ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
45. ഗുരുവിനെ നിർവ്വചിക്കുന്നതിന്റെ പരിധികളും പരിധിക്കപ്പുറവും
ശ്രീ നാരായണ ഗുരുവിന്റെ മൂന്നാമത്തെ വ്യക്തിത്വത്തെക്കുറിച്ച് എഴുതാൻ തുടങ്ങുന്നതിന് മുൻപായി മലയാളം വിക്കീപീഡിയ പേജ് വായിക്കുകയുണ്ടായി.
ശ്രീ നാരായണ ഗുരുവിനെക്കുറിച്ചുള്ള ആ ലേഖനത്തിൽ കണ്ട കൂറെ വിശേഷണങ്ങൾ ഇവിടെ ചേർക്കുകയാണ്. അധികം ആഴത്തിൽ പോകാതെ ഇവയെ ഒന്ന് നോക്കുകയാണ്.
1. QUOTE: കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും END OF QUOTE
ഈ വാക്യം കുറച്ചൂകൂടി കൃത്യമായി എഴുതാമായിരുന്നു. ഇദ്ദേഹം ജീവിച്ചത്, തിരുവിതാംകൂർ രാജ്യത്തിലാണ്. കേരളം അന്ന് പിറന്നിട്ടില്ല. മലബാറ് മറ്റൊരു രാജ്യത്തിന്റെ ഭാഗമായിരുന്നു, അന്ന്. 'സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും' എന്ന വിശേഷണം പലരേക്കുറിച്ചും എഴുതിക്കാണുന്ന ഒരു നിർവ്വചനമാണ്.
2. QUOTE: സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. END OF QUOTE
ഇത് ഒരു അവകാശവാദമാണ്. നവോത്ഥാനത്തിലേയ്ക്ക് നയിച്ചു എന്നു പറയുന്നതിനേക്കാളും കൃത്യതയുള്ള വാചകം, ഇദ്ദേഹം അതിന് ശ്രമിച്ചു എന്നതാവും എന്ന് തോന്നുന്നു. കേരളീയരെ എന്നതിന് പകരം തിരുവിതാംകൂർ രാജ്യത്തിലെ ആളുകളേയും ബൃട്ടിഷ്-മലബാറിലെ ആളുകളേയും എന്ന് എഴുതിയിരുന്നുവെങ്കിൽ ധാന്യമണിയോളംവരെയുള്ള അതിസൂക്ഷ്മത (granular precision) അവകാശവാദത്തിൽ വരുമായിരുന്നു. അവകാശവാദം എന്നിരുന്നാലും ശരിയായിരിക്കേണം എന്നില്ല.
3. QUOTE: ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ്. END OF QUOTE
ഇത് വെറും പൊള്ളയായ അവകാശവാദമാകാൻ ഇടയുണ്ട്. കാരണം, ഈ ഉപഭൂഖണ്ഡത്തിലും തിരുവിതാംകൂറിലും ഇതിന് ഏറ്റവും കാര്യക്ഷമമായി ഒരുമ്പട്ടത്, ഇങ്ഗ്ളിഷ് ഭരണമാണ്. പലപ്പോഴും അനൌപചാരികമായിത്തന്നെയാവാം അവർ ഇത് ചെയ്തത്. ആ ഭരണത്തിന്റെ പ്രവർത്തനത്തോടും, പരിശ്രമത്തോടും, ഈ ഉപഭൂഖണ്ഡത്തിൽ അന്ന് ഉണ്ടായിരുന്ന ആരേയും താരതമ്യപ്പെടുത്താൻ ആവില്ലതന്നെ. ഗുരുവിന്റെ പരിശ്രമങ്ങളെ പുകഴ്ത്തുന്നതിൽ തെറ്റില്ല. എന്നാൽ കാണുന്നതെന്തും അങ്ങ് അവകാശപ്പെടുത്തുന്നത്, ഗുരുവിനെത്തെന്നെ അപമാനിക്കുന്ന പരിപാടിയാവാം.
