ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
8. നിർബന്ധിത തൊഴിലും മറ്റും
ഇന്നുള്ള ഇന്ത്യയിൽ ഒരു വൻ ശതമാനം ജനം വളരെ തരംതാണ്, അടിയാളത്തത്തിന്റേയും സാമൂഹിക അടിമത്തത്തിന്റേയും മടത്തട്ടിൽ ജീവിക്കുന്നുണ്ട്. ഈ ഒരു വിവരം ഇന്ന് കേരളത്തിൽ ഉള്ള ഒരു വൻവിഭാഗം ആളുകളും അറിയുന്നില്ലതന്നെ.
ഇന്ത്യയിൽ ഈ വിധ കാര്യങ്ങൾ കാണുന്നവരിൽ പലരും അതിനെക്കുറിച്ച് ചിന്തിക്കുകയോ ചിന്തിച്ചാൽത്തന്നെ അതിലെന്തെങ്കിലും പന്തികേടുണ്ട് എന്നോ ചിന്തിക്കില്ല. കാരണം, ഇതൊക്കെ ഇങ്ങിനെയൊക്കെത്തന്നെയേ നടക്കുള്ളു എന്ന രീതിയിലാണ് ചിന്ത പോകുക. കാരണം, കാലാകാലങ്ങളായി ഇതുപോലൊക്കെത്തന്നെയാണ് കാര്യങ്ങൾ.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം നടക്കുന്ന ഇടങ്ങളിലും, തിരുവിതാംകൂറു പോലുള്ള സ്ഥലങ്ങളിലും, ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ ഇതിനൊക്കെ ഒരു മാറ്റം വരുത്താൻ വൻശ്രമം തന്നെ നടത്തിയിരുന്നു. എന്നിരുന്നാലും, ആ കാലഘട്ടങ്ങളിൽ ബൃട്ടണിൽ നിന്നും ബൃട്ടിഷ്-ഇന്ത്യയിലേക്ക് സന്ദർശനത്തിനായി വന്ന പല ബൃട്ടിഷുകാരും ഈ ഉപഭൂഖണ്ഡത്തിലെ സാധാരണ ജനങ്ങളുടെ പൊതുവായുള്ള ദയനീയാവസ്ഥ കാണുകയുണ്ടായി. ഈ ദയനീയാവസ്ഥയുടെ കാരണം ഇങ്ഗ്ളിഷ് ഭരണം ആണ് എന്നുവരെ തെറ്റിദ്ധരിച്ച ബൃട്ടിഷുകാരും ഉണ്ടായിരുന്നു. അവരുടെ ചോദ്യം ഈ വിധമായിരുന്നു:
ബൃട്ടണെക്കാളും പതിന്മടങ്ങ് വിഭവശേഷിയുള്ള പ്രദേശമാണ് ദക്ഷിണേഷ്യ. എന്നിട്ടും ജനങ്ങളിൽ ഒരു വൻ ഭൂരിപക്ഷം അതികഠിനമായ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അവരിൽ പലർക്കും യാതോരു വ്യക്തിത്വവും ഇല്ല. എന്തുകൊണ്ടാണ് ഇത് ഇങ്ങിനെ?
ഈ ചോദ്യം ചെയ്യുന്ന ബൃട്ടിഷുകാർക്ക് ഈ ഉപദ്വീപിലെ ഭാഷാ കോഡുകളെക്കുറിച്ച് യാതോരു വിവരവും ഇല്ലതന്നെ. മാത്രവുമല്ലാ, ജനം അവരുടെ പാരമ്പര്യ നിലവാരങ്ങളിൽ നിന്നും വളരെ മുന്നോട്ടുവന്നിട്ടുള്ള കാര്യം ഈ സന്ദർശകർ അറിയുന്നല്ല.
