാക്കുകൾ ചേർക്കാൻ പാടില്ല എന്ന്. Honourific എന്നാൽ ആദരസൂചകമായ വാക്ക് എന്നാണ് അർത്ഥം. വിക്കീപീടിയയിൽ ഇന്ത്യൻ പേജുകൾ തുടങ്ങിയപ്പോൾ ഇത് വൻ പ്രശ്നമായി മാറി. ഗാന്ധിമാത്രമല്ല, മറിച്ച് ഓരോ കുഗ്രാമത്തിലേയും സ്ക്കൂൾ അദ്ധ്യാപകന്റെ പേരുപോലും വിക്കീപീടിയയിൽ എഴുതാൻ പറ്റില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി.
ഈ ഉപഖണ്ഡം കണ്ട ഏറ്റവും വൻ വ്യക്തികളിൽ പെട്ട Robert Clive, Thomas Macaulay തുടങ്ങിയവരുടെ പേരുകൾ വെറും പേരായിതന്നെയാണ് ഇന്ത്യൻ വിക്കീപീടിയയിലും മറ്റും ഉപയോഗിച്ചുകാണുന്നത്. എന്നാൽ അവരുടെ കഴിവുകളോടോ, അതുമല്ലെങ്കിൽ സാമൂഹിക പരിവർത്തന ആത്മാർത്ഥതയോടോ യാതോരുരീതിയിലും തുലനം ചെയ്യാൻപറ്റാത്ത വ്യക്തികളെ ഇന്ത്യൻ വിക്കീപീടിയയിൽ ആദരിച്ചേപറ്റൂ. വിക്കീപീടിയയെ പിടികൂടിയ ഇന്ത്യൻ അക്കാഡമിക്ക് ജീനിയസ്സുകൾ വിട്ടില്ല. വോട്ടെടുപ്പുതന്നെ നടത്തിയെന്ന് തോന്നുന്നു. വോട്ടെടുപ്പിൽ ഇന്ത്യക്കാരെ തോൽപ്പിക്കാൻ പ്രയാസം തന്നെയാണ്.
ഇന്ന് M K Gandhiയുടെ വിക്കീപീടിയ പേജ് Mahatma Gandhi എന്ന തലക്കെട്ടിൽ തന്നെയാണ് കാണുന്നത്. ഇങ്ങിനെയല്ലാതെ പറ്റില്ലതന്നെ.
ശ്രീ നാരായണ ഗുരുവിന്റെ പേജ് Narayana Guru എന്ന തലക്കെട്ടിലാണ് കാണപ്പെടുന്നത്. ഫ്യൂഡൽ ഭാഷകളിൽ ഇങ്ങിനെയല്ലാതെ പറ്റില്ലതന്നെ.
അതുതന്നെ ഒരു പ്രശ്നം. പ്രശ്നം ഇതാണ്. ഫ്യൂഡൽ ഭാഷകളിൽ സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ നിലനിൽക്കും. യാതോരു ഗുരുവിനും ഇത് മാറ്റാൻ കഴിയില്ല. സ്വന്തം പേരിൽ പോലും ഈ ഒരു പ്രശ്നത്തിന്റെ വേലിയേറ്റം വന്നത്, ഗുരുവിന്റെ അണികൾക്ക് തടുക്കാൻ ആയില്ലതന്നെ. സാമൂഹിക ഉച്ചനീചത്വങ്ങളെ നിലംപരിശാക്കും എന്ന് ശപഥം എടുത്തിട്ടുള്ള ഇസ്ലാം മതത്തിന്റെ പ്രവാചകനായ മുഹമ്മദ്ദിന്റെ കാര്യത്തിലും ഈ വിധം പല പ്രശ്നങ്ങളേയും, മതത്തെ ഫ്യൂഡൽ ഭാഷക്കാരുടെ കൈകളിൽ കൊടുത്തപ്പോൾ സംഭവിച്ചിട്ടുണ്ട് എന്ന് ഒരു തോന്നൽ. ആ കാര്യത്തിലേക്ക് പിന്നീടേ കടക്കാൻ പറ്റുള്ളു.
