top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

44. ഗുരുവിന്റെ പൈതൃകം

QUOTE: Narayana Guru, née Nanu, was born on August 28, 1855 to an Ezhava peasant, Madan Asan and his wife Kuttiyamma, in the village of Chempazhanthy near Thiruvananthapuram, in the erstwhile state of Travancore, in British India. END OF QUOTE


മുകളിൽ നൽകിയിട്ടുള്ളത് വിക്കീപീടിയയിൽ ഏതോ വൻ ബുദ്ധിമാൻ ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് എഴുതിയ ലേഖനത്തിൽ നൽകിയ ഒരു വാചകമാണ്. ഈ മുകളിൽ നൽകിയ വാചകത്തിൽ നിന്നും ഏതാനും കാര്യങ്ങൾ എടുത്തുനോക്കുകയാണ്.


ഇദ്ദേഹം ജനിച്ചത് 1855ൽ ആണ്. തിരുവിതാംകൂറിന് അപ്പുറത്തായുള്ള ബൃട്ടിഷ്-ഇന്ത്യ അന്ന് ഭരിക്കുന്നത് English East India Company ആണ്. Great Britain ആ രാജ്യത്തെ പിടികൂടുന്നത് 1858ൽ ആണ്.


തിരുവിതാംകൂർ രാജ്യം ഒരിക്കൽ പോലും ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിട്ടില്ല.


ശ്രീ നാരായണ ഗുരു ജനിക്കുന്ന കാലത്തുതന്നെ തിരുവിതാംകൂർ രാജ്യത്തിൽ അനവധി സാമൂഹിക പരിഷ്ക്കരണ യത്നങ്ങളും നടന്നുകൊണ്ടിരുന്നു. ഇദ്ദേഹം യഥാർത്ഥത്തിൽ ഈ വിധ സംഭവങ്ങളുടെ ഒഴുക്കിൽപ്പെട്ട് വളർന്നുവന്ന വ്യക്തിയാണ്. ഇദ്ദേഹം അല്ല ഈവിധ സാമൂഹിക പരിഷ്ക്കരണങ്ങൾക്ക് തുടക്കമിട്ടത്. ഈ കാര്യം ഈ വിധം ഇവിടെ പ്രസ്താവിച്ചത്, ഇദ്ദേഹത്തിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്താനല്ല, മറിച്ച്, ഇദ്ദേഹത്തെ അടിസ്ഥാന രഹിതങ്ങളായ വിവരങ്ങൾ വച്ചുകൊണ്ട് മഹാനാക്കേണ്ടതില്ല എന്നു പറയാൻ മാത്രമാണ്.


രണ്ടാമത്തെ കാര്യം ഇദ്ദേഹത്തിന്റെ ആദ്യകാല പേര് നാണു എന്നായിരുന്നു. née എന്ന വാക്കിന്റെ അർത്ഥം : originally called. എന്നുവച്ചാൽ ഇദ്ദേഹത്തിന്റ ആദ്യകാല പേര് നാണു എന്നാണ്. വെറും ഒറ്റവാക്ക് പേര് ഫ്യൂഡൽ ഭാഷകളിൽ വൻ മൂല്യ ഇടിവ് നൽകുന്ന ഒരു കാര്യമാണ്.


ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഈഴവ കർഷകർ ആയിരുന്നു, എന്നത് അടുത്ത കാര്യം. ഉയർന്ന ജാതിക്കാരായ ഭൂജന്മികളിൽ നിന്നുമോ, ഇടജന്മികളിൽനിന്നുമോ സ്ഥലം പാട്ടാടിസ്ഥാനത്തിൽ എടുത്ത് കൃഷിചെയ്യുന്നവർ ആയിരുന്നിരിക്കാം ഇവർ. അതുമല്ലെങ്കിൽ കൃഷിത്തോട്ടങ്ങളിൽ പണിയെടുക്കുന്നവർ ആവാം ഇവർ. അങ്ങിനെയാണെങ്കിൽ ആ വിവരം പറയാൻ പ്രയാസം തോന്നാം. കാരണം, പ്രാദേശിക ഭാഷാകോഡുകളിൽ ഇടിച്ച് താഴ്ത്തപ്പെടുന്നവരാണ് ഹീനനിലവാരത്തിൽ പ്രാദേശിക ഭാഷയിൽ നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവർ.