തിരുവിതാംകൂറിലും വൻ സാമൂഹിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതൊന്നും മാറ്റാൻ പ്രാദേശികരായിട്ടുള്ള ആർക്കും തന്നെ താൽപ്പര്യം ഇല്ലതന്നെ. എല്ലാവരുടേയും ചിന്ത ഈ വിധമായിരിക്കും: നാടും നാട്ടുകാരും നന്നായിട്ട് എനിക്ക് എന്താണ് കാര്യം? മറ്റുള്ളവർ നന്നായാൽ എന്റെ കഥകഴിഞ്ഞതുതന്നെ.
ഇന്നും ഇന്ത്യാക്കാരന്റെ പൊതുവായുള്ള മനോഭാവം ഈ വിധം തന്നെയാണ്.
തിരുവിതാംകൂറിൽ സാമൂഹികമായി വൻ ചൂഷണം നടക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധിച്ചത് തന്നെ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളാണ്.
നിർബന്ധിത തൊഴിൽ (forced labour) എന്നത് ദക്ഷിണേഷ്യയിൽ എല്ലാ രാജ്യങ്ങളിലും കാലാകാലങ്ങളായി നിലനിന്ന ഒരു വസ്തുതയാണ്. ഇതിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് ആർക്കും യാതോരു ചിന്തയും ഇല്ല. ഇങ്ഗ്ളിഷ് ഭരണം വന്നതിന് ശേഷം മാത്രമാണ്, ഈ കീഴ്വഴക്കം നിർത്തലായത്.
തിരുവിതാംകൂർ രാജ്യത്തിൽ ഇത് തുടർന്നുകൊണ്ടിരുന്നു. ഇങ്ഗ്ളിഷ് മിഷിനറിമാർ ഇതിന് എതിരെ പല ഹരജികളും സർക്കാരിന് നൽകി. പല ചൂഷണങ്ങളും നിന്നു തുടങ്ങി. എന്നാൽ ചിലത് തുടർന്നുകൊണ്ടിരുന്നു. സർക്കാർ ആവശ്യത്തിനായി, ഉദ്യോഗസ്ഥർ വന്ന് വള്ളങ്ങൾ (boats) പിടികൂടും. എന്നിട്ട് കൂറേ ദിവസങ്ങൾക്ക് ശേഷമേ അവ തിരിച്ച് നൽകുള്ളു. എന്തെങ്കിലും സർക്കാർ ആവശ്യങ്ങൾ വന്നാൽ, കൂലിക്കാരെ പിടികൂടി തടവിൽ വെക്കും. ആവശ്യംകഴിഞ്ഞാൽ വിടും.
മെഡ്രാസ് പ്രസിഡൻസി ഗവർണർ തിരുവിതാംകൂറിൽ ഒരിക്കൽ സന്ദർശനത്തിനായി വന്നപ്പോൾ, അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും യാത്രാസാധനങ്ങൾ ചുമക്കാനായി കുറേ കൂലിക്കാരെ തിരുവിതാംകൂർ ഉദ്യോഗസ്ഥർ ഈ വിധം തടവിൽ വച്ചിരുന്നു എന്ന് REV. SAMUEL MATEER പറയുന്നു.
രാജകുടുംബാംഗങ്ങൾ യാത്രചെയ്യുന്ന അവസരത്തിൽ, താസിൽദാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും അവരുടെ പൊതുവായുള്ള തൊഴിലിൽനിന്നും വിട്ടുനിന്ന്, ഈ യാത്രയ്ക്ക് വേണ്ടുന്ന സൌകര്യങ്ങൾ ഒരുക്കാനായി ഇറങ്ങിത്തിരിക്കും. ഈ അവസരങ്ങളിൽ വള്ളക്കാരും മറ്റ് കൈത്തൊഴിലുകാരും അവരുടെ വീടുകളിൽനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കും. തെരുവുകളിൽനിന്നും, കൈത്തോടുകളിൽനിന്നും (canalലുകളിൽനിന്നും) മറ്റ് വാഹനങ്ങളും മറ്റും മാറ്റി വഴി വളരെ സുഖമമാക്കും. ഇത് ജനത്തിനും വ്യവസായങ്ങൾക്കും യാത്രക്കാർക്കും വൻ വിഷമങ്ങൾ ഉണ്ടാക്കുമായിരുന്നു.