ശ്രീ നാരായണ ഗുരുവിന്റെ യഥാർത്ഥ പേര് നാണു എന്നായിരുന്നു എന്ന് കാണുന്നു. വ്യക്തിക്ക് വ്യക്തമായ സ്ഥാനനാമങ്ങൾ ലഭിക്കുമ്പോൾ, പേരിൽ മാറ്റം വരുത്തേണ്ടതുതന്നെയാണ്. പ്രത്യേകിച്ചും ഫ്യൂഡൽ ഭാഷകളിൽ. ഒരാൾ മെഡിക്കൽ ഡോക്ടറായാൽ, പേരിന് മുന്നിൽ Dr. എന്ന് ചേർത്ത് സംബോധന ചെയ്യുന്നതും പരാമർശിക്കുന്നതും ആണ് മാന്യത. (PhDക്കാരുടെ കാര്യം ഇവിടെ എടുക്കുന്നില്ല. അത് മറ്റൊരു വിഷയം). ആദ്ധ്യാത്മിക വ്യക്തിത്വമാകുമ്പോൾ, അതിന് അനുസൃതമായ മാറ്റങ്ങൾ ആവശ്യമാണ്. മറ്റുള്ളവർ അവ നൽകുന്നതാണ് മാന്യത.
ശ്രീ നാരായണ ഗുരുവിനെ അദ്ദേഹത്തിനെ ആരാധകർ 'ശ്രീ നാരായണ ഗുരു' എന്നുതന്നെയാണ് പരാമർശ്ശിക്കാറ്. എന്നാൽ പണ്ടുകാലങ്ങളിൽ തിരുവിതാംകൂറിൽ ഈഴവ പ്രസ്ഥാനത്തിനോട് വിരോധമുള്ള ചിലർ ഇദ്ദേഹത്തെ നാണു ഗുരു എന്ന രീതിയിൽ ചെറിയൊരു പരിഹാസ ശബ്ദത്തോടുകൂടി പരാമർശിക്കുന്നത് കേട്ടിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പക്ഷക്കാർ, മനസ്സിൽ അടിയാളത്തം തേച്ചുചേർക്കാൻമാത്രം ശക്തിയുള്ള ബഹുമാനസൂചകമായ വാക്ക് കോഡുകൾകൊണ്ട് ഇദ്ദേഹത്തിന്റെ പേരിന് ചുറ്റും ദീപ്തിവലയം ഒട്ടിച്ചുവച്ചിട്ടുണ്ട്. മാത്രവുമല്ല വേറേയും വാക്കുകളും സംഭവവിവരണങ്ങളും നൽകി, ഇദ്ദേഹത്തിന്റെ ബഹുമാന്യതയെ സംരക്ഷിക്കാൻ നിരന്തരം ശ്രമിക്കുന്നുമുണ്ട് എന്നും തോന്നുന്നു.
മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ ഒറ്റ-വാക്ക് ശബ്ദമുള്ള പേരുകൾക്ക് വൻ ബലഹീനതയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇങ്ഗ്ളിഷിലും ഇതുപോലുള്ള ഒരു ചെറിയ പ്രശ്നം ഉണ്ട് എന്നു തോന്നുന്നുണ്ട് എങ്കിൽകൂടി, You, He, She തുടങ്ങിയ വാക്കുകൾക്ക് മറ്റ് വകഭേദങ്ങൾ ഇല്ലാത്തതുകൊണ്ട്, ഇങ്ഗ്ളിഷിൽ ഇത് ഒരു വൻ പ്രശ്നം അല്ലതന്നെ.
രണ്ട്-വാക്ക് ശബ്ദമുള്ള പേരുകൾക്ക് വൻ സാമൂഹിക ബലം ലഭിക്കും. ഉദാഹരണത്തിന്, ബാലൻ നായർ. വെറും ബാലൻ എന്നതിനേക്കാളും വൻ ശക്തിയാണ് ഇതിന് ഉള്ളത്. ബാലൻ നായരെ ബാലാ എന്ന് താന്തോന്നി വിളിച്ചാൽ, സമൂഹികമായി ആക്രമണം തന്നെയാണ്. ബാലൻ നായർ എന്ന പേരിനേക്കാൾ വൻ മെച്ചം നൽക്കുന്ന വിശേഷണം ബാലൻ മാഷ് / ബാലൻ സാറ് എന്നതാണ്. ഇതുമായൊക്കെ അനവധി കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.
വായനക്കാരന് ഓർമ്മയുണ്ടായേക്കാം. പണ്ടു പറഞ്ഞകാര്യമാണ്. ആശാരി മാധവനും, മാധവനാശാരിയും തമ്മിലുള്ള സാമൂഹിക ബലവ്യത്യാസം.
