ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ അണിനിരന്നവർ
ഗാന്ധിയേയും ശ്രീനാരായണ ഗുരുവിനേയും തമ്മിൽ താരതമ്യം ചെയ്യാനാവുന്ന മറ്റൊരു ചിന്ത തലയിൽകയറിവന്നു. അതും കൂടി എഴുതിയിട്ടുമുന്നോട്ടു പോകാം എന്ന് കരുതുന്നു.
ഗാന്ധി ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തായുള്ള ഒരു രാജ്യത്തിലെ പ്രധാന മന്ത്രിയുടെ മകൻ. നാരായണ ഗുരു, ഇതേ പോലുള്ള ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തായുള്ള മറ്റൊരു രാജ്യത്തിലെ കീഴ്ജാതിക്കാരൻ.
ഗാന്ധിയെപ്പോലുള്ള ഒരു വ്യക്തിയെ തിരുവിതാംകൂർ രാജ്യത്തിൽ ഭാവനചെയ്യുക.
ആ ആൾ തിരുവിതാംകൂറിലെ ദിവാന്റെ (പ്രധാന മന്ത്രിയുടെ) മകനാണ്. പ്രധാന മന്ത്രിയുടെ മകൻ എന്ന നിലയിൽ ഈ ആൾ വൻ ധനവാനാണ്. അവസരം ലഭിക്കുമ്പോഴെല്ലാം ബൃട്ടിഷ്-ഇന്ത്യയിൽ ആണ് താമസം. അവിടെ വൻകിടക്കാരായുള്ള പല സുഹൃത്തുക്കളും ഉണ്ട്. അവിടെയുള്ള ഒരു ബൃട്ടിഷ് വകയിലുള്ള സ്ക്കൂളിൽ പഠിച്ചു. അത് കഴിഞ്ഞപ്പോൾ, പിതാവ് ഉപദേശിച്ചു, ഏറ്റവും നല്ലത് ഇങ്ഗ്ളണ്ടിൽ പോയി പഠിക്കുന്നതാണ്. അവിടെയെത്തിയാൽ, ഇങ്ഗ്ളിഷുകാരുമായി ബന്ധം സ്ഥാപിക്കാം. അത് ഇങ്ങ് തിരുവിതാംകൂറിൽ പൊന്നിന്റെ വിലനൽകുന്ന ബന്ധമായിരിക്കും.
ധനികനാണ്. ലോകത്തിൽ, ഇങ്ഗ്ളണ്ട് ഭരിക്കുന്ന എവിടെവേണമെങ്കിലും സുരക്ഷിതനായി പോകാനാകും.
നേരെ ഇങ്ഗ്ളണ്ടിൽ പോയി പഠനം ആരംഭിച്ചു. കോളെജിലും മറ്റും പരന്ന വിവരം ഈ ആൾ ഇന്ത്യയിൽ നിന്നുമുള്ള വ്യക്തിയാണ് എന്നാണ്. അവിടെയാണെങ്കിൽ ഇന്ത്യയെന്നാൽ ബൃട്ടിഷ്-ഇന്ത്യതന്നെ. ഇങ്ഗ്ളിഷ് സാമ്രാജ്യം ലോകത്തിൽ പലദിക്കിലും പതാക ഉയർത്തിയിരിക്കുന്ന സമയമാണ്. ഇങ്ഗ്ളണ്ടിലെ മിക്കവർക്കും ഇങ്ങിനെയുള്ള ഓരോ പ്രദേശത്തെക്കുറിച്ചും വ്യക്തമായ ധാരണകൾ ഇല്ലതന്നെ.
