ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
46. തിരുവിതാംകൂറിൽ സാമൂഹിക വ്യവസ്ഥിതിയിൽ മാറ്റത്തിനായുള്ള വിപ്ളവങ്ങൾ തുടങ്ങിയത് എന്നാണ്?
ശ്രീ നാരായണ ഗുരുവിനെ കുറിച്ചുള്ള വിക്കീപീടിയ എഴുത്തിലും ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രശംസിക്കുന്ന മറ്റ് എഴുത്തുകളിലും വ്യക്തമായിത്തന്നെ നിർവ്വചിക്കപ്പെടുന്ന മൂന്ന് വ്യത്യസ്ത വ്യക്തിത്വങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു.
ഒന്ന് ഇദ്ദേഹം ഒരു വൻ പണ്ഡിതനും സംസ്കൃത്തിലേയും തമിഴിലേയും അനേകം പ്രചീണ കൃതികൾ വയിച്ചിട്ടുള്ള വ്യക്തിയും ആണ് എന്നും, മറ്റുമാണ്.
രണ്ടാമത്തെ കാര്യം ഇദ്ദേഹം ദിവ്യജ്ഞാനവും ദിവ്യമായ കഴിവുകളും ഉള്ള ഒരു വ്യക്തിയും, ഹഠയോഗം അഭ്യസിച്ചിട്ടുള്ള ആളും ആണ് എന്നും, കൊടും കാടുകളിൽ വസിച്ച് ധ്യാനിച്ചിരുന്നു എന്നും മറ്റുമാണ്.
ഈ മുകളിൽ സൂചിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹം മാനസികമായും ശാരീരികമായും വ്യക്തിപ്രഭാവത്തിലും ബ്രാഹ്മണത്വം പിടിച്ചെടുത്തവ്യക്തിയാണ് എന്നുതന്നെയാണ് മനസ്സിലാകുന്നത്.
ഇനി ഇതേ എഴുത്തുകളിൽ നിന്നും കണ്ടെത്താനാവുന്ന മൂന്നാമത്തെ നിർവ്വചനം നോക്കാം. ഇത് ഇദ്ദേഹം ഒരു ഐതിഹാസികനായ സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു എന്നതാണ്.
വാസ്തവത്തിൽ സാമൂഹികമായി നോക്കിയാൽ ഇതാണ് ഏറ്റവും പ്രസക്തമായിട്ടുള്ള കാര്യം. കാരണം, മുകളിൽ സൂചിപ്പിച്ച സ്വഭാവഗുണങ്ങളും വ്യക്തിപ്രഭാവവും കഴിവുകളും വാസ്തവമെങ്കിൽ, അവ ഈ ഉപഭൂഖണ്ഡത്തിൽ ഒരു പുതിയ കാര്യമല്ലതന്നെ. ബ്രാഹ്മണത്വം ഉള്ളവരും സംസ്കൃത്തിലേയും തമിഴിലേയും പ്രാചീണ സാഹിത്യങ്ങൾ വായിച്ചിട്ടുള്ളവരും, പോരാത്തതിന് ദിവ്യശക്തികളും ദിവ്യജ്ഞാനവും ഉള്ളവർ നിറഞ്ഞുനിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഈ ദക്ഷിണേഷ്യ എന്ന് ഈ എഴുത്തുകൾ എഴുതിയവർ നിഷേധിക്കും എന്ന് തോന്നുന്നില്ല.
പ്രപഞ്ചത്തിന്റെ അറ്റത്ത് എത്തിനിൽക്കുന്നു എന്ന് സ്വയം ധരിക്കുന്ന ഒരു ശൂന്യാകാശ സഞ്ചാരിയുടെ അവകാശവാദം പോലെയാണ് കാര്യങ്ങൾ. താൻ നിൽക്കുന്നിടത്തുനിന്നുമാണ് പ്രപഞ്ചം തുടങ്ങുന്നത് എന്ന് പറയുന്നത് മിക്കവാറും വെറും മിഥ്യാധാരണയാവാൻ സാധ്യതയുണ്ട്. ശ്രീ നാരായണ ഗുരുവിൽനിന്നോ അതുപോലെ തന്നെ നേരത്തെ സൂചിപ്പിക്കപ്പെട്ട മറ്റ് പ്രാദേശിക വ്യക്തികളിൽനിന്നുമോ അല്ല തിരുവിതാംകൂറിൽ സാമൂഹിക പരിഷ്ക്കരണത്തിന് തുടക്കം കുറിക്കപ്പെടുന്നത്.
