top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

6. കൃത്രിമമായും, അല്ലാതെയും വേർതിരിക്കപ്പെട്ട, തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനക്കൂട്ടങ്ങൾ

REV. SAMUEL MATEER കീഴ് ജനക്കൂട്ടങ്ങൾക്ക് അവരുടെ ജനസംഖ്യാനിരക്കിന് ആനുപാതികമായ രീതിയിൽ വിദ്യാഭ്യാസത്തിന് തിരുവിതാംകൂർ സർക്കാർ സാമ്പത്തിക സഹായം നൽകുന്നില്ലായെന്ന് പരാതിപ്പെടുന്നുണ്ട്.


ഈഴവർ, ഷാണർ, പറിയർ, പുലയർ തുടങ്ങിയ ജനക്കൂട്ടങ്ങൾക്ക് ഗ്രാമീണ സ്ക്ളുകളിലേക്കും പ്രൈമറി സ്കൂളുകളിലേക്കും പ്രേവശനം ഇല്ലതന്നെ. ഈ കൂട്ടർ ജനസംഖ്യയുടെ ഏതാണ്ട് മൂന്നിൽ ഒന്ന് വരും. ഇവർക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറുള്ള സ്കൂളുകൾ, ക്രിസ്ത്യൻ മിഷിനറിമാർ നടത്തുന്നവയാണ്. അവയിലേക്ക് ഏവർക്കും ചേരാമെങ്കിലും, ഉയർന്ന ജനക്കൂട്ടം അവയുടെ അടുത്തേക്ക് പോകില്ലതന്നെ.


ഇവയുടെ നടത്തിപ്പിനായി തിരുവിതാംകൂർ സർക്കാർ, വിദ്യാഭ്യാസ ചിലവിനായി നീക്കിവെച്ചിരിക്കുന്ന തുകയുടെ പത്തിൽ ഒന്ന് ധനസഹായം (Grant) ആയി നൽകും.


ഉയർന്ന ജനക്കൂട്ടങ്ങൾക്ക് കീഴ് ജനക്കൂട്ടം അറിവിന്റെ കാര്യത്തിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വളരുന്നതിൽ കാര്യമായ സന്തുഷ്ടിയുണ്ടായിരുന്നു എന്ന് തോന്നുന്നില്ല.


ഇവിടെ London Missionary Societyക്ക് വ്യക്തമായും മനസ്സിലാക്കാൻ പറ്റാതിരുന്ന ഒരു കാര്യം ഉണ്ട്. അവർ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസം മലയാളത്തിലുള്ളതാണ്. ഈ ഭാഷയെത്തന്നെ വളർത്തിയെടുക്കാനും ഗുണമേന്മപ്പെടുത്താനും അവർ പ്രയത്നിച്ചിട്ടുണ്ട് എന്നും തോന്നുന്നു. സംസ്കൃത്തിൽനിന്നും വൻ വാക്ക് ശേഖരം തന്നെ ഇവർ ഇറക്കുമതി ചെയ്തിട്ടുണ്ട് എന്നുമൊരു തോന്നൽ.


മലയാളത്തിലൂടെയുള്ള വിദ്യാഭ്യാസം ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത് പോലെയല്ലതന്നെ. മലയാളത്തിൽ കീഴ് ജനത്തിന് വളർച്ച നൽകുകയെന്നത്, ഉയർന്ന ജനത്തിനെ ഇതേ ഭാഷാ കോഡുകളിൽ അടിച്ച് തമർത്താനുള്ള സാമൂഹിക വളർച്ചയും സൌകര്യങ്ങളും സ്ഥാനമാനങ്ങളും നൽകാനാണ് സൌകര്യപ്പെടത്തുക. പോരാത്തതിന്, ഇങ്ങിനെ ഉയർന്നു വരുന്ന കീഴ് ജനം, അവരിൽ തന്നെയുള്ള സാമൂഹിക വളർച്ച ലഭിക്കാത്തവരേയും അമർത്തിപ്പിടിക്കാൻ അവർക്ക് ലഭിച്ച പുതിയ കഴിവുകൾ ഉപയോഗിക്കും. അല്ലാതെ, ഇത് സമൂഹത്തിൽ പ്രശാന്തതയും സൌകുമാര്യതയും മറ്റും പടർത്തില്ലതന്നെ. ഈ ഒരു വിവരം ഇങ്ഗ്ളിഷ് മിഷിനറി സൊസൈറ്റിക്ക് ഇല്ലാതെ പോയി.