ഇന്ത്യയെന്ന രാജ്യത്തെ ബൃട്ടൺ പിടിച്ചടക്കി ഭരിക്കുകയാണ് എന്നാണ് അവിടുള്ള വിവരം. ഇന്ത്യയിലെ കുട്ടിരാജാക്കളെക്കുറിച്ചും (Indian princes) അവിടെ സംസാരം ഉണ്ട്. എന്നാൽ കാര്യങ്ങൾ വ്യക്തമല്ല. ഇന്ത്യക്ക് ബൃട്ടിഷുകാരിൽ നിന്നും സ്വാതന്ത്യം പിടിച്ചുവാങ്ങിക്കണം എന്നെല്ലാമുള്ള വൻ വിവരജ്ഞാനികളുടെ സംസാരം, പൊതുവായി വൻ അധരവ്യയാമങ്ങൾ നടക്കുന്ന കോളജുകൾ ഒരു വിനോദവൃത്തിതന്നെയാണ്. പോരാത്തതിന്, ഭൂഖണ്ഡയൂറോപ്യന്മാർക്ക് ബൃട്ടിഷ് സാമ്രാജ്യത്തെ സഹിക്കാൻ പറ്റുന്ന കാര്യമല്ലതന്നെ. അവരും ഇന്ത്യയ്ക്ക് ബൃട്ടിഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി എന്തു പ്രവർത്തനത്തിനും തയ്യാർ. അങ്ങിനെയുള്ള പലരും ഇങ്ഗ്ളണ്ടിൽ വന്നുപഠിക്കുന്നുമുണ്ട്. എന്നുവച്ചാൽ വെള്ളക്കാരുടെ ഒരു വൻകൂട്ടം ആളുകൾ തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം പിടിച്ചുവാങ്ങിക്കാൻ സഹായിക്കാൻ തയ്യാറാണ്.
തിരുവിതാംകൂറിലെ പ്രധാനമന്ത്രിയുടെ മകൻ നോക്കിയപ്പോൾ കാര്യങ്ങൾ തിരുവിതാംകൂറിൽ നിന്നും കാണുന്നതുപോലെയല്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വൻ വാക്ക് സമരങ്ങൾ നടത്തുന്ന ദക്ഷിണേഷ്യയിലെ ധനികരുടെ പല മക്കളും ഇങ്ഗ്ളണ്ടിൽ ഉണ്ട്. അവർ തമ്മിലും വൻ മത്സരമുണ്ട്. ആർക്കാണ് ഇന്ത്യയെക്കിട്ടുക എന്നതാണ് ചോദ്യം.
പലരും പല ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ചിലർ ആദ്ധ്യാത്മികം, ഓംകാരം, വേദം, വേദാന്തം, മന്ത്രം, മന്ത്രവാദം, തന്ത്രം, തന്ത്രവിദ്യ, സർപ്പം, പാമ്പ്, പാമ്പാട്ടി, the great Indian rope trick, പുലി, പുലിനഖം, കടുവ, കാട്ടുപോത്ത്, ആന, ആനക്കൊമ്പ്, ആനപ്പിണ്ടി, മയിൽ, മയിൽപ്പീലി, മയിലാട്ടം, പശു, പശുമൂത്രം (ഗോമൂത്രം), ഗംഗ, യമുന, സാവിത്രി, സിന്ധു, സതി, സതീദേവി, യോഗ, യോഗാസനം, പതഞ്ചലി, ചരകൻ, ചരകസംഹിത, ശുശ്രുതൻ, ദന്വന്തരി, ദശമൂലം, ദശാവതാരം, ദശപുഷ്പം, ചാർവാകൻ, മീംമാംസ, ദ്വൈതം, അദ്വൈതം, അശോകൻ, ബുദ്ധൻ, ബുദ്ധപൌർണമി, വജ്രായണ ബുദ്ധിസം, ഗാണ്ഡീവം, ബ്രഹ്മാസ്ത്രം, പുഷ്പകവിമാനം, ജടായു, പാലാഴിമഥനം, പഞ്ചമകാരങ്ങൾ, മുദ്ര, നൃത്തം, നടരാജനൃത്തം, സംഹാരതാണ്ഡവം, തൃക്കണ്ണ്, വിക്രമാദിത്യൻ, മൌര്യസാമ്രാജ്യം, വൈഢൂര്യം, നാഗം, നാഗമാണിക്യം തുടങ്ങി എന്തിനെക്കുറിച്ചും പറഞ്ഞ് ജനശ്രദ്ധ നേടാൻ ശ്രമിക്കുന്നു. ഇന്ത്യ അങ്ങിനെയാണ്, ഇങ്ങിനെയാണ്, എന്നിങ്ങിനെ വിവരങ്ങൾ പോകുന്നു.
