ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
48. സ്മാർട്ട് ഡിവൈസ് നൈപുണ്യവും സാമൂഹിക പരിഷ്ക്കരണവും 👉👇
നാരായണ ഗുരുവായി വളർന്ന നാണുവിനെ ഒരു സാധാരണ വ്യക്തിയായി കണ്ടുകൊണ്ട് പ്രതിപാദിക്കാൻ ഫ്യൂഡൽ ഭാഷകളിൽ വളരെ പ്രയാസം തന്നെയാണ്.
തിരുവിതാംകൂറിലെ കീഴ്ജാതിക്കാരനായ വ്യക്തിയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽതന്നെ ആളെ ഇടിച്ചുതാഴ്ത്തുന്ന ഭാവം മനസ്സിൽ കയറും. കാരണം, തമിഴും, മലയാളവും ആ രീതിയിൽ തന്നെയാണ് വ്യക്തികളെ വീക്ഷിക്കുന്നത്.
അതിനാൽത്തന്നെ ഗുരുവിന്റെ ശിരസ്സിന് ചുറ്റും ഒരു ദിവ്യമായ ദീപ്തിവലയവും, ശരീരത്തിലും വ്യക്തിത്വത്തിലും ഒരു ബ്രാഹ്മണത്വത്തിന്റെ തേജോവലയവും സൃഷ്ടിച്ചേപറ്റൂ. ഭാഷ ആ വിധമുള്ളതാണ്. ഈ വിധ വലയങ്ങൾ ഇല്ലതെ ഒരു വൻ ഐഏഎസ്സുകാരന് പോലും ജനങ്ങളോട് ഇടപഴകാൻ പറ്റില്ലതന്നെ. അതാണ് ഈ ഉപഭൂഖണ്ഡത്തിലെ സാമൂഹിക യാഥാർത്ഥ്യവും വാസ്തവവും.
വിക്കീപീഡിയയിലും മറ്റു ചില എഴുത്തുകളിലും ശ്രീ നാരായണ ഗുരുവിന്റെ ബ്രാഹ്മണ സിദ്ധികളും ബ്രാഹ്മണ ബന്ധങ്ങളും ആണ് ഊന്നിക്കാണുന്നത്. ഭാഷാ കോഡുകളുടെ ബലത്തെക്കുറിച്ച് അറിയുന്നതിനാൽ, ഇതിൽ തെറ്റില്ലാ എന്നുതന്നെ മനസ്സിലാക്കുന്നു.
ഇദ്ദേഹം ഹഠയോഗം പരിശീലിച്ച്, അതിൽ നൈപുണ്യം കരസ്ഥമാക്കുകയോ, അതുമല്ലെങ്കിൽ ആ യോഗവിദ്യയെ അധീനപ്പെടുത്തുകയോ ചെയ്ത വ്യക്തിയാണ്.
ഹഠയാഗത്തിന്റെ പരമ ലക്ഷ്യംതന്നെ രാജയോഗമാർഗ്ഗത്തിലെത്തിച്ചേരുകയാണ് എന്ന് എഴുതിക്കാണുന്നു, മലയാളം വിക്കീപീഡിയയിൽ.
ഇങ്ഗ്ളിഷ് വിക്കീപീഡിയയിൽ ഈ വിധം ഹഠയോഗയുടെ ലക്ഷ്യത്തെ വിശേഷിപ്പിച്ചുകാണുന്നു:
QUOTE:
Goals: include physical siddhis (special powers, bodily benefits such as slowing age effects, magical powers) and spiritual liberation (moksha, mukti). END OF QUOTE.
തർജ്ജമ: കായികമായ സിദ്ധികളും (സവിശേഷമായ ശക്തികൾ, പ്രായം ഏറുന്നവേഗത കുറയ്ക്കുക, മാന്ത്രിക ശക്തികൾ തുടങ്ങിയ ശാരീരിക നേട്ടങ്ങൾ), ആദ്ധ്യാത്മികമായ മോചനങ്ങളും (മോക്ഷം, മുക്തി).