എന്നാൽ പ്രാദേശികരായ ഉയർന്ന ജനങ്ങൾ, 'ഇതെന്ത് മണ്ടത്തരമാണ് ഈ പമ്പരവിഡ്ഢികൾ കാട്ടിക്കൂട്ടുന്നത്?' എന്ന രീതിയിൽതന്നെയാവാം മിഷിനറി സൊസൈറ്റി പ്രവർത്തനങ്ങളെ വീക്ഷിച്ചത്.


ഇതേ പോലുള്ളവേറെയും വിവരക്കേടുകൾ ഈ സൊസൈറ്റിക്ക് ഉണ്ടായിരുന്നു. അവയിൽ ഒന്ന് ഭൂഖണ്ഡ യൂറോപ്പുകാരും ഇങ്ഗ്ളിഷുകാരും തമ്മിലുള്ള വ്യക്തമായ വ്യത്യാസത്തെക്കുറിച്ച് ഇവർ ബോധവാന്മാരായിരുന്നില്ല എന്നുള്ളതാണ്. ഇങ്ഗ്ളിഷുകാരുടേയും, ഇങ്ഗ്ളണ്ടിന്റേയും ചരിത്രപരമായുള്ള വർഗ്ഗശത്രുക്കൾ തന്നെയായിരുന്നു ഭൂഖണ്ഡ യൂറോപ്യൻസ് (Continental Europeans).


ഇതേ പ്രശ്നം തന്നെ ഇങ്ഗ്ളിഷുകാരും ബൃട്ടണിൽ തന്നെയുള്ള സെൽട്ടിക്ക് (Celtic) ഭാഷക്കാരായ Irish, Scots & Welsh എന്നീ ജനങ്ങളും തമ്മിൽ ഉണ്ട്. എന്നാൽ ത്വക്കിന്റെ പൊതുവായുള്ള നിറം വെളുപ്പാണ് എന്ന ഒറ്റക്കാരണത്താൽ, ഇങ്ഗ്ളിഷൂകാർ ഏഷ്യയിലും ആഫ്രക്കയിലും മറ്റും ചെല്ലുമ്പോൾ, അവരും യൂറോപ്യൻമാരുടെ അതേ മേൽവിലാസത്തിൽ അറിയപ്പെട്ടുപോകാറുണ്ട്. ഇത് ഒരു വൻ ആപത്ത് പിടച്ച അടുപ്പിക്കപ്പെടലും, കെണിയിൽ പെടലുമാണ്. ഇതിനെക്കുറിച്ച് പിന്നീട് വ്യാപകമായി ചിലത് പറയാം എന്ന് തോന്നുന്നു.


Native Life in Travancoreൽ ഈ വിധം ഒരു വാചകം കാണുന്നുണ്ട് :


The Travancoreans are not a nation, but a congeries of artificially and widely-separated, for the most part mutually opposing, sections of population. തർജ്ജമ: തിരുവിതാംകൂർകാർ ഒരേ രാഷ്ട്രത്തിൽ പെട്ടവർ അല്ല. മറിച്ച്, കൃത്രിമമായും, അല്ലാതെയും വളരെ വിശാലമായി വേർതിരിക്കപ്പെട്ടതും, മിക്കവാറും തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്നവരും ആയ കൂറെ ജനക്കൂട്ടങ്ങളാണ്.