4. QUOTE: ഗുരു, വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. END OF QUOTE
വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചാൽ, കീഴ്ജനം ഉന്നമനപ്പെടും എന്ന് പറയുന്നത് വിഡ്ഢിത്തംതന്നെയാവാം. എന്താണ് ഈ വിധ വിദ്യാലയങ്ങളിൽ പഠിപ്പിച്ചത് എന്നും, ഏത് നിലവാരത്തിലുള്ളവരാണ് അദ്ധ്യാപകരായിരുന്നതെന്നും ആശ്രയിച്ചായിരിക്കും ഈ അവകാശവാദത്തിന് ബലമുണ്ടാകേണ്ടത്. പോരാത്തതിന്, വ്യക്തിയുടെ അന്തസ്സും, വ്യക്തിത്വവും ഉന്നതപ്പെടുത്താനുള്ള എന്ത് സംഗതിയാണ് ഈ വിധ പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നിരിക്കുക എന്ന ഒരു കാര്യവും ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ പറയേണ്ടിയിരിക്കുന്നു. പിന്നീട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും കീഴ്ജനത്തിൽപ്പെട്ട ചെറുപ്രായക്കാർക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. സാമൂഹിക ഉന്നമനമൊന്നും അവരിൽ കാണാൻ പറ്റില്ലതന്നെ.
പോരാത്തതിന്, ഈഴവ ജാതിക്കാരൻ ബ്രാഹ്മണ അമ്പലങ്ങൾ പണിതുയർത്തിയാൽ, യഥാർത്ഥത്തിൽ കീഴ്ജാതിക്കാരുടെ പാരമ്പര്യ ദേവതകളും വിശ്വാസമര്യാദകളും മാഞ്ഞുപോകും. അവ മാഞ്ഞുപോകുന്നതാണ് നല്ലത് എന്ന് പറയുന്നുണ്ടെങ്കിൽ, അതിന് കൂടുതൽ അർത്ഥങ്ങൾ വന്നുചേരാം. മാത്രവുമല്ല, ഈ വിധം സ്വന്തം പാരമ്പര്യങ്ങൾ ദൂരയെറിഞ്ഞ്, പാരമ്പര്യമായി അടിമപ്പെടുത്തിയവരുടെ പാരമ്പര്യങ്ങളോട് മമത കാണിക്കുന്നത്, കീഴ്ജനത്തിൽപ്പെട്ട ആളുകളുടെ പിതൃമഹാന്മാർ, അവർ പണ്ടുകാലങ്ങളിൽ വെറും കന്നുകാലിപോലുള്ള അടിമവ്യക്തികൾ ആയിരുന്നിരുന്നാൽപ്പോലും, ഏതുവിധമായിരിക്കാം വീക്ഷിക്കുക എന്നതും ഒരു പ്രശ്നമല്ലേ?
5. QUOTE: അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. END OF QUOTE
ഈ വാദം ഗാന്ധി അനുയായികളെ ചൊടിപ്പിച്ചേക്കുമോ? ഇല്ലേ? അഹിംസ എന്ന പദ്ധതി, ഈ ഉപഭൂഖണ്ഡത്തിൽ ബുദ്ധൻ, മഹാവീരൻ, അശോകൻ തുടങ്ങി പലരും പറഞ്ഞകാര്യമാണ്. ഈ വാക്ക് വേണമെങ്കിൽ ഏശുകൃസ്തുവിന്റെ കാര്യത്തിലും എടുത്ത് വെക്കാൻ പറ്റുന്നതാണ്.
6. QUOTE: അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു END OF QUOTE
ഇത് ശരിയാണോ എന്ന് അറിയില്ല. ഇങ്ഗ്ളിഷ് വിക്കീപീടിയിയിൽ ഈ വിധമാണ് SNDPയെക്കുറിച്ച് പറയുന്നത്: The Sree Narayana Dharma Paripalana Yogam was founded in 1903 with the guidance and blessings of Sree Narayana Guru.
7. QUOTE: മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. END OF QUOTE
ഈ ആപ്തവാക്യം, 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിന്റെ തന്നെ എന്ന് പറയപ്പെടുന്ന സന്ദേശവുമായി പൊരുത്തപ്പെടുന്നില്ലാ എന്ന് തോന്നുന്നു.
8. QUOTE: അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. END OF QUOTE
കന്നുകാലികളെപ്പോലെ നിലനിർത്തിയിരുന്ന അടിമജനത്തിനെക്കുറിച്ച് ഈ ദിക്കിൽ സൂചിപ്പിച്ചു കണ്ടില്ല.