വ്യക്തിയിൽ വൻ കഴിവുകൾനൽകുന്ന നേട്ടങ്ങൾ തന്നെയാവാം ഈ വിധ നൈപുണ്യങ്ങൾ.
ഈ വിധ കാര്യങ്ങൾ ശരിയാണ് എങ്കിൽ, ഈ ഉപഭൂഖണ്ഡത്തിലും, അതിന് പുറുത്തുമുള്ള ദേശങ്ങളിൽ ഉള്ള പലർക്കും ഈ വക കഴിവുകൾ ലഭിച്ചിട്ടുണ്ടാവും എന്നത് തീർച്ചയാണ്. എന്നാൽ ഈ വിധ കഴിവുകൾ ഉള്ളവർ ആരുംതന്നെ ഈ ഉപഭൂഖണ്ഡത്തിലേയോ ആഫ്രിക്കയിലേയോ അമേരിക്കൻ ഭൂഖണ്ഡത്തിലേയോ, വിവിധതരം അടിമത്തത്തേയും സാമൂഹിക പ്രശ്നങ്ങളേയും നീക്കംചെയ്യാൻ ശ്രമിച്ചതായി കാണുന്നില്ലതന്നെ.
ലോകത്തിൽ എല്ലായിടത്തും, ഈ വിധ കാര്യങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചിട്ടുള്ളത് ഇങ്ഗ്ളിഷുകാർ മാത്രമാണ് എന്നാണ് കാണുന്നത്. ഇവർക്കാണെങ്കിൽ, ഹഠയോഗം മാത്രമല്ല, മറ്റ് മിക്കവിധ യോഗകളും ദിവ്യശക്തികളും മാന്ത്രികവേലകളും അറിവില്ലായിരുന്നു എന്നുതന്നെയാണ് തോന്നുന്നത്.
എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ, ഈ വിധ നൈപുണ്യങ്ങൾ ഉണ്ട് എന്ന പ്രഖ്യാപനമോ, തലയ്ക്ക് ചുറ്റും ഒരു ദിവ്യമായ ദീപ്തിവലയമോ, ശരീരത്തിലും വ്യക്തിത്വത്തിലും ഒരു ബ്രാഹ്മണത്വത്തിന്റെ തേജോവലയമോ ആവശ്യമില്ലതന്നെ. ഇവയൊന്നുംതന്നെയില്ലാതെതന്നെ വ്യക്തികൾക്ക് തമ്മിൽ ആശയവിനിമയവും, പ്രസ്ഥാനങ്ങളും അച്ചടക്കവും അനുസരണവും അദ്ധ്യാപനവും ചിട്ടകളും പെരുമാറ്റച്ചട്ടങ്ങളും ശിക്ഷണവും ശിക്ഷണബോധവും മറ്റും നടപ്പിലാക്കാനും, കാര്യക്ഷമമായി അവ നടത്തിപ്പുചെയ്യാനും ആവും.
ഈ വിധം നോക്കുമ്പോൾ, ശ്രീ നാരായണ ഗുരുവിന് പലവിധ ദിവ്യമായ കഴിവുകൾ ഉണ്ട് എന്നും ഹഠയോഗം അഭ്യസിച്ചിട്ടുണ്ട് എന്നും മറ്റുമുള്ള കാര്യങ്ങൾക്ക് വൻ മൂല്യം നൽകുന്നത് തന്നെ, ഈ വിധ എഴുത്തുകൾ എഴുതുന്നവരുടെ ബലഹീനമായ സാമൂഹിക മാനസീകാവസ്ഥയേയോ, അതുമല്ലെങ്കിൽ ഈ വിധ എഴുത്തുകൾ വായിക്കുന്ന ഫ്യൂഡൽ ഭാഷക്കാരുടെ മാനസിക അധമഭാവത്തേയോ ആയിരിക്കാം സൂചിപ്പിക്കുന്നത്.