ചെറുതായി എഴുത്തിന്റെ പാതയിൽനിന്നും ഒന്ന് വ്യതിചലിച്ചുകൊണ്ട് (digressചെയ്തുകൊണ്ട്) ഒരു കാര്യം പറയാം എന്ന് തോന്നുന്നു. ഇന്ത്യൻ ഭരണഘടനയുടെ Right to Equalityലെ Articles18 പ്രകാരം സാമൂഹികമായി സാറ്, മാഷ്, മാഡം തുടങ്ങിയ വാക്കുകൾ ചില വ്യക്തികൾ സ്വന്തം പേരിന്റെകൂടെയോ, മറ്റു ചിലരുടെ പേരിന്റെകൂടെയോ ചേർക്കുന്നത് അനുവധിക്കപ്പെടുന്ന കാര്യമല്ലാ എന്ന് വ്യാഖ്യാനിക്കാം എന്ന് തോന്നുന്നു. ഇവിടെയുള്ള പ്രശ്നം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന വൻ ആശയങ്ങളിൽ പലതും, ഫ്യൂഡൽ ഭാഷകളിൽ നടപ്പില്ലതന്നെ എന്നതാണ്. വിദ്യാഭ്യാസവും ഭരണയന്ത്രവും പൂർണ്ണമായി ഫ്യൂഡൽ ഭാഷകളിലേക്ക് നിലംപതിക്കുമ്പോൾ, ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യൻ ഭരണഘടന ഒരു നോക്കുകുത്തിയായി മാറും.
ഇനി തിരിച്ച് എഴുത്തിന്റെ പാതയിലേക്ക് വരാം.
ഇങ്ഗ്ളിഷിൽ കൃസ്ത്യൻ പാതിരിമാരെ Fatherഎന്നും, പോരാത്തതിന്, Reverend (Rev) എന്നും മറ്റും പേരിന് മുന്നിൽ ചേർത്ത് പരാമർശിക്കും, സംബോധന ചെയ്യും. പ്രസിഡന്റിന്റെ പേരിന് മുന്നിൽ President എന്നും ചേർക്കും. പൊതുവേ ആളുകളുടെ പേരിന് മുന്നിൽ, ഔപചാരികമായ അവസരങ്ങളിൽ / ബന്ധങ്ങളിൽ, Mr., Mrs. Miss, Ms. തുടങ്ങിയ പദങ്ങൾ ഉപയോഗിക്കും. ഇവയൊന്നും You, He, She തുടങ്ങിയ യാതോരു പദങ്ങളേയും ബാധിക്കില്ല.
ശ്രീ നാരായണ ഗുരുവിന്റെ കാര്യത്തിൽ പേരിന് മുന്നിലും പിന്നിലും Honourific വാക്കുകൾ ചേർത്തുകാണുന്നു. ശ്രീ എന്നും ഗുരുവെന്നും. മാത്രവുമല്ല, പല ഇടത്തും, ശ്രീ നാരായണ ഗുരുദേവൻ എന്നും, ശ്രീ നാരായണ ഗുരു സ്വാമികൾ എന്നും എഴുതിക്കണ്ടിട്ടുണ്ട് എന്നും തോന്നുന്നു.
ഗാന്ധിയുടെ പേരിന് മുന്നിലും പിന്നിലും ഇതേ പോലെ വാക്കുകൾ ഉണ്ട് എങ്കിലും, അവ ഒരേ സമയം ഉപയോഗിക്കാറില്ല. മഹാത്മാ ഗാന്ധി എന്നോ അതുമല്ലെങ്കിൽ ഗാന്ധജി എന്നോ. മഹാത്മാ ഗാന്ധിജി എന്ന പ്രയോഗം ഇല്ലതന്നെ.