9. QUOTE: അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. END OF QUOTE
ഇത് ഒരു രേഖപ്പെടുത്തൽ തന്നെയാണ്. കാരണം ഈഴവരും തീയ്യരും ഒരേ ജനമാണ് എന്ന ഈഴവ സംഘടനയുടെ വാദത്തിന് പോറൽ നൽകുന്ന രേഖപ്പെടുത്തൽ ആണ് ഇത്. അന്ന് ബൃട്ടിഷ് മലബാറിൽ താരതമ്യേനെ വൻ സംഘ്യ മാസവേതനമായി ലഭിക്കുന്ന തീയർ സർക്കാർ സേവനത്തിൽ ഉണ്ടായിരുന്നു.
10. QUOTE: മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. END OF QUOTE
ഈ വാചകത്തിലെ വിഡ്ഢിത്തം അല്ലെങ്കിൽ ആഴമില്ലായ്മ ഇതാണ്:
ഇന്നുള്ള ഇന്ത്യാരാജ്യത്തിലെ ഒട്ടുമിക്ക ഭാഷകളും മനുഷ്യരെ എല്ലാവരേയും ഒരേ നിലവാരത്തിലുള്ള വ്യക്തിത്വ അന്തസ്സിന് അവകാശമുള്ളവരായി അംഗീകരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇത് ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗത്തിന്റെ പെരുമാറ്റത്തിൽ വളരെ വ്യക്തമായി കാണാവുന്നതുമാണ്.
ഇന്ത്യൻ ഉദ്യോഗസ്ഥർ ബ്രാഹ്മണരും, പിൻബലമില്ലാത്ത സാധാരണ ജനം കുപ്പത്തൊട്ടയിലെ കീഴ്ജാതിക്കാരനും ആണ് എന്ന നിലയിൽത്തന്നെയാണ് ഭാഷയും വ്യവസ്ഥിതിയും നിലനിൽക്കുന്നത്. ഈഴവ സംഘടനയ്ക്ക് ഇതിൽ യാതോരു പരിഭവമോ പരാതിയോ ഉള്ളതായി കാണുന്നില്ല എന്നാണ് തോന്നുന്നത്. ശ്രീ നാരായണ ഗുരുവിനെ പുകഴ്ത്തുന്ന പലരും ഇന്നുള്ള വരേണ്യവർഗ്ഗത്തിൽ പെട്ടവരും, സാധാരണ ജനത്തിനെ ഭാഷാ കോഡുകളിൽ ഹീനജനമായി കാണുന്നവരും ആവാം. വേറേയും കാര്യങ്ങൾ പറയാനുണ്ട്. പിന്നീടാവാം.
11. QUOTE: അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. END OF QUOTE
ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ ഉള്ള എല്ലാവരും ദ്രാവിഡർ ആണ് എന്നും, ദ്രാവിഡ പാരമ്പര്യങ്ങൾ പ്രാകൃമാണ് എന്നും, ക്ഷത്രിയ പാരമ്പര്യങ്ങൾ ആണ് മുന്തിയതെന്നും ഉള്ള ഒരു സൂചന ഈ വാക്കുകളിൽ ഇല്ലേ എന്ന് ഒരു തോന്നൽ. ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ വളരെ അധികം വ്യത്യസ്ത ജനക്കൂട്ടങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. ഇതിൽ ഏതെങ്കിലും ഒന്ന് ദ്രാവിഡർ ആണ് എങ്കിൽ മറ്റുള്ളവർ ദ്രാവിഡർ അല്ലതന്നെ. എന്നാൽ ഒരേതരം ഭാഷകളിൽ സമാനമായ നിലവാരത്തിൽ ജീവിക്കുന്നവർക്ക് കാലക്രമേണെ മൊത്തമായി പൊതുവായുള്ള പല ശാരീരികവും മാനസികവും ആയ ലക്ഷണങ്ങൾ വന്നു ചേരും എന്നുള്ളതാണ് വാസ്തവം. ഭാഷാ പരമായുള്ള പൊതുവായുള്ള പൈതൃകത്തിന് അതീതമായി, ഇവരെല്ലാം ഒരേ ജനമാണ് എന്ന് ധരിക്കുന്നത് ഒരു തെറ്റിദ്ധാരണമാത്രമാവാം.