ഈ കാര്യം കൂടുതൽ കൃത്യമായി പറയാനായി ഈ വിധം എഴുതാം: ശ്രീ നാരായണ ഗുരു എന്ന സാമൂഹിക പരിഷ്ക്കർത്താവിനെക്കുറിച്ച് ഇങ്ഗ്ളിഷിൽ ഒരു ഇങ്ഗ്ളിഷുകാരനായ എഴുത്തുകാരൻ എഴുതുന്ന അവസരത്തിൽ ഇദ്ദേഹത്തിന് ഈ വിധ അറിവുകൾ ഉള്ളകാര്യങ്ങൾ എടുത്തുപറയുന്നതിൽ വ്യക്തമായ ആവശ്യം എന്താണ് എന്ന് അറിവ് വരില്ല. ഈ വിധ അറിവുകൾ ഉണ്ട് എങ്കിൽ അവ രേഖപ്പെടുത്താം. എന്നാൽ അവ വാക്ക് കോഡുകളിലും വായനക്കാരുടെ മനസ്സിലും പ്രത്യേകമായുള്ള ഒരു ഉജ്ജ്വല തേജോവലയം വരുത്തും എന്ന് തോന്നുന്നില്ല, ഇങ്ഗ്ളിഷിൽ. കാരണം, ഭാവനയെ ആളിക്കത്തിച്ച് മുകളിലേക്ക് ഉയർത്താനുള്ള ഇരട്ടഭാവമോ, ത്രിശാഖിത്വമോ വാക്ക് കോഡുകളിൽ ഇല്ലതന്നെ.
ഉദാഹരണത്തിന്, Isaac Newton യഥാർത്ഥത്തിൽ ഒരു ശാസ്ത്രജ്ഞൻ എന്നതിന് ഉപരി, Occultismവുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയായിരുന്നു. ഈ വിധ നിരീക്ഷണങ്ങൾ അതീന്ത്രിയ ജ്ഞാനവും മാന്ത്രിക ശക്തികളും മറ്റുമായി ബന്ധപ്പെട്ടാണ് അക്കാലങ്ങളിൽ മനസ്സിലാക്കപ്പെട്ടിരുന്നത്. എന്നാൽ ഇദ്ദേഹത്തെക്കുറിച്ച് എഴുതുന്ന ദിക്കിലൊന്നും തന്നെ ഈ വിധ കാര്യങ്ങളിൽ ഇദ്ദേഹത്തിന് പലവിധ നൈപുണ്യങ്ങളും ഉണ്ട് എന്നൊന്നും ആരും അവകാശപ്പെടാറില്ല. കാരണം, ഊർജ്ജതന്ത്രവുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെ വിലയിരുത്താൻ ഈ വിധ അവകാശവാദങ്ങൾ ആവശ്യമില്ലതന്നെ.
1800റുകളിൽ ഹഠയോഗത്താലും, ദിവ്യമായ കഴിവുകളാലും, ദിവ്യജ്ഞാത്താലും അന്ന് ലഭിക്കുമായിരുന്ന കഴിവുകൾക്കും നൈപുണ്യങ്ങൾക്കും മറ്റും ഇന്നത്തെ ഒരു സ്മാർട്ട്ഫോൺ അന്ന് ഒരു വ്യക്തിക്ക് നൽകുമായിരുന്ന മാനസികവും കായികവും ആയ കഴിവുകളെ വെല്ലാനാവുമായിരുന്നില്ലാ എന്ന് തീർത്തുപറയാൻ ആവില്ല.
കാരണം, നാരായണ ഗുരവിന് മാറാരോഗങ്ങൾ മാറ്റാനുള്ള കഴിവുണ്ടായിരുന്നു എന്ന വാക്കുകൾ, എഴുതിക്കാണുന്നുണ്ട്. ഇന്നും സ്മാർട്ട്ഫോണുകൾക്ക് രോഗങ്ങളെ മാറ്റാൻ ആവുന്ന കഴിവു വന്നിട്ടില്ലതന്നെ. മാറാരോഗങ്ങളുടെ കാര്യം അതിനുമപ്പുറത്താണ്.