എന്നാൽ ഈ മുകളിൽ സൂചിപ്പിച്ച മിക്കകാര്യങ്ങളുമായി ഈ വൻ വിജ്ഞാനികൾക്കും, സഹനസമരസേനാനികൾക്കും കാര്യമായ ബന്ധം യാതൊന്നും കണ്ടേക്കില്ലതന്നെ. പോരാത്തതിന്, ഇങ്ഗ്ളിഷ് പതാക ഉപഭൂഖണ്ഡത്തിൽ പാറിപ്പറക്കുന്നതിന് മുൻപ്, മിക്കവരുടേയും പിതാമഹന്മാർ വെറും തീപ്പെട്ടിക്കൂടുപോലുള്ള ചെറിയ ഭൂപ്രദേശങ്ങൾ വിട്ട് എവിടേയും പോയിപ്പരിചയവും കണ്ടേക്കില്ല. എന്നിരുന്നാലും, ഇങ്ഗ്ളണ്ടിലെ നാട്ടുകാരിൽ പലരും ഒന്ന് ഞെട്ടിക്കാണും.
എന്നാൽ, ഈ വൻ പാരമ്പര്യധന സമ്പത്തുള്ളവർ അവരുടെ പാരമ്പര്യ വസ്ത്രങ്ങൾ അല്ല ഇങ്ഗ്ളണ്ടിൽ പലപ്പോഴും ഉപയോഗിക്കുന്നത്. മറിച്ച്, പലരും കോട്ടും സൂട്ടും, ഷൂസും മറ്റുംതന്നെ. എന്നാൽ ചിലർ അവരുടെ ആഢ്യത്വം വിളിച്ചറിയിക്കുന്ന തലക്കെട്ടും തലപ്പാവും മറ്റും അതേപടി ഇങ്ഗ്ളണ്ടിലും പ്രദർശിപ്പിക്കുന്നു. എന്നിരുന്നാലും, കാഴ്ചയിൽ ഈ വിധ അവകാശവാദങ്ങൾ നടത്തുന്നവരിൽ പലർക്കും കടലിൽ ഒരു നൂറു മീറ്റർ നീന്താനോ, കുതിരപ്പുറത്ത് കയറി ഒരു 100 മീറ്റർ യാത്രചെയ്യാനോ മറ്റോ ആവുന്നകൂട്ടരായും തോന്നുന്നില്ല. എന്നാൽ അവകാശവാദങ്ങൾക്ക് യാതോരു പരിധിയും ഇല്ലതന്നെ.
പോരാത്തതിന്, തങ്ങളുടെ ഭാഷാകോഡുകൾ ഉപയോഗിച്ച്, ആരേയും വെട്ടൊന്ന് തുണ്ട് രണ്ട് എന്ന രീതിയിൽ കഷണിക്കാനും, ചവുട്ടിത്താഴ്ത്താനും, ചവുട്ടിത്തെറിപ്പിക്കാനും, ഉന്തിപ്പൊന്തിപ്പിക്കാനും ആവും (എന്നുവച്ചാൽ വായതുറന്നാൽ കൊടുംകൂടോത്രമാണ് പുറത്തുവരുന്നത്) എന്ന കാര്യം മാത്രം ആരും മിണ്ടിയതായി കാണുന്നില്ല.