ഈ ഒരു വാസ്തവം യഥാർത്ഥത്തിൽ ഇന്ന് ഇന്ത്യയിലും നിലനിക്കുന്നുണ്ട്. എന്നാൽ, കീഴിൽ പെട്ട ജനം ഈ കാര്യം വ്യക്തമായി അറിയുന്നില്ല. അതുമല്ലെങ്കിൽ അവർക്ക് ഈ കാര്യം അറിഞ്ഞിട്ട് കാര്യമായി ഒന്നുംതന്നെ ചെയ്യാൻ ആവില്ല. ഇന്നുള്ള ഉയർന്ന ജനക്കൂട്ടം സർക്കാർ തൊഴിലുകാരും അവരുടെ പ്രസ്ഥാനങ്ങളും ആണ്. പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾ ഇന്ത്യയിലെ സാധാരണ പൌരനെ ഒരു കീഴ് തട്ടിൽ സ്ഥാപിക്കുന്നുണ്ട്. ഈ സ്ഥാനത്ത് നിന്നും അവർക്ക് പുറത്ത് കടക്കാതിരിക്കാനുള്ള മാനസിക തളച്ചിടൽ ഭാഷയിലൂടെ സജ്ജീകരിക്കുക എന്നുള്ളതുതന്നെയാണ് നിർബന്ധ ഔപചാരിക വിദ്യാഭ്യസത്തിന്റെ പ്രഖ്യാപിക്കപ്പെടാത്ത രഹസ്യ ലക്ഷ്യം. ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന കീഴ് ജനത്തിന് തമ്മിൽത്തമ്മിൽ സ്വമേധയാ യോജിപ്പിലെത്താനും സഹകരിക്കാനും പ്രയാസം നേരിടും. എന്തിലും അവരിൽത്തന്നെ തമ്മിൽത്തമ്മിൽ വൻ മത്സരബുദ്ധിയും പിന്നിൽനിന്നുംകുത്താനുള്ള പ്രവണതയും പതിയിരിക്കും. ഫ്യൂഡൽ ഭാഷ സൃഷ്ടിക്കുന്ന ഈ ഒരു സാമൂഹിക വൈകാരിക ഭാവം ഇങ്ഗ്ളിഷിൽ പകർത്തിയെടുക്കാൻ പ്രയാസംതന്നെയാണ്.


തിരുവിതാംകൂറിൽ, ഇങ്ഗ്ളിഷ് കൃസ്ത്യൻ മിഷിനറിമാരുടെ നേരിട്ടുള്ള പ്രവർത്തനത്താലും, മെഡ്രാസിലുള്ള ഇങ്ഗ്ളിഷ് ഭരണത്തിന്റെ സമ്മർദ്ദത്താലും, കീഴ് ജനത്തിന് പലവിധ ചൂഷണങ്ങളിൽ നിന്നും മോചനം ലഭിച്ചുതുടങ്ങിയിരുന്നു. ഉദാഹരണത്തിന്, പ്രധാന അമ്പലങ്ങളോട് അനുബന്ധിപ്പിക്കപ്പെട്ടിരുന്ന ബ്രാഹ്മണ ഊട്ടുപുരകളിലേക്കുള്ള വിറക്ക് സൌജന്യമായോ, അതുമല്ലെങ്കിൽ നിസ്സാരവിലയ്ക്കോ നിർബന്ധമായും എത്തിക്കുക എന്നുള്ളതിൽനിന്നും ചില ജനക്കൂട്ടങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇവിടെ പറയേണ്ടുന്ന കാര്യം ഈ വിധ ക്ഷേത്രങ്ങൾ വൻ സാമ്പത്തിക വിഭവം ഉള്ളവയായിരുന്നു.


എന്നാൽ കീഴ് ജനത്തിനെ നിത്യേനെ ഒന്ന് ഞെട്ടിച്ചു നിർത്താനും അലോസരപ്പെടുത്താനും എടാ, എന്താടാ, നീ, അവൻ, അവൾ തുടങ്ങിയ വാക്ക് കോഡുകളുടെ പ്രഹരത്തിന് സൌകര്യപ്പെടുത്തി അവരിൽ വ്യക്തിത്വവും അന്തസ്സും വളരുന്നത് തടയാനും, അവരെക്കൊണ്ട് പരസ്യമായി അടിയാളത്തം പ്രകടിപ്പിപ്പിക്കാനും ഈ വിധ നിർബന്ധ സേവനങ്ങൾ സൌകര്യപ്പെടുത്തും. കീഴിലുള്ളവനും കീഴിലുള്ളവൾക്കും വിറങ്ങലിച്ച വ്യക്തിത്വം! വിറങ്ങലിച്ച വ്യക്തിത്വം ഉള്ളവരുടെ മക്കൾക്ക് ദ്രവിച്ച വ്യക്തിത്തം!! ഇതും സമൂഹത്തിലെ പട്ടാളച്ചിട്ട (regimentation) നിലനിർത്താൻ സഹായിക്കും. ഈ ചിട്ടപൊട്ടിയാൽ, കീഴ് ജനം ധിക്കാരികളായി പെരുമാറും.