എന്നിരുന്നാലും, ഇന്നുള്ള ഒരു സ്മാർട്ട്ഫോണിൽ ഉള്ള സാങ്കേതിക കഴിവുകൾ മിക്കാവാറുംതന്നെ അന്നത്തെ ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം, വൻ ദിവ്യശക്തിയും നൈപുണ്യവും മറ്റും ആയിരിക്കും എന്നത് തീർച്ചയാണ്. വിദൂരകാഴ്ച, വിദൂരത്തുള്ളവരുമായി ആശയവിനിമയം, clairvoyanceസിന് തുല്ല്യമായ മഴ, ഇടിമിന്നൽ, കൊടുങ്കാറ്റ് തുടങ്ങിയവയെക്കുറിച്ച് മുൻകൂട്ടി അറിയാനുള്ള കഴിവ്, വിദൂരങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണുക, സ്വപ്നങ്ങളിൽമാത്രം അക്കാലങ്ങളിൽ കണ്ടുപരിചയമുള്ള വീഡിയോ ചിത്രീകരണങ്ങൾ കാണുക, ഭൌതിക ലോകത്തിന്റെ തന്നെ അപ്പുറത്തുനിന്നും ഉള്ള ഒരു മായാ വ്യക്തിയുമായി ഇടപഴകുക (Google Assistant, Siri, Alexa &c.), ഇന്ദ്രിയങ്ങൾക്ക് ഗോചരമല്ലാത്ത വസ്തുക്കളുടെ സന്നിദ്ധ്യം അറിയുക, തൊട്ടടുത്തു നടക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങലും വീഡിയോവും ദൂരത്തുള്ളവർക്ക് തൽക്ഷണം എത്തിച്ചുകൊടുക്കുക, തുടങ്ങിയകാര്യങ്ങൾ അന്നും ഇന്നും മായലോകത്തിലെ കാര്യങ്ങൾ തന്നെയാണ്.
മനുഷ്യമനസ്സിന് ലഭിക്കുന്ന ദിവ്യമായ നൈപുണ്യങ്ങളും ഭൌതിക വാസ്തവികതയ്ക്ക് അപ്പുറവുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനും ഉള്ള കഴിവുകൾ യഥാർത്ഥത്തിൽ ഒരു സ്മാർട്ട്ഫോണിൽ ഉള്ള കഴിവുകളുമായി പലരീതിയിലും സാമ്യതയുള്ളതുതന്നെ. കാരണം, രണ്ടും നടത്തുന്നതും നടത്തിപ്പ്ചെയ്യുന്നതും നിയന്ത്രിക്കുന്നതും, മറ്റും പലവിധ സോഫ്ട്വേർ സംവിധാനങ്ങൾ തന്നെയാണ്.
സ്മാർട്ട്ഫോൺ കൈയിലുളള ആരുംതന്നെ ഈ കാരണത്താൽമാത്രം സാമൂഹിക പരിഷ്ക്കരണത്തിനും സാമൂഹിക സേവനത്തിനും, മാനവിക ഉന്നമനത്തിനും ഇറങ്ങിത്തിരിച്ചതായി കാണുന്നില്ലതന്നെ. സ്മാർട്ട്ഫോൺ കൈവശമില്ലാത്ത ആളെ സംബന്ധിച്ചെടുത്തോളം, സ്മാർട്ട്ഫോൺ കൈവശമുള്ള വ്യക്തി വൻ മഹാൻ തന്നെയാണ്.
