ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്റെ പര്യായങ്ങൾ
ബ്രാഹ്മണർക്ക് ഊട്ടുപുരയും മറ്റ് രീതിയിൽ ഉള്ള പലവിധ സൌകര്യങ്ങളും നൽകുന്നത്, അവരിൽ അലസത ഉളവാക്കും എന്നരീതിയിൽ ആണ് ബൃട്ടിഷ് ഇന്ത്യയിൽ നിന്നും തിരുവിതാംകൂറിനെ നോക്കിക്കണ്ട ഇങ്ഗ്ളിഷ് പക്ഷം അന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ വാസ്തവം ഈ ലളിത വിവരത്തിൽ ഒതുങ്ങിനിൽക്കില്ലതന്നെ. ഇന്ന് ബൃട്ടണിൽ ദക്ഷിണേഷ്യക്കാർ നിറയുന്ന പല തൊഴിലുകളിൽനിന്നും ഇങ്ഗ്ളിഷുകാർ വിട്ടുനിൽക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്.
ഈ പ്രവണതയെ അവിടുള്ള ദക്ഷിണേഷ്യക്കാർ, ഇങ്ഗ്ളിഷുകാരുടെ അലസതയും തൊഴിൽചെയ്യാനുള്ള മടിയുംമറ്റുമായാണ് വ്യാഖ്യാനിക്കാറ്. എന്നാൽ വാസ്തവം ഇതിനേക്കാൾ ഭയാനകമായേക്കാം. വ്യത്യസ്ത തൊഴിലുകൾക്ക് മാന്യത നൽകാത്ത ഭാഷക്കാർ ഒരു തൊഴിലിൽ കയറിക്കൂടിയാൽ, ആ തൊഴിലിന്റെ നിലവാരംമാത്രമല്ല, മറിച്ച് ആ തൊഴിലുമായി ബന്ധപ്പെട്ടുന്ന മറ്റ് തൊഴിലുകാരുടേയും മാനസിക നിലവാരത്തിൽ തകർച്ച നേരിടും എന്നുള്ളതാവാം കുറച്ചുകൂടി വ്യക്തമായ തിരിച്ചറിവ്.
ബ്രാഹ്മണർക്കും മറ്റും നൽകുന്ന പ്രത്യേകമായുള്ള സൌകര്യങ്ങൾ മാറ്റിയില്ലായെങ്കിൽ നാട്ടിൽ ജനങ്ങൾ തമ്മിൽത്തമ്മിൽ ഉള്ള വിദ്വേഷങ്ങളും അസൂയയും അധികരിച്ചുവരും (the mutual bitterness and jealousies of various and rival classes will be sure to increase) എന്നാണ് REV. SAMUEL MATEER അഭിപ്രായപ്പെടുന്നത്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ, പ്രാദേശിക ഫ്യൂഡൽ ഭാഷയെ നിലനിർത്തിക്കൊണ്ട് നാട്ടിൽ സാമൂഹിക പരിഷ്ക്കാരം വരുത്തുമ്പോൾ, ഈ വക മാനസിക ഭാവങ്ങൾ അധികരിക്കുകയല്ലാതെ, അവ കറഞ്ഞുവരില്ലാ എന്നതാണ് വാസ്തവം.
തിരുവിതാംകൂറിലെ ഉദ്യോഗസ്ഥവർഗ്ഗം, ബൃട്ടിഷ്-ഇന്ത്യയിൽനിന്നും കടമെടുത്ത ഏറ്റവും മുകളിലുള്ള ഉദ്യോഗസ്ഥരെ ഒഴിച്ചാൽ, ഏതാണ്ട് പൂർണ്ണമായും അഴിമതി നിറഞ്ഞതായിരുന്നു എന്ന് Native Life in Travancoreൽ വളരെ വ്യക്തമായി പറയുന്നുണ്ട്. പോരാത്തതിന് Travancore State Manualലും ഇക്കാര്യം സൂചനകളിലൂടെ സ്ഥിരീകരിക്കുന്നുണ്ട്.