നിർബന്ധത്തൊഴിലിൽനിന്നും രക്ഷപ്പെടാനായി, കൈത്തൊഴിലാളികളുടെ തലവന്മാർ സർക്കാർ ശിപായിമാർക്ക് കൈക്കൂലിനൽകുന്ന ഒരു പതിവും ഉണ്ടായിരുന്നു.
പൂന്തുറയിലെ കത്തോലിക്കാ വികാരി ഈ വിധ പ്രശ്നങ്ങളെക്കുറിച്ച് ദിവാന് പരാതി നൽകുകയുണ്ടായി. ഇദ്ദേഹം പറയുന്നത്, സർക്കാരിലെ കീഴ് ജീവനക്കാർ യാതോരു ലക്കുംലഗാനും ഇല്ലാത്ത രീതിയിലാണ് പാവങ്ങളോട് പെരുമാറിയിരുന്നത് എന്നാണ്. വലിയതുറയിലെ സർക്കാർ നെൽപ്പുരയിലെ മേധാവിയും, നേമത്തുള്ള പോലീസുകാരും വന്ന് വള്ളങ്ങളും വള്ളക്കാരേയും പിടികൂടും. ഇതിന് ശേഷം കൈക്കൂലി വാങ്ങിച്ച്, കുറേപേരെ വെറുതെ വിടും.
സർക്കാർ പണിക്കുപോകാൻ വള്ളക്കാർക്ക് തീരെ ഇഷ്ടമില്ല. കാരണം, സർക്കാർ ഉദ്യോഗസ്ഥർ അവരോട് ഒട്ടുംതന്നെ മര്യാദയില്ലാതെയാണ് പെരുമാറുക. മാത്രവുമല്ല, പലപ്പോഴും ഇവർക്ക് ഭക്ഷണവും മറ്റ് സൌകര്യങ്ങളും കൂലിയും ലഭിക്കില്ല.
പോരാത്തതിന് സർക്കാർ ശിപായിമാർ വന്ന് പാവപ്പെട്ട ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളിൽനിന്നും അവർക്ക് വേണ്ടുന്ന മത്സ്യം എടുത്തുകൊണ്ടുപോകുന്ന പതിവും ഉണ്ടായിരുന്നു. ഇത് ബൃട്ടിഷ് റിസിഡൻറിന്റെ (British Residentന്റിന്റെ) വീട്ടിലേക്കാണ് എന്നാണ് അവർ മത്സ്യത്തൊഴിലാളികളോട് പറയുക. മത്സ്യം ഇല്ലാത്ത അവസരത്തിൽ ഈ കൂട്ടർ വന്ന് അതിന് ബദലായി പണം വാങ്ങിച്ചുകൊണ്ടുപോകും.
വടക്കൻ തിരുവിതാംകൂറിൽ ഈഴവരെ നിർബന്ധമായി ജയിലും, ഉപ്പ് ശേഖരവും മറ്റും കാവൽ നിൽക്കാനായി പിടിച്ചുകൊണ്ടുപോകുന്നതിനെക്കുറിച്ച് ക്രിസ്ത്യൻ മിഷിനറിമാർ പരാതിപ്പെട്ടിരുന്നു. വളരെ ദൂരത്തുള്ള വൻ മലകളുടെ മുകളിലുള്ള മരങ്ങൾ വെട്ടിയത്, അവിടെനിന്നും ഈരാനായി (sawing timber) പാവങ്ങളെ പിടിച്ചുകൊണ്ടുപോകും.