12. QUOTE: സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ് ഇതിനു കാരണമായി ഭവിച്ചത്. END OF QUOTE
സവർണ്ണ ദൈവങ്ങളെ കീഴ്ജാതിക്കാർക്ക് നൽകിയിരുന്നുവെന്നും, അങ്ങിനെ ചെയ്തപ്പോൾ കീഴ്ജാതിക്കാർ അവരെ നിരസിച്ചുവെന്നും ഉള്ള ഒരു ധ്വനി കാണുന്നു എന്നു തോന്നുന്നു. ഈവിധം ഒരു സൂചന ഉണ്ട് എങ്കിൽ അതും വിഡ്ഢിത്തമാണ് എന്ന് ഒരു തോന്നൽ. Edgar Thurston എഴുതിയ Castes and Tribes of Southern Indiaയിൽ കാണുന്നത്, ഒട്ടുമിക്ക ജനക്കൂട്ടങ്ങൾക്കും ബ്രാഹ്മണ പാരമ്പര്യങ്ങളിലേക്ക് കയറിക്കൂടാനുള്ള വ്യഗ്രതയാണ്.
13. QUOTE: ഡോ. പല്പു, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന് ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തവരാണ്. END OF QUOTE
ശ്രീ നാരായണ ഗുരുവും ഈ മുകളിൽ സൂചിപ്പിക്കപ്പെട്ട വ്യക്തികളും ജനിക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ തിരുവിതാംകൂറിൽ സാമൂഹിക പരിഷ്ക്കരണത്തിന് ഇങ്ഗ്ണ്ടിൽ നിന്നും വന്ന കൃത്യൻ മിഷിനറി പ്രസ്ഥാനങ്ങൾ കഠിനമായിത്തന്നെ പരിശ്രമിച്ചിരുന്നു. ഈ പരിശ്രമങ്ങൾക്ക് വൻ സഹായവും സംരക്ഷണവും പ്രോത്സാഹനവും, പതിറ്റാണ്ടുകളോളം ഇമവെട്ടാതെ നിന്നും നോക്കിയും, നൽകിയത് മെഡ്രാസ് പ്രസിഡൻസി ഭരിച്ചുകൊണ്ടിരുന്ന ഇങ്ഗ്ളിഷ് ഭരണമാണ്.
ഈ രണ്ട് കൂട്ടരുടേയും സ്വന്തമായുള്ളതും മൊത്തമായുള്ളതുമായ പരിശ്രമവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ മുകളിൽ സൂചിപ്പിക്കപ്പെട്ടവരുടെ മാത്രമല്ല, ശ്രീ നാരായണ ഗുരുവിന്റെ ശ്രമങ്ങളും അവയോടൊപ്പം മൊത്തമായിത്തന്നെയെടുത്താലും, ചായക്കോപ്പയിലെ കൊടുങ്കാറ്റ് (storm in a tea-cup) മാത്രമാണ് എന്ന് പറയാം എന്ന് തോന്നുന്നു. ഈ പ്രസ്താവന ഗുരുവിനെ അപമാനിക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ല എഴുതിയത്. മറിച്ച്, ഇദ്ദേഹത്തിന്റെ പ്രവർത്തന വേദിയെ വ്യക്തമായി നിർവ്വചിക്കാൻ മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളു. ഇദ്ദേഹത്തിന്റെ പേരിൽ പ്രസ്ഥാനം നടത്തുന്നവർ കയറൂരിവിട്ടതുപോലെയങ്ങ് അവകാശവാദങ്ങൾ നടത്തുന്നതിലുള്ള അപാകത സൂചിപ്പിക്കുകമാത്രമാണ് ഇവിടെ ചെയ്യുന്നത്.
Tellicherry പോലുള്ള ഇടങ്ങളിൽ യാതോരുവിധ സാമൂഹിക ഒച്ചപ്പാടുകൾക്കും ഇടനൽകാതെ ഇങ്ഗ്ളിഷ് ഭാഷാ പ്രചരണത്തിലൂടെ സാമൂഹിക സ്വാതന്ത്ര്യങ്ങൾ നടപ്പിൽ വരുത്തിയ ഇങ്ളിഷ് ഭരണത്തേയും പ്രസ്ഥാനങ്ങളേയും ഈഴവപ്രസ്ഥാനത്തോട് താരതമ്യപ്പെടുത്തുന്നത് തന്നെ തെറ്റാണ്. കാരണം, തിരുവിതാംകൂറിൽ ഈഴവ പ്രസ്ഥാനത്തിന് ജീവനും പോഷണവും ശ്വാസം കഴിക്കാനുള്ള സൌകര്യവും സംരക്ഷണവും നൽകിയത് തന്നെ മെഡ്രാസിലെ ഇങ്ഗ്ളിഷ് സംവിധാനങ്ങളുടെ മേൽനോട്ടമാവാനാണ് സാധ്യത.