മേലുദ്യോഗസ്ഥരുടേയും രാജാവിന്റേയും കുടുംബക്കാരോട് അടുപ്പം കാണിക്കുന്ന പലവ്യക്തികൾക്കും പലതരം സർക്കാർ തൊഴിലുകൾ തരപ്പെടും. ഇവർക്കെല്ലാം പലപ്പോഴും വ്യക്തമായ ഒരു ശമ്പളം തന്നെ നിശ്ചയിച്ചുകാണില്ല. പലപ്പോഴും ഇവർക്ക് പേരിന് ഒരു തുച്ഛമായ ശമ്പളമായിരിക്കും നിശ്ചയിച്ചിരിക്കുക. എന്നാൽ ഈ വിധ തൊഴിലുകൾ ലഭിക്കുന്ന വ്യക്തികൾക്ക് ഇതിൽ പരാതിയില്ലതന്നെ. അവർക്ക് ആവശ്യം ഉദ്യോഗസ്ഥ സ്ഥാനമാണ്. ബാക്കിക്കാര്യം അവർ നോക്കിക്കൊള്ളും.
ഈ എഴുത്തുകാരൻ തിരുവതികാംകൂറിൽ ഏതാണ്ട് 1970കളിൽ ആദ്യമായി ചെന്നപ്പോൾ, അവിടങ്ങളിൽ പൊതുവായി അറിയപ്പെടുന്ന ഒരു കഥകേൾക്കുകയുണ്ടായി.
ഒരു നായർകുടുംബത്തിലെ ഒരു ചെറുപ്പക്കാരന് ഒരു സർക്കാർ തൊഴിൽ നൽകണം എന്ന ശുപാർശ രാജാവിന് ലഭിച്ചു. രാജാവ് അയാളെ വളിച്ചുവരുത്തി, പരസ്യമായി ചോദിച്ചു, 'നിനക്ക് എന്ത് തൊഴിൽ അറിയാം?' എന്ന്. യുവാവ് പറഞ്ഞു, തനിക്ക് പ്രത്യേകമായി യാതോരു തൊഴിലും അറിയില്ലായെന്ന്. ഈ ഉത്തരത്തിൽ കാര്യമായ പിശകില്ലതന്നെ. കാരണം, ഇന്നും സർക്കാർ ഉദ്യോഗത്തിന് നോക്കുന്ന മിക്കവരുടേയും കാര്യം ഇതുതന്നെയാണ്. തൊഴിൽ ലഭിച്ചുകഴിഞ്ഞാൽ, തൊഴിൽ പഠിക്കുകയാണ് ചെയ്യാറ്. എന്നാൽ രാജാവ് ഈ ആളെ ഒന്ന് പരിഹസിക്കാനായി ഈ വിധം പറഞ്ഞു: യാതോരു പണിയും നിനക്ക് അറിയില്ലായെങ്കിൽ നിനക്ക് ഞാൻ എന്ത് പണിയാണ് നൽകേണ്ടത്? കടൽത്തീരത്ത് പോയി വല്ല തിരമാര എണ്ണുന്ന പണിയായിരിക്കും നിനക്ക് നല്ലത്.'
രാജാവ് ഇത് പറഞ്ഞതും, യാവാവ് വൻ ആഹ്ളാദത്തിലും വൻ അടിയാളത്തത്തോടുംകൂടി പറഞ്ഞു: 'അടിയന് ആ തൊഴിൽ മതി' എന്ന്. രാജാവ് നർമ്മഭാവത്തിൽ ഈ തൊഴിൽ ഈ ആൾക്ക് നൽകിയതായി ഉത്തരവിട്ടു.
പായക്കപ്പലുകളും വള്ളങ്ങളും വന്നുംപോയും കൊണ്ടിരിക്കുന്ന തുറമുഖത്ത്, പിറ്റേന്ന് ഈ ആൾ കുറേ അനുചരരുമായി വന്ന് വൻ ഔദ്യോഗിക ഷെഡും ബോർഡും കെട്ടിയുയർത്തി. വൻ ഔദ്യോഗിക സ്ഥാനമുള്ള ഉദ്യോഗസ്ഥനാണ് അകത്ത് ഇരിക്കുന്ന 'ഇദ്ദേഹം'. അനുചരന്മാരായ പുതിയ ഉദ്യോഗസ്ഥർ കപ്പലുകളുടേയും വള്ളങ്ങളുടേയും കപ്പിത്താന്മാരേയും മറ്റും വിളിച്ചുവരുത്തി. അവരെ അറിയിച്ചു: 'ഔദ്യോഗികമായ തിരയെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഈ അവസരത്തിൽ കപ്പലും വള്ളവം മുന്നോട്ട് നീക്കിയാൽ തിരമുറിയും. എണ്ണൽ തെറ്റും. അതിനാൽ, എണ്ണൽ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ നിങ്ങൾക്ക് കടലിലേക്ക് നീങ്ങാൻ ആവില്ല.'