തിരുവിതാംകൂറിലെ പ്രധാനമന്ത്രിയുടെ മകൻ ചെറുതായി ഒന്ന് കളിച്ചുനോക്കി. എന്നാൽ ഇങ്ഗ്ളണ്ടിൽ എത്തിയ ദക്ഷിണേഷ്യക്കാരിൽ പലരും ഇതേ കളികളിക്കുന്നുണ്ട്. അവർ വേദി വിട്ടുകൊടുക്കില്ല. പോരാത്തതിന്, അവരെല്ലാവരും വൻ പണക്കാർ തന്നെ. വേറെയേതെങ്കിലും, മറ്റുമത്സരക്കാർ ഇല്ലാത്ത വേദി കണ്ടെത്തേണം. അങ്ങിനെയാണ്, നമ്മുടെ കഥാനായകൻ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്.
അവിടെ ചെന്നപ്പോൾ കാര്യങ്ങൾ ബഹുരസം തന്നെ. ഇങ്ഗ്ളിഷുകാരോട് ഡച്ചുകാർ നിരന്തരമായി ഏറ്റുമുട്ടുന്നു. ഇങ്ഗ്ളിഷുകാർ ഏറ്റുമുട്ടലുകളിൽ ജയിക്കുന്നു. ഇങ്ഗ്ളിഷുകാർ ജയിച്ചുകഴിഞ്ഞാൽ പിന്നെ ഇങ്ഗ്ളണ്ടിലെ വിഡ്ഢി അക്കാഡമിക്ക് ജീനിയസുകളുടെ വിളയാട്ടമാണ്. ജനാധിപത്യം ആണ് നമ്മുടെ പദ്ധതി. അത് നമ്മൾ നടപ്പിൽ വരുത്തും. അതോടെ ഇലക്ഷൻ വെക്കുന്നു. ആൾ ബലത്തിൽ വൻ ശക്തി ഡച്ചുകാർക്കാണ്. അവർ അധികാരത്തിൽ വരുന്നു. കാപ്പിരികളിൽ ചിലർക്ക് വോട്ടവകാശം നൽകണം എന്ന് ഇങ്ഗ്ളിഷുകാരുടെ മറ്റൊരു വിഡ്ഢിത്തം. ഡച്ചുകാർ ഇതിന് തയ്യാറല്ല.
തിരുവിതാംകൂറിലെ പ്രധാന മന്ത്രിയുടെ മകൻ കാണുന്നത്, ദക്ഷിണാഫ്രിക്കയിൽ ദക്ഷിണേഷ്യക്കാരായ ധനികരായുളള പല വാണിജ്യ പ്രസ്ഥാനക്കാരും ഉണ്ട് എന്നതാണ്. എന്നാൽ അവർക്ക് അരോചകമായുള്ള ഒരു മേൽവിലാസം ആണ് ഉള്ളത്. അവർ ഇന്ത്യാക്കാർ എന്നാണ് അറിയപ്പെടുന്നത്.
ഈ അരോകചാവസ്ഥയ്ക്ക് കാരണം, ദക്ഷിണേഷ്യയിൽ നിന്നും വരുന്ന കീഴ്ജനതയുടെ സാന്നിധ്യമാണ്. ഈ കൂട്ടരും, തങ്ങളും ദക്ഷിണേഷ്യയിൽ വ്യത്യസ്ഥ ജനക്കൂട്ടങ്ങൾ ആണ് എന്നും, അവർ ദക്ഷിണേഷ്യയിലെ അടിമ ജനമാണ്, നാട്ടിലെ കോഴിക്കാട്ടമാണ്, മറിച്ച് ഞങ്ങൾ വൻ പ്രസ്ഥാനക്കാരണ്, എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലതന്നെ. കാരണം, രണ്ട് കൂട്ടരും ഇന്ത്യാക്കാരായാണ് അറിയപ്പെടുന്നത്. അവരല്ല ഞങ്ങൾ എന്നോ, ഞങ്ങളല്ലാ അവർ എന്നോ പറഞ്ഞിട്ട് വലിയ കാര്യമില്ല.