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ നടക്കുന്ന കാലത്ത് ഏതാണ്ട് 1836മുതൽ ദക്ഷിണ മലബാറിൽ, കീഴ് ജനത്തിൽനിന്നും ഇസ്ലാമിലേക്ക് ചേർന്ന മാപ്പിളവ്യക്തികളിൽ ചിലർ ഹൈന്ദവരേയും (ബ്രാഹ്മണരേയും) അവരുടെ കൂടെനിൽക്കുന്ന അമ്പലവാസികളേയും അവരുടെ കൈയ്യാളുകളായ നായർമാരേയും ആക്രമിച്ച ഒറ്റപ്പെട്ട സംഭവ പരമ്പരകളുടെ തുടക്കം വന്നിരുന്നു.
ഇതിന് പിന്നിൽ പ്രവർത്തിച്ച സാമൂഹിക ആശയവിനിമയ യാന്ത്രസംവിധാനത്തിലെ പിടിപ്പുകേട് എന്താണ് എന്ന് അന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് ഒട്ടും തന്നെ മനസ്സിലായില്ല എന്നുവേണം മനസ്സിലാക്കാൻ.
എന്നാൽ ഏതാണ്ട് ഇതേ കാലത്ത് തിരുവിതാംകൂർ രാജ്യത്തിലും സാമൂഹികമായി പല വിധ അട്ടിമറി സംഭവങ്ങൾക്കും തുടക്കംവന്നിരുന്നു.
എന്നാൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ അഞ്ചുതെങ്ങിലും തങ്കശ്ശേരിയിലും മറ്റും പതാക ഉയർത്തിയതുതന്നെ തിരുവിതാംകൂറിലെ സാമൂഹിക ഭാവനയിൽ ഒരു വൻ സ്ഫോടനാത്മകമായ അനുഭവമായിരുന്നു. എല്ലാരേയും ഒരേ നിലവാരത്തിൽ കാണുകയും കൈകാര്യംചെയ്യുകയും ചെയ്യുന്ന ഒരു ഭാഷയും ആ ഭാഷയിലൂടെ ചിന്തിക്കുന്നവരുമാണ് പതാക ഉയർത്തിയത്. സാമൂഹിക അടിത്തട്ടിൽ മാത്രമല്ല, മറിച്ച് ഏവരിലും ഇത് ഒരു വൻ ആശ്ചര്യകരമായ പ്രതീതിയാണ് ഉയർത്തിയത്.
പോരാത്തതിന്, ഈ കൂട്ടർക്ക് പ്രാദേശിക ഭാഷയായ തമിഴും അന്നുള്ള പ്രാകൃത മലയാളവും മറ്റും യാതോരു രീതിയിലും മനസ്സിലാക്കാനോ, സംസാരിക്കാനോ ആവുന്നില്ലതന്നെ. ഇതും ഒരു വൻ കാര്യമാണ്. അതിനാൽത്തന്നെ മൃഗീയ ഭാഷാ കോഡുകൾക്ക് ഈ കൂട്ടരുടെ മനോഭാവത്തെ സ്വാധീനിക്കാനും ആവുന്നില്ലതന്നെ. ഭൂഖണ്ഡ യൂറോപ്യന്മാർക്ക്പോലും ഈ വിധമായുള്ള ഒരു ആശയപരമായുള്ള അന്യപ്രവേശനമില്ലാത്ത (exclusiveness) അവസ്ഥ ലഭിച്ചിരുന്നില്ലതന്നെ.