കപ്പിത്താന്മാരും വള്ളക്കാരും വിഷമിച്ചു. പിന്നെ ഇതിനുള്ള പ്രതിവിധി അവർ അന്വേഷിച്ചു. വലിയദ്ദേഹത്തിന് വേണമെങ്കിൽ നിങ്ങളിൽ ചിലർക്ക് ഒഴിവ് നൽകാനുള്ള അധികാരം ഉണ്ട്. അതിനായുള്ള ഫീസ് നൽകേണം.
ഈ ചിത്രീകരണത്തിൽ ഉള്ള രീതിയിൽ തന്നെയാണ് തിരുവിതാംകൂറിൽ പല ഉദ്യോഗസ്ഥരും. എല്ലായിടത്തും അഴിമതിയോടെ അഴിമതി. (QUOTE: “An ill-disposed Provertikaran is the very personification of oppression, injustice, bribery, and illegality;).
പാവപ്പെട്ടവരോട് കീഴ് ഉദ്യോഗസ്ഥർ യാതോരു മര്യാദയും ഇല്ലാതെയാണ് പെരുമാറുക. (QUOTE: Courtesy to the poor is almost unknown among the lower officials. ) പുലയർ എന്തെങ്കിലും ഹരജിയോ ഔദ്യോഗിക കടലാസോ നൽകിയാൽ, അവ ശിപായിമാർ സ്വീകരിക്കുക വളരെ വ്യക്തമായ അറപ്പോടുകൂടിത്തന്നെയായിരുന്നു. പുലയരോട് കടലാസുകൾ നിലത്ത് വെക്കാൻ അവർ ആജ്ഞാപിക്കും. കൈയിൽ നേരിട്ട് വാങ്ങിക്കില്ല.
എന്നാൽ ഔദ്യാഗിക തലപ്പത്ത് ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നത് പലപ്പോഴും കാര്യങ്ങൾക്ക് ഒരു മാറ്റത്തിന് സാധ്യത നൽകിയിരുന്നു. ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ശിപായിയോട് ഈ വക കടലാസുകൾ കൈയിൽ നേരിട്ട് വാങ്ങിക്കാൻ ആജ്ഞാപിച്ചകാര്യം REV. SAMUEL MATEER രേഖപ്പെടുത്തിക്കാണുന്നു.
ഇവിടെ ഓർക്കേണ്ടത്, ബൃട്ടിഷ്-ഇന്ത്യയിൽ പൌരന് ശിപായിയെ സമീപിക്കേണ്ടകാര്യം ഇല്ലതന്നെ. മറിച്ച്, ഓഫിസർക്ക് നേരിട്ട് കടലാസുകൾ നൽകാം. തിരിച്ച് നൽകേണ്ടുന്ന കടലാസുകൾ ഓഫിസർ നേരിട്ട് തന്നെ നൽകേണം എന്നാണ് ഇങ്ഗ്ളിഷ ഭരണം നിലനിർത്തിയ കീഴ്വഴക്കം. വീട്ടിൽ വരുന്ന അഥിതികളിൽ ചിലരെ വീട്ടിലെ ഹീനജോലിക്കാരനെക്കൊണ്ടും, ചിലരെ അടുക്കളപ്പണിക്കാരെക്കൊണ്ടും മറ്റു ചിലരെ വിട്ടുകാരും സ്വീകരിക്കുന്നതും മറ്റും പോലെയാണ് കാര്യങ്ങൾ.
ഇന്ന് ഈ വിധ വിവേചനപരമായുള്ള പെരുമാറ്റം സർക്കാർ സ്ഥാപനങ്ങളിൽ എല്ലായിടത്തും നിലനിൽക്കുന്നുണ്ട്. ബാങ്കുകളിൽ എക്കൌണ്ട് എടുക്കാൻ വരുന്നവർക്ക് അതിനുള്ള കടലാസുകളും മറ്റും നൽകുന്നത് തന്നെ, ആളെ നോക്കി, ശിപായി, ഗുമസ്തൻ, ഓഫിസർ, മാനേജർ എന്നരീതിയിലാണ്. തട്ടുതട്ടായുള്ള സാമൂഹിക അവസ്ഥയിൽ, പൊതുജനത്തിൽപെട്ടവരെ തരംതാഴ്ത്തുന്ന പദ്ധതിതന്നെ ബൃട്ടിഷ്-ഇന്ത്യയിൽ ഹറാമായിരുന്നു.
തിരുവിതാംകൂറിൽ കീഴ് ജനത്തിന് പ്രവേശനം അനുവദിച്ചിരുന്ന കമ്പോളങ്ങളിൽ അവർ കയറുന്നത് പലപ്പോഴും സർക്കാർ ശിപായിമാർ വൻ ധാർഷ്ട്യത്തോടുകൂടി തടയും.