ശ്രീ നാരായണ ഗുരുവിനേയും ഗാന്ധിയേയും ഒന്ന് ചെറുതായി തമ്മിൽ താരതമ്യം ചെയ്യേണം എന്ന് തോന്നുന്നു ഗാന്ധി ബൃട്ടിഷ് - ഇന്ത്യക്ക് പുറത്തുള്ള പോർബന്ധറിലെ പ്രധാന മന്ത്രിയുടെ മകൻ. അച്ഛാച്ചനും അമ്മാവനും ഇതേ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു എന്ന് തോന്നുന്നു. ചെറുപ്രയാത്തിൽതന്നെ വിവാഹം കഴിച്ചു. ഭാര്യ വൻ സാമൂഹിക പ്രതാപശാലിയുടെ മകൾ. ഇങ്ഗ്ളണ്ടിൽ പോയി പഠിച്ചു. അന്ന് ഇങ്ഗ്ളണ്ടിൽ പോയി പഠിച്ച പല വീരന്മാരുടേയും വിനോദവൃത്തി 'ഇന്ത്യയ്ക്ക്' 'സ്വാതന്ത്ര്യം' പടിച്ചുവാങ്ങി പുതിയ രാജ്യത്തിന്റെ നേതാവ് ആകാൻ ശ്രമിക്കുക എന്നതായിരുന്നു. ഇങ്ഗ്ളണ്ടിൽ പോയി ഇങ്ഗ്ളിഷുകാരെ വെറും പേരുവിളിച്ചും Mr., Mrs., തുടങ്ങിയ വാക്കുകൾ ചേർത്തുവിളിച്ചുംകഴിഞ്ഞാൽ വ്യക്തിത്വം വാനോളം ഉയരും. പിന്നെയുള്ള വികാരം, ഈ ഇങ്ഗ്ളിഷുകാരേക്കാൾ വൻ കഴിവുകൾ തനിക്കുണ്ട് എന്നതാണ്. വാസ്തവം പറയുകയാണെങ്കിൽ ഈ കൂട്ടർക്ക് വൻ കഴിവുകൾ ഉള്ളത് തന്നെ.
ArobindoGosh, Nehru, SubashChandran തുടങ്ങി അനവധി പേർ ഇതേ പദ്ധതി നോക്കിയതാണ്. ഇന്ന് മറ്റൊരു വീരൻ USൽ പഠിച്ച് തിരിച്ചുവന്ന് തനിക്കും ഇതേ പോലൊക്കെത്തന്നെയാവും എന്ന വിശ്വാസത്തിൽ പലതും കാട്ടിക്കൂട്ടുന്നുണ്ട്.
ഗാന്ധിയെങ്ങിനെയാണ് ബൃട്ടിഷ്-ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ബാധ്യസ്ഥനായത് എന്ന് ഇന്നും മനസ്സിലാക്കാൻ പ്രയാസം തന്നെയാണ്. ഗാന്ധിക്ക് വേണമെങ്കിൽ പോർബന്ധറിൽ രാജാവിനെ മറിച്ചിട്ട് ജനാധിപത്യം സ്ഥാപിക്കാൻ ആളെ സംഘടിപ്പിക്കുന്നതിൽ തരക്കേടില്ല. ഇതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഗാന്ധി ദക്ഷിണാഫ്രിക്കയിൽ ഒന്ന് നേതാവു കളിച്ചുനോക്കിയിരുന്നു. തിരിച്ചുവന്നു. ബൃട്ടിഷ്-ഇന്ത്യയിൽ ഒരു പുതിയ Unique Selling Point (USP)യും കൊണ്ടാണ് വന്നത്. ആദ്ധ്യാത്മികത തുള്ളിതുളുമ്പിനിൽക്കുന്നു എന്ന് തോന്നുന്ന (USP)യായിരുന്നു അത്. അഹിംസ, സത്യാഗ്രഹം, രാമരാജ്യം അങ്ങിനെ. ഇതൊന്നും തന്നെ യഥാർത്ഥത്തിൽ ഈ ഉപഭൂഖണ്ഡത്തിന്റെ പാരമ്പര്യത്തിൽ ഉള്ള കാര്യങ്ങൾ അല്ലതന്നെ. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ ജോലിചെയ്യുന്ന ഇങ്ഗ്ളിഷുകാർക്ക് വൻ ആദരവ് തന്നെ വന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഗാന്ധി, സ്വന്തം രാജ്യത്തിൽ അല്ല, മറിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ പത്രം തുടങ്ങി. മാസിക തുടങ്ങി. ഗുജറാത്തിയിലും ഇങ്ഗ്ളിഷിലും. ഇങ്ഗ്ളണ്ടിലെ സ്ത്രീകളോടും പുരുഷന്മാരോടും ഒപ്പം നിൽക്കുന്ന പല ചിത്രങ്ങൾ പരസ്യപ്പെടുത്തി. ഇവ കണ്ട് ദക്ഷിണേഷ്യയിലെ പാവം ജനം ഞെട്ടിത്തരിച്ചുപോയി. ഇത്രമാത്രം ദിവ്യനായ ഒരു വ്യക്തിയെ അവർകണ്ടിട്ടേയില്ല എന്ന ഒരു തോന്നൽ.