Malabar Manualൽ ഈ സംഭവവികാസവുമായി ബന്ധപ്പെട്ട ഒരു സംഭവം തന്നെ എഴുതിക്കാണുന്നുണ്ട്.
QUOTE: for about November 1697 the Anjengo settlement was violently but unsuccessfully attacked by the Travancoreans on the plea that, the factors were pirates. It may, however, be doubted whether this, their ostensible reason, was the true one, for, as will presently appear, the presence of the English in Travancore was gradually leading to a revolution in that State END OF QUOTE
തർജ്ജമ : അഞ്ചുതെങ്ങിൽ സ്ഥാപിതമായ ഇങ്ഗ്ലിഷ് കച്ചവട സംഘം കടൽകൊള്ളക്കാരാണ് എന്ന് പ്രാദേശിക പിള്ളമാരും മാഡപിമാരും (നാടുവാഴികൾ) പ്രസ്താവിക്കുകയും 1697ൽ അതികഠിനമായി അവിടുള്ള ഇങ്ഗ്ളിഷ് ജീവക്കാരെ ആക്രമിക്കുകയും ചെയ്തു. എന്നാൽ ഇങ്ഗ്ളിഷുകാരുടെ സാന്നിധ്യം പതുക്കെപ്പതുക്കെതിരുവിതാംകൂറിനെ ഒരു സാമൂഹിക വിപ്ളവത്തിലേക്ക് നയിക്കുന്നുണ്ടായിരുന്നു എന്നതാവാം ഈ ആക്രമണത്തിനുള്ള യഥാർത്ഥ കാരണം. തർജ്ജമയുടെ അന്ത്യം
ഇങ്ഗ്ളിഷ് ഭാഷക്കാരുടെ വെറും സാന്നിധ്യംതന്നെ ചുറ്റുപാടുകളിലും അവരെ അടുത്തുനിന്നു വീക്ഷിക്കുന്നവരിലും വൻ മാനസിക മാറ്റങ്ങൾ വരുത്തും എന്നുള്ളത് ഒരു പൊതുവായുള്ള വാസ്തവാണെങ്കിലും, ഇതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പറഞ്ഞാൽ, ഫ്യൂഡൽ ഭാഷകളിൽ പെട്ടവരിലെ വ്യത്യസ്ത നിലവാരത്തിലുള്ളവരുടെ സാന്നിധ്യവും മറ്റുരീതിയിൽ ഉള്ള മാനസിക മാറ്റങ്ങൾ വരുത്തും എന്നുള്ളതും വാസ്തവം തന്നെ.
ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണത്തിന് നിയമപരമായ സാമൂഹിക അച്ചടക്കം നിലനിർത്താനുള്ള ബാധ്യസ്ഥതയുണ്ടായിരുന്നെങ്കിലും, യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത സാമൂഹിക ആശയവിനിമയ യന്ത്രസംവിധാനത്തിൽ ഉള്ള പിശകുകളെക്കുറിച്ച് അവർക്ക് യാതോരു എത്തും പിടിയും കിട്ടിയില്ലതന്നെ. ഈ അറിവില്ലായ്മാ അവസ്ഥയിൽ നിന്നുകൊണ്ടുതന്നെ അവർ ദക്ഷിണ മലബാറിൽ നിയമപരമായി അനുവദിച്ചിട്ടുള്ള രീതികളിൽ നിയമവാഴ്ച നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു.
തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് കൃസ്തീയ മിഷിനറി പ്രവർത്തനം തന്നെ സമൂഹത്തിൽ വൻ പ്രശ്നങ്ങൾ വരുത്തിത്തുടങ്ങിയിരുന്നു. ഈ വക മിഷിനറിമാർക്കും ഭാഷാ പരമായുള്ള കെണികളെക്കുറിച്ച് കാര്യമായ വിവരം ഇല്ലയിരുന്നു.