ബ്രാഹ്മണർക്ക് സർക്കാർ ചിലവിൽ നൽകുന്ന സൌജന്യങ്ങളെക്കുറിച്ച് കിസ്ത്യൻ മിഷിനറിമാർക്ക് പരാതിയുണ്ടായിരുന്നു. ബ്രഹ്മണർക്ക് നൽകുന്ന ഈ വിധ സൌജന്യങ്ങൾക്ക് യാതോരു ന്യായീകരണവും ഇല്ലാ എന്നായിരുന്നു ഇവരുടെ വാദം.
ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം ഇന്ന് ഇന്ത്യയിൽ സർക്കർ ഉദ്യോഗസ്ഥർ മുകളിൽ സൂചിപ്പിച്ച രീതിയിൽ തന്നെയാണ് സാമ്പത്തികമായും സാമൂഹികമായും കീഴിൽ പെട്ടുപോയ ജനങ്ങളോട് പെരുമാറുന്നത്. എന്നാൽ ഇതിനെക്കുറിച്ച് കാര്യമായ പ്രതിഷേധം പൊതുജനങ്ങളിൽ നിന്നും ഉയരാറില്ല. കാരണം, ഫ്യൂഡൽ ഭാഷകളിൽ കീഴിൽ ഉള്ളവനെ ചവിട്ടിത്താഴ്ത്തിത്തന്നെ നിർത്തുന്നതാണ് ഉത്തമം എന്ന തിരിച്ചറിവ് വരുന്നു. ആരെങ്കിലും ഈ ഒരു വസ്തുതയെക്കുറിച്ച് സംസാരിച്ചാൽ, ഓ ഈ നാട്ടിലെ പണമെല്ലാം ബൃട്ടിഷുകാർ കട്ടുകൊണ്ടുപോയില്ലേ? ഇവിടെ എന്താ ഭാക്കിയുള്ളത്? എന്ന രീതിയിൽ വിഷമ ചോദ്യത്തെ മറുചോദ്യംകൊണ്ട് തരണം ചെയ്യും.
അന്നുള്ള ബ്രാഹ്മണരെക്കുറിച്ച് പറഞ്ഞകാര്യം ഇന്നുള്ള സർക്കാർ വകുപ്പുകളുടെ തലപ്പത്തുള്ളവരെക്കുറിച്ചും പറയാവുന്നകാര്യം തന്നെയാണ്.
തിരുവിതാംകൂറിലെ ദിവാനും രാജകുടുംബവും അതിഗംഭീരമായ ഭരണ പിരഷ്ക്കാരങ്ങൾ നടപ്പിൽ വരുത്തിയെങ്കിലും, കീഴ് ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി നിന്ന് ഇവയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കും. അവർ തമ്മിത്തമ്മിൽ സഹായിച്ചും, കുരുട്ടുബദ്ധികാട്ടിയും കീഴ് ജനങ്ങളുടെ അവസ്ഥയിൽ യാതോരു മാറ്റവും വരുത്താതിരിക്കാൻ ശ്രദ്ധിക്കും. കാരണം, ജനം ഉയർന്നാൽ, അവരിലെ അടിയാളത്തം മാഞ്ഞുപോകും. അങ്ങിനെ വന്നാൽ, ഉദ്യോഗസ്ഥന് നാട്ടിൽ അടിയാളത്തരൂപത്തിലുള്ള ബഹുമാനം ഇല്ലാതാവും. ബഹുമാനമില്ലാതായാൽ വാക്ക് കോഡുകൾ മലക്കം മറിയും.
ഓരോ ഉദ്യോഗസ്ഥനും “make hay while the sun shines” (കിട്ടിയ അവസരം സ്വന്തം പ്രയോജനത്തിനായി ശരിക്കും ഉപയോഗിക്കുക) എന്ന രീതിയിൽതന്നെയാണ് അവരുടെ അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നത് എന്ന് REV. SAMUEL MATEER പറയുന്നു.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