ദക്ഷിണാഫ്രക്കയിലേക്ക് ദക്ഷിണേഷ്യയിൽ നിന്നും രണ്ട് വ്യത്യസ്ഥരീതിയിലാണ് അടിമ ജനം എത്തപ്പെടുന്നത്. ഒന്ന് അവരെ ഫ്രഞ്ചുകാർ, ഡച്ചുകാർ, അറബികൾ തുടങ്ങിയവർ ദക്ഷിണേഷ്യയിൽ നിന്നും ഭൂജന്മികളിൽ നിന്നും വാങ്ങിച്ചുകൊണ്ടുവന്ന് വിൽക്കപ്പെടുന്നവരാണ്. മറ്റൊന്ന്, ബൃട്ടിഷ് - ഇന്ത്യയിൽ നിന്നും കീഴ്ജനക്കൂട്ടം സ്വന്തം ജന്മികൾ അറിയാതെ, കേട്ടറിവിന്റെ അടിസ്ഥാനത്തിൽ സ്വന്തം ഇഷ്ടപ്രകാരം മെഡ്രാസിലേക്ക് പോയി കപ്പൽ കയറി ദക്ഷിണാഫ്രിക്കയിൽ എത്തുന്നവർ.
പ്രധാനമന്ത്രിയുടെ മകൻ ശ്രദ്ധയോടുകൂടി നോക്കിയപ്പോൾ, കടുന്നുപിടിക്കണ്ട ഹേതു പിടികിട്ടി. ദക്ഷിണേഷ്യയിൽനിന്നും വന്ന അടിമ ജനത്തിന്, വൻ പുരോഗതി ലഭിച്ചിട്ടുണ്ട് എങ്കിലും, അവരിൽ പലർക്കും ദക്ഷിണേഷ്യയിലെ അവരുടെ നിലവിലുള്ള കുടുംബക്കാരുടെ നിലവാരത്തെക്കുറിച്ച് ഓർമ്മയില്ല. മറിച്ച് അവർ കാണുന്നത്, തങ്ങൾക്ക് ഐഡി കാഡുകൾ ഉണ്ട് എന്നതാണ്. ഇത് തിരിച്ചറിയൽ രേഖകളാണ്.
തിരുവിതാംകൂറിൽ തന്നെ പതിനായിരക്കണക്കിന് അടിമ ജനം യാതോരു തിരിച്ചറിയൽ രേഖയുമില്ലാതെ വെറും കന്നുകാലികളെപ്പോലെ ജീവിച്ച് മരിക്കുന്നു. ദക്ഷിണാഫ്രക്കയിൽ ഇതേ അടിമജനത്തിൽപ്പെട്ടവർക്ക് സാമൂഹികമായുള്ള ഉയർന്നവരിൽ നിന്നും തങ്ങൾ വ്യത്യസ്തരാണ് എന്നത് ഒരു പ്രശ്നമായി കാണുമെന്ന തിരിച്ചറിവ് നൽകിത്തന്നെ സാമൂഹിക സ്വാതന്ത്ര്യ പ്രസ്ഥാനം സ്ഥാപിക്കാം എന്ന് ധാരണവന്നു, കഥാനായകന്. എന്നാൽ ഇതും കാര്യമായി വിജയിച്ചില്ല. കാരണം, അവിടേയും സ്ഥാപിതരായ ദക്ഷിണേഷ്യക്കാരായ വൻകിടക്കാർ അങ്ങിനെ വേദി പുതിയൊരാൾക്ക് വിട്ടുകൊടുക്കില്ല. മാത്രവുമല്ല, ഹീന ജോലികൾക്കായി കയറിവന്നിരിക്കുന്ന നാട്ടിലെ അടിമജനത്തിനെ അങ്ങിനെയങ്ങ് കയറൂരിവിട്ടാലും പ്രശ്നംതന്നെയാണ്.
കഥാനായകൻ തിരിച്ച് ദക്ഷിണേഷ്യയിലേക്ക് വന്നു. അതായത്, ബൃട്ടിഷ്-ഇന്ത്യയിലേക്ക്. തിരുവിതാംകൂറിലേക്ക് അല്ലവന്നത്.