ഇവിടെ എടുത്തുപറയേണ്ടുന്ന ഒരു കാര്യം peasant എന്ന വാക്ക് പറയുന്ന അവസരത്തിൽ, കൃഷിഭൂമിയുമായി ബന്ധപ്പെട്ട് അന്നുള്ള അതിസങ്കീർണ്ണമായ സാമൂഹിക ബന്ധങ്ങളെക്കുറിച്ചും, ഭൂമിയുടെ മേലുള്ള കൃഷിക്കാരന്റെ അവകാശത്തെക്കുറിച്ചും, പലതും മറഞ്ഞുനിൽക്കും എന്നുള്ളതാണ്. ഭൂമി പാട്ടത്തിന് എടുത്തത് തന്നെ വ്യത്യസ്തമായ കരാറുകൾ പ്രകാരം തന്നെയാവാം. ഈ വിധ സാങ്കേതിക പദപ്രയോഗങ്ങൾ നോക്കുക:


ചുണ്ടി പണയാധാരം (Simple mortgage), മേൽപ്പാട്ടാധാരം lease of usufructs), കൈവശം പണയം Mortgage with possession), കുഴിക്കാണം (Lease, ജന്മം തീര് (Sale) എന്നിങ്ങനെ.


ഇദ്ദേഹത്തിന്റെ അച്ഛന്റെ പേരിന് പിന്നിൽ ആശാൻ എന്ന വാക്ക് സിദ്ധിച്ചതായി കാണുന്നു. ഇത് വാസ്തവവുമാകാം. അതുമല്ലെങ്കിൽ കൃത്രിമായി ചേർത്തതുമാവാം. ആശാൻ എന്ന വാക്ക് പലപ്പോഴും ഒരു അദ്ധ്യാപകൻ എന്നതിനേയാണ് സൂചിപ്പിക്കുക. പിതാവ് അദ്ധ്യാപകനായിരുന്നുവെങ്കിൽ, ഏതുവിധത്തിലുള്ള കാര്യങ്ങളാണ് പിതാവ് പഠിപ്പിച്ചിരുന്നത് എന്ന ചോദ്യം മനസ്സിൽ ഉദിക്കാവുന്നതാണ്.


ഇദ്ദേഹം സംസ്കൃത അദ്ധ്യാപകനായിരുന്നു എന്ന് എഴുതിക്കാണുന്നു. കീഴ്ജാതിക്കാരൻ എങ്ങിനെയാണ് അന്ന് ബ്രാഹ്മണ മതത്തിലെ ഭാഷ കൈവശപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല.


അതല്ലാ, ഇദ്ദേഹം മലയാളത്തിലെ ലിപികളും, കണക്കിലെ അക്കങ്ങളും അവ കൂട്ടുന്നതും, കിഴിക്കുന്നതും ആണ് പഠിപ്പിച്ചത് എന്നാവാം ശരിയെന്നു പറഞ്ഞാലും പല ചിന്തകളും വരുന്നുണ്ട്. അതേ സമയം ഈ വക കാര്യങ്ങളും യഥാർത്ഥത്തിൽ വൻ കാര്യങ്ങളാണ്. മലയാളത്തിന് പകരം ഇങ്ഗ്ളിഷ് ലിപികളാണ് പഠിപ്പിച്ചിരുന്നത് എങ്കിൽ അതിഗംഭീര കാര്യംതന്നെയാവും. കാരണം ഇത് മാത്രംമതി പഠിച്ചുവരുന്ന വ്യക്തിയ്ക്ക് ഏത് വിധത്തിലുള്ള വിജ്ഞാനവും, അതിന് അനുയോജ്യമായ ആശയവിനിമയ വ്യക്തിത്വവും നേടാനുള്ള വാതിൽ തുറന്നുകിട്ടുവാൻ.