1820ൽ നാടാർ സ്ത്രീ ജനങ്ങൾ മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തെരുവിൽ കൂട്ടമായി ഇറങ്ങി കലഹം നടത്തിയതായി കാണുന്നു. ഇതിനെ ചാണർ ലഹള എന്ന് പേരിട്ടുകാണുന്നു. 1811ൽ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥനും തിരുവിതാംകറിൽ അവരുടെ Residentറ്റുമായ Col Munroവിനെ ദിവാനായി റാണി നിയമിച്ചതിന്റെ അനന്തരഫലമാകാം ഇത്.
Col Munroവിന് പ്രാദേശിക ഭാഷയിലെ മൃഗീയതെക്കുറിച്ച് ചെറുതായി വിവരം ലഭിച്ചിരുന്നുവെങ്കിലും, കീഴ്ജനത്തിനെ അങ്ങ് കയറൂരിവിട്ടാൽ അവർ എന്താല്ലാം അവകാശപ്പെട്ടുതുടങ്ങും എന്നതിനെക്കുറിച്ച് വിവരം പോരായിരുന്നു എന്ന് തോന്നുന്നു. കുപ്പായം ധരിക്കാനുള്ള അവകാശം കീഴ്ജന സ്ത്രീകൾക്ക്, പ്രത്യേകിച്ചും കൃസ്തുമതത്തിൽ ചേർന്നവർക്ക് Col Munroയുടെ കാലത്താണ് നൽകപ്പെട്ടത്.
തിരുവിതാംകൂർ രാജകുടുംബം ഘട്ടംഘട്ടമായി കീഴ്ജനത്തിന് സ്വാതന്ത്ര്യങ്ങൾ നൽകിത്തുടങ്ങിയിരുന്നു. എന്നാൽ ഇങ്ഗിളിഷ് ക്രിസ്ത്യൻ മിഷിനറിമാരെ അടുത്തുനിന്നും വീക്ഷിക്കാൻ അവസരം ലഭിച്ച കീഴ്ജനത്തിന് സാമൂഹിക അവകാശങ്ങൾ വാനോളം വേണം എന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.
1833ൽ ഷാണർ ക്രിസ്ത്യൻ സ്ത്രീകൾ തെരുവിൽ ഇറങ്ങി. ബ്രാഹ്മണ സ്തീകൾ ധരിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനുള്ള ധിക്കാരമാണ് അവർക്ക് ഉണ്ടായിരുന്നത്. ഈ കൂട്ടർക്ക് മാറുമറയ്ക്കാനുള്ള (കുപ്പായം ധരിക്കാനുള്ള) അവകാശം ലഭിച്ചിട്ടുപോലും മതിയായില്ല. മാറുമറച്ചാൽ പോര, ബ്രാഹ്മണ സ്ത്രീകൾ ധരിക്കുന്ന അതേ വസ്ത്രം (തോളിലും കഴുത്തിന് ചുറ്റും ധരിക്കന്ന രണ്ടാംമുണ്ടും) അവർക്ക് ധരിക്കാനുള്ള അവകാശം ഉണ്ട് എന്നാണ് അവർക്ക് വന്ന വിവരം.
ശിപായി പട്ടാളക്കാരന് ഓഫിസറുടെ യൂണിഫോം ധരിക്കാൻ അവകാശമുണ്ട് എന്ന ആവശ്യപ്പെടൽ പോലെയാണ് ഈ ആഗ്രഹത്തെ ശൂദ്രരും (നായർമാരും) അവരുടെ മുകളിൽ ഉള്ള ഹൈന്ദവരും വീക്ഷിച്ചത്. ശൂദ്രർ ഈ ധിക്കാരികളെ തെരുവിൽ ഇട്ട് മർദ്ദിക്കുകയോ, വാക്കുകളാൽ ആക്രോശിച്ച് തമർത്തുകയോ ചെയ്തു എന്ന് തോന്നുന്നു. തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് ഭരണം അല്ലായിരുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ ഭരണവും സാമൂഹിക അടിച്ചമർത്തലും ചെയ്യുന്നത് ഒരേ കൂട്ടരാണ്.