മേൽനോട്ടം നടത്തി സംരക്ഷണം നൽകിയ പ്രസ്ഥാനത്തിനോട്, സംരക്ഷിക്കപ്പെട്ട ആളുകളെ സാധാരണ ഗതിയിൽ ആരും തന്നെ താരതമ്യം ചെയ്യാറില്ലാ എന്നാണ് തോന്നുന്നത്. മേൽനോട്ടം നടത്തിയത് എല്ലാദിക്കിലും വ്യാപിച്ചുകിടക്കുന്ന പ്രസ്ഥാനമാണ്. മാത്രവുമല്ല സാമൂഹിക സമത്വവും വ്യക്തിത്വ വികസനവും ഉന്നമിടുന്ന മാനസിക തത്ത്വദർശനത്തിനെ സൌകര്യപ്പെടുത്തുന്ന ഭാഷ കൈവശമുള്ളവരാണ് അവർ.
അതേ സമയം, ശ്രീ നാരയണ ഗുരുവും അനുയായികളും ഭക്തരും പ്രസ്ഥാനക്കാരും ഉപഭൂഖണ്ഡത്തിലെ വളരെ സൂക്ഷ്മമായ ഒരു ഇടത്തിൽ ഒതുങ്ങിനിൽക്കുന്നവരാണ്. മാത്രവുമല്ല, അവരുടെ പ്രാദേശിക ഭാഷ മനുഷ്യനെ തമ്മിൽത്തമ്മിൽ അകറ്റിനിർത്തുന്നതും, തമ്മിൽത്തമ്മിൽ അറപ്പും വെറുപ്പും സ്വമേധയാ പ്രകോപിപ്പിക്കുന്നതും ആയതാണ്.
വരുംകാലങ്ങളിൽ വൻ സംഖ്യ മുടക്കിയും അന്തർദ്ദേശീയമായ ശ്രദ്ധ വളർത്താൻമാത്രം വ്യക്തിപ്രഭാവം ഉള്ള ഒരു അഭിനേതാവിനെ വച്ചുകൊണ്ടും ശ്രീ നാരായണ ഗുരുവിനെ അവതരിപ്പിച്ച് ഒരു സിനിമ ഇങ്ഗ്ളിഷിൽ എടുത്ത് ലോകൈകമായി വൻരീതിയിൽ വിജയിപ്പിച്ചെടുത്താൽ, ഇദ്ദേഹത്തിന്റെ പേരും പെരുമയും ലോകൈകമായി വളരാം. Gandhi സിനിമ, ഒരു ദക്ഷിണേഷ്യൻ വ്യക്തിയെ ഇങ്ഗ്ളിഷ് സമ്രാജ്യത്തെ കടത്തിവെട്ടാൻമാത്രം ചരിത്രത്തിൽ ഐതിഹാസികമായ തിരുത്തിയെഴുത്താണ് സൌകര്യപ്പെടുത്തിയത്, മനുഷ്യമനസ്സുകളിൽ
ഈഴവ പ്രസ്ഥാനത്തന്റെ അവകാശവാദങ്ങളിൽ പലപോരായ്മയും കണ്ടതായി തോന്നാറുണ്ട്. അവയിൽ ഒന്ന് ഇങ്ഗ്ളിഷ് ഭരണം എന്ന ആശ്ചര്യകരമായ സംഭവവികാസത്തേയും, അത് തിരുവിതാംകൂറിൽ സാമൂഹത്തിലും മനുഷ്യചിന്താധാരയിലും വിതച്ച വൻ കെട്ടഴിച്ചുവിടലിനേയും കണ്ടില്ലാ, കേട്ടില്ല, അറിഞ്ഞില്ല എന്ന ഭാവമാണ്.
കണ്ണടച്ചാൽ ഇരുട്ടാകും എന്നുള്ളത് വാസ്തവമാകാം. എന്നാൽ, കണ്ണടക്കാതിരുന്നാൽ പകൽവെളിച്ചം പോലെ വ്യക്തമായി കാണാവുന്ന ഒരു കാര്യത്തെ വാചകങ്ങളിൽ തുളയുണ്ടാക്കി, ആ തുളകളിലേക്ക് തള്ളിയിറക്കി മറച്ചുവെക്കുന്നത് ശരിയാണോ, ആവോ!
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