എന്നാൽ പിതാവ് മലയാളം ലിപികൾ ആണ് പഠിപ്പിച്ചിട്ടുണ്ടാവുക എങ്കിൽ ഈ ലിപികൾ പഠിച്ച കീഴ്ജാതിക്കാരൻ പലപ്പോഴും സാമൂഹിക അടിത്തട്ടിൽ കുമ്പിട്ട് നിൽക്കാൻ മാത്രമാവാം പലപ്പോഴും മുന്നോട്ട് നീങ്ങുന്നത്. എന്നാൽ ഗുരുവിന്റെ പിതാവ് സംസ്കൃത അദ്ധ്യാപകൻ ആയിരുന്നു എന്ന് പറയുന്നതിലാണ് മേന്മ.


പിതാവിന്റെ പേര് മാടൻ എന്നാണ് കാണുന്നത്. ശ്രീ നാരായണ ഗുരുവിന്റെ പിതാവിന്റെ പേര് മാടൻ എന്നതായത് കൊണ്ട് സ്വാഭാവികമായും ഈഴുവ പ്രസ്ഥാനക്കാർ അവരുടെ ആൺമക്കളുടെ പേര് മാടൻ എന്ന് ഇടാൻ ഇഷ്ടപ്പെടേണ്ടതാണ്. ഉദാഹരണത്തിന്, യേശുവിന്റെ വളർത്തച്ചന്റെ പേര് ജോസഫ് എന്നാണ്. ഈ പേര് പല ക്രിസ്തീയരും സ്വന്തം മകന് ഇട്ട് കണ്ടിട്ടുണ്ട്. കൃഷ്നന്റെ പിതാവായ ഗോവിന്ദന്റെ പേരും ഇതേ പോലെ ഉപയോഗിച്ചുകാണുന്നുണ്ട്.


മാടൻ എന്നത് പുലയർ, കുറവർ, കാണിക്കാർ, ഈഴവർ, കുശവർ എന്നിവരുടെ പാരമ്പര്യ ആരാധനാ മൂർത്തിയുടെ പേര് ആണ് എന്ന് കാണുന്നു. ചൂള മാടൻ, നിന മാടൻ, മറുത, മല്ലൻ, കരിങ്കാളി, കൊട്ടുതമ്പുരാൻ, ആയിരവല്ലി, പഞ്ചകന്യകകൾ, മാത്താണ്ടൻ പേയ്, ആതിരക്കൊടി പേയ്, പൂച്ച മല്ലൻ പേയ് തുടങ്ങിയ കീഴ് ജനക്കൂട്ടങ്ങളുടെ മറ്റ് ആരാധനാ മൂർത്തികളെക്കുറിച്ചും, NATIVE LIFE in TRAVANCOREൽ സൂചിപ്പിച്ചുകാണുന്നുണ്ട്. ഈ നൽകിയ വിവരങ്ങൾ എത്രത്തോളം ശരിയാണ് എന്ന് അറിയില്ല. എന്നാൽ ഹൈന്ദവമതത്തിലേക്ക് മാറിയ ഈ വിധ ജനക്കൂട്ടങ്ങൾ അവരുടെ പാരമ്പര്യ ആരാധനാ മൂർത്തികളെ ഇന്ന് എത്രകണ്ട് അംഗീകരിക്കുന്നുണ്ട് എന്ന് അറിയില്ല.


ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് മലയാളം വിക്കീപീടിയയിൽ വായിച്ചിതിൽ നിന്നും, മൂന്ന് വ്യത്യസ്ത രീതിയിൽ ഇദ്ദേഹത്തെ മഹത്വപ്പെടുത്താൻ ശ്രമിച്ചതായിക്കാണുന്നു.