വരുമ്പോൾതന്നെ തന്നോട് കൂറുകാണിക്കുന്ന ചിലരോട് ചർച്ച ചെയ്ത്, കുറിക്ക് കൊള്ളുന്ന ഒരു ആദ്ധ്യാത്മിക USP തയ്യാറാക്കി. ബൃട്ടിഷ് - ഇന്ത്യയിൽ ഇറങ്ങിയപാടെ, വൻ സാമ്പത്തിക ചിലവിറക്കി പത്ര മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു. ഇങ്ഗ്ളിഷ് ഭരണത്തെ തുരത്താൻ പുതിയ ആദ്ധ്യാത്മിക USP ഇറക്കി. ബൃട്ടിഷ്-ഇന്ത്യയിലെ ബൃട്ടിഷുകാരായ ഉദ്യോഗസ്ഥരിൽ പലർക്കും ഈ ആളെ അങ്ങ് ബോധിച്ചു. ഈ ആൾ നല്ലമനുഷ്യനാണ്.
പിന്നെ പത്രമായി, മാസികയായി, മൈതാന പ്രസംഗങ്ങൾ ആയി.
എന്നാൽ ആർക്കും ചോദിക്കാനുള്ള വിവരം വന്നില്ല, തിരുവിതാംകൂറിലെ ആൾക്ക് ബൃട്ടിഷ്-ഇന്ത്യയിൽ എന്ത് കാര്യം എന്ന്.
തിരുവിതാംകൂറിൽ ഈ ആളുടെ പിതാവ് പ്രധാന മന്ത്രിയാണ്. അവിടെ പതിനായിരിക്കണക്കിന് അടിമ ജനത്തിന് സംരക്ഷണമായിട്ടുള്ളത് മെഡ്രാസ് പ്രസിഡൻസിയിൽ ഉള്ള ഇങ്ഗ്ളിഷ് ഭരണമാണ്. ഈ സംരക്ഷണം ഇല്ലായെങ്കിൽ കോഴിക്കൂടുപോലുള്ള കൂടുകളിൽ ഈ കീഴ്ജനത്തിനെ കൂട്ടമായി പൂട്ടിയിടുമായിരുന്നു, വേണമെങ്കിൽ ഭൂജന്മികൾ. ഈ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായാണ്, കഥനായകന്റെ പദ്ധതികൾ. തിരുവിതാംകൂറിലെ ഭൂജന്മികൾ ഈ ആൾക്ക് പിന്തുണ നൽകി പതാക ഉയർത്തും എന്നതിന് സംശയമില്ലതന്നെ.
ഈ ആളോടാണ് ഈ എഴുത്തിൽ നാരായണ ഗുരുവിനെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത്. പ്രധാന മന്ത്രിയുടെ മകൻ മഹാത്മാവായ സ്ഥിതിക്ക്, നാരായണ ഗുരുവും മഹാത്മാവായല്ലെ പറ്റൂ?
ആദ്യത്തെ ആൾ ആദ്ധ്യാത്മികതയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോൾ പിന്നെ നാരായണ ഗുരുവിനും അതേ ആവരണം വേണ്ടതല്ലെ?
ആദ്യത്തെ ആൾ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി പൊരുതിയ വ്യക്തിയല്ലെ? നാരായണ ഗുരു ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുകാണിക്കുന്നതായി സൂചന നൽകാൻപാടുണ്ടോ?.
ഈവിധം വേണമെങ്കിൽ നാരായണ ഗുരുവിനെ ഉടയാട അണിയിക്കാം. എന്നാൽ ഒന്ന് ചിന്തിച്ചു നോക്കുക, രാജ്യത്തിലെ പ്രധാന മന്ത്രിയുടെ മകൻ പ്രതിനിധീകരിക്കുന്ന രാജ്യത്തിലെ കീഴ്ജനത്തിന്റെ അടിമ അവസ്ഥയെ എതിർക്കുകയല്ലെ നാരായണ ഗുരു ചെയ്യുന്നത്? പിന്നെ എങ്ങിനെയാണ് ഈ രണ്ട് കൂട്ടരും ഒരേ പക്ഷക്കാരാകുക?
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