തിരുവിതാംകൂറിൽ വന്നുകൊണ്ടിരുന്ന നിയമപരമായുള്ള പരിഷ്കാരങ്ങളെക്കുറിച്ച് വിശാലമായി എഴുതേണ്ടിവരും. അതിന് ഇപ്പോൾ പദ്ധതിയില്ല. എന്നാൽ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ പലതും ഇങ്ഗ്ളിഷ് കമ്പനിയുടെ പുറമേനിന്നുള്ള ശക്തമായ പ്രേരണയാൽ നിയന്ത്രിക്കപ്പെട്ടിരുന്നു.


അതിൽ ഒന്ന് ഈ വിധമാണ് എന്ന് Travancore State Manualൽ രേഖപ്പെടുത്തിക്കാണുന്നു: and on no account shall a female be detained for a night. (യാതോരു കാരണവശാലും ഒരു സ്ത്രീയെ രാത്രിസമയത്ത് തടഞ്ഞുവെക്കാൻ പാടുള്ളതല്ല).


എന്നാൽ, കീഴ് ജനങ്ങളെ സംബന്ധിച്ചെടുത്തോളം, തിരുവിതാംകൂർ രാജ്യത്തിലെ പോലീസ് സംവിധാനം പൊതുവേതന്നെ ഒരു ഭീകരപ്രസ്ഥാനമായിരുന്നുവെന്ന് പലദിക്കിലും രേഖപ്പെടുത്തികാണുന്നുണ്ട്. കീഴ് ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ക്രിസ്തീയ പ്രവർത്തനത്തിൽ പോലീസ് പലപ്പോഴും യാതോരു പ്രകോപനവും ഇല്ലാതെ ഇടപെടുമായിരുന്നു. മതപരമായ സംഭാഷണം കേൾക്കാനോ, അതുമല്ലെങ്കിൽ മരുന്ന് ലഭിക്കാനോ വന്നിരിക്കുന്നവരെ വിരട്ടി ഓടിക്കുക എന്നുള്ളത് പോലീസുകരുടെ ഒരു വിനോദവും, വ്യക്തിത്വം ഉന്നമനപ്പെടുത്തൽ പരിശീലനപ്രക്രീയയും ആയിരുന്നു എന്നു തോന്നുന്നു.


കാട്ടിൽ നിന്നും, സർക്കാർ അനുവാദമില്ലാതെ, കുറച്ച് മുള മുറിച്ചു എന്ന് ആരോപിച്ച് സുവിശേഷ പ്രവർത്തനം നടത്തുന്ന, വ്യക്തിപരമായി വൻ ഔന്നിത്യം ഉള്ള പ്രാദേശിക വ്യക്തിയെ (Mission Catechist of the highest character and standing) ഒരു പോലീസുകാരൻ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിൽ കുറേകാലം പുട്ടിയിട്ടു.