ഒന്ന് ഇദ്ദേഹം ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം, രഘുവംശം, മേഘസന്ദേശം, ശാകുന്തളം തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങൾ വായിച്ചിട്ടുള്ള ആളാണ്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം, സാഹിത്യവിമർശനം, തർക്കശാസ്ത്രം, അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ കാര്യങ്ങളിൽ പ്രാവീണ്യം ഉള്ള ആളാണ്.

ആത്മോപദേശശതകം, ദൈവദശകം, ദർശനമാല തുടങ്ങി പത്തോളം ദാർശനീകകൃതികളും, ജാതിനിർണ്ണയം, മതമീമാംസ, ജാതിലക്ഷണം തുടങ്ങി ഒൻപതോളം പ്രബോധനകൃതികളും, ഗദ്യപ്രാർത്ഥന, ദൈവചിന്തനം തുടങ്ങി നാലോളം ഗദ്യകൃതികളും, ശിവപ്രസാദപഞ്ചകം, സദാശിവദർശനം, ശിവശതകം തുടങ്ങി പതിനാലോളം ശിവസ്തോത്രങ്ങളും ഷൺമുഖസ്തോത്രം, ഷൺമുഖദശകം തുടങ്ങി ഏഴോളം സുബ്രഹ്മണ്യസ്തോത്രങ്ങളും, ദേവീസ്തവം, മണ്ണന്തല ദേവീസ്തവം തുടങ്ങി അഞ്ചോളം ദേവീസ്തോത്രങ്ങളും ശ്രീ വാസുദേവാഷ്ടകം, വിഷ്ണ്വഷ്ടകം എന്നീ വിഷ്ണുസ്തോത്രങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട് എന്ന് കാണുന്നു.


ഈ വിധ കൃതികളിൽ എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ ഇദ്ദേഹം ആഴമേറിയ ചിന്തകളിലും ആത്മീയ നിരീക്ഷണങ്ങളിലും മുഴുകിയിരുന്ന ഒരു വ്യക്തിയാണ് എന്ന് തോന്നുന്നു.


ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മഹത്വമായി സൂചിപ്പിക്കപ്പെടുന്നത്, ഇദ്ദേഹം ദിവ്യജ്ഞാനവും ദിവ്യമായ കഴിവുകളും ഉള്ള ഒരു വ്യക്തിയായിരുന്നു എന്നാണ്. ഹഠയോഗം ഇദ്ദേഹം അഭ്യസിച്ചിരുന്നു എന്ന് എഴുതിക്കാണുന്നു. ഹഠയോഗത്തെക്കുറിച്ച്, ഈ എഴുത്തുകാരന് അറിയില്ല.


QUOTE: മാറാരോഗങ്ങൾ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു. END OF QUOTE


QUOTE: മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്ന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. END OF QUOTE.


ഈ വിധ ഉദ്ദരണികൾ വിക്കീപീടിയയിൽ കാണുന്നു. ഇവയുടെ സാധുതയെ ചോദ്യംചെയ്യുന്നില്ല. ശരിയാവാം. അതുമല്ലെങ്കിൽ അതിശയോക്തിയും ആവാം.


പോരാത്തതിന്, ഇദ്ദേഹം കാട്ടിൽ താമസിക്കുന്ന അവസരത്തിൽ പുലികൾ ഇദ്ദേഹത്തിന്റെ അടുത്ത് വന്ന് ഇരിക്കാറുണ്ടായിരുന്നു പോലും. ഇത് ഒരാൾ പറഞ്ഞുകേട്ട കാര്യമാണ്.


ഇവയെല്ലാം ഇദ്ദേഹത്തിന് ഒരു ദിവ്യവ്യക്തിത്വം നൽകാനാണ് സൌകര്യപ്പെടുത്തുന്നത്.