വ്യക്തിക്ക് ഹഠയോഗ സിദ്ധികളും ദിവ്യജ്ഞാനവും, ദിവ്യശക്തികളും, മാന്ത്രികനൈപുണ്യങ്ങളും മറ്റും ലഭിക്കുന്നതും, ആ വ്യക്തി മാനവരാശിയെ ഉന്നമനപ്പെടുത്താൻ ഒരുമ്പെടുന്ന ഒരു മഹാനാകുന്നതും തമ്മിൽ കാര്യമായ ബന്ധമുണ്ട് എന്ന് തോന്നുന്നില്ലതന്നെ. കാരണം ഈ വിധ യാതോരു കഴിവുകളും നൈപുണ്യങ്ങളും യാതോരുവിധ omniscienceസും ഇല്ലാതെതന്നെയാണ് ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വൻ സാമൂഹിക മാറ്റങ്ങൾക്ക് ശ്രമിച്ചതും, പലരീതിയിലും വിജയം കണ്ടുതുടങ്ങിയതും.
ഈ ഉപഭൂഖണ്ഡത്തിലെ വെറങ്ങലിച്ചുകിടന്നിരുന്ന സാമൂഹികാന്തരീക്ഷത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചത് ഇവിടെ വന്ന് തൊഴിൽചെയ്ത ഇങ്ഗ്ളിഷുകാരായ ഉദ്യോഗസ്ഥരാണ്. ഇവരിൽ ഒട്ടുമിയ്ക്കവരുടേയും പേരുപോലും ഇന്ന് എവിടെയും എഴുതിക്കാണപ്പെടുന്നില്ല. എന്നാൽ, ഇവരിൽ ആർക്കെങ്കിലും, അതീന്ത്ര്യജ്ഞാനമോ, ദിവ്യശക്തിയോ മറ്റോ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയും കാണുന്നില്ലതന്നെ.
എന്നാൽ അവരിലേവരിലും ഒരു അതിശയകരമായ software application അന്തർലീനമായി അലിഞ്ഞുചേർന്നുനിന്നിരുന്നു. അത് pristine-English എന്ന അത്ഭുകരമായ ആശയവിനിമയ സോഫ്ട്വേർ ആയിരുന്നു. ഈ സോഫ്ട്വേർ സംവിധാനം ഏതൊരു ദ്രവിച്ചുകിടക്കുന്ന സാമൂഹികാന്തരീക്ഷത്തിലും ഒന്ന് ഇറക്കിവിട്ടാൽമതി, കാലകാലങ്ങളായി സാമൂഹീകാന്തരീക്ഷത്തിൽ കട്ടപിടിച്ചുകിടക്കുന്ന തടസ്സങ്ങൾ അലിഞ്ഞുതുടങ്ങും.
കീഴ്ജാതിക്കാരനായ നാണുവാണ് ഉടുക്കുംകൊട്ടി, മന്ത്രങ്ങളും ചെല്ലി, വെറും പാറക്കല്ലിൽ ബ്രാഹ്മണമത ഈശ്വരനായ ശിവനെ പ്രതിഷ്ഠിക്കാൻ തയ്യാറായത്. ഇതിനുള്ള ധൈര്യം ഹഠയോഗത്തിൽനിന്നും ദിവ്യജ്ഞാനത്തിൽനിന്നും ദിവ്യശക്തികളിൽനിന്നും ലഭിച്ചിരിക്കുമോ?
മലയാളത്തിനും തമിഴിനും വെറും നാണുവിന് ഇതിനുള്ള സമ്മതം നൽകാനാകില്ല.
ഇത് നേരത്തെ സൂചിപ്പിച്ച കാര്യം ആണ്.
ഇത്രയും പറഞ്ഞതിന്റെ പശ്ചാത്തലത്തിൽനിന്നും, ശ്രീ നാരായണ ഗുരുവിനെ ഒരു സാമൂഹിക പരിഷ്ക്കർത്താവ് എന്ന രീതിയിൽ വിലയിരുത്താൻ ആഗ്രഹിക്കുന്നു.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