ഈ വിവരം REV. SAMUEL MATEER രേഖപ്പെടുത്തുന്ന അവസരത്തിൽ, വ്യക്തമായി പറയാൻ വിട്ടുപോകുന്ന കാര്യം, മിഷിൻ ഹൌസിൽ വളരെ ബഹുമാനിക്കപ്പെടുന്ന ഈ വ്യക്തിയെ പോലീസുകാർ സംബോധന ചെയ്യുന്നത് നീ എന്നും, പരാമർശിക്കുന്നത് അവൻ എന്നുമാകും എന്നുള്ളതാണ്. ഈ വിധ വാക്കുകൾ ഉപയോഗിക്കപ്പെട്ടുകഴിഞ്ഞൽ മുഖത്ത് അടിയും, കഴുത്തിൽ അമുക്കലും, അടിവയറ്റിൽ ചവിട്ടും ലഭിക്കാനുള്ള സാധ്യതയിൽ വൻ ഏറ്റം ഉണ്ടാവും എന്നുള്ളത് ലിഖിതപ്പെടുത്തേണ്ടതുണ്ട്. ഇവയൊന്നും ലഭിച്ചില്ലായെങ്കിൽപ്പോലും, ഉന്നത വ്യക്തിക്ക് ഈ വാക്ക് പ്രഹരം ലഭിച്ചാൽ, ഇവയെല്ലാം ലഭിച്ചത് പോലെ മനസ്സിൽ തട്ടും. ശരീരം വെറങ്ങലിക്കും.


എന്നിട്ടും, London Missionary Society ഈ ദുഷ്ടഭാഷയെത്തന്നെയാണ് പ്രോത്സാഹിപ്പിക്കാൻ ഒരുമ്പെട്ടത്. മറിച്ച്, ഇങ്ഗ്ളിഷ് പ്രചരിപ്പിക്കേണം എന്ന British-Indian സർക്കാരിന്റെ നിലപാട്, ഇക്കൂട്ടർ ഏറ്റെടുത്തില്ലതന്നെ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച നിഗൂഡ പ്രേരണ, പുതുതായി പൊന്തിവന്ന പ്രാദേശിക ക്രിസ്ത്യൻ നോതാക്കളുടെ മനസ്സിൽ മുളച്ചുവന്ന മാനസികാസ്ഥാസ്ഥ്യങ്ങൾ തന്നെയാവാം. വൻ ചരിവുള്ള കുന്നും മലകളും താഴ്വാരങ്ങളും ഗർത്തങ്ങളും മറ്റും നിറഞ്ഞുനിൽക്കുന്ന സാമൂഹികാന്തരീക്ഷത്തെ ഒറ്റയടിക്ക് നിരപ്പാക്കി ഒരുതരം പീഠഭൂമികണക്കെയാക്കിക്കളയും pristine-English. പുതിയതായി മുളച്ചുപൊന്തിവന്ന കൃസ്ത്യൻ സാറന്മാർക്ക് ഇത് താൽപ്പര്യമുളവാക്കുന്ന കാര്യമായേക്കില്ല. ഇതിനെക്കുറിച്ചും പലതും പറയേണ്ടിയിരിക്കുന്നു, സൌകര്യപ്പെടുകയാണെങ്കിൽ.


മാത്രവുമല്ല, പ്രാദേശിക ഭാഷയിൽ ക്രിസ്തീയ ഗാനങ്ങൾക്ക് എന്തൊരു ചന്തവും മനോഹാരിതയും! ഒരുതുണ്ട് അങ്ങ് കേട്ടുപോയാൽ നിന്നുകേട്ടുപോകും!! മനസ്സിൽ മണിമുത്തുചിതറും. ശരീരംകോരിത്തരിക്കും. ഈശ്വരചിന്തയിൽ കവിത ഉണരും. സാമൂഹികാന്തരീക്ഷത്തിൽ ലവലേശമില്ലാത്ത ഒരു മാദകമധുരം കൂട്ടപ്രാർത്ഥനയിൽ നിറയും.


തിരുവിതാംകൂറിലെ പാരമ്പര്യ ഭാഷ തമിഴായിരുന്നു. മാത്രവുമല്ല, പല കീഴ ജനങ്ങളുടേയും ഭാഷ മറ്റെന്തൊക്കെയോ ആയിരുന്നു. മലയാളമായിരുന്നില്ല. പുതിയ ഒരു ഭാഷ പഠിപ്പിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, എന്തുകൊണ്ടും അഭികാമ്യമായിരുന്നത് ഇങ്ഗ്ളിഷ് തന്നെയായിരുന്നു.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page