പോരാത്തതിന്, ചട്ടമ്പിസ്വാമികൾ, തൈക്കാട് അയ്യാവു് എന്ന യോഗി, കുമ്മമ്പള്ളിൽ രാമൻപിള്ള ആശാൻ, വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ, നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള തുടങ്ങിയവരുമായി ഇദ്ദേഹത്തിന് പലവിധത്തിലുള്ള വ്യക്തിപരമായ ബന്ധവും സൂചിപ്പിച്ച് കാണപ്പെടുന്നു.


ഈ നിൽകിയിട്ടുള്ള വ്യക്തിനാമങ്ങൾ സമൂഹത്തിലെ ഉയർന്നവരുടേതാവാം എന്നാണ് തോന്നുന്നത്. ഈഴവരിലെ വൈദ്യന്മാരും ഉൾപ്പെട്ടേക്കാം. (വൈദ്യൻ എന്ന പേരിനെക്കുറിച്ച് മറ്റ്ചിലകാര്യങ്ങൾ പിന്നീട് പറയാൻ നോക്കാം.) ഈ വ്യക്തിനാമങ്ങൾ പരാമർശിക്കപ്പെടുന്നത്, ഇദ്ദേഹത്തിന്റെ സാമൂഹിക വ്യക്തിബന്ധ മഹിമയെ സൂചിപ്പിക്കാനാണ് ഉപകരിക്കുക.


ഈ മുകളിൽ സൂചപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് ഒരു കീഴ്ജാതിക്കാരന്റെ വ്യക്തിത്വം അല്ല ഉള്ളത് എന്നാണ് തോന്നുന്നത്. പിന്നെ എങ്ങിനെയാണ് ഈഴവ പ്രസ്ഥാനം ഇദ്ദേഹത്തെ കൈവശപ്പെടുത്തുക എന്ന ഒരു ചോദ്യം മനസ്സിൽ കയറിവന്നുപോയി. .


നോക്കുക, 1916-ൽ "പ്രബുദ്ധകേരളം" എന്ന പത്രത്തിൽ ശ്രീനാരായണഗുരു പ്രസിദ്ധപ്പെടുത്തിയ ഒരു വിജ്ഞാപനത്തിൽ ഈ വിധം ചില വരികൾ കാണുന്നു:


QUOTE: നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. END OF QUOTE


ഇദ്ദേഹം മാനസികമായും സാമൂഹികമായും ഒരു കീഴ്ജാതിക്കാരൻ അല്ലാ എന്ന് ഇദ്ദേഹത്തിന് മനസ്സിൽ ജ്ഞാനം വന്നിട്ടുണ്ടാവും എന്നത് തീർച്ചയാണ്. ഈഴവ പ്രസ്ഥാനം ഇദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നതിൽ ഇദ്ദേഹത്തിന് എന്ത് തോന്നിയിട്ടുണ്ടാവും എന്ന് ഈ എഴുത്തുകാരന് അറിയില്ല. ഇദ്ദേഹം ഉപയോഗിക്കുന്ന വാക്കുകൾ നാം എന്നും നമ്മെ എന്നും, നമ്മുടെ എന്നുമാണ്. കീഴ്ജാതിക്കാരോട് ബ്രാഹ്മണത്വം തന്നെയാണ് പ്രദർശിപ്പിക്കുന്നത്. പ്രബുദ്ധകേരളത്തിന്റെ പത്രാധിപരുടെ നിർബന്ധപ്രകാരമാണോ ഈ വിധം ബ്രാഹ്മണത്വം വാക്കുകളിൽ വന്നത് എന്ന് അറിയില്ല.


ഇനി ഇദ്ദേഹത്തിന്റെ മൂന്നാമത്തെ വ്യക്തിത്വത്തെക്കുറിച്ച് ചിന്തിക്കാം. അത് അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page