1858ൽ ക്വീൻ വിക്ടോറിഅ: ബൃട്ടിഷ്-ഇന്ത്യയെ കൈവശപ്പെടുത്തിയതോടുകൂടി, കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. Queen Victoriaയുടെ വിളംബരം പ്രകാരം യഥാർത്ഥത്തിൽ പാരമ്പര്യ അധിപന്മാർക്ക് അവരുടെ പാരമ്പര്യ അവകാശങ്ങൾ ഉറപ്പുവരുത്തുണ്ടായിരുന്നു. കാരണം, ഡെൽഹിയിൽ ശിപായി ലഹള സംഭവിച്ചതുതന്നെ ഇങ്ഗ്ളിഷ് കമ്പനി കീഴ്ജനത്തിനെ കയറൂരിവിട്ടത് പാരമ്പര്യ ഭൂജന്മികളിൽ ജനപ്പിച്ച വിരോധം കാരണമാണ് എന്നാണ് ഇങ്ഗ്ളണ്ടിൽ ലഭിച്ച വിവരം.
നായർമാർ ഈ വിളംബരം കേട്ട്, കാര്യങ്ങൾ മനസ്സിലാക്കി, കീഴ്ജനത്തിനെ അടിച്ചമർത്താൻ തുടങ്ങി. ഷാണർ ക്രിസ്താനികളിൽ ഈ വിളംബരം മറ്റൊരുവിവരം ആണ് നൽകിയത്. അതായത്, ഈ ഉപദ്വീപിലെ എല്ലാ ജനത്തിനും സാമൂഹിക നീതി ക്വീൻ വിക്ടോറിഅ: ഉറപ്പുനൽകുന്നുണ്ട് എന്നാണ് അവർ മനസ്സിലാക്കിയത്. അതു ശരിയാണെങ്കിലും, ആ കാര്യം ബൃട്ടിഷ്-ഇന്ത്യയിലാണ്. തിരുവിതാംകൂർ രാജ്യത്തിൽ അല്ലതന്നെ.
പലയിടത്തും വൻ അടിപിടികൾ തന്നെ സംഭവിച്ചു. ഉയർന്ന ജനത്തിന്റെ ഗതികേടു തന്നെ. അവർക്ക് അടുക്കാൻ പോലും അറപ്പുള്ളവരോട് അവർ അടിച്ചുനിൽക്കണം.
1829ൽ തിരുവിതാംകൂർ റാണി പുറപ്പെടുവിച്ചിരുന്ന വിളംബരപ്രകാരം കൃസ്തീയ മതത്തിലേക്ക് ചേർന്ന ഷാണർ സ്ത്രീകൾക്ക് മാറുമറച്ചുകൊണ്ടുള്ള കുപ്പായം ധരിക്കാം. എന്നാൽ ഉയർന്ന ജനത്തിന്റെ വസ്ത്രങ്ങൾ യാതോരു രീതിയിലും അനുകരിക്കാൻ പാടില്ലതന്നെ. ഇക്കാര്യം വ്യക്തമായി വിളംബരത്തിൽ സൂചിപ്പിക്കപ്പെട്ടിരുന്നു. ഇവിടെ യഥാർത്ഥ പ്രശ്നം സ്ത്രീകളുടെ മാറുമറയ്ക്കുക എന്നുള്ളതായിരുന്നില്ല, മറിച്ച്, കീഴ്ജനം എന്ന നിർവ്വചനം ഒഴിവാക്കണം എന്നത് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. ഷാണർ ക്രിസ്ത്യാനികൾക്ക് അവർ കീഴ്ജനമാണ് എന്ന ധാരണ മാറിത്തുടങ്ങിയിരുന്നു.