പല വൻ കഥകൾ എഴുതി ഇങ്ഗ്ളിഷുകാർക്ക് വായിക്കാനായി സൌകര്യപ്പെടുത്തി.. പണം വാരിക്കോരി ചിലവാക്കി. മൈതാന പ്രസംഗങ്ങൾ നടത്തി. കോൺഗ്രസിൽ ഇടിച്ചുകയറി. കോൺഗ്രസുകാരിൽ പലതരത്തിലുള്ള വിരോധങ്ങളും വളർത്തി. ഇങ്ഗ്ളണ്ടിൽ പഠിച്ച, രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ള മറ്റൊരു പണക്കാരനുമായി കൂറുവ്യവസ്ഥയിൽ കാര്യങ്ങൾ നടത്തി.
1982ൽ Gandhi എന്ന പേരിൽ ഒരു ഗംഭീര സിനിമ തന്നെ ഒരു ബൃട്ടിഷ് സിനിമാ നിർമ്മാതാവ് ഇറക്കി. ഗാന്ധിയായി അഭിനയിച്ചത് ഒരു ബൃട്ടിഷ് നടനാണ്. യഥാർത്ഥ ഗാന്ധിയേക്കാളും വളരെ നീളവും വലുപ്പവും ഉള്ള ആളാണ് അഭിനയിച്ചത്. മുകളിൽ നൽകിയിട്ടുള്ള ചിത്രം ആ സിനിമയിൽ ഉള്ള ഗാന്ധിയാണ്. കണ്ടില്ലേ ഗാന്ധിയുടെ വ്യക്തിത്വം? തികച്ചും ഒരു ഇങ്ഗ്ളിഷ് വ്യക്തിത്വമുള്ള വൻ വ്യക്തി.
ഈ തട്ടിപ്പ് സിനിമ നിർമ്മിക്കാനായി ഇന്ത്യൻ സർക്കാർ 10 ദശലക്ഷം ഡോളർ ആണ് അന്ന് നൽകിയത്.
ഇനി ശ്രീ നാരായണ ഗുരുവിന്റെ കാര്യം എടുക്കാം. ബൃട്ടിഷ്-ഇന്ത്യക്ക് തൊട്ടുപുറത്തുള്ള തിരുവിതാംകൂർ രാജത്തിലെ കീഴ്ജാതിക്കാരൻ. കൈയിൽ പണം ഉണ്ടോ എന്ന് തീർത്തു പറയാൻ ആവില്ല. ഈഴവ ശിവ പ്രതിഷ്ഠ നടത്തിയതുതന്നെ പഞ്ചലോഹ (പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം) വിഗ്രഹം വച്ചല്ല, മറിച്ച് പുഴയിൽ നിന്നും കിട്ടിയ പാറക്കല്ലുകൊണ്ടാണ്, എന്ന് ഓർമ്മവരുന്നു. 1855ൽ ആണ് ജനനം. അന്ന് തിരുവിതാംകൂർ രാജ്യത്തിൽ കീഴ്ജനത്തിന്റെ കാര്യം വളരെ കഷ്ടം തന്നെയായിരുന്നു. എന്നിരുന്നാലും, അവർക്കും പാരമ്പര്യമായി അവർക്ക് കീഴിലുള്ളവരോടാണ് വിരോധം. മറിച്ച് മുകളിലുള്ളവരോട് അടിയാളത്തവും ബഹുമാനവും.
ഇദ്ദേഹം 26മത്തെ വയസ്സിൽ സ്വന്തം നാട്ടിൽ കുറച്ചു കുട്ടികളെ പഠിപ്പിച്ചു തുടങ്ങി, നാണു ആശാൻ എന്ന പേരു സമ്പാദിച്ചു. കുറേ കാലം സ്വന്തം രാജ്യംവിട്ട്, ബൃട്ടിഷ്-ഇന്ത്യയിൽ പലദേശത്തും സഞ്ചരിച്ചു. അവിടങ്ങളിൽ ഇങ്ഗ്ളിഷ് ഭരണയന്ത്രം കീഴ്ജാതിക്കാരെ അമർത്തുന്നില്ലാ എന്ന കാര്യം കണ്ടുകാണും. തിരിച്ചു തിരുവിതാംകൂറിൽ വന്ന്, ഈഴവ ശിവനെ പ്രതിഷ്ഠിക്കാനുള്ള മനോധൈര്യം കാണിച്ചു. പിന്നിൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ ശക്തമായ സംരക്ഷണം ലഭിച്ചിട്ടുണ്ടാവും എന്നുള്ളത് ഉറപ്പിച്ചുതന്നെ പറയാവുന്നതാണ്.