QUOTE: Some Tahsildars we have known abuse all of the poorer classes who apply to them, and keep them at a distance. These men hate to see a decent dress on any man of humble origin, or the chest covered with a cloth; and such are openly reviled, their letters declined on various pretexts, and their business left undone END OF QUOTE
സാമ്പത്തികമായി പിന്നോട്ടുള്ളവരോട് അവജ്ഞയോടുകൂടിയാണ് ചില താസിൽദാരുമാർ പെരുമാറുക. നല്ലവസ്ത്രം ധരിച്ചുവരുന്ന സാധാരണക്കാരേയും, അതുമല്ലെങ്കിൽ ഒരു തുണികൊണ്ട് മാറ് മറയ്ക്കുന്നവരേയും ഈ ഉദ്യോഗസ്ഥർ ശരിക്കും നടത്തിക്കും. അവരുടെ ഔദ്യോഗിക കടലാസുകൾ നൽകില്ല.
ഇന്ന് സർക്കാർ ഓഫിസിൽ മുണ്ട് മാടിക്കുത്തി കയറിച്ചെല്ലുന്നത് പോലതന്നെയായിരുന്നു, അന്ന് നല്ലവസ്ത്രം ധരിച്ചും, മാറ് മറച്ചും, സർക്കാർ ഓഫിസകുളിൽ കയറിച്ചെല്ലുന്നത്.
കീഴ് ജനങ്ങളായ ക്രിസ്തീയർ പ്രാർത്ഥിക്കുന്ന പള്ളികളിൽ ശിപായിമാർ സമൻസോടും, അതില്ലാതെയും കയറിവന്ന് ബലം പ്രയോഗിച്ച് ആളെ പിടികൂടും. ചിലപ്പോൾ ശിപായിമാർ പള്ളിയുടെ വാതിൽക്കൽ നിലയുറപ്പിക്കും. പറത്തു വരുന്ന ആളെപ്പിടികൂടുവാൻ. പിടികൂടുന്ന ആളെ പരസ്യമായി വൻ ഒച്ചത്തിലും കഠിനമായ പുരുക്കൻ സ്വരത്തിലും അവർ ചോദ്യം ചെയ്യും. മറുപടിയിൽ പലപ്പോയും വരുന്ന വാക്ക് പിശകുകൾ ചികഞ്ഞെടുത്ത്, അതിൽപിടച്ച് ഞെട്ടിച്ച്, ആളെ വിറപ്പിച്ച് അപമാനിക്കും.
ഔദ്യോഗികമായ ഹരജികൾക്കും മറ്റ് കാര്യങ്ങൾക്കും ഉദ്യോഗസ്ഥർ മറുപടിനൽകാത്ത അവസരങ്ങൾ അനവധിയുണ്ടാവും. ആളുകൾ ഔദ്യോഗിക കടലാസുകൾക്കായി നടന്നുനടന്നു മടുക്കും. ചിലർ ദിവസങ്ങളോളും വൻ ദൂരങ്ങൾ നടന്നുവന്ന് നരകിക്കും. കടലാസ് കിട്ടില്ല, അവരുടെ മറ്റ് തൊഴിലുകളും ഉത്തരവാദിത്വങ്ങളും അവതാളത്തിലാകുയും ചെയ്യും. ആരോടും പരാതിപ്പെടാനും ആവില്ല. കാരണം, ഭാഷയും പടിപടിയായുള്ളതാണ്. ഇങ്ഗ്ളിഷിൽ ഉള്ളതുപോലെ അങ്ങ് ആരേയും ചെന്ന് കാണാനോ സംസാരിക്കാനോ ആവില്ല.
ഉദ്യോഗസ്ഥർ നൽകുന്ന പല കടലാസുകളിലും അതുമായി ബന്ധപ്പെട്ട ഒരു നിർവ്വചനമോ, പേരോ, നമ്പറോ ഉണ്ടായിരിക്കേണം എന്നുള്ളത് ഒരു സാമാന്യബുദ്ധിമാത്രമാണ്. ഇതുപോലും പലപ്പോഴും ഉണ്ടാവില്ല ഔദ്യോഗിക കടലാസുകളിൽ.
ചില ഉദ്യോഗസ്ഥർ 10 ഫണം സർക്കാരിലേക്ക് വാങ്ങിച്ച് 1 ഫണത്തിന്റെ രശീത് നൽകും. ഇതും ഒരു നിത്യമുള്ള പരിപാടിയായിരുന്നു.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