Vilavankod, Kalkulam, Eraniel, Agastisvaram, Tovala തുടങ്ങിയ താലൂക്കുകൾ യുദ്ധക്കളം തന്നെയായി മാറി. സർക്കാർ കായികമായിത്തന്നെ ഇടപ്പെട്ടു എന്നു വേണംമനസ്സിലാക്കാൻ. പോടാ പൂറീമോനെ, പോടി പൂറീമോളെ തുടങ്ങിയ മലയാളത്തിലെ വൻ ആസ്വാധ്യതയുള്ള അസഭ്യവചനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്യമായിത്തന്നെ രണ്ടുകൂട്ടരും ഉപയോഗിച്ചിട്ടുണ്ടാവാം.
രണ്ടുകൂട്ടരും തിരുവിതാംകൂറിൽ നിയമിതനായ British Residentന് പരാതികളും നിവേദനങ്ങളും നിരന്തരം നൽകിത്തുടങ്ങി.
ക്രിസ്ത്യൻ മിഷിനറിമാർ നൽകുന്ന കഥകളും വിവരങ്ങളും വിശ്വസിക്കരുത് എന്ന് ഹിന്ദുക്കളും അവരുടെ കൈയ്യാളുകളും Residentനോട് അഭ്യർത്ഥിച്ചു.
തിരുവിതാംകൂറിൽ കീഴ്ജനത്തിനെ അടിച്ചമർത്തുകയാണ് ചെയ്യപ്പെടുന്നത് എന്ന് കൃസ്ത്യൻ മിഷിനറിമാർ ബൃട്ടിഷ്-ഇന്ത്യയിലും ഇങ്ഗ്ളണ്ടിലും പറഞ്ഞുപരത്തുന്നു എന്നത് ഹിന്ദുക്കൾക്ക് വൻ മനോവേദന നൽകി.
1858 ഡിസംബറിൽ രണ്ടുകൂട്ടരും കായികമായിത്തന്നെ ഏറ്റുമുട്ടി. ഉയർന്ന ജനത്തിന്റെ വസ്ത്രങ്ങൾ അനുകരിച്ച് തെരുവിൽ ഇറങ്ങിയ ഷാണർ ക്രിസ്തീയരെ ശൂദ്ര യുവാക്കൾ പരസ്യമായി പിടികൂടി ആക്രമിച്ചു. ഷാണർ ക്രിസ്ത്യൻ പുരുഷന്മാർ ഉയർന്നജന സ്ത്രീകളെ തിരിച്ചും കൈവെച്ചു.
Maycodeഎന്ന സ്ഥലത്തിൽ ഒരു ക്രിസ്ത്യൻ പള്ളി അഗ്നിക്ക് ഇരയാക്കപ്പെട്ടു. കോട്ടാർ കമ്പോളത്തിൽ വച്ച് വൻ അടിപടിനടന്നു. Erneel എന്ന സ്ഥലത്തെ വലിയ കമ്പോളത്തിൽ കൊള്ളിവെപ്പും അടിപിടിയും കടന്നാക്രമണങ്ങളും കൈയ്യേറ്റങ്ങളും നടന്നു. ക്രീസ്തീയ മതത്തിലേക്ക് മാറാത്ത കീഴ്ജനത്തിൽ പലരും അവരുടെ സാമൂഹിക അധിപന്മാർക്ക് കൂറ് പ്രഖ്യപിച്ചിരിക്കാം.
നാഗർകോവിലിലെ ക്രിസ്ത്യൻ പള്ളിയും Residency ബങ്ഗ്ളാവും കത്തിച്ചു ചാമ്പലാക്കപ്പെട്ടു. British Residentന്റെ സാന്നിദ്ധ്യം കീഴ്ജനത്തിന് വീറും വാശിയും ധൈര്യവും നൽകുന്നുണ്ട് എന്ന് ഹൈന്ദവർക്ക് തോന്നിയിട്ടുണ്ടാവാം.