നാരായണ ഗുരു, സ്വന്തമായി പത്രം / മാസിക പ്രസിദ്ധീകരിച്ചിരുന്നുവോ എന്ന് അറിയില്ല. N. Nagam Aiya എഴുതിയ Travancore State Manual Vol 1, Samuel Mateer എഴുതിയ Native Life in Travancore, William Logan എഴുതിയ Malabar Manual തുടങ്ങിയ ഗന്ഥങ്ങളിൽ ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് യാതോരു സൂചനയും കണ്ടില്ല. ഈ ഗന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത്, നാരായണ ഗുരുവിന്റെ വൻ സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങൾ നടന്നു തുടങ്ങിയ കാലങ്ങൾക്ക് ശേഷം തന്നെയാണ്.
ഹൈന്ദവ മതസ്ഥരുടെ (ബ്രാഹ്മണരുടെ) കൈയ്യാളുകളായ നായർമാർ ഈഴവരെ വെറും പേരുമാത്രമല്ല, മറിച്ച, നീ, എടാ, എന്താടാ, എന്നും പോരാത്തതിന്, അസഭ്യവാക്കുകളും ഉപയോഗിക്കാൻ മടിക്കാതിരുന്ന കാലത്താണ്, കാര്യമായ സാമൂഹിക സംരക്ഷണം സ്വന്തം ദേശക്കാരിൽ നിന്നും പ്രതീക്ഷിക്കാതെതന്നെയാവാം നാരായണ ഗുരു പ്രവർത്തിച്ചത്. മെഡ്രാസിൽ നിത്യപ്രകാശം പോലെ വിളങ്ങിനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണം ഇദ്ദേഹത്തിന് സംരക്ഷണം നൽകാൻ അവരുടെ Residentന് കൽപ്പന നൽകിയിട്ടുണ്ടാവില്ലേ? അറിയില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വേറെചില കാര്യങ്ങൾ പറയേണ്ടിയരിക്കുന്നു. പിന്നീടാവാം.
നാരായണ ഗുരു ഇങ്ഗ്ളണ്ടിൽ പോയിട്ടില്ല. ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി പോരാടിയിരുന്ന് എന്ന് പറയുന്നത് കേട്ടതായി ഓർമ്മയില്ല. ഗാന്ധിയുടെ അതേ ബന്ധം തന്നെയേ ഇദ്ദേഹത്തിനും ഇങ്ഗ്ളിഷ് ഭരണവുമായി ഉള്ളു. പോർബന്ധറും, തിരുവിതാകൂറും ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങൾ ആണ്.
ഇദ്ദേഹത്തെ വാഴ്ത്താനായി, ഇങ്ഗ്ളിഷ് നടനെ ഇദ്ദേഹമായി അഭിനയിപ്പിച്ചുകൊണ്ട്, ഇന്ത്യൻ സർക്കാരിൽനിന്നും ദശലക്ഷക്കണക്കിന് ഡോളർ വാങ്ങി, ബൃട്ടിഷ് സിനിമാ സംവിധായകൻ സിനിമ നിർമ്മിച്ചിട്ടില്ല.
ഗാന്ധിയേയും നാരായണ ഗുരുവിനേയും താരതമ്യപ്പെടുത്തിയത് തീർന്നോ എന്ന് അറിയില്ല. എന്നിരുന്നാലും, തിരുവിതാംകൂർ രാജ്യത്തിൽ നിന്നുകൊണ്ട്, അവിടെ സ്വന്തം സമൂഹത്തിന് മാന്യതവേണം എന്ന് ഉറപ്പിച്ച് പറയണമെങ്കിൽ വെറും നാണുവായിരുന്ന ചെറപ്പക്കാരന് വൻ ധൈര്യം തന്നെവേണ്ടിവരും. ഇങ്ഗ്ളിഷ് സംവിധാനങ്ങളെ കണ്ടുപരിചയപ്പെട്ടതാണോ, അതോ വേദ പഠനങ്ങളാണോ ഈവിധ ധൈര്യം ഇദ്ദേഹത്തിന് നൽകിയത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