രണ്ട് പ്രദേശങ്ങളിൽ മിഷിൻ സ്കൂളുകൾ കത്തിച്ചു നശിപ്പിക്കപ്പെട്ടു. Thittoovellay എന്ന സ്ഥലത്ത് ഒരു ഷാണർ വ്യക്തിയേയും ഭാര്യയേയും ശൂദ്രർ കൈവെച്ചു, ആക്രമിച്ചു. അവരുടെ വീടും ചുറ്റുമുള്ള 27വീടും കത്തിച്ചുകളഞ്ഞു.
അഗസ്തീശ്വരത്തെ ഷണർമാർ ആളും പണവും ശേഖരിച്ച് സർക്കാരിനോട് ഏറ്റുമുട്ടാൻ തയ്യാറാവുകയാണ് എന്ന ഒരു കഥയും പരന്നു. അവർ ഉയർന്നജന വീടുകൾ ആക്രമിക്കാനും കൊള്ളയടിക്കാനും പദ്ധതിയിടുന്നു എന്നും കേട്ടറിവ് വന്നിട്ടുണ്ടാവും. തിരുവിതാംകൂറിന്റെ അതിർത്തി പ്രദേശങ്ങൾക്ക് തൊട്ടപ്പുറത്തുള്ള ബൃട്ടിഷ്-ഇന്ത്യയിലെ ഷാണർമാരും ഈ കൂട്ടരുടെ കൂടെച്ചേർന്നേക്കാം.
നായർ ബൃഗെയ്ഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ പട്ടാളത്തെ സർക്കാർ തെരുവിൽ ഇറക്കി. പോലീസും ഇറങ്ങി. നിയമസമാധാനം പുന:സ്ഥാപിക്കപ്പെട്ടു.
രണ്ടൂകുട്ടരും 1829ലെ രാജവിളംബരത്തിലെ നിമങ്ങൾക്ക് അനുസൃതമായി ജീവിക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടു. മാറ്റങ്ങൾക്ക് വേണ്ടി നിവേദനം നൽകാം. എന്നാൽ സ്വന്തം നിലയിൽ നിയമങ്ങൾ സൃഷ്ടിക്കുകയോ അവ തിരുത്തുകയോ ചെയ്യരുത്.
മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥർക്ക് അവരുടെ നിയമപരമായുള്ള അധികാര പരിധിയെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു എന്ന് തോന്നുന്നു. കൃസ്ത്യൻ മിഷിനറിമാരുടെ നിവേദനങ്ങൾ വായിച്ച്, കാര്യങ്ങൾ മനസ്സിലാക്കി, അവർ തിരുവിതാംകൂർ രാജകുടുബത്തിന്മേൽ വൻ സമ്മർദ്ദം തന്നെ നടത്തി. രാജകുടുംബവും വിഷമിച്ചുകാണും.
ബൃട്ടിഷ്-ഇന്ത്യക്കോ ഇങ്ഗ്ളണ്ടിനോ ബൃട്ടണിനോ യഥാർത്ഥത്തിൽ തിരുവിതാംകൂറിന് മേൽ നിയമപരമായി കാര്യമായ യാതോരു അധികാരവും ഇല്ലതന്നെ. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തെ ധിക്കരിച്ചാൽ, തിരുവിതാംകൂർ ഒറ്റപ്പെടും. പലരും കടന്നു പിടികൂടു. രാജകുടുംബം പെരുവഴിയിൽ പെട്ടുപോകും.
ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി, ഷാണർ സ്ത്രീകൾക്ക് അവർക്ക് തോന്നുന്ന ഏത് വിധ വസ്ത്രവും ധരിക്കാം എന്ന വിളംബരം തിരുവിതാംകൂർ രാജകുടുംബം പുറപ്പെടുവിച്ചു. ഇത് സംഭവിച്ചത് 1859ൽ ആണ്.
പിന്നീട് നാരായണ ഗുരു എന്ന പേരിൽ അറിയപ്പെട്ട നാണു എന്ന ഈഴവ വ്യക്തി ജനിക്കുന്നത് 1855ൽ ആണ്. ഫ്യൂഡൽ ഭാഷയിലെ വാക്കുകളുടെ ബലം ശ്രദ്ധിക്കുക.